Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പണ്ടത്തെ സുകുമാരൻ നായരല്ല... ഇപ്പോഴത്തേത്; ആചാര സംരക്ഷണത്തിനായി നട്ടെല്ല് നിവർത്തി രംഗത്തെത്തിയതോടെ ജനറൽ സെക്രട്ടറി എന്തു പറഞ്ഞാലും കേൾക്കാൻ അണികളും തയ്യാർ; മാവേലിക്കര യൂണിയൻ പെട്ടുപോയത് വോട്ട് ചോദിച്ച് ഓഫീസിൽ എത്തിയാലും ഇടത് സ്ഥാനാർത്ഥികളെ ഇരിക്കാൻ സമ്മതിക്കരുതെന്ന ഉത്തരവ് പാലിക്കാതെ പോയതിന്; പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഒഴികെ ബാക്കിയെല്ലായിടത്തും യുഡിഎഫിനെ പിന്തുണക്കാൻ ജനറൽ സെക്രട്ടറി നിർദ്ദേശം നൽകിയതായും വെളിപ്പെടുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: സമദൂരവും ശരിദൂരവുമൊക്കെയായിരുന്നു എൻ എസ് എസ് രാഷ്ട്രീയത്തിൽ പരീക്ഷിച്ചിരുന്നത്. എന്നാൽ ശബരിമലയിലെ പ്രക്ഷോഭത്തോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഇപ്പോൾ എൻ എസ് എസിന് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇടതിനെ തോൽപ്പിക്കാൻ കരയോഗങ്ങൾക്ക് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഒഴികെ എല്ലായിടത്തും എൻ എസ് എസ് യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് സംഘടനയിൽ നിന്നും പുറത്തു വന്ന മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ടി.കെ.പ്രസാദ് പറയുന്നത്.

മാവേലിക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിനെ സ്വീകരിച്ചതിന് കഴിഞ്ഞ ദിവസം മാവേലിക്കര എൻഎസ്എസ് യൂണിയനെതിരെ നടപടിയുണ്ടായിരുന്നു. മാവേലിക്കര താലൂക്ക് യൂണിയൻ പിരിച്ചുവിട്ട് പകരം അഡ്ഹോക് കമ്മിറ്റിയെ ചുമതല ഏൽപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ടി.കെ.പ്രസാദിന്റെ വെളിപ്പെടുത്തൽ. വാക്കാലാണ് ചങ്ങനാശ്ശേരിയിൽ നിന്ന് എൻഎസ്എസ് യൂണിറ്റുകൾക്ക് ഇത്തരത്തിലുള്ള നിർദ്ദേശം നൽകിയത്. എൽഡിഎഫ് സ്ഥാനാർത്ഥികളെ ഒരു തരത്തിലും പിന്തുണക്കരുത്. അവരുമായി ബന്ധംപുലർത്തരുത് എന്നും നിർദ്ദേശിക്കുകയുണ്ടായി. ഇതിനിടയിലാണ് ചിറ്റയം ഗോപകുമാർ വോട്ടഭ്യർഥിച്ച് ഓഫീസിലെത്തിയത്. ഓഫീസിലെത്തിയ ചിറ്റയം ഗോപകുമാറിനെ സ്വീകരിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ടി.കെ.പ്രസാദ് പറഞ്ഞു.

പത്തനംതിട്ടിയിലും തിരുവനന്തപുരത്തും ബിജെപിയെ പിന്തുണക്കാൻ എൻഎസ്എസ് നിർദ്ദേശിച്ചെന്നും മറ്റിടങ്ങളിൽ യുഡിഎഫിനെ പിന്തുണക്കാനാണ് എൻഎസ്എസ് കരയോഗങ്ങൾക്ക് ചങ്ങനാശ്ശേരിയിൽ നിന്ന് നിർദ്ദേശം നൽകിയിരിക്കുന്നതെന്നും രാജിവെച്ച എൻഎസ്എസ് മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ടി.കെ.പ്രസാദ് ആരോപിച്ചു. ബിജെപിക്ക് ജയസാധ്യത ഉള്ള മണ്ഡലങ്ങളിൽ അവരെയും മറ്റിടങ്ങളിൽ യുഡിഎഫിനെയും പിന്തുണയ്ക്കണമെന്നാണ് നിർദ്ദേശമുണ്ടായിരുന്നതെന്നും ടി.കെ.പ്രസാദ് ആരോപിച്ചു. ഇതോടെ ശബരിമലയിലെ ഇടത് സർക്കാരിന്റെ ഇടപെടലിന് തെരഞ്ഞെടുപ്പിൽ മറുപടി നൽകാൻ എൻ എസ് എസ് തയ്യാറെടുക്കുന്നുവെന്ന് വ്യക്തമാവുകയാണ്. എൻ എസ് എസിന്റെ ബൈലോ അനുസരിച്ച് യൂണിയനുകളെ പിരിച്ചു വിടാനുള്ള അധികാരം ജനറൽ സെക്രട്ടറിക്കുണ്ട്. ഇതാണ് മാവേലിക്കരയിൽ പ്രയോഗിക്കുന്നത്. എൻ എസ് എസിന്റെ രാഷ്ട്രീയ നിലപാട് അംഗീകരിക്കാതെ പ്രവർത്തിക്കുന്ന യൂണിയനുകളെ പിരിച്ചുവിടുമെന്ന സൂചനയാണ് മവേലിക്കര പ്രയോഗത്തിലൂടെ സുകുമാരൻ നായർ ചെയ്യുന്നത്.

മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ആർ ബാലകൃഷ്ണ പിള്ളയും ഗണേശ ്കുമാറും ചേർന്നാണ്. കരയോഗങ്ങളെ ചിറ്റയവുമായി അടുപ്പിക്കാൻ കരുക്കൾ നീക്കുന്നതും ഗണേശാണ്. ഈ സാഹചര്യത്തിലാണ് യൂണിയനെതിരെ അതിശക്തമായ നടപടി സുകുമാരൻ നായർ എടുത്തത്. രാഷ്ട്രീയ ഇടപെടലിന്റെ പേരിൽ ഇത്തരം നടപടികൾ ആരും എടുക്കാറില്ല. ശബരിമലയിൽ വിശ്വാസികളെ ചതിച്ചതിന് കൂട്ടു നിന്ന ഇടത് സ്ഥാനാർത്ഥികളെ കരയോഗങ്ങളിൽ കയറ്റി ഇരുത്തരുതെന്നാണ് സുകുമാരൻ നായർ കരയോഗങ്ങൾക്ക് നൽകിയിരുന്ന നിർദ്ദേശം. ഇതാണ് ചിറ്റയത്തെ സ്വീകരിച്ചതിലൂടെ മാവേലിക്കര യൂണിയൻ തെറ്റിച്ചത്. ഇതുകൊണ്ടാണ് അടിയന്തര നടപടികൾ സുകുമാരൻ നായർ എടുത്തത്.

ഈ സാഹചര്യത്തിലാണ് തനിക്കെതിരെ എൻഎസ്എസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത് പ്രതികാരപരമായ നടപടിയാണെന്ന് മുൻ എൻഎസ്എസ് മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ടി കെ പ്രസാദ് ആരോപിക്കുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർത്ഥി മാവേലിക്കര യൂണിയൻ ഓഫീസിലേക്ക് വോട്ട് അഭ്യർത്ഥനയുമായി എത്തി അദ്ദേഹത്തിനെ ആതിഥേയ മര്യാദയോടെ യൂണിയനിലേക്ക് സ്വീകരിച്ചത് നേതൃത്വത്തിന്റെ എതിർപ്പിന് കാരണമായെന്നും അതാണ് താൻ ഉൾപ്പെടുന്ന മാവേലിക്കര എൻഎസ്എസ് യൂണിയൻ കമ്മറ്റിയിലെ 14 അംങ്ങളേയും രാജിവെപ്പിച്ച് തന്നെ സ്ഥാനഭ്രഷ്ടനാക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

കരയോഗങ്ങളെ ഇടതു പക്ഷത്തിനെതിരായി അണിനിരത്തി വോട്ട് ഉറപ്പാക്കണമെന്നുള്ള നിർദ്ദേശം അപ്രായോഗികം ആണെന്നുള്ളത് താൻ നേതൃത്വത്തെ മുൻപേ തന്നെ അറിയിച്ചിരുന്നു. എല്ലാ കരയോഗം പ്രവർത്തകരുടേയും വീടുകളിൽ യുഡിഎഫ് സ്ഥാനാർത്ഥിയുമായി ഇറങ്ങി പ്രവർത്തിക്കണമെന്ന് ഉള്ള നിർദ്ദേശവും നിരാകരിച്ചിരുന്നു. തന്നോട് നേതൃത്വം കടുത്ത അതൃപ്തിയിലായിരുന്നെന്നും ടി കെ പ്രസാദ് പറഞ്ഞു. മതേതരത്വ സ്വഭാവം ഉൾക്കൊള്ളുന്നതായിരിക്കണം എൻഎസ്എസിന്റെ നയമെന്നും ഇതര ജാതിമത വിഭാഗങ്ങൾക്ക് ദോഷകരമായി പ്രവർത്തിക്കാൻ പാടില്ലെന്നും എൻഎസ്എസിന് രാഷ്ട്രീയമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവർക്കും എൻഎസ്എസിൽ അംഗങ്ങൾ ആകാമെന്നും അവർ നായർ സമുദായ അംഗങ്ങൾ ആകണമെന്ന് മാത്രമുള്ള നിബന്ധനയെ ഉള്ളുവെന്നും സമുദായ ആചാര്യൻ പറഞ്ഞിട്ടുള്ളതായും അദ്ദേഹം ഓർമ്മപ്പെടുത്തി.

ചില മണ്ഡലങ്ങളിൽ ബിജെപിക്കും ചില മണ്ഡലങ്ങളിൽ യുഡിഎഫിനും പിൻതുണ നൽകുകയെന്ന നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരായി വിയോജനകുറിപ്പ് നൽകിയതും പുറത്താക്കപ്പെടുന്നതിന് മറ്റൊരു കാരണമായി. നേതൃത്വത്തിന്റെ ഇത്തരം ചെയ്തികൾ ജനാതിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 35 വർഷമായി എൻ എസ് എസ് പ്രതിനിധി സഭ അംഗം, 30 വർഷമായി യൂണിയൻ കമ്മറ്റി അംഗം, 14 വർഷമായി എൻഎസ്എസ് യൂണിയൻ വൈസ് പ്രസിഡന്റ്, 1 വർഷവും 3 മാസവും യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു അദ്ദേഹം.
നിക്കെതിരെ എൻഎസ്എസ് നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത് പ്രതികാരപരമായ നടപടിയാണെന്ന് മുൻ എൻഎസ്എസ് മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ. ടി കെ പ്രസാദ് പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർത്ഥി മാവേലിക്കര യൂണിയൻ ഓഫീസിലേക്ക് വോട്ട് അഭ്യർത്ഥനയുമായി എത്തി അദ്ദേഹത്തിനെ ആതിഥേയ മര്യാദയോടെ യൂണിയനിലേക്ക് സ്വീകരിച്ചത് നേതൃത്വത്തിന്റെ എതിർപ്പിന് കാരണമായെന്നും അതാണ് താൻ ഉൾപ്പെടുന്ന മാവേലിക്കര എൻഎസ്എസ് യൂണിയൻ കമ്മറ്റിയിലെ 14 അംങ്ങളേയും രാജിവെപ്പിച്ച് തന്നെ സ്ഥാനഭ്രഷ്ടനാക്കാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

കരയോഗങ്ങളെ ഇടതു പക്ഷത്തിനെതിരായി അണിനിരത്തി വോട്ട് ഉറപ്പാക്കണമെന്നുള്ള നിർദ്ദേശം അപ്രായോഗികം ആണെന്നുള്ളത് താൻ നേതൃത്വത്തെ മുൻപേ തന്നെ അറിയിച്ചിരുന്നു. എല്ലാ കരയോഗം പ്രവർത്തകരുടേയും വീടുകളിൽ യുഡിഎഫ് സ്ഥാനാർത്ഥിയുമായി ഇറങ്ങി പ്രവർത്തിക്കണമെന്ന് ഉള്ള നിർദ്ദേശവും നിരാകരിച്ചിരുന്നു. തന്നോട് നേതൃത്വം കടുത്ത അതൃപ്തിയിലായിരുന്നെന്നും ടി കെ പ്രസാദ് പറഞ്ഞു. മതേതരത്വ സ്വഭാവം ഉൾക്കൊള്ളുന്നതായിരിക്കണം എൻഎസ്എസിന്റെ നയമെന്നും ഇതര ജാതിമത വിഭാഗങ്ങൾക്ക് ദോഷകരമായി പ്രവർത്തിക്കാൻ പാടില്ലെന്നും എൻഎസ്എസിന് രാഷ്ട്രീയമില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവർക്കും എൻഎസ്എസിൽ അംഗങ്ങൾ ആകാമെന്നും അവർ നായർ സമുദായ അംഗങ്ങൾ ആകണമെന്ന് മാത്രമുള്ള നിബന്ധനയെ ഉള്ളുവെന്നും സമുദായ ആചാര്യൻ പറഞ്ഞിട്ടുള്ളതായും അദ്ദേഹം ഓർമ്മപ്പെടുത്തി.

ചില മണ്ഡലങ്ങളിൽ ബിജെപിക്കും ചില മണ്ഡലങ്ങളിൽ യുഡിഎഫിനും പിൻതുണ നൽകുകയെന്ന നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരായി വിയോജനകുറിപ്പ് നൽകിയതും പുറത്താക്കപ്പെടുന്നതിന് മറ്റൊരു കാരണമായി. നേതൃത്വത്തിന്റെ ഇത്തരം ചെയ്തികൾ ജനാതിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ 35 വർഷമായി എൻ എസ് എസ് പ്രതിനിധി സഭ അംഗം, 30 വർഷമായി യൂണിയൻ കമ്മറ്റി അംഗം, 14 വർഷമായി എൻഎസ്എസ് യൂണിയൻ വൈസ് പ്രസിഡന്റ്, 1 വർഷവും 3 മാസവും യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു അദ്ദേഹം.

എൻ എസ് എസിനെതിരെ കാനം

എൻ.എസ്.എസ്. എല്ലാക്കാലത്തും ഇടതുമുന്നണിക്കെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സിപിഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മാവേലിക്കരയിൽ ചിറ്റയം ഗോപകുമാറിനെ സ്വീകരിച്ച എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പിരിച്ചുവിട്ടതിനെക്കുറിച്ച് പരാമർശിക്കുകയായിരുന്നു അദ്ദേഹം. എൻ.എസ്.എസ്. പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റും കേരള കോൺഗ്രസ് (ബി) ചെയർമാനുമായ ആർ.ബാലകൃഷ്ണപിള്ളയുമായും കെ.ബി.ഗണേശ് കുമാർ എംഎ‍ൽഎ.യുമായും അദ്ദേഹം കൊട്ടാരക്കരയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തി. ഇടതുമുന്നണിക്കെതിരായ നിലപാടെടുക്കാൻ എൻ.എസ്.എസിന് അവകാശമുണ്ട്. എന്നാൽ വോട്ട് ചെയ്യുന്നത് ജനങ്ങളാണ്-കാനം പറഞ്ഞു.

എൻ.എസ്.എസ്. രാഷ്ട്രീയകക്ഷിയല്ലെന്നും സമദൂരനിലപാടിൽ മാറ്റമില്ലെന്നും ആർ.ബാലകൃഷ്ണപിള്ള പറഞ്ഞു. എൽ.ഡി.എഫിനെ തോൽപ്പിക്കാൻ എൻ.എസ്.എസ്. നിർദ്ദേശിച്ചിട്ടില്ല. സ്ഥാനാർത്ഥിയാകുമ്പോൾ എല്ലാ സ്ഥാപനങ്ങളിലും വോട്ടുതേടി ചെല്ലും. അവരെ തിരസ്‌കരിക്കുന്നത് ശരിയായ നടപടിയല്ല. മാവേലിക്കര യൂണിയൻ പിരിച്ചുവിട്ടത് രാഷ്ട്രീയകാരണമാണോ എന്നറിയില്ല. മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും അറിയില്ല. സംഘടന നിലപാടെടുത്താലും വ്യക്തികളാണ് വോട്ട് ചെയ്യുന്നത്. പത്തനാപുരം താലൂക്ക് യൂണിയൻ രാഷ്ട്രീയ നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും പിള്ള പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP