Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രവാസികളെ സ്വീകരിക്കാൻ സംസ്ഥാനം സജ്ജമെന്ന് മുഖ്യമന്ത്രി; വിമാനത്താവളങ്ങളിൽ വൈദ്യപരിശോധന ലഭ്യമാക്കും; ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവമനക്കാരെയും നിയോഗിക്കും; ഓരോ വിമാനത്താവളവും കേന്ദ്രീകരിച്ച് കളക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിക്കും; എയർഫോഴ്‌സ് അതോററ്റി ഓഫ് ഇന്ത്യയുടെയും പൊലീസിലെ ബന്ധപ്പെട്ടവരും സമിതിയിൽ ഉണ്ടാകും; കപ്പലുകളിൽ പ്രവാസികളെ എത്തിക്കാൻ കേന്ദ്രസർക്കാർ തയ്യാറായാൽ തുറമുഖങ്ങളിലും സജ്ജീകരണം ഒരുക്കാമെന്ന് മുഖ്യമന്ത്രി

പ്രവാസികളെ സ്വീകരിക്കാൻ സംസ്ഥാനം സജ്ജമെന്ന് മുഖ്യമന്ത്രി; വിമാനത്താവളങ്ങളിൽ വൈദ്യപരിശോധന ലഭ്യമാക്കും; ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവമനക്കാരെയും നിയോഗിക്കും; ഓരോ വിമാനത്താവളവും കേന്ദ്രീകരിച്ച് കളക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിക്കും; എയർഫോഴ്‌സ് അതോററ്റി ഓഫ് ഇന്ത്യയുടെയും പൊലീസിലെ ബന്ധപ്പെട്ടവരും സമിതിയിൽ ഉണ്ടാകും; കപ്പലുകളിൽ പ്രവാസികളെ എത്തിക്കാൻ കേന്ദ്രസർക്കാർ തയ്യാറായാൽ തുറമുഖങ്ങളിലും സജ്ജീകരണം ഒരുക്കാമെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദേശത്തു നിന്നും എത്തുന്ന പ്രവാസികളെ നാട്ടിലെത്തിക്കുമ്പോൾ ആവശ്യമായി സൗകര്യം ഉണ്ടാക്കാൻ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേന്ദ്ര സർക്കാർ പ്രത്യേക വിമാനം എപ്പോൾ അനുവദിച്ചാലും അവരെ സ്വീകരിക്കാൻ തയ്യാറാണെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടു. പ്രവാസികൾ തിരികെ വരുമ്പോൾ ഏർപ്പെടുത്തേണ്ട സജ്ജീകരണങ്ങൾക്ക് സെക്രട്ടറി തല സമിതി രൂപീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സമിതിയുടെ യോഗം ഇന്ന് നടന്നുവെന്നും വിവധ വകുപ്പുകൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചർച്ചകൾ നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ ജില്ലകളിലേക്കാണ് കൂടുതൽ പേരെത്തുക. ഓരോ വിമാനത്തിലും വരുന്നവരുടെ വിവരം വിമാനം പുറപ്പെടും മുൻപ് തന്നെ ലഭ്യമാക്കണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓരോ വിമാനത്താവളവും കേന്ദ്രീകരിച്ച് കളക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. എയർഫോഴ്‌സ് അതോററ്റി ഓഫ് ഇന്ത്യയുടെയും പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെ പ്രതിനിധികൾ ഈ കമ്മിറ്റിയിലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളിൽ വിപുലമായ പരിശോധനക്ക് സൗകര്യം ഉണ്ടാകും. വൈദ്യപരിശോധന ലഭ്യമാക്കും. ഡോക്ടർമാരെയും പാരാമെഡിക്കൽ ജീവമനക്കാരെയും നിയോഗിക്കും. തിക്കും തിരക്കുമില്ലാതെ എല്ലാ സുഗമമായി നടത്താൻ സൗകര്യം ഒരുക്കുമെന്നും അതിന് ആവശ്യമായ കരുതലുകൾ എടുക്കാൻ പൊലീസിന് ചുമതല നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓരോ വിമാനത്താവളത്തിന്റെയും പരിധിയിൽ വരുന്ന ജില്ലകൾ, അവിടെ ക്വാറന്റൈൻ ചെയ്യപ്പെടുന്നവർ, ഇവരെയെല്ലാം കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. അതിന് മേൽനോട്ടം നൽകുന്നതിന് ഡിഐജിമാരെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ ലക്ഷണം ഇല്ലാത്തവരെ വീടുകളിൽ ക്വാറന്റൈൻ ചെയ്യും. അവരെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് വീടുകളിൽ എത്തിക്കുന്നത് പൊലീസായിരിക്കും. നേരെ വീട്ടിലെത്തി എന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണിത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് വൈദ്യ പരിശോധന ഉറപ്പാക്കുമെന്നും ഇക്കാര്യത്തിൽ സ്വകാര്യ മേഖലയിലെ ഡോക്ടർമാരുടെ സേവനവും ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓരോ പഞ്ചായത്തിലും സൗകര്യവും ക്രമീകരണവും ഉണ്ടാകും. ടെലിമെഡിസിൻ സൗകര്യം ഉണ്ടാകും. മൊബൈൽ മെഡിക്കൽ യൂണിറ്റും ഏർപ്പെടുത്തും. ആരോഗ്യപ്രവർത്തകർ കൃത്യമായ ഇടവേളകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ വീടുകളിൽ സന്ദർശിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കപ്പലുകൾ വഴി പ്രവാസികളെ എത്തിക്കാൻ കേന്ദ്രം തീരുമാനിച്ചാൽ അതിനും വേണ്ട സൗകര്യം ഒരുക്കുമെന്നും പിറണായി പറഞ്ഞു.

തിരക്ക് ഒഴിവാക്കണം

അതേസമയം റോഡുകളിലും കമ്പോളങ്ങളിലും രണ്ട് ദിവസമായി വലിയ തിരക്ക് അനുഭവപ്പെടുന്നുവെന്നും പല മാർക്കറ്റുകളിലും ശാരീരിക അകലം പാലിക്കാത്ത നിലയിൽ ആൾക്കൂട്ടമുണ്ടാകുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ പൊലീസും ജില്ലാ ഭരണകൂടവും ശക്തമായി തന്നെ ഇടപെടണം. കൃത്യമായി സുരക്ഷ ക്രമീകരണങ്ങൾ പാലിച്ചില്ലെങ്കിൽ അപകടങ്ങളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ശരിയായ നിലപാട് സ്വീകരിക്കാൻ നിർബന്ധിക്കുക തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മാലിന്യ സംസ്‌കരണത്തിൽ കൂടുതൽ ഇടപെടലുകൾ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ചിലയിടത്തെങ്കിലും മാലിന്യങ്ങൾ കുമിഞ്ഞുകിടക്കുന്നുണ്ട്. അത് നിർമ്മാർജനം ചെയ്യുന്നത് പ്രധാനമാണ്. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. തദ്ദേശ സ്ഥാപനങ്ങൽ സ്ഥിതിഗതികളുടെ ഗൗരവം ഉൾക്കൊണ്ട് നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശുചീകരണ രംഗത്ത് ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരെ മാത്രം ഉപയോഗിട്ട് ഇത് നിർവഹിക്കാൻ കഴിയില്ലെങ്കിൽ അത്തരം സ്ഥലങ്ങളിൽ അതിഥി തൊഴിലാളികളെ അടക്കം ഉപോഗിക്കാമെന്ന് നിർദേശിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടുക്കി ജില്ലാ അതിർത്തിയിലൂടെ വിവിധ സംസ്ഥാനങ്ങളുടെ ലോറികൾ നിർബാധം കടന്നുവരുന്നു എന്ന ആക്ഷേപം ശ്രദ്ധയിപ്പെടുകയുണ്ടായി. ഇത് പരിഹരിക്കുന്നതിന് ശക്തമായി നടപടി സ്വീകരിക്കേണ്ടതുണ്ട്. ആളുകളും പല ഊടുവഴികളിലൂടെ കടന്നുവരുന്നുണ്ട്. ഇത് തടയുന്നതിനായി പൊലീസ്, വനം, റവന്യൂ വകുപ്പുകൾ യോജിച്ചുകൊണ്ട് ഒരു കർമപദ്ധതിക്ക് രൂപം നൽകാൻ തീരുമാനിച്ചു. കടകൾ തുറക്കുന്നത് സംബന്ധിച്ച് ചെറിയ ആശയക്കുഴപ്പം ചിലയിടത്തുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏതൊക്കെ കടകൾ ഏത് സയത്ത് തുറക്കണം, റെഡ് സോണിൽ എങ്ങനെ വേണം, അല്ലാത്തടത്ത് എങ്ങനെ വേണം എന്നെല്ലാം സംബന്ധിട്ട് ആശയക്കുഴപ്പമുണ്ട്. ഇതിനെല്ലാം കൃത്യമായ മാനദണ്ഡം ഉള്ളതാണെന്നും അത് പാലക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP