Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദോഹയിൽ നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി; എയർ ഇന്ത്യ എക്സ്‌പ്രസ് ഫ്‌ളൈറ്റ് റദ്ദാക്കിയത് ദോഹയിൽ ലാൻഡിങ്ങിനുള്ള അനുമതി കിട്ടാത്തതിനാൽ; ഉച്ചയ്ക്ക് പുറപ്പെടേണ്ട വിമാനത്തിനായി ദോഹയിൽ കാത്ത് നിന്ന പ്രവാസികൾ കുടുങ്ങി; കേരളത്തിലെ ഒരുക്കങ്ങൾ പൂർണമായപ്പോൾ അനിശ്ചിതത്വം; ചൊവ്വാഴ്ച സർവീസ് നടത്താൻ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അനുമതി ലഭിക്കാത്തതിനെ തുടർന്ന് ദോഹയിൽനിന്ന് തിരുവനന്തപുരത്തേക്ക് പ്രവാസികളെ എത്തിക്കാനുള്ള വിമാനം റദ്ദാക്കി. എയർ ഇന്ത്യ എക്സ്‌പ്രസിന്റെ വിമാനമാണ് ഖത്തർ സർക്കാരിന്റെ ലാൻഡിങ് പെർമിറ്റ് ലഭിക്കാത്തതു കാരണം റദ്ദാക്കിയത്.കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ഇന്ന് ഉച്ചയ്ക്കു ഒരു മണിക്കാണു വിമാനം പുറപ്പെടേണ്ടിയിരുന്നത്.

എന്നാൽ വൈകിട്ട് മൂന്നു മണിക്കു ശേഷവും വിമാനം പുറപ്പെട്ടിരുന്നില്ല. ഇതിനു പിന്നാലെയാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് എത്തിയത്. ദോഹയിൽ നിന്നുള്ള യാത്രക്കാരുമായി ഇന്നു രാത്രി 10.45 ന് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന വിമാനമാണിത്. പുതുക്കിയ ഷെഡ്യൂൾ പിന്നീട് അറിയിക്കും.

ഈ വിമാനത്തിൽ 108 യാത്രക്കാരാണ് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്നത്. ഇവരെ സ്വീകരിക്കാനുള്ള സജജീകരണങ്ങൾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പൂർത്തിയായിരുന്നു.തിരുവനന്തപുരം- 48, കൊല്ലം- 46,പത്തനംതിട്ട- 24,ആലപ്പുഴ- 13,എറണാകുളം- 09,തൃശൂർ- 07,പാലക്കാട്- 02,മലപ്പുറം- 01,കോഴിക്കോട്- 05,വയനാട്- 01,കാസർകോട്- 04,തമിഴ്‌നാട്- 19,കർണാടക-01,മഹാരാഷ്ട്ര- 01-എന്നിങ്ങനെ 108 യാത്രക്കാരാണ് ദോഹയിൽ നിന്ന് എ്‌ത്തേണ്ടിയിരുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ അതിവേഗത്തിൽ ശരീരോഷ്മാവ് കണ്ടെത്താൻ സഹായിക്കുന്ന തെർമൽഫെയ്‌സ് ഡിറ്റക്ഷൻ ക്യാമറ എയർപോർട്ടിൽ സ്ഥാപിച്ചു. ഇന്ന് രാവിലെ 11ന് അവസാന വട്ട ഒരുക്കങ്ങളുടെ ഭാഗമായി മോക്ഡ്രിൽ നടത്തി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിലെയും നിരീക്ഷണ കേന്ദ്രങ്ങളിലെയും ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു,

പ്രവാസികളെ പരിശോധിക്കുന്നതിനായി ഡി.വൈ.എസ്‌പി റാങ്കിലുള്ള സ്‌പെഷ്യൽ പൊലീസ്് ഉദ്യോഗസ്ഥരും എയർപോർട്ടിൽ ഡ്യൂട്ടിയിലുണ്ട് പെയ്ഡ് ക്വാറന്റൈൻ സംവിധാനം ആവശ്യമുള്ളവർക്കായി പത്ത് സ്ഥലങ്ങളിൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. കെ.റ്റി.ഡി.സിയുടെ ഹോട്ടലുകളായ പാളയം മസ്‌ക്കറ്റ്, കോവളം സമുദ്ര, തമ്പനൂർ ചൈത്രം എന്നിവ തയ്യാറാക്കി.

സ്വാകാര്യ ഹോട്ടലുകളായ ഹിൽട്ടൺ ഗാർഡൻ ഇൻ(പുന്നൻ റോഡ്), സൗത്ത് പാർക്ക്(പാളയം), ക്യാപിറ്റൽ (പുളിമൂട്), പങ്കജ് (സ്റ്റാച്യു), അപ്പോളോ ഡിമോറ (തമ്പാനൂർ), റിഡ്ജസ് (പട്ടം), കീസ് (ഹൗസിങ് ബോർഡ് ജംഗ്ഷൻ) എന്നിവയും സജ്ജമാക്കിയിരുന്നു.

എന്നാൽ ഫ്‌ളൈറ്റ് റദ്ദാക്കിയ സഹാചര്യത്തിൽ ഒരുക്കങ്ങൾ പുനക്രമീകരിക്കേണ്ട സാഹചര്യമാണ്. ഇന്ത്യൻ വിമാനത്തിൽ മടക്കയാത്രയ്ക്ക് കാത്തുനിൽക്കുന്ന യാത്രക്കാർ ദോഹ എയർപോർട്ടിൽ സ്‌റ്റേയാണ്. അവിടേയും കോവിഡ് പരിശോധന നടത്തിയ ശേഷമാണ് ഇന്ത്യയിലേക്കുള്ള മടക്കം. പ്രവാസികളുമായുള്ള വിമാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങളിലായി എത്തിയിരുന്നു.

പിന്നാലെ ചാർട്ട് ചെ്തത് അനുസരിച്ച നിരവധി വിമാനങ്ങളും പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനായി പറന്നിരുന്നു. എല്ലാ സംവിധാനങ്ങളും ഒരുക്കി നിൽക്കുമ്പോഴാണ് സാങ്കേതിക പിഴവിന്റെ പേരിൽ വീണ്ടും എയർ ഇന്ത്യ വിമാനം പറക്കൽ ക്യാൻസൽ ചെയ്തത്.ദോഹയിൽ നിന്നുള്ള യാത്രികരുമായി ചൊവ്വാഴ്ച വിമാനം എത്തുമെന്നു പ്രതീക്ഷിക്കുന്നതായി കളക്ടർ അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP