Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുന്നാക്ക സംവരണത്തിന് മുൻകാല പ്രാബല്യം വേണം; നിലവിലെ വ്യവസ്ഥകൾ തുല്യനീതിക്ക് നിരക്കാത്തത്; മുന്നാക്ക സംവരണ ഒഴിവുകളിലേക്ക് യോഗ്യരില്ലെങ്കിൽ അവ മാറ്റിവയ്ക്കണം; പ്രത്യേക വിജ്ഞാപനത്തിലൂടെ ഇത്തരം ഒഴിവുകൾ നികത്തണം; സർക്കാറിനെതിരെ സുകുമാരൻ നായർ

മുന്നാക്ക സംവരണത്തിന് മുൻകാല പ്രാബല്യം വേണം; നിലവിലെ വ്യവസ്ഥകൾ തുല്യനീതിക്ക് നിരക്കാത്തത്; മുന്നാക്ക സംവരണ ഒഴിവുകളിലേക്ക് യോഗ്യരില്ലെങ്കിൽ അവ മാറ്റിവയ്ക്കണം; പ്രത്യേക വിജ്ഞാപനത്തിലൂടെ ഇത്തരം ഒഴിവുകൾ നികത്തണം; സർക്കാറിനെതിരെ സുകുമാരൻ നായർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുന്നോക്ക സംവരണ വിഷയത്തിൽ സർക്കാറിനെ വിമർശിച്ചു എൻഎസ്എസ് രംഗത്ത്. മുന്നാക്ക സംവരണത്തിന് മുൻകാല പ്രാബല്യം വേണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ആവശ്യപ്പെട്ടു. നിലവിലെ വ്യവസ്ഥകൾ തുല്യനീതിക്ക് നിരക്കാത്താതാണെന്നും ഉത്തവിൽ പല അപാകതകൾ ഉണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.

മുന്നാക്ക സംവരണ ഒഴിവുകളിലേക്ക് യോഗ്യരില്ലെങ്കിൽ അവ മാറ്റിവയ്ക്കണം. പ്രത്യേക വിജ്ഞാപനത്തിലൂടെ ഇത്തരം ഒഴിവുകൾ നികത്തണമെന്നും മുന്നാക്കക്കാരുടെ നിയമനക്രമം പുതുക്കി നിശ്ചയിക്കണമെന്നും എൻഎസ്എസ് ആവശ്യപ്പെട്ടു. ജനുവരി ഒന്നുമുതൽ മുന്നാക്കവിഭാഗങ്ങൾക്ക് നഷ്ടമായ തൊഴിലവസരങ്ങൾ ലഭ്യമാക്കണമെന്ന് സുകുമാരൻ നായർ പ്രസ്താവനയിൽ വ്യക്തമാക്കി.

സംവരണേതര വിഭാഗത്തിൽപ്പെട്ടവരുടെ നിയമനടേൺ പുതുക്കി നിശ്ചയിക്കണം. ലാസ്റ്റ് ഗ്രേഡ് ഇതരവിഭാഗത്തിലും ലാസ്റ്റ് ഗ്രേഡ് വിഭാഗത്തിലും 10 ശതമാനം ലഭിക്കുമെന്നതിനാൽ ടേണുകൾ യഥാക്രമം 3,11,23,35,47,59,63,75,87,99 എന്നിവയാക്കി നിശ്ചയിക്കണമെന്ന ആവശ്യവും എൻഎസ്എസ് മുന്നോട്ടുവെച്ചു.

പുതിയ സർക്കാർ ഉത്തരവ് ജാതി സംവരണത്തിന് എതിരാണെന്ന് എസ്എൻഡിപിയും മുസ്ലിം ലീഗും നിലപാടെടുത്തതിന് പിന്നാലെയാണ് ഉത്തരവിലെ ചില അപാകതകൾ ചൂണ്ടിക്കാണിച്ച് എൻഎസ്എസും രംഗത്തെത്തിയത്. അതേസമയം മുന്നാക്ക സംവരണം പത്ത് ശതമാനമെന്നത് അഞ്ച് ശതമാനമാക്കണമെന്ന് എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചത്.

മുന്നാക്ക സംവരണത്തിൽ സർക്കാരിന് പിഴവ് പറ്റി. സർക്കാർ പറഞ്ഞതും നടപ്പാക്കിയതും തമ്മിൽ വൈരുധ്യമുണ്ട്. ഇക്കാര്യത്തിൽ ഉപദേശകർക്ക് തെറ്റുപറ്റിയെന്ന് കരുതുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.

മുസ്ലിം ലീഗിന് മുൻപെ എസ്എൻഡിപി യൂണിയൻ സംവരണത്തിലെ അപകടം മണത്തിരുന്നു. മുന്നാക്കവിഭാഗത്തിലെ പാവങ്ങൾക്ക് സംവരണം നൽകുന്നതിൽ ഏതിർപ്പില്ലെന്നും സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP