Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സജിനയെ മർദ്ദിച്ച് കൊലപ്പെടുത്തിയതിന് തെളിവുകൾ ഉണ്ടായിട്ടും ഡിവൈഎസ്‌പി അലംഭാവം കാണിക്കുന്നെന്ന് സഹോദരൻ; ആരോപണങ്ങൾ ഗുരുതരമെന്ന് കോടതിയും: ഭാര്യയുടെ മരണത്തിൽ അറസ്റ്റിലായ പ്രവാസി നേതാവിനെ രക്ഷിക്കാൻ ഉന്നത ഇടപെടൽ ശക്തം

സജിനയെ മർദ്ദിച്ച് കൊലപ്പെടുത്തിയതിന് തെളിവുകൾ ഉണ്ടായിട്ടും ഡിവൈഎസ്‌പി അലംഭാവം കാണിക്കുന്നെന്ന് സഹോദരൻ; ആരോപണങ്ങൾ ഗുരുതരമെന്ന് കോടതിയും: ഭാര്യയുടെ മരണത്തിൽ അറസ്റ്റിലായ പ്രവാസി നേതാവിനെ രക്ഷിക്കാൻ ഉന്നത ഇടപെടൽ ശക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രവാസി മലയാളി സംഘടനയുടെ നേതാവിനെ രക്ഷിക്കാൻ ഉന്നത ഇടപെടൽ കൂടുതൽ ശക്തമായി. മുതിർന്ന കോൺഗ്രസ് നേതാവിന്റെ സഹോദരനാണ് പ്രവാസി സംഘടനയായ ടെക്‌സാസ് ഗ്ലോബലിന്റെ പ്രസിഡന്റായ ആറ്റിങ്ങൽ പള്ളിക്കൽ കാട്ടുപുതുശേരി മാങ്കുളം ഹൗസിൽ നാസർഖാനെ രക്ഷിക്കാൻ ഇടപെടൽ നടത്തുന്നത്. ഭാര്യ സജിനയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് വർഷത്തിന് ശേഷമാണ് നാസർഖാനെ പൊലീസ് അറസ്റ്റു ചെയ്തത്. മരണപ്പെട്ട സജിനയുടെ സഹോദരൻ നിരന്തരമായി നടത്തിയ നിയമപോരാട്ടത്തിന് ഒടുവിലാണ് നാസർ ഖാനെ അറസ്റ്റു ചെയ്യാൻ പൊലീസ് തയ്യാറായത്. ഇയാൾ ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്. നാസർഖാന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. തുടർന്നാണ് സംഭവം കൊലപാതകമാണെന്ന ആരോപണവുമായി സഹോദരൻ രംഗത്തെത്തിയത്.

2011 ഓഗസ്റ്റ് 7നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഭർത്താവ് നാസർഖാനും മൂന്ന് മക്കൾക്കുമൊപ്പം സജിന ഷാർജയിൽ സ്ഥിരതാമസമാണ്. 2011ലെ അവധിക്ക് വീട്ടിലെത്തി തിരിച്ച് മടങ്ങാനിരുന്ന ദിവസമാണ് അവരെ ആത്മഹത്യ ചെയ്തത്. വീടിനുള്ളിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ അവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അറസ്റ്റിലായ നാസർഖാനെ രക്ഷിക്കാൻ ദുർബലമായ വകുപ്പുകളാണ് ക്രൈം ഡിറ്റാച്ച്‌മെന്റ് വകുപ്പ് ചുമത്തിയതെന്നാണ് സഹോദരൻ എസ് ഷിഹാബുദ്ദീൻ ആരോപിക്കുന്നത്. തിരുവനന്തപുരം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്‌പിയാണ് കേസ് അന്വേഷിക്കുന്നത്.

നാസർഖാന് ജാമ്യം നൽകരുതെന്ന് കാണിച്ച് സഹോദരൻ ഷിഹാബുദ്ദീൻ ആറ്റിങ്ങൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുമ്പാകെ ഹർജി സമർപ്പിച്ചിരുന്നു. നാസർഖാന് ജാമ്യം നൽകരുതെന്ന് വ്യക്തമാക്കിയ കോടതി നിലവിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റകൃത്യം അതീവ ഗൗരവമുള്ളതാണെന്നാണ് പരാമർശിച്ചത്. അതുകൊണ്ട് ജാമ്യം നൽകാൻ ആവില്ലെന്നും കോടതി വിധിക്കുകയുണ്ടായി. എന്നാൽ, ഒക്ടോബർ എട്ടാം തീയ്യതി അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ടിൽ പ്രതിയെ രക്ഷിക്കാൻ ചെറിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത് എന്നാണ് സഹോദരൻ ആരോപിക്കുന്നത്.

സജിനയുടെ മരണം കൊലപാതകമാണെന്നതിന് ശാസ്ത്രീയ തെളിവുകൾ ഉണ്ടായിട്ടും പൊലീസ് മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ഷിഹാബുദ്ദീൻ അന്വേഷണ സംഘത്തിന് നൽകിയ പരാതിയിൽ പറയുന്നു. പ്രതിയായ നാസർഖാനെ നാർക്കോ അനാലിസിസിന് വിധേയനാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുകയുണ്ടായി. സജിന മരിക്കുന്നതിന് മുമ്പ് തലയ്ക്ക് പുറകിൽ രണ്ട് മുറിവുകൾ ഉണ്ടായിരുന്നു. ഇത് ഇൻക്വ്‌സറ്റ് തയ്യാറാക്കിയപ്പോൾ മനപ്പൂർവ്വം ഒഴിവാക്കി. കേസിന്റെ മഹസർ തയ്യാറാക്കിയത് പോലും ഏഴ് ദിവസങ്ങൾക്ക് ശേഷമാണെന്നും ഷിഹാബൂദ്ദീൻ പരാതിയിൽ പറയുന്നു.

മരണപ്പെടും മുമ്പ് വീട്ടിൽ വഴക്ക് നടന്നിരുന്നെന്നും പരിസരവാസികൾക്ക് സംഗതി ബോധ്യമുള്ളതാണെന്നും ഷിഹാബുദ്ദീൻ പരാതിയിൽ പറയുന്നു. സജിനയുടെ ഇളയ മകൾക്ക് കൂടുതൽ കാര്യങ്ങൾ അറിയാമെങ്കിലും പിതാവിന്റെ സമ്മർദ്ദത്തിന് വഴങ്ങി മിണ്ടാത്തതെന്നുമാണ് ഷിഹാബുദ്ദീന്റെ പക്ഷം. വിദേശത്ത് ജോലിയുള്ള പ്രതിക്ക് ജാമ്യം ലഭിച്ചാൽ അത് കേസിനെ ബാധിക്കുമെന്നും ഷിഹാബുദ്ദീൻ ആറ്റിങ്ങൽ കോടതിയിൽ ബോധിപ്പിച്ചിരുന്നു.

ആത്മഹത്യാ പ്രേരണ കുറ്റത്തിനും ഗാർഹിക പീഡനത്തിനുമാണ് നാസർഖാനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ കേസ് കൂടുതൽ ദുർബലമാക്കി പ്രതിയെ രക്ഷിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരും ശ്രമിക്കുന്നതെന്ന് ഷിഹാബുദ്ദീൻ ആരോപിച്ചു. ടെക്‌സാസ് ഗ്ലോബലിന്റെ തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തിൽ കക്ഷിഭേദമന്യേ നിരവധി രാഷ്ട്രീയക്കാർ പങ്കെടുത്തിരുന്നു. ഇതിൽ പ്രമുഖനായ കോൺഗ്രസ് നേതാവിന്റെ സഹോദരനാണ് കേസ് അട്ടിമറിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നതെന്നാണ് സജിനയുടെ സഹോദരൻ ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP