Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

നഴ്‌സുമാരെ കിട്ടാതെ നട്ടം തിരിയുന്ന ബ്രിട്ടൻ ഒടുവിൽ സ്‌കൈപ്പ് ഇന്റർവ്യൂ നടത്തി മലയാളി നഴ്‌സുമാരെ തട്ടിക്കൊണ്ടു പോകാൻ എത്തുന്നു; മൂന്നു മാസത്തെ താമസവും സൗജന്യ വിമാന ടിക്കറ്റും പരിശീലനവും വാഗ്ദാനം ചെയ്തു ബ്രിട്ടീഷ് സർക്കാർ: ഐഇഎൽടിഎസോ ഒഇടിയോ പാസായ നഴ്‌സുമാർക്ക് ജൂൺ നാലു മുതൽ ഒരു മാസത്തോളം വീഡിയോ ഇൻർവ്യൂ

നഴ്‌സുമാരെ കിട്ടാതെ നട്ടം തിരിയുന്ന ബ്രിട്ടൻ ഒടുവിൽ സ്‌കൈപ്പ് ഇന്റർവ്യൂ നടത്തി മലയാളി നഴ്‌സുമാരെ തട്ടിക്കൊണ്ടു പോകാൻ എത്തുന്നു; മൂന്നു മാസത്തെ താമസവും സൗജന്യ വിമാന ടിക്കറ്റും പരിശീലനവും വാഗ്ദാനം ചെയ്തു ബ്രിട്ടീഷ് സർക്കാർ: ഐഇഎൽടിഎസോ ഒഇടിയോ പാസായ നഴ്‌സുമാർക്ക് ജൂൺ നാലു മുതൽ ഒരു മാസത്തോളം വീഡിയോ ഇൻർവ്യൂ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: നഴ്‌സുമാരെ കിട്ടാതെ വട്ടം കറങ്ങുകയാണ് ബ്രിട്ടൻ. നിയമങ്ങളിൽ ഇളവ് വരുത്തിയും ബ്രിട്ടീഷ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രതിനിധികൾ ഓടി നടന്നും ആളെ ഇന്റർവ്യൂ ചെയ്തും പരിശ്രമിച്ചിട്ടും ആവശ്യത്തിനു നഴ്‌സുമാർ തികയുന്നില്ല. ഓരോ വർഷവും പുതുതായി 5000ത്തിൽ അധികം പുതിയ ഒഴിവുകൾ വരുന്നതാണ് പ്രശ്‌നം. ഐഇഎൽടിഎസോ ഒഇടിയോ ഉണ്ടെങ്കിൽ സൗജന്യമായി കൊണ്ടു വരാൻ വേണ്ടി പല ആശുപത്രി പ്രതിനിധികളും ഇവിടെത്താറുമുണ്ട്. ഏറ്റവും ഒടുവിൽ സ്‌കൈപ്പ് ഇന്റർവ്യൂ വഴിയാണ് മലയാളി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത്.

ബ്രിട്ടനിലെ ആരോഗ്യ മന്ത്രാലയമായ എൻഎച്ച്എസിന്റെ നാലു ട്രസ്റ്റുകളാണ് സ്‌കൈപ്പ് ഇന്റർവ്യൂ നടത്തുന്നത്. ഈ ട്രസ്റ്റുകൾക്കു കീഴിലെ എട്ടു ഹോസ്പിറ്റലുകളിലായിട്ടായിരിക്കും നിയമനം ലഭിക്കുക. ജൂൺ നാലു മുതൽ ഇന്റർവ്യൂ ആരംഭിക്കും. ജൂൺ മാസത്തിലെ എല്ലാ ചൊവ്വാ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ഇന്റർവ്യൂ നടക്കുക. ഈ ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് സുരക്ഷിതമായി യുകെയിലേക്ക് എത്താനുള്ള അവസരമാണ് ഒരുങ്ങുന്നത്. യോഗ്യത ഉള്ള നഴ്‌സുമാർക്ക് ഒരു കാശു പോലും മുടക്കേണ്ടതില്ല എന്നു മാത്രമല്ല വിമാന ടിക്കറ്റും മൂന്നു മാസത്തെ താമസവും പരിശീലനങ്ങളും അടക്കം മുഴുവൻ ചെലവുകളും ഏറ്റെടുക്കുകയും ചെയ്യുന്നു.

പ്രതിവർഷം 24,214 പൗണ്ട് മുതൽ 30,112 പൗണ്ട് വരെ ശമ്പളം ലഭിക്കുന്ന ഈ നഴ്‌സിങ് നിയമനം പൂർണമായും സൗജന്യമായാണ് നടത്തുന്നത്. മാത്രമല്ല തെരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാർക്ക് വിസ ഫീസ്, വർക്ക് പെർമിറ്റ് ഫീസ്, ചികിത്സ ചെലവ്, വിമാന ടിക്കറ്റ്, ആദ്യ മൂന്നു മാസത്തെ താമസം എന്നിവ സൗജന്യമാണ്. ഒരു കാശ് പോലും മുടക്കാതെയാണ് നഴ്‌സുമാർക്ക് നിയമനം ലഭിക്കുക. നിങ്ങളുടെ സുഹൃത്തുക്കളിലോ ബന്ധുക്കളിലോ ആരെങ്കിലും നഴ്‌സിങ് പാസായി അതിനൊപ്പം ഐഇഎൽടിഎസോ ഒഇടിയോ ലഭിച്ചു നിൽക്കുകയാണെങ്കിൽ അവർക്കുള്ള സുവർണാവസരമാണിത്.

നഴ്സിങ് ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളതിനൊപ്പം ഐഇഎൽടിഎസിൽ റീഡിങ്, ലിസണിങ്, സ്പീക്കിങ് എന്നിവയ്ക്ക് ഏഴും റൈറ്റിംഗിന് 6.5ഉം ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഒഇടിയിൽ നാലു മൊഡ്യൂളുകൾക്കും ബി ഗ്രേഡ് ഉണ്ടായിരിക്കണം എന്നതാണ് സ്‌കൈപ്പ് ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള യോഗ്യത. ഇവ ഉള്ളവർക്ക് ഉടൻ നിയമനത്തിനുള്ള ഓർഡർ നൽകും. അവർക്ക് സൗജന്യ വിമാന ടിക്കറ്റും വിസ ഫീസും മൂന്നു മാസത്തെ താമസവും ഉറപ്പ് നൽകുന്ന രേഖകൾ കൈമാറും. ഇവർക്ക് ഏതാനും ആഴ്ചകൾക്കകം വിസ നടപടി ക്രമങ്ങൾ പൂർത്തിയാക്കി യുകെയിൽ പോകാം. ഒരു നയാ പൈസ പോലും ആർക്കും നൽകേണ്ടതില്ല.

ഷ്രൂസ്ബെറി, ടെൽഫോർഡ് എൻഎച്ച്എസ് ട്രസ്റ്റുകൾ, വൂസ്റ്റർഷെയർ അക്യൂട്ട് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ്, ഈസ്റ്റ് ലങ്കൻഷെയർ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റ്, യോർക്ക് ടീച്ചിങ് ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് എന്നീ നാലു ട്രസ്റ്റുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന എട്ടു ഹോസ്പിറ്റലുകളിലേക്കാണ് റിക്രൂട്ട്മെന്റ്. ഓരോ ട്രസ്റ്റുകൾക്കു കീഴിലും രണ്ടു ഹോസ്പിറ്റലുകൾ വീതമാണ് പ്രവർത്തിക്കുന്നത്.

ഇവിടങ്ങളിലെ വിവിധ ഡിപ്പാർട്മെന്റുകളിലും സ്പെഷ്യാലിറ്റികളിലുമുള്ള 300 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ്. ജീവിതച്ചെലവ് വളരെ കുറഞ്ഞ സ്ഥലങ്ങളിലാണ് ഈ ഹോസ്പിറ്റലുകൾ എല്ലാം പ്രവർത്തിക്കുന്നത്. ഐഇഎൽടിഎസോ ഒഇടിയോ ഉള്ള എതു നഴ്സിനും ഈ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്. പരിചയ സമ്പത്ത് ആവശ്യമില്ലയെന്നത് ഇത്തവണത്തെ പ്രത്യേകതകളിൽ ഒന്നാണ്.

ആകർഷകമായ പാക്കേജാണ് നഴ്സുമാർക്ക് വാഗ്ദാനം ചെയ്യുന്നത്.
1, ഐഇഎൽടിഎസ്/ഒഇടി ട്രെയിനിങ് ഫീസ് തിരികെ നൽകും
2, സൗജന്യ സിബിടി ട്രെയിനിംഗും പഠനോപകരണങ്ങളും
3, എൻഎംസി അപേക്ഷയുടെ എല്ലാ ഘട്ടങ്ങളിലും സഹായം
4, മൂന്നു വർഷത്തെ വർക്ക് വിസ
5, എൻഎച്ച്എസ് സർച്ചാർജ്ജ് അടയ്ക്കും
6, വിസാ ഫീസ് അടയ്ക്കും
7, വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് ട്രസ്റ്റ് അടയ്ക്കും
8, എയർപോർട്ടിൽ നിന്നും സൗജന്യമായി കൊണ്ടുപോകും
9, മൂന്നു മാസത്തെ സൗജന്യ താമസം
10, സൗജന്യ ഒഎസ്സിഇ പരിശീലനം
11, ഒ.എസ്.സി.ഇ പരീക്ഷയിൽ നൂറു ശതമാനം വിജയം
12, ഒ.എസ്.സി.ഇ ഫീസ് ട്രസ്റ്റ് അടയ്ക്കും
13, ഒ.എസ്.സി.ഇയ്ക്കു വേണ്ടിയുടെ യാത്രാ, താമസ ചെലവുകൾ ട്രസ്റ്റ് അടയ്ക്കും
14, അപേക്ഷകയേയും കുടുംബത്തെയും കൊണ്ടു വരുന്നതിനുള്ള വിസാ സഹായം
15, ശമ്പളം 24,214 പൗണ്ട് മുതൽ 30,112 പൗണ്ട് വരെ

വോസ്റ്റെക്ക് എന്ന മലയാളി സ്ഥാപനമാണ് ഈ എൻഎച്ച്എസ് റിക്രൂട്ട്‌മെന്റ് ഏറ്റെടുത്തിരിക്കുന്നത്. മുകളിൽ പറഞ്ഞിട്ടുള്ള യോഗ്യത നേടിയിട്ടുള്ള നഴ്സുമാർ [email protected] എന്ന മെയിൽ ഐഡിയിലേക്ക് ഉടൻ തന്നെ സിവി അയക്കുക.

ഇന്റർവ്യൂവിനായി സിവി തയ്യാറാക്കുവാൻ വോസ്ടെക് നിങ്ങളെ സഹായിക്കുന്നതായിരിക്കും. കൂടാതെ, എൻഎച്ച്എസ് ആപ്ലിക്കേഷൻ ഫോമുകൾ പൂർത്തീകരിക്കുവാനും ഇന്റർവ്യൂവിനായി തയ്യാറെടുക്കുവാനും സ്‌കൈപ്പ് ഇന്റർവ്യുവിനായുള്ള തീയതി, സമയം എന്നിവയെ കുറിച്ചൊക്കെ വിശദ വിവരങ്ങൾ നൽകുവാനും വോസ്ടെക് നിങ്ങളെ സഹായിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP