Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

മൂന്നും ആറും വയസ്സുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ കാമുകനൊപ്പം നാടുവിട്ടു; വിവരം അറിഞ്ഞ ഭർത്താവ് ഗൾഫിൽ നിന്നും മക്കൾക്കരികിലേക്ക് പറന്നെത്തി; ഭർത്താവ് നാട്ടിലെത്തിയപ്പോൾ ഇതാണ് സമയം എന്നു കണ്ട് കാമുകനൊപ്പം വിദേശത്തേക്ക് പറന്ന് ഭാര്യയും! കുട്ടികളെ ഉപേക്ഷിച്ച് നാടുവിട്ട യുവതിക്കെതിരേ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്

മൂന്നും ആറും വയസ്സുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ കാമുകനൊപ്പം നാടുവിട്ടു; വിവരം അറിഞ്ഞ ഭർത്താവ് ഗൾഫിൽ നിന്നും മക്കൾക്കരികിലേക്ക് പറന്നെത്തി; ഭർത്താവ് നാട്ടിലെത്തിയപ്പോൾ ഇതാണ് സമയം എന്നു കണ്ട് കാമുകനൊപ്പം വിദേശത്തേക്ക് പറന്ന് ഭാര്യയും! കുട്ടികളെ ഉപേക്ഷിച്ച് നാടുവിട്ട യുവതിക്കെതിരേ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പഴയങ്ങാടി: കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം പോയി എട്ടിന്റെ പണി വാങ്ങി ജയിലിൽ കിടക്കുന്ന വിവാഹിത യുവതിമാരുടെ കഥകൾ അടുത്തിടെ നിരവധി പുറത്തുവന്നിട്ടുണ്ട്. എന്നാൽ വാർത്തകളൊന്നും ഒളിച്ചോട്ടത്തിന് യാതൊരു കുറവും വരുത്തുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. മൂന്നൂം ആറും വയസുള്ള കുട്ടികളെ ഉപേക്ഷിച്ചു കാമുകനൊപ്പം മുങ്ങിയ പ്രവാസിയുടെ ഭാര്യയുടെ കഥകൂടി പുറത്തുവന്നു.  പഴയങ്ങാടിയാണ് ഈ സംഭവം നടന്നത്.

യുവതി കാമുകനൊപ്പം വിദേശത്ത് കടന്നതായാണ് സൂചന. ഭാര്യ പോയതറിഞ്ഞ് വിദേശത്തുള്ള ഭർത്താവ് നാട്ടിലെത്തിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ അടുത്തേക്കാണ് ഭർത്താവ് പറന്നിറങ്ങിയത്. അതേസമയം പ്രാദേശികമായി ഒരു പാർട്ടി നേതൃത്വം ഇടപെട്ട് കേസ് ഒതുക്കി തീർക്കാൻ നീക്കം നടത്തുന്നതായും ഭർത്താവിന്റെ ബന്ധുക്കൾ ആരോപിച്ചു.

തങ്ങൾക്ക് അച്ഛനൊപ്പം താമസിച്ചാൽ മതിയെന്ന് കുട്ടികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് പഴയങ്ങാടി പൊലീസ് കുട്ടികളെ അച്ഛനൊപ്പം വിട്ടു. കുട്ടികളെ ഉപേക്ഷിച്ച് നാടുവിട്ട യുവതിക്കെതിരേ ജുവനൈൽ ആക്ട് പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് ചുമത്തിയതിനാൽ നാട്ടിലെത്തിയാൽ യുവതിയെ അറസ്റ്റു ചെയ്യുന്ന സാഹചര്യം ഉണ്ടാകും.

സമാനമായ മറ്റൊരു കേസിൽ ഹരിപ്പാട് ഭാര്യയെ അറസ്റ്റു ചെയ്തു ചെയ്തിരുന്നു. ആറ് വയസ്സുള്ള മകളെ ഉപേക്ഷിച്ചാണ് കാമുകനായ യുവാവിനൊപ്പം വീട്ടമ്മ ഇറങ്ങി പോയത്. കാർത്തികപ്പള്ളി മഹാദേവികാട് സ്വദേശിനിയായ 30 വയസ്സുള്ള യുവതിാണ് കാമുകനായ മനു എന്ന യുവാവിനൊപ്പം ഇറങ്ങി പോയത്. കഴിഞ്ഞ ഒക്ടോബർ 31ന് ആയിരുന്നു യുവതി കാമുകനൊപ്പം ഇറങ്ങി പോയത്. തുടർന്ന് നവംബർ മൂന്നാം തീയതി ഇവർ വിവാഹിതരാകുകയും ചെയ്തു.

ഒന്നര വർഷമായി ഗൾഫിൽ ജോലി ചെയ്ത് വരികയായിരുന്നു യുവതിയുടെ ഭർത്താവ്. ഈ സമത്തിനിടെയാണ് യുവതി മറ്റൊരു യുവാവുമായി അടുത്തത്. യുവതി കാമുകനൊപ്പം മുങ്ങിയതിന് ശേഷമാണ് സംഭവത്തെ കുറിച്ച് ഭർത്താവ് അറിയുന്നത് പോലും. ഇതോടെ ഭർത്താവ് നാട്ടിലെത്തി തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കാമുകന്റെ വീട്ടിൽ നിന്നും യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP