Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്ത്രി ജി ആർ അനിലിന് ആദ്യമായി മന്ത്രി ആയതിന്റെ കുഴപ്പമെന്ന് വിമർശിച്ചത് മുഖ്യമന്ത്രി; മരുമകൻ മുഹമ്മദ് റിയാസിനും ഇതേ കുഴപ്പം; റോഡുകളിൽ കുഴി പെരുകി അപകടം പതിവാകുമ്പോഴും പഴി ദേശീയ പാത അഥോറിറ്റിക്ക്; അഥോറിറ്റിയിലെ സംസ്ഥാന സർക്കാർ ജീവനക്കാർക്കായി ചെലവാക്കുന്നത് 62.70 കോടി; നികുതി പണം വാങ്ങിയിട്ട് റിയാസിന് കൈകഴുകൽ മാത്രം

മന്ത്രി ജി ആർ അനിലിന് ആദ്യമായി മന്ത്രി ആയതിന്റെ കുഴപ്പമെന്ന് വിമർശിച്ചത് മുഖ്യമന്ത്രി; മരുമകൻ മുഹമ്മദ് റിയാസിനും ഇതേ കുഴപ്പം; റോഡുകളിൽ കുഴി പെരുകി അപകടം പതിവാകുമ്പോഴും പഴി ദേശീയ പാത അഥോറിറ്റിക്ക്; അഥോറിറ്റിയിലെ സംസ്ഥാന സർക്കാർ ജീവനക്കാർക്കായി ചെലവാക്കുന്നത് 62.70 കോടി; നികുതി പണം വാങ്ങിയിട്ട് റിയാസിന് കൈകഴുകൽ മാത്രം

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: കേന്ദ്രവും സംസ്ഥാനവും തമ്മിൽ കുഴി തർക്കം മുറുകുമ്പോൾ കുഴിയിൽ വീണ് അപകടമുണ്ടാകുന്ന കേസുകൾ കൂടി വരികയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ റോഡിലെ കുഴിയിൽ വീണ് മരണപ്പെട്ടത് 7 പേരാണ്. അപകടമുണ്ടാകുമ്പോൾ ആ കുഴികൾ പൊതുമരാമത്ത് വകുപ്പിന്റേതല്ല, നാഷണൽ ഹൈവേ അഥോറിറ്റിയുടേതെന്ന സ്ഥിരം പല്ലവിയാണ് മന്ത്രി റിയാസിന്റേത്. നാഷണൽ ഹൈവേ അഥോറിറ്റിയോട് ആ കുഴിയെ കുറിച്ച് ചോദിച്ചാൽ പറയും കുഴി റിയാസിന്റേതാണെന്ന്.

റിയാസിന്റെ കീഴിലുള്ള പൊതുമരാമത്ത് നാഷണൽ ഹൈവേയിൽ 902 സർക്കാർ ജീവനക്കാരുണ്ട്. ഈ സാമ്പത്തിക വർഷം 902 ജീവനക്കാർക്ക് ശമ്പളവും മറ്റും നൽകുന്നതിനായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് 62.70 കോടിയാണ്. പൊതുമരാമത്ത് വകുപ്പ് നാഷണൽ ഹൈവേയിലെ 902 കേരള സർക്കാർ ജീവനക്കാർക്ക് ശമ്പളവും മറ്റും നൽകാൻ 62.70 കോടിയെന്നർത്ഥം. ജനങ്ങൾ നൽകുന്ന നികുതി പണത്തിൽ നിന്നാണ് ഈ തുക നൽകുന്നത്.

നാഷണൽ ഹൈവേയിലെ കുഴി നോക്കിയിരിക്കാനാണോ ജനങ്ങൾ ഇവർക്ക് ഒരു വർഷം 62.70 കോടി നൽകുന്നത്. 1 ചീഫ് എഞ്ചിനിയർ, 3 സൂപ്രണ്ടിങ് എഞ്ചിനിയർ, 1 ഡപ്യൂട്ടി ചീഫ് എഞ്ചിനിയർ എന്നിവരാണ് പൊതുമരാമത്ത് നാഷണൽ ഹൈവേയുടെ തലപ്പത്തുള്ളത്. അതിന് മേലേ പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസും. ഇതിന് പുറമേ സംസ്ഥാനത്തിനകത്തുള്ള ദേശീയ പാതയിലെ അത്യാവശ്യ അറ്റകുറ്റപണികൾക്ക് 5.50 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. മുൻസിപ്പൽ അതിർത്തികൾക്കുള്ളിൽ വരുന്ന നാഷണൽ ഹൈവേയുടെ സംരക്ഷണത്തിന് 44 ലക്ഷം രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

 

പൊതു ജനങ്ങൾക്ക് ആരുടെ കുഴി ആണെന്ന് അറിയേണ്ട കാര്യമില്ല. രണ്ട് കൂട്ടരും നികുതി വാങ്ങിക്കുന്നുണ്ട്. കൂടാതെ ടോളും. കുഴികളില്ലാത്ത റോഡുകൾ ജനങ്ങൾക്ക് നൽകേണ്ടത് ടാക്‌സ് പിരിക്കുന്ന സർക്കാരിന്റെ കടമയാണ്. കുഴിയിൽ വീണ് അപകടമുണ്ടായാൽ ആ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന് പീലാത്തോസ് ശൈലിയിൽ സ്ഥിരം കൈകഴുകുന്ന റിയാസിനെയാണ് പിണറായി പൊതുമരാമത്ത് വകുപ്പിന്റെ ചുമതല ഏൽപിച്ചിരിക്കുന്നത്.

കഴിഞ്ഞ സർക്കാരിൽ പരിചയസമ്പന്നനായ ജി.സുധാകരൻ ഇരുന്ന കസേരയാണ് പൊതുമരാമത്ത് വകുപ്പിന്റേത്. റിയാസിന്റെ മാതിരി കരച്ചിലോ അസഹിഷ്ണുതയോ ജി. സുധാകരന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. ദേശീയ കുഴിയായാലും സംസ്ഥാന കുഴിയായാലും പഞ്ചായത്ത് കുഴിയായാലും കുഴി അടക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ജനങ്ങളുടെ ജീവന് സംരക്ഷണം കൊടുക്കുകയാണ് സർക്കാരിന്റെ പ്രാഥമിക കർത്തവ്യം. പിണറായിയുടെ ഭാഷയിൽ പറഞ്ഞാൽ ജി. ആർ. അനിലിനെ പോലെ ആദ്യമായിട്ട് മന്ത്രിയായതിന്റെ കുഴപ്പമാണ് റിയാസിന്റേത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP