Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഹോദരന്റെ മകൻ ശുപാർശ ചെയ്തപ്പോൾ വിൽക്കാൻ വച്ചിരുന്ന കടമുറികൾ വാടകയ്ക്കു നൽകി; ഒടുവിൽ സ്ഥലം കൈയേറി വാടകക്കാർ കെട്ടിടം വച്ചു; പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിട്ടും പാലിച്ചില്ല: പത്തനംതിട്ടയിൽ ഒരു പ്രവാസി മലയാളിക്കു പറ്റിയത്

സഹോദരന്റെ മകൻ ശുപാർശ ചെയ്തപ്പോൾ വിൽക്കാൻ വച്ചിരുന്ന കടമുറികൾ വാടകയ്ക്കു നൽകി; ഒടുവിൽ സ്ഥലം കൈയേറി വാടകക്കാർ കെട്ടിടം വച്ചു; പൊളിച്ചുമാറ്റാൻ ഉത്തരവിട്ടിട്ടും പാലിച്ചില്ല: പത്തനംതിട്ടയിൽ ഒരു പ്രവാസി മലയാളിക്കു പറ്റിയത്

അരുൺ ജയകുമാർ

തിരുവല്ല: സ്വന്തം ജ്യേഷ്ഠന്റെ മകൻ ശുപാർശ ചെയ്തത് പ്രകാരം മൂന്ന് കടമുറികൾ വാടകയ്ക്ക് നൽകുകയും ഇപ്പോൾ അതേ സ്ഥലത്തിന്റെ ഭാഗം വാടകക്കാർ കയ്യേറിയത് കാരണം വിൽക്കാനാകാത്ത അവസ്ഥയിലാണ് പ്രവാസിയായ പി.എം ജോർജ്. പത്തനംതിട്ട കിഴക്കുംമുറിയിലെ സ്വന്തമായുള്ള മൂന്നു കടമുറികൾ 2014 ജനുവരിയിലാണ് ജോർജ് വാടകയ്ക്ക് നൽകിയത്.

വിൽപ്പനയ്ക്കായി പരസ്യം ചെയ്തിരിക്കുന്ന സമയത്താണ് സുഗതൻ എന്നയാളും അയാളുടെ ഭാര്യ വത്സമ്മയും കടമുറികൾ വാടകയ്ക്ക് നൽകണമെന്നാവിശ്യപ്പെട്ട് സമീപിച്ചത്. സ്ഥലം വിൽപ്പനയ്ക്കായി മാറ്റിയിട്ടിരിക്കുകയാണെന്നും അതിനാൽ വാടകയ്ക്ക് നൽകുന്നില്ലെന്നും അറിയിക്കുകയായിരുന്നു.

തുടർന്ന് വളരെ അടുപ്പത്തിലുള്ള ജ്യേഷ്ഠന്റെ മകൻ കൊച്ചുമോനെ കൊണ്ടു വാടകയ്ക്കു വേണമെന്നു പറയിച്ചു. വെറും മൂന്ന് മാസത്തേക്ക് മാത്രം മതിയെന്നും ലോൺ കിട്ടിയാൽ ഉടനെ തന്നെ മാറുമെന്നും ഇവർ പറഞ്ഞു. മൂന്ന് മാസത്തേക്ക് കരാർ ഒപ്പിടാൻ നിയമില്ലാത്തതിനാൽ പതിനൊന്ന് മാസത്തേക്ക് കരാർ ഒപ്പിടുകയായിരുന്നു. സുഗതന്റെ ഭാര്യ വത്സമ്മയുടെ പേരിലാണ് കരാർ എഴുതിയത്. തുടർന്ന് ഇവർ ഇവിടെ ഒരു സ്റ്റേഷനറി കട നടത്തി വരികയായിരുന്നു.

പിന്നീട് കരാർ കഴിയുന്നതിന് മുൻപ് പല തവണ കട ഒഴിയാൻ ആവശ്യപ്പെട്ടെങ്കിലും സുഗതനും ഭാര്യയും കട ഒഴിഞ്ഞ് കൊടുക്കാതെ ഓരോ ന്യായങ്ങൾ പറഞ്ഞ് അവധി നീട്ടി വാങ്ങുകയായിരുന്നു. ഇങ്ങനെ നീണ്ട് പോയതിനാൽ കടമുറി വിൽപ്പന നടന്നതുമില്ല. ഇരുപത് വർഷത്തോളമായി അബുദാബിയിലാണ് ജോർജ്. അവിടെ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. ഇപ്പോൾ മക്കളോടൊപ്പം അവിടെ തന്നെ താമസിക്കുകയാണ്.

കരാർ കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും വാടകക്കാർ മാറാൻ കൂട്ടാക്കാത്തതിനെ തുടർന്ന് ശുപാർശ ചെയ്ത കുഞ്ഞുമോനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇവർ കട ഒഴിഞ്ഞെങ്കിലും സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ ഒരു കെട്ടിടം പണിയുകയായിരുന്നു. കെട്ടിടം പണിയുന്നതിനായി ജോർജിന്റെ സ്ഥലത്തിലെ ഒരു ഭാഗവും കൈയേറി. ജോർജിന്റെ കടയുടെ ഭാഗം മറയുന്ന രീതിയിലാണ് ഇവർ പുറമ്പോക്ക് ഭൂമിയിൽ അനധികൃതമായ കെട്ടിടം പണിഞ്ഞുവെന്നാണ് ആരോപണം.

നാട്ടിൽ തന്റെ കെട്ടിടത്തിന്റെ ഭാഗം ഉൾപ്പടെ കയ്യേറി തന്റെ വാടകക്കാർ പുതിയ കെട്ടിടം പണിഞ്ഞ വിവരം വിദേശത്തുള്ള ജോർജ് അറിഞ്ഞതോടെ മറ്റൊരു സഹോദരന്റെ മകനെകൊണ്ട് അന്നത്തെ റവന്യു മന്ത്രി അടൂർ പ്രകാശിന് പരാതി നൽകുകയായിരുന്നു. സർക്കാർ ഭൂമിയും ഒപ്പം തന്നെ തന്റെ ഭൂമിയും കയ്യേറിയാണ് ഇങ്ങനെയൊരു നിർമ്മാണം നടത്തിയിരിക്കുന്നതെന്ന് കാണിച്ചാണ് പരാതി നൽകിയത്. പരാതി ലഭിച്ചതിനെതുടർന്ന് പരാതി പരിശോധിക്കാനും അനധികൃതമാണെങ്കിൽ കെട്ടിടം പൊളിച്ച് മാറ്റാനും മന്ത്രി നിർദ്ദേശം നൽകുകയും ചെയ്തു.

തുടർന്ന് സബ് കളക്ടർ സ്ഥലം പരിശോധിച്ച് മഹസർ തയ്യാറാക്കാൻ വില്ലേജ് ഓഫീസർക്കും നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് കൈയേറ്റം അനധികൃതമാണെന്ന് കണ്ടെത്തിയതിനെതുടർന്ന് ഇത് പൊളിച്ച് മാറ്റാൻ കളക്ടർ മുൻസിപ്പാലിറ്റിക്ക് നിർദ്ദേശം നൽകിയെങ്കിലും അതും നടപ്പിലായില്ല.

പിന്നീട് ജോർജ് ഹൈക്കോടതിയിൽ ഈ വിഷയമുന്നയിച്ച് കേസ് കൊടുക്കുകയായിരുന്നു. റെവന്യു ആക്ട് പ്രകാരം വില്ലേജ്, താലൂക്ക് എന്നിവിടങ്ങളിലേക്ക് അന്വേഷിച്ച ശേഷം അനധികൃതമാണെന്ന് കണ്ടെത്തിയതിനെതുടർന്ന് പൊളിച്ച് മാറ്റാൻ ഉത്തരവിടുകയായിരുന്നു. ഒന്നുകിൽ സ്വയം പൊളിച്ച് മാറ്റുകയോ അല്ലെങ്കിൽ പൊളിച്ചു മാറ്റുന്നതിനായി സർക്കാറിന് തുക ഒടുക്കുകയോ വേണമെന്നായിരുന്നു. ഇത്രയും ഉത്തരവുകൾ വന്നിട്ട് പോലും ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ കച്ചവടം അവസാനിപ്പിക്കാനും ഇനിയും കഴിഞ്ഞിട്ടില്ല. അനധികൃതമായി പുറംപോക്കിൽ പണിഞ്ഞ കെട്ടിടമായതിനാൽ വൈദ്യുതി കണക്ഷൻ പോലും ഇവിടെ ലഭ്യമില്ല. സോളാർ പാനൽ പ്രവർത്തിപ്പിച്ചാണ് ഇവിടെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളല്ല സുഗുണനെന്നും ജോർജ് പറയുന്നു. സുഗുണന്റെ മകൾ ഇംഗ്ലണ്ടിൽ നഴ്സായി ജോലി ചെയ്യുകയാണ്. ഇയാൾക്കെതിരെ പരിസരത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് സമീപത്തെ ചിലർ പരാതി നൽകിയതായും ജോർജ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP