Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202214Sunday

സിസ്റ്റർ ജെസീന തോമസ് വളരെ നാളായി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു; നേരത്തേയും ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നെന്നും മഠം; ദുഷ്പ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്ന് വോയ്സ് ഓഫ് നൺ; സിസ്റ്റർ ജെസീന തോമസിന്റെ മരണം ആത്മഹത്യ തന്നെയെന്ന് ഡോട്ടേഴ്സ് ഓഫ് സെന്റ് തോമസ് കോൺഗ്രിഗേഷൻ

സിസ്റ്റർ ജെസീന തോമസ് വളരെ നാളായി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു; നേരത്തേയും ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നെന്നും മഠം; ദുഷ്പ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്ന് വോയ്സ് ഓഫ് നൺ; സിസ്റ്റർ ജെസീന തോമസിന്റെ മരണം ആത്മഹത്യ തന്നെയെന്ന് ഡോട്ടേഴ്സ് ഓഫ് സെന്റ് തോമസ് കോൺഗ്രിഗേഷൻ

മറുനാടൻ മലയാളി ബ്യൂറോ

ഭരണങ്ങാനം: സിസ്റ്റർ ജെസീന തോമസിന്റെ മരണം ആത്മഹത്യ തന്നെയെന്ന് ഡോട്ടേഴ്സ് ഓഫ് സെന്റ് തോമസ് കോൺഗ്രിഗേഷനും വോയ്സ് ഓഫ് നണും. ഡോട്ടേഴ്സ് ഓഫ് സെന്റ് തോമസ് കോൺഗ്രിഗേഷൻ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വളരെ നാളായി സിസ്റ്റർ ജെസീന തോമസ് മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നെന്നും നേരത്തേയും ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നെന്നും മഠത്തിന്റെ പ്രസ്താവനയിൽ പറയുന്നു. സിസ്റ്റർ ജെസീനയുടെ ആകസ്മികമായ മരണത്തിൽ വേദനിച്ചിരിക്കുന്ന ഈ വേളയിൽ മാധ്യമങ്ങളിൽ കൂടിയും സോഷ്യൽ മീഡിയവഴിയും കിവംദന്തികൾ പ്രചരിപ്പിക്കരുതെന്നും ഡോട്ടേഴ്സ് ഓഫ് സെന്റ് തോമസ് കോൺഗ്രിഗേഷൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്.

അതിന് പിന്നാലെ വോയ്സ് ഓഫ് നണും വ്യാജ പ്രചാരണങ്ങൾ വിശ്വസിച്ച് വഞ്ചിതരാകരുതെന്ന് വ്യക്തമാക്കി രം​ഗത്തെത്തി. ഞങ്ങളിൽ ഒരാളാണ് അകാലത്തിൽ പൊലിഞ്ഞിരിക്കുന്നത് എന്ന് വോയ്സ് ഓഫ് നൺ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ആ തീരാദുഃഖത്തിനിടയിൽ ഇക്കാര്യങ്ങൾ വിശദീകരിക്കാൻ തീരുമാനിച്ചത് ചിലർ വ്യാജപ്രചാരണങ്ങൾക്കായി തുനിഞ്ഞിറങ്ങിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനാലാണ്. ഗൂഢ ലക്ഷ്യങ്ങളോടെ ദുഷ്പ്രചാരണങ്ങൾ നടത്തുന്ന അത്തരക്കാരുടെ കെണികളിൽ അകപ്പെട്ട് വഞ്ചിതരാകരുതെന്ന് എല്ലാവരോടും ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു എന്നും പോസ്റ്റിൽ പറയുന്നു.

വാഴക്കാല മൂലേപ്പാടം സെന്റ് തോമസ് കോൺവന്റിലെ സിസ്റ്റർ ജെസീനയെ (45)യാണ് കഴിഞ്ഞ ദിവസം പാറമടയിൽ മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. സീറോ മലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിൽ ഉള്ളതാണ് മഠം. ഇടുക്കി കീരിത്തോട് കുരിശുമൂട്ടിൽ തോമസിന്റെയും മോണിക്കയുടെയും മകളാണ്. കോൺവന്റ് വളപ്പിനോടു ചേർന്നുള്ള മൂലേപ്പാടം ക്വാറിയിൽ ഇന്നലെ വൈകിട്ട് ആറിനാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ തലവേദനയാണെന്നു പറഞ്ഞു സിസ്റ്റർ ജെസീന പള്ളിയിൽ പ്രാർത്ഥനയ്ക്കു പോയിരുന്നില്ലെന്നാണ് സഹപ്രവർത്തകർ പറയുന്നത്. ക്വാറന്റീനിലുള്ള ഏതാനും കന്യാസ്ത്രീകളും ഈ സമയത്ത് കോൺവന്റിലുണ്ടായിരുന്നു. രാവിലെ 10.30 വരെ സിസ്റ്റർ ജെസീനയെ കോൺവന്റിൽ കണ്ടിരുന്നതായി കന്യാസ്ത്രീകൾ പറഞ്ഞു.

ഉച്ചഭക്ഷണത്തിനു ശേഷമാണ് കന്യാസ്ത്രീയെ കാണാതായത്. ഇതോടെയാണ് കാണാതായതോടെയാണ് അന്വേഷണം ഇടവക വികാരിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയത്. പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുന്നതിനിടെയാണ് പാറമടയിൽ മൃതദേഹം കണ്ടെത്തിയത്. ഇടവക വികാരിയുടെ നേതൃത്വത്തിൽ നാട്ടുകാർ തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പായൽ നിറഞ്ഞ പാറമടയിൽ പൂർണമായും മുങ്ങിയിട്ടില്ലാത്ത നിലയിലായിരുന്നു മൃതദേഹം. ശിരോവസ്ത്രം കുടുങ്ങിയ നിലയിലായിരുന്നു കാണപ്പെട്ടത്.

പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തതായി തൃക്കാക്കര പൊലീസ് പറഞ്ഞു. 26 വർഷം മുൻപ് കന്യാസ്ത്രീ ആയ ജെസീന 2018 മുതൽ വാഴക്കാല കോൺവന്റിലാണ്. ഇതിനു മുമ്പും ഈ കോൺവന്റിൽ താമസിച്ചിട്ടുണ്ട്. 2012 മുതൽ കാക്കനാട്ടെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണെന്നു പൊലീസും കോൺവന്റ് അധികൃതരും പറഞ്ഞു. കഴിഞ്ഞ 11 വർഷമായി ഇവർ മാനസികരോഗത്തിന് ചികിത്സ തേടിവരികയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സഭയുടെ കീഴിൽ കണ്ണൂരിലെ മഠത്തിൽ അന്തേവാസിയായിരുന്നു.

അതേസമയം അതേസമം എന്നാൽ, മാനസികപ്രശ്‌നമുള്ള കാര്യം തങ്ങൾക്ക് അറിയില്ലെന്ന് സ്ഥലത്തെത്തിയ ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച വീട്ടിലേക്ക് വിളിച്ചപ്പോൾപ്പോലും യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും, ജെസീനയെ കാണാതായ വിവരം അധികൃതർ തങ്ങളെ അറിയിച്ചത് പള്ളിയിൽ പോയിട്ട് തിരികെ എത്തിയിട്ടില്ലെന്നുമാണെന്ന് ബന്ധുക്കൾ കൂട്ടിച്ചേർത്തു. ശനിയാഴ്ച വൈകിട്ടു സിസ്റ്റർ ജെസീന വീട്ടിലേക്കു വിളിച്ചിരുന്നതായി പിതാവ് തോമസ് പറഞ്ഞു. നാളെ വീട്ടിലേക്കു വരുമെന്ന് അറിയിച്ചിരുന്നു എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതോടെയാണ് സിസ്റ്ററിന്റെ മരണത്തിൽ അസ്വാഭാവികത എന്ന നിലയിൽ വാർത്തകൾ പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് മഠം വിശദീകരണക്കുറിപ്പ് ഇറക്കിയത്.

ഡോട്ടേഴ്സ് ഓഫ് സെന്റ് തോമസ് കോൺഗ്രിഗേഷന്റെ പ്രസ്താവന ഇങ്ങനെ..

എറണാകുളം വാഴക്കാല ഡോട്ടേഴ്സ് ഓഫ് സെന്റ് തോമസ് (ഡി.എസ്.റ്റി) കോൺവെന്റിലെ അംഗമായ സിസ്റ്റർ ജെസീന തോമസ് (45) കോൺവെന്റിന് പിന്നിൽ ഉള്ള പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും സിസ്റ്റർ ജെസീനയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ പ്രാർത്ഥിക്കുകയും ഒപ്പം അവരുടെ കുടുംബാംഗങ്ങളുടെയും സമൂഹാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.

ഉജ്ജൈൻ രൂപതയിൽ ചന്ദുക്കേടി മിഷൻ സ്റ്റേഷനിൽ സേവനം ചെയ്തിരുന്ന സിസ്റ്റർ ജെസീന 2004 ഓഗസ്റ്റ് 21- ന് ഉജ്ജൈനിലെ ഡി. എസ്. റ്റി സഭയുടെ പ്രൊവിൻഷ്യൽ ഹൗസിൽ നിന്നും ഇന്റേണൽ ഓഡിറ്റിങ്ങിനായി വന്ന സിസ്റ്റർ സിജി കിഴക്കേപറമ്പിലിനെ തിരികെ യാത്ര അയയ്ക്കാനായി റോഡരികിൽ ബസ്സ് കാത്ത് നിൽക്കുമ്പോൾ അമിത വേഗത്തിൽ വന്ന ഒരു വാഹനം സിസ്റ്റർ സിജിയെ ഇടിച്ച് തെറിപ്പിക്കുകയും സിസ്റ്റർ സിജി തൽക്ഷണം മരണമടയുകയും ചെയ്തു. ഈ ദാരുണ സംഭവത്തിന്റെ ദൃക്സാക്ഷിയായ സിസ്റ്റർ ജെസീനയെ ഈ ദുരന്തം വല്ലാതെ തളർത്തിക്കളഞ്ഞു. പിന്നീട് മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു തുടങ്ങിയ സിസ്റ്റർ ജെസീനക്ക് ഉജ്ജൈനിൽ ചികിത്സകൾ നൽകികൊണ്ടിരുന്നു. എന്നാൽ കൂടുതൽ ശ്രദ്ധയും വിദഗ്ധ ചികിത്സയും കൊടുക്കുന്നതിനായി 2011ൽ കേരളത്തിലേക്ക് കൊണ്ടുപോന്നു. കഴിഞ്ഞ 10 വർഷമായി സി. ജെസീന കാക്കനാട് കുസുമഗിരി ആശുപത്രിയിൽ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു.

സി. ജെസീന 2009 ലും 2011 ലും ആത്മഹത്യാ പ്രവണത പ്രകടിപ്പിക്കുകയുണ്ടായപ്പോൾ അന്നത്തെ മേജർ സുപ്പീരിയേഴ്സ് മാതാപിതാക്കളെ യഥാക്രമം പാലായിലും വാഴക്കാലയിലുള്ള കോൺവെൻറുകളിലേക്ക് വിളിച്ച് വിശദവിവരം പറയുകയും 2011ൽ ചികിത്സക്കായി കുറച്ചു ദിവസം വീട്ടിൽ കൊണ്ടു പോകുകയും ചെയ്തിരുന്നു. വീട്ടിൽ അവധിക്കു പോകുമ്പോൾ ഇപ്പോൾ ഉപയോഗിക്കുന്ന മരുന്നിന്റെ വിവരങ്ങൾ മാതാപിതാക്കളെ ബോധിപ്പിക്കുകയും മരുന്നു കൊടുത്തു വിടുകയും പതിവാണ്. എറണാകുളം അതിരൂപതയിലെ വാഴക്കാല ഇടവകയിലുള്ള ഡി. എസ്. റ്റി കോൺവെന്റിലേക്ക് 2019 നവംമ്പർ മാസത്തിൽ ആണ് സിസ്റ്റർ ജെസീന ചികിത്സാർത്ഥം ട്രാൻസ്ഫർ ആയിവന്നത്. ഈ ലോക്ക് ഡൗൺ കാലത്ത് സിസ്റ്റർ ജെസീന ഡിപ്രഷൻ പോലുള്ള അസ്വസ്ഥത കാണിക്കുകയും അടുത്തടുത്ത് ഡോക്ടറെ കണ്ട് നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇന്നലെ (ഫെബ്രു. 14, ഞായറാഴ്ച) രാവിലെ സിസ്റ്റർ ജെസീനായ്ക്ക് ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെട്ടതിനാൽ പള്ളിയിൽ പോകാതെ കോൺവെന്റിൽ ഇരുന്ന് വിശ്രമിക്കാൻ മദർ നിർദ്ദേശിച്ചതനുസരിച്ച് സിസ്റ്റർ ജെസീന വിശ്രമിക്കാനായി മുറിയിലേക്ക് പോയി. എന്നാൽ കുറച്ച് സമയം വിശ്രമിച്ച ശേഷം സിസ്റ്റർ ജെസീന എഴുന്നേറ്റ് അവിടെ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന രണ്ട് സിസ്റ്റേഴ്സിനു പ്രഭാത ഭക്ഷണവും 10. 30 ന് ചായയും മുറിയിൽ എത്തിച്ചു കൊടുത്തിരുന്നു. പിന്നീട് ഉച്ചയൂണിന്റെ സമയത്ത് സിസ്റ്റർ ജെസീനയെ കാണാതിരുന്നപ്പോൾ കോൺവെന്റിൽ ഉണ്ടായിരുന്ന മറ്റ് സിസ്റ്റേഴ്സ് അവരെ അന്വേഷിച്ച് മുറിയിൽ ചെന്നെങ്കിലും അവിടെയും കാണാത്തതിനാൽ കോൺവെന്റിലും പരിസരത്തും അന്വേഷിക്കുകയും തുടർന്നും കാണാതെ വന്നതിനാൽ മേലധികാരികളെ അറിയിക്കുകയും പിന്നീട് അവരുടെ നിർദ്ദേശപ്രകാരം പൊലീസിൽ പരാതി കൊടുക്കുകയും ചെയ്തു. അതിനുശേഷമുള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വൈകുന്നേരം ആറു മണിയോടെ സി. ജെസീനയെ സമീപത്തെ പാ​റ​മ​ട​യി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തിയത്.

ഞങ്ങളുടെ സഹോദരിയായ സിസ്റ്റർ ജെസീനയുടെ ആകസ്മികമായ മരണത്തിൽ വേദനിച്ചിരിക്കുന്ന ഈ വേളയിൽ മാധ്യമങ്ങളിൽ കൂടിയും സോഷ്യൽ മീഡിയവഴിയും കിവംദന്തികൾ പരത്താതിരിക്കാൻ ശ്രദ്ധിക്കണമെന്ന അപേക്ഷയോടെ,
ഡോട്ടേഴ്സ് ഓഫ് സെന്റ് തോമസ് കോൺഗ്രിഗേഷന്റെ പി ആർ ഓ

സി. ജ്യോതി മരിയ ഡി. എസ്. റ്റി
ജനറലേറ്റ്
ഭരണങ്ങാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP