Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭൂമിയിലെ മാലാഖമാർക്ക് സന്തോഷിക്കാൻ ഇതാ ഒരു നല്ല വാർത്ത; നഴ്സുമാർക്ക് രാജ്യത്ത് എവിടെയും ജോലി ചെയ്യാൻ ഇനി ഒരു സംസ്ഥാനത്തെ രജിസ്ട്രേഷൻ മതിയെന്ന് സുപ്രീം കോടതി; മറ്റ് മേഖലയിലില്ലാത്ത വ്യവസ്ഥകൾ നഴ്‌സുമാർക്ക് മാത്രം എന്തിന്; എല്ലാ സംസ്ഥാനത്തും ചെയ്യുന്നതു ഒരേ തൊഴിൽ തന്നെയല്ലേയെന്ന് കോടതി; പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ് ഗുണം ചെയ്യുക വിദേശത്തടക്കം ജോലിചെയ്യുന്ന ആയിരക്കണക്കിന് നഴ്സുമാർക്ക്

ഭൂമിയിലെ മാലാഖമാർക്ക് സന്തോഷിക്കാൻ ഇതാ ഒരു നല്ല വാർത്ത; നഴ്സുമാർക്ക് രാജ്യത്ത് എവിടെയും ജോലി ചെയ്യാൻ ഇനി ഒരു സംസ്ഥാനത്തെ രജിസ്ട്രേഷൻ മതിയെന്ന് സുപ്രീം കോടതി; മറ്റ് മേഖലയിലില്ലാത്ത വ്യവസ്ഥകൾ നഴ്‌സുമാർക്ക് മാത്രം എന്തിന്; എല്ലാ സംസ്ഥാനത്തും ചെയ്യുന്നതു ഒരേ തൊഴിൽ തന്നെയല്ലേയെന്ന് കോടതി; പരമോന്നത നീതിപീഠത്തിന്റെ ഉത്തരവ് ഗുണം ചെയ്യുക വിദേശത്തടക്കം ജോലിചെയ്യുന്ന ആയിരക്കണക്കിന് നഴ്സുമാർക്ക്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: നഴ്സുമാർക്ക് രാജ്യത്ത് എവിടെയും ജോലി ചെയ്യാൻ ഏതെങ്കിലും ഒരു സംസ്ഥാനത്തെ രജിസ്ട്രേഷൻ മതിയെന്ന് സുപ്രീം കോടതി. രജിസ്ട്രേഷൻ നൽകിയ സംസ്ഥാനത്തു മാത്രമേ ജോലി ചെയ്യാൻ പാടുള്ളൂവെന്ന നിബന്ധന ഭരണഘടന വിരുദ്ധമാണെന്നു ജസ്റ്റിസ് രോഹിങ്ടൻ നരിമാൻ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. രജിസ്ട്രേഷൻ ലഭിച്ച സംസ്ഥാനത്തു മാത്രമേ നഴ്സ്മാർ ജോലി ചെയ്യാൻ പാടുള്ളൂ എന്ന ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. 1947 ലെ നഴ്സിങ് കൗൺസിൽ നിയമ പ്രകാരം അത്തരം നിബന്ധനകൾ നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ദീർഘകാലമായി ഈ ആവശ്യം ഉന്നയിച്ച് കോടതിയിൽ വാദമുയരുന്നുണ്ട്. എന്നാൽ സംസ്ഥാന രജിസ്‌ട്രേഷൻ ഉള്ള സംസ്ഥാനത്ത് മാത്രം ജോലി ചെയ്യാൻ കഴിയുകയുള്ളു എന്ന ബോംബെ ഹൈക്കോടതി ഉത്തരവാണ് ഇപ്പോൾ സുപ്രീം കോടതി വിധിയോടെ അപ്രസക്തമായിരിക്കുന്നത്. രാജ്യത്ത് മറ്റൊരു തൊഴിൽ മേഖലയിലും ഇല്ലാത്ത വ്യവസ്ഥയാണെന്നും ഭരണഘടന അനുവദിക്കുന്ന തൊഴിൽ സ്വാതന്ത്ര്യത്തിന് എതിരാണ് എന്നും ഹർജിക്കാർ ഉന്നയിച്ച വാദവും കോടതി അംഗീകരിക്കുകയായിരുന്നു.

നിലവിലെ സാഹചര്യത്തിൽ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ജോലി മാറി പോകുമ്പോൾ രജിസ്‌ട്രേഷൻ കടമ്പകൾ പുതിയ സംസ്ഥാനത്ത് പൂർത്തിയാക്കുന്നതിന് മൂന്ന് മാസം വരെ സമയമെടുക്കുമായിരുന്നു. ഇപ്പോഴത്തെ കോടതി വിധിയലൂടെ ഈ ദുരവസ്ഥയാണ് മാറിക്കിട്ടുന്നത്. നഴ്‌സുമാരെ സംബന്ധിച്ച് ഇത് വലിയ ആശ്വസമാണ്.

നഴ്‌സിങ് രജിസ്‌ട്രേഷൻ സംബന്ധിച്ച് മാത്രമാണ് ഈ ഒരു വ്യവസ്ഥ മുൻപ് നിലനിന്നിരുന്നത്. അംഗീകാരമില്ലാത്ത കോളേജുകളിൽ പഠിച്ച് ഇറങ്ങുന്നവർക്ക് ജോലി കിട്ടാൻ ബുദ്ധിമുട്ടുണ്ടാക്കുന്നതിന് സമാനമായ അവസ്ഥയാണ്, ഒറ്റ സംസ്ഥാനത്ത് മാത്രം ജോലി എന്ന നിയമ വ്യവസ്ഥ കാരണം നഴ്‌സുമാർ നേരിട്ടിരുന്നത്. നഴ്‌സുമാരുടെ രജിസ്‌ട്രേഷൻ പുതുക്കുന്നതും മറ്റ് സംസ്ഥാനത്തേക്ക് മാറ്റുന്നതു വളരെ നൂലാമാലകൾ പിടിച്ച ഒന്നാണ് എന്നതും കോടതിയിൽ വാദമുയർന്നു.

പുതിയ ഉത്തരവോടെ ഇന്ത്യൻ യൂണിയന്റെ ഭാഗമായുള്ള ഏത് സംസ്ഥാനത്തും നഴ്സുമാർക്ക് ഇനി ജോലി ചെയ്യാം. എല്ലാ നഴ്‌സുമാരും പഠിച്ച് ഇറങ്ങുന്നത് ഒരരുപോലെയുള്ള കാര്യമാണ് എന്നിരിക്കെ വേർതിരിവ് വരുന്നതും കൂടുതൽ ബുദ്ധിമുട്ടുകൾ നഴ്‌സിങ് മേഖലയിലുള്ളവർക്ക് ഉണ്ടാകുന്നതും അംഗീകരിക്കാൻ കഴിയാത്തതാണെന്നും കോടതി നിരീക്ഷിച്ചു.നിലവിൽ മറ്റ് സംസ്ഥാനങ്ങളിലെ സ്വകാര്യ സർക്കാർ ആശുപത്രികളിലേക്ക് രജിസ്‌ട്രേഷൻ മാറ്റുന്നതിനായി നടപടി ക്രമങ്ങൾ പുരോഗമിക്കുന്നുവെങ്കിൽ അത് നിർത്തലാക്കി കോടതി വിധി ബാധകമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിൽ പറയുന്നു. യുകെ, കാനഡ തുടങ്ങിയ പല രാജ്യങ്ങളിലൊക്കെ വ്യത്യസ്തമായ രജിസ്ട്രേഷൻ സംബന്ധിച്ച പ്രശന്ങ്ങൾ നഴ്സുമാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. പുതിയ സാഹചര്യം അവർക്കൊക്കെ അനുഗ്രഹമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP