Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കാനുള്ള നാണംകെട്ട കളികൾക്ക് താൽക്കാലിക വിരാമം; ഫ്രാങ്കോയ്‌ക്കെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ സ്ഥലംമാറ്റിയ ഉത്തരവ് മരവിപ്പിച്ചു; കേസ് തീരും വരെ കന്യാസ്ത്രീകൾക്ക് കുറവിലങ്ങാട് മഠത്തിൽ തുടരാമെന്ന് ജലന്ധർ രൂപതാ അഡ്‌മിനിസ്‌ട്രേറ്റർ; നീതി കിട്ടുംവരെ പിന്മാറില്ലെന്ന് കോട്ടയത്തെ സമരകൺവൻഷനിൽ സിസ്റ്റർ അനുപമ; സമരക്കാർക്കെതിരെ ഒരുവിഭാഗത്തിന്റെ പ്രതിഷേധവും

ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കാനുള്ള നാണംകെട്ട കളികൾക്ക് താൽക്കാലിക വിരാമം; ഫ്രാങ്കോയ്‌ക്കെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ സ്ഥലംമാറ്റിയ ഉത്തരവ് മരവിപ്പിച്ചു; കേസ് തീരും വരെ കന്യാസ്ത്രീകൾക്ക് കുറവിലങ്ങാട് മഠത്തിൽ തുടരാമെന്ന് ജലന്ധർ രൂപതാ അഡ്‌മിനിസ്‌ട്രേറ്റർ; നീതി കിട്ടുംവരെ പിന്മാറില്ലെന്ന് കോട്ടയത്തെ സമരകൺവൻഷനിൽ സിസ്റ്റർ അനുപമ; സമരക്കാർക്കെതിരെ ഒരുവിഭാഗത്തിന്റെ പ്രതിഷേധവും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പീഡനക്കേസിൽ പ്രതിയായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കലാപക്കൊടി ഉയർത്തിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റിയ നടപടി താൽക്കാലികമായി മരവിപ്പിച്ചു. ഇലർക്ക് കുറവിലങ്ങാട് മഠത്തിൽ തന്നെ തുടരാൻ അനുമതിയായി. കേസ് തീരുന്നത് വരെ കുറവിലങ്ങാട് തുടരാനാണ് അനുമതി കിട്ടിയതെന്ന് സിസ്റ്റർ അനുപമ പറഞ്ഞു. കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോട്ടയത്ത് തുടങ്ങിയ കൺവൻഷനിലാണ് സിസ്റ്റർ അനുപമ ഇക്കാര്യം വ്യക്തമാക്കിയത്. ജലന്ധർ രൂപതാ അഡ്‌മിനിസ്‌ട്രേറ്ററാണ് ഈ വിവരംകന്യാസ്ത്രീകളെ അറിയിച്ചത്.

സേവ് അവർ സിസ്റ്റേഴ്‌സ് ഫോറത്തിന്റെ രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായാണ് കൺവെൻഷൻ. കന്യാസ്ത്രീകളെ സ്ഥലം മാറ്റാനുള്ള തീരുമാനം പിൻവലിക്കുക, ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പ് സ്ഥാനത്ത് നിന്ന് തരംതാഴ്‌ത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

അതിനിടെ ഒരുവിഭാഗം സമരക്കാർക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ഗ്ലോബൽ ക്രിസ്റ്റ്യൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തു സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനത്തിനിടെയാണ് ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ ബാനറുകളുമായി പ്രതിഷേധിക്കാനെത്തിയത്. ഇതേ തുടർന്നു ഇരു വിഭാഗങ്ങളും തമ്മിൽ രൂക്ഷമായ വാക്കേറ്റവും പരസ്പരം മുദ്രാവാക്യം വിളികളും നടന്നു. പൊലീസ് ഇടപെട്ട് സ്ഥിതി ശാന്തമാക്കി. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി. സിസ്റ്റർ അനുപമ അടക്കം സമര രംഗത്തുണ്ടായിരുന്ന നാലു കന്യാസ്ത്രീകളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കുറവിലങ്ങാട് മഠത്തിൽ നിന്ന് സിസ്റ്റർ ജോസഫൈൻ, സിസ്റ്റർ ആൽഫി, സിസ്റ്റർ അനുപമ, സിസ്റ്റർ നീനു റോസ് എന്നിവരാണ് കൺവെൻഷനിൽ പങ്കെടുക്കുന്നത്.

ഇരയായ ഞങ്ങളുടെ സുഹൃത്തിനൊപ്പം നിലനിന്നു എന്നത് മാത്രമാണ് ഞങ്ങൾ ചെയ്ത കുറ്റമെന്ന് കൺവെൻഷനിൽ സംസാരിച്ച സിസ്റ്റർ അനുപമ വ്യക്തമാക്കി. അത് തെറ്റെന്ന് ഞങ്ങൾ ഇന്നും കരുതുന്നില്ല. സത്യത്തിന് വേണ്ടി മരണം വരെ നിലനിൽക്കും. ജീവിക്കുന്നതും മരിക്കുന്നതും ഈശോയോടൊപ്പമാണ്. പണവും പ്രശസ്തിയും ആഗ്രഹിച്ചാണ് സമരത്തിനിറങ്ങിയതെങ്കിൽ അതിന് മുമ്പേ ഞങ്ങൾ സന്യാസസമൂഹത്തിലേക്ക് വരേണ്ടിയിരുന്നില്ല. നീതി കിട്ടുന്നത് വരെ പിന്മാറുകയില്ലെന്നും സിസ്റ്റർ അനുപമ വ്യക്തമാക്കി. തങ്ങളെ ഒറ്റപ്പെടുത്താനാണ് രാജ്യത്തിന്റെ പലയിടത്തേയ്ക്ക് മാറ്റിയത്. അത്തരമൊരു നടപടി വന്നപ്പോൾ വിശ്വാസി സമൂഹവും മാധ്യമങ്ങളും തങ്ങൾക്കൊപ്പം നിന്നു. അതിന് നന്ദിയുണ്ടെന്നും സിസ്റ്റർ അനുപമ പറഞ്ഞു.

സമരത്തിന് നേതൃത്വം നൽകിയ സിസ്റ്റർ അനുപമ ഉൾപ്പെടെയുള്ള നാല് കന്യാസ്ത്രീകളെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റിയത്. ഇരയായ കന്യാസ്ത്രീകൾക്കൊപ്പം ഒരുമിച്ചു നിന്ന സിസ്റ്റർ അനുപമയെ പഞ്ചാബിലേക്കാണ് സ്ഥലം മാറ്റിയത്. സിസ്റ്റർ അനുപമയെ പഞ്ചാബിലേക്ക് മാറ്റിയപ്പോൾ സിസ്റ്റർ ആൽഫിയെ ഝാർഖണ്ഡിലേക്ക് മാറ്റിയാണ് മദർ ജനറൽ ഉത്തരവിട്ടിരിക്കുന്നത്. സമരത്തിൽ പങ്കെടുത്ത സിസ്റ്റർ നീനറോസ്, ജോസഫിൻ എന്നിവരോടും വിവിധ മഠങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മിഷണറീസ് ഓഫ് ജീസസിന്റെ സ്വാഭാവിക നടപടി മാത്രമാണെന്ന് വിശദീകരിച്ചാണ് മദർ ജനറൽ നാലുപേരെയും കുറുവിലങ്ങാട് മഠത്തിൽനിന്നും സ്ഥലംമാറ്റിയിരിക്കുന്നത്. അതേസമയം ബിഷപ്പ് ഫ്രാങ്കോക്കെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീക്കെതിരേ മാത്രം മദർ ജനറൽ നടപടിയെടുത്തിട്ടില്ല. ഇവർ കുറുവിലങ്ങാട് മഠത്തിൽതന്നെ തുടരാനായിരുന്നു നിർദ്ദേശം.

സ്ഥലംമാറ്റം ലഭിച്ച നാല് കന്യാസ്ത്രീകളോടും 2018 മാർച്ചിൽ ഇതേസ്ഥലങ്ങളിലേക്ക് പോകാൻ നിർദ്ദേശിച്ചിരുന്നെന്നും എന്നാൽ അവർ പോകാൻ തയ്യാറായില്ലെന്നുമാണ് മദർ ജനറൽ കന്യാസ്ത്രീകൾക്ക് അയച്ച കത്തിൽ പറയുന്നത്. ഇതിനുപുറമേ സഭക്കെതിരേ സമരം ചെയ്തത് അച്ചടക്കലംഘനമാണെന്നും കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം, മദർ ജനറലിന്റെ സ്ഥലംമാറ്റ ഉത്തരവ് പ്രതികാര നടപടിയാണെന്ന് സിസ്റ്റർ അനുപമ പ്രതികരിച്ചിരുന്നു. എന്തുവന്നാലും കുറവിലങ്ങാട് മഠത്തിൽനിന്ന് പോകില്ലെന്നും പീഡനത്തിനിരയായ കന്യാസ്ത്രീക്ക് പൂർണപിന്തുണയുമായി കൂടെനിൽക്കുമെന്നുമായിരുന്നു കന്യാസ്ത്രീകളുടെ നിലപാട്.

ബിഷപ്പിനെതിരെ കന്യാസ്ത്രീകൾ പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സഭാ നിയമങ്ങൾ അനുസരിച്ച് ജീവിക്കാൻ കന്യാസ്ത്രീകൾക്ക് ബാധ്യതയുണ്ടെന്നും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവിൽ പറഞ്ഞിരുന്നു. കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റിയത് കേസ് ദുർബലമാക്കാനെന്നും സിസ്റ്റർമാർ ആരോപിച്ചിരുന്നു. ജനുവരി മൂന്നിനാണ് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഉത്തരവ് ജനുവരി പത്തിനാണ് ഉത്തരവ് കന്യാസ്ത്രീകൾക്ക് കൈമാറിയത്.

പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കാനുള്ള സഭയുടെ നാണംകെട്ട കളികളുടെ ഭാഗമായാണ് നീക്കങ്ങൾ നടന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ കുറ്റപത്രം അടുത്തിടെ കോടതി സമർപ്പിച്ചിരുന്നു. നാല് കന്യാസ്ത്രീകളും കേസിലെ സാക്ഷികളായവരുമാണ്. ഈ സാഹചര്യത്തിലാണ് കേസ് അട്ടമിറിക്കാനുള്ള നീക്കമാണ് നടന്നത്. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ പോലു വൈകിയെന്ന ആരോപണം ഉണ്ടായിരുന്നു. അടുത്തിടെയാണ് ബിഷപ്പ് കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്.

നേരത്തെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത മാനന്തവാടി രൂപതയിലെ കന്യാസ്ത്രീക്കെതിരെയും പ്രതികാര നടപടി തുടങ്ങിയിരുന്നു. ചാനൽ ചർച്ചയിൽ പങ്കെടുത്ത് പ്രതികരണം നടത്തിയതിനും അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചതിനും കാർ വാങ്ങിയതിനും വിശദീകരണം നൽകണമെന്നാണ് ആവശ്യം. ഫ്രാങ്കോയ്‌ക്കെതിരെ പരസ്യമായി രംഗത്തിറങ്ങിയ ലൂസി കളപ്പുരയ്ക്കലിനെതിരെയാണ് പ്രതികാര നടപടി. ഇക്കാര്യം ചൂണ്ടിക്കാട്ടി മദർ സുപ്പീരിയർ ആൻ ജോസ് നോട്ടീസ് നൽകി.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച സമരം നടത്തിയവരിൽ പ്രധാനിയായിരുന്നു ലൂസി കളപ്പുര. ഇതിന് പിന്നാലെ സിസ്റ്റർ നടത്തിയ പല വെളിപ്പെടുത്തലുകളും വൻ ചർച്ചകൾക്ക് വഴി വച്ചിരുന്നു. പുതുവർഷ ദിനത്തിൽ വനിതാ മതിലിന് പിന്തുണ അറിയിച്ചും ചുരിദാർ ധരിച്ചും രംഗത്തെത്തിയും സിസ്റ്റർ വാർത്തകളിൽ ഇടം നേടിയിരുന്നു. സിസ്റ്റർ ലൂസിക്കെതിരായ നടപടിയുടെ പിന്നാലെയാണ് നാല് കന്യാസ്ത്രീകൾക്കെതിരെയും മിഷിണറീസ് ഓഫ് ജീസസ് സ്ഥലം മാറ്റൽ നടപടിയുമായി മുന്നോട്ടു പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP