Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിതാവിന്റെ മരണത്തോടെ ചെറിയ മാനസിക പ്രശ്നങ്ങൾ തുടങ്ങിയ നൗഫലിനെ കാണാതായത് ഈ വർഷം ഫെബ്രുവരി 1ന്. പൊലീസിൽ പരാതി നൽകിയെങ്കിലും കണ്ടെത്താനായില്ല. മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനും കഴിയുന്നില്ല. മാസങ്ങൾക്ക് മുമ്പ് നാടുവിട്ടുപോയ മകനു വേണ്ടി താമരശ്ശേരിയിൽ കണ്ണീരോടെ കാത്തിരിപ്പ് തുടരുന്ന മാതാവ്

ജാസിം മൊയ്ദീൻ

കോഴിക്കോട്: മാസങ്ങൾക്ക് മുമ്പ് നാടുവിട്ട് പോയ മകനെ കണ്ണീരോടെ കാത്തിരിക്കുകയാണ് ഒരു മാതാവ്. താമരശ്ശേരിക്കടുത്ത് പുതുപ്പാടി കൈതപ്പൊയിൽ വള്ളിയാട് കല്ലിടുക്കിൽ പരേതനായ മൊയ്തീൻ കോയയുടെ ഭാര്യ ആമിനയാണ് മകന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്. ഈ വർഷം ഫെബ്രുവരി 1നാണ് ആമിനയുടെ മകൻ നൗഫൽ വീട്ടിൽ നിന്നും പുറത്തേക്ക് പോയത്. പിന്നീട് ഇതുവരെയും തിരിച്ചു വന്നിട്ടില്ല. 31 വയസ്സുള്ള നൗഫലിന് പിതാവിന്റെ മരണത്തോടെ ചെറിയ മാനസിക പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നെങ്കിലും കൃത്യമായ ചികിത്സ കൊണ്ട് ആ പ്രശ്നങ്ങൾ മറികടക്കുകയും ചെയ്തിരുന്നു.

നാട്ടിൽ സഹോദരങ്ങളോടൊപ്പം ജോലി ചെയ്തിരുന്ന നൗഫൽ നേരത്തെയും രണ്ട് തവണ നാട് വിട്ടുപോയിരുന്നു. ഒരു തവണ ആഴ്ചകൾക്ക് ശേഷം തിരിച്ചുവരികയും മറ്റൊരു തവണ മുംബൈയിൽ നിന്നും പൊലീസും നാട്ടുകാരും ചേർന്ന് വീട്ടിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ കാണാതായി മാസങ്ങൾ പിന്നിട്ടിട്ടും നൗഫലിനെ സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നങ്കിലും ഫലമുണ്ടായിട്ടില്ല.

നൗഫൽ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ഫോൺകേന്ദ്രീകരിച്ചുള്ള അന്വേഷണവും അസാധ്യമായിരിക്കുകയാണ്. കോവിഡ് വ്യാപനവും ലോക് ഡൗണുമെല്ലാം തുടങ്ങുന്നതിന് മുമ്പാണ് നൗഫലിനെ കാണാതാകുന്നത്. കാണാതായതോടു കൂടി മരുന്നും ചികിത്സയും മുടങ്ങുകയും ചെയ്തു. ലോക്ഡൗൺ തുടങ്ങിയതോടെ എത്തിപ്പെട്ട സ്ഥലങ്ങളിൽ നിന്ന് തിരിച്ചുവരാൻ വാഹനങ്ങൾ ലഭിക്കാതിരിക്കുകയും ചെയ്തിരിക്കാമെന്നാണ് പൊലീസ് നിഗമനം.

സഹോദരങ്ങളും നാട്ടുകാരും ചേർന്ന് ചിലയിടങ്ങളിലെല്ലാം തിരച്ചിൽ നടത്തിയിരുന്നെങ്കിലും അതിനും ഫലമുണ്ടായില്ല. കൂടുതൽ സ്ഥലങ്ങളിൽ തിരച്ചിൽ നടത്താൻ ഇപ്പോഴത്തെ സാഹചര്യം അനുവദിക്കുന്നുമില്ല. നൗഫലിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0495222240 എന്ന നമ്പറിൽ താമരശ്ശേരി പൊലീസിൽ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP