Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

നഴ്സിങ് പഠനത്തിലൂടെ കിട്ടിയ ക്ഷമയും കരുണയും ഇന്നും എന്റെ ജീവിതത്തിലെ മുതൽക്കൂട്ടെന്ന് സിജു വിൽസൺ; നഴ്സാകാൻ വെറുതേ പഠിച്ചാൽ മാത്രം പോരാ; അർപ്പണബോധമുള്ള മനസ്സു കൂടി വേണമെന്ന് ജ്യുവൽ മേരി; പഠിക്കാൻ ഏറ്റവും എളുപ്പമുള്ള വിഷയമാണു നഴ്സിങ് എന്നു വിചാരിച്ചു പഠനത്തിൽ പ്രവേശിച്ച ആളാണ് താനെന്ന് മലയാളികളുടെ സ്വന്തം ലിച്ചിയും; അഭിനയമല്ല നഴ്സിങ്ങാണ് തനിക്ക് യോജിച്ചതെന്ന് തിരിച്ചറിഞ്ഞ തട്ടീം മുട്ടീം കുറുമ്പി മീനാക്ഷിയും; നഴ്സസ് ദിനത്തിൽ മലയാളികളുടെ നഴ്‌സിങ് താരങ്ങളെ അറിയാം

നഴ്സിങ് പഠനത്തിലൂടെ കിട്ടിയ ക്ഷമയും കരുണയും ഇന്നും എന്റെ ജീവിതത്തിലെ മുതൽക്കൂട്ടെന്ന് സിജു വിൽസൺ; നഴ്സാകാൻ വെറുതേ പഠിച്ചാൽ മാത്രം പോരാ; അർപ്പണബോധമുള്ള മനസ്സു കൂടി വേണമെന്ന് ജ്യുവൽ മേരി; പഠിക്കാൻ ഏറ്റവും എളുപ്പമുള്ള വിഷയമാണു നഴ്സിങ് എന്നു വിചാരിച്ചു പഠനത്തിൽ പ്രവേശിച്ച ആളാണ് താനെന്ന് മലയാളികളുടെ സ്വന്തം ലിച്ചിയും; അഭിനയമല്ല നഴ്സിങ്ങാണ് തനിക്ക് യോജിച്ചതെന്ന് തിരിച്ചറിഞ്ഞ തട്ടീം മുട്ടീം കുറുമ്പി മീനാക്ഷിയും; നഴ്സസ് ദിനത്തിൽ മലയാളികളുടെ നഴ്‌സിങ് താരങ്ങളെ അറിയാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക നഴ്‌സസ് ദിനമാണ് ഇന്ന്. ലോകം മുഴുവനുള്ള മാലാഖമാർക്ക് ഹൃദയത്തിൽ തൊട്ടാണ് നന്ദി രേഖപ്പെടുത്തുന്നത്. സോഷ്യൽ മീഡിയയിൽ നിറയുന്നത് നഴ്‌സുമാർക്കായുള്ള സ്‌നേഹവാക്കുകളാണ്, ലോകം മുഴുവൻ കോവിഡ് ഭീതിയിൽ കഴിയുമ്പോഴും ധീരതോടെ തങ്ങളുടെ ജോലി ചെയ്യുന്ന നഴ്‌സുമാരെ സ്‌നേഹം കൊണ്ട് പൊതിയുകയാണ്.

മലയാള സിനിമയിൽ നിന്നും ന്‌ഴ്‌സുമാർക്ക് ആശംസ നേർന്ന് മോഹൻലാൽ അടക്കം പല താരങ്ങളും രംഗത്തെത്തി.ിരുന്നു. എന്നാൽ മലയാള സിനിമയിലെ നഴ്‌സുമാരെ അധികം ആർക്കും അറിയില്ല. സിനിമയിൽ അഭിനയിക്കുന്ന പലരുപം നഴ്‌സിങ് പഠിച്ച് ജോലി ചെയ്ത ശേഷമാണ് അഭിനയരംഗത്തക്ക് കടന്നെത്തിത്. അത്തരത്തിൽ തന്നെ ശ്രദ്ധേയയരാണ് ഈ താരങ്ങളാണ് ജ്യുവൽ മേരി, അന്ന രാജൻ,സിജു വൽസൻ എന്നിവർ. നഴ്‌സ് ദിനത്തിൽ താരങ്ങളുടെ അഭിപ്രായങ്ങളും ഇങ്ങനെയാണ്.

ജ്യുവൽ മേരി

നഴ്‌സാകാൻ വെറുതേ പഠിച്ചാൽ മാത്രം പോരാ; അർപ്പണബോധമുള്ള മനസ്സു കൂടി വേണം. വലിയ പാഷൻ ഉണ്ടായിട്ടൊന്നുമല്ല ഞാൻ നഴ്‌സിങ് തിരഞ്ഞെടുത്തത്. വീട്ടുകാർ പറഞ്ഞു, ഞാൻ അനുസരിച്ചു. പക്ഷേ, അവിടെ ചെന്നുകഴിഞ്ഞാണ് ഇത് എത്രമാത്രം ബുദ്ധിമുട്ടുള്ള ജോലിയാണെന്നു മനസ്സിലായത്. എനിക്കെപ്പോഴും തോന്നാറുണ്ട്, പട്ടാളത്തിൽ ചേരുന്നതും നഴ്‌സ് ആകുന്നതും ഒരുപോലെ ആണെന്ന്. മറ്റുള്ളവരെ സേവിക്കാൻ ദൃഢനിശ്ചയം ചെയ്തിറിങ്ങുന്ന മേഖലയാണിത്. അതുകൊണ്ടു തന്നെ 101% ആത്മാർഥത കാണിക്കണം. സർട്ടിഫിക്കറ്റ് കിട്ടാൻ പഠിച്ചാൽ മാത്രം മതി. പക്ഷേ, നല്ലൊരു നഴ്‌സ് ആകാൻ ആ പഠനം മതിയാകില്ല.

ആശുപത്രിയിൽ ചെന്നാൽ ഡോക്ടറെക്കാൾ മുൻപേ കാണുന്നതും നമ്മെ പരിചരിക്കുന്നതും നഴ്‌സുമാരാണ്. പക്ഷേ, എല്ലാവരും എളുപ്പം മറക്കുന്നതും അവഗണിക്കുന്നതും ഇവരെത്തന്നെ. മാലാഖമാർക്കു നല്ല ശമ്പളം കൊടുക്കാൻ പലരും മടിക്കുന്നു. ഈ അവസ്ഥ മാറണം. രോഗിയെ ചികിത്സിച്ചു നഴ്‌സ് മരിക്കുമ്പോൾ മാത്രമേ അവരെ അംഗീകരിക്കൂ എന്ന രീതി മാറണം- ജ്യുവൽ മേരി പറയുന്നു.

അന്ന രാജൻ

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച സൂപ്പർകതാരമാണ് അന്ന രാജൻ. നഴ്‌സിങ്ങിിനെകുറിച്ചുള്ള താരത്തിന്റെ അനുഭവം ഇങ്ങനെയാണ്. പഠിക്കാൻ ഏറ്റവും എളുപ്പമുള്ള വിഷയമാണു നഴ്‌സിങ് എന്നു വിചാരിച്ചു നഴ്‌സാകാൻ തീരുമാനിച്ചതാണു ഞാൻ. പക്ഷേ, പഠിക്കാൻ ചേർന്നുകഴിഞ്ഞപ്പോഴാണു ബുദ്ധിമുട്ടു മനസ്സിലായത്. അത്രയധികം പഠിക്കാനുണ്ടായിരുന്നു. കോഴ്‌സ് ഉപേക്ഷിച്ചാലോ എന്നു പോലും ചിന്തിച്ചിരുന്നു. ഗവ. കോളജ് ആയതുകൊണ്ട് കോളജ് ലൈഫ് നല്ലതായിരുന്നു.

പക്ഷേ, പഠിക്കാൻ ബുദ്ധിമുട്ടായിരുന്നു. നല്ലപോലെ കഷ്ടപ്പെട്ടാണു കോഴ്‌സ് പൂർത്തിയാക്കിയത്. ജോലി ശരിയായ സമയത്താണ് 'അങ്കമാലി ഡയറീസി'ൽ അവസരം ലഭിക്കുന്നത്.നമ്മളിപ്പോൾ കണ്ടുകൊണ്ടിരിക്കുകയാണ് നഴ്‌സുമാരുടെ സൂപ്പർ പവർ. ആ ശക്തിയുടെ ഒരംശം എന്നിലുമുണ്ട് എന്ന തിരിച്ചറിവു തന്നെയാണ് വലിയ കാര്യം. ജീവിതത്തിലെ പ്രശ്‌നങ്ങൾ ധൈര്യത്തോടെ നേരിടാൻ സാധിച്ചത് ഞാനൊരു നഴ്‌സ് ആയതുകൊണ്ടാണ്. എല്ലാ നഴ്‌സുമാരോടും നാമെല്ലാവരും കടപ്പെട്ടിരിക്കുന്നു- ്അന്ന പറയുന്നു.

സിജു വിൽസൺ

'പ്ലസ് ടു കഴിഞ്ഞ് ഏതു കോഴ്‌സിനു ചേരണമെന്ന സംശയത്തിൽ നിൽക്കുമ്പോഴാണു നഴ്‌സിങ്ങിനെക്കുറിച്ച് ആലോചിക്കുന്നത്. പക്ഷേ, സീറ്റ് കിട്ടിയില്ല. അതുകൊണ്ട് പോളിടെക്‌നിക്കിനു ചേർന്നു. ക്ലാസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് ബെംഗളൂരുവിൽ നഴ്‌സിങ്ങിന് സീറ്റ് കിട്ടുന്നത്.പഠനകാലത്താണ് എന്റെ മേഖല കലയാണ് എന്ന ബോധം വരുന്നത്. എന്റെ സ്വപ്നം സിനിമയാണെന്നു തിരിച്ചറിഞ്ഞതിനാൽ അത്രയ്ക്ക് ആത്മാർഥത നഴ്‌സിങ് ജോലിയിൽ ഉണ്ടാകില്ലെന്നു മനസ്സിലായി. അതോടെ, നഴ്‌സിങ് സ്വയം ഉപേക്ഷിച്ചു. പഠനത്തിനിടെ 6 മാസത്തെ നഴ്‌സിങ് പ്രാക്ടീസിന് ആശുപത്രിയിലെത്തിയ സമയത്താണ് ഇത്. ഏകദേശം രണ്ടാഴ്ച മാത്രമേ ജോലി ചെയ്തുള്ളൂ. നഴ്‌സിങ് പഠനത്തിലൂടെ കിട്ടിയ ക്ഷമയും കരുണയും ഇന്നും എന്റെ ജീവിതത്തിലെ മുതൽക്കൂട്ടാണെന്നും താരം പറയുന്നു.

ഭാഗ്യലക്ഷ്മി

തട്ടിം മുട്ടിം എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാഗ്യലക്ഷ്മി. മീനാക്ഷി എന്ന കഥാപാത്രമായിട്ടാണ് താരം സീരിയലിൽ കടന്നെത്തിയത്. ്‌നഴ്‌സിങ്ങ ്പഠിച്ച ശേഷമാണ് താരം അഭിനയത്തിന്റെ വഴിയിലേക്ക് തിരിച്ചെത്തുന്നത്. പിന്നീട് തനിക്ക് നഴ്‌സിങ് ജോലി മതിയെന്ന് തീരുമാനിച്ച ശേഷം 

തട്ടിം മുട്ടിം എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാഗ്യലക്ഷ്മി. മീനാക്ഷി എന്ന കഥാപാത്രമായിട്ടാണ് താരം സീരിയലിൽ കടന്നെത്തിയത്. ്‌നഴ്‌സിങ്ങ ്പഠിച്ച ശേഷമാണ് താരം അഭിനയത്തിന്റെ വഴിയിലേക്ക് തിരിച്ചെത്തുന്നത്. പിന്നീട് തനിക്ക് നഴ്‌സിങ് ജോലി മതിയെന്ന് തീരുമാനിച്ച ശേഷം നഴ്‌സിങ് ജോലിയിലേക്ക് മടങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP