Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരോഗ്യ വകുപ്പിൽ നിന്നും നീക്കം ചെയ്യുന്നത് 430 ഡോക്ടർമാർ ഉൾപ്പെടെ 480 ജീവനക്കാരെ; പിരിച്ചു വിടുന്നത് ഒരു വർഷത്തിനിടെ രണ്ടു തവണ സർവീസിൽ തിരികെ പ്രവേശിക്കാൻ നിർദ്ദേശം നൽകിയിട്ടടും കൂട്ടാക്കാത്തവരെ; നടപടി സേവന തൽപരരായ അർഹരായ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടമാകുന്നത് ഒഴിവാക്കാനെന്നും മന്ത്രി കെ കെ ശൈലജ ടീച്ചർ

ആരോഗ്യ വകുപ്പിൽ നിന്നും നീക്കം ചെയ്യുന്നത് 430 ഡോക്ടർമാർ ഉൾപ്പെടെ 480 ജീവനക്കാരെ; പിരിച്ചു വിടുന്നത് ഒരു വർഷത്തിനിടെ രണ്ടു തവണ സർവീസിൽ തിരികെ പ്രവേശിക്കാൻ നിർദ്ദേശം നൽകിയിട്ടടും കൂട്ടാക്കാത്തവരെ; നടപടി സേവന തൽപരരായ അർഹരായ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടമാകുന്നത് ഒഴിവാക്കാനെന്നും മന്ത്രി കെ കെ ശൈലജ ടീച്ചർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് സർവീസിൽ നിന്നും നീക്കം ചെയ്യുന്നത് ഒരു വർഷത്തിനുള്ളിൽ രണ്ടു തവണ തിരികെ സർവീസിൽ പ്രവേശിക്കണം എന്ന് നിർദ്ദേശം നൽകിയിട്ടും കൂട്ടാക്കാത്ത ജീവനക്കാരെ. ആരോഗ്യ വകുപ്പിന് കീഴിലുള്ള 430 ഡോക്ടർമാരുൾപ്പെടെയുള്ള 480 ജീവനക്കാരെയാണ് സർവീസിൽ നിന്നും നീക്കം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടർമാരെ നേരത്തെ പുറത്താക്കിയിരുന്നു.

സർവീസിൽ നിന്നും വിട്ടുനിൽക്കുന്ന പ്രബേഷൻ പൂർത്തിയാക്കിയ 53 ഡോക്ടർമാരും പ്രൊബേഷനർമാരായ 377 ഡോക്ടർമാരും ഉൾപ്പെടെ 430 ഡോക്ടർമാരേയാണ് പിരിച്ചുവിടുന്നത്. ഇതിന് പുറമേ അനധികൃതാവധിയിലായ 6 ഹെൽത്ത് ഇൻസ്പെക്ടർമാർ, 4 ഫാർമസിസ്റ്റുകൾ, 1 ഫൈലേറിയ ഇൻസ്പെക്ടർ, 20 സ്റ്റാഫ് നഴ്സുമാർ, 1 നഴ്സിങ് അസിസ്റ്റന്റ്, 3 ദന്തൽ ഹൈനീജിസ്റ്റുമാർ, 2 ലാബ് ടെക്നീഷ്യന്മാർ, 3 റേഡിയോഗ്രാഫർമാർ, 2 ഒപ്റ്റോമെട്രിസ്റ്റ് ഗ്രേഡ്-രണ്ട്, 2 ആശുപത്രി അറ്റൻഡർ ഗ്രേഡ്-രണ്ട്, 3 റെക്കോഡ് ലൈബ്രേറിയന്മാർ, 1 പി.എച്ച്.എൻ. ട്യൂട്ടർമാർ, 3 ക്ലാർക്കുമാർ എന്നിങ്ങനെ 50 ജീവനക്കാരേയുമാണ് പിരിച്ചുവിടുന്നത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് പിരിച്ചുവിടുന്നതെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

തുടർച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും സംസ്ഥാനത്ത് അനേകം പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്നതിന് കാരണമാകുന്നുണ്ട്. പ്രകൃതിദുരന്ത ദുരിതാശ്വാസ പ്രവർത്തനങ്ങൾ, പകർച്ചവ്യാധി നിയന്ത്രണം എന്നീ മേഖലകളിൽ കൂടുതൽ മികവുറ്റ ആരോഗ്യ സേവനദൗത്യങ്ങൾ നിർവഹിക്കുന്നതിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിയമിതരായ ഇത്രയേറെ ജീവനക്കാരുടെ അനധികൃത ഹാജരില്ലായ്മ വകുപ്പിന്റെ സുഗമമായ പ്രവർത്തനങ്ങൾക്ക് പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കർശന നടപടി സ്വീകരിക്കുന്നത്.

ഇത്രയധികം നാളുകളായി സർവീസിൽ നിന്നും വിട്ടുനിൽക്കുന്നത് വകുപ്പിന്റെ പ്രവർത്തനത്തെ താറുമാറാക്കുകയും ജനങ്ങൾക്ക് അർഹമായ സേവനം ലഭ്യമാക്കുന്നതിന് കടുത്ത വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ ഇത്തരം ജീവനക്കാരെ സർവീസിൽ തുടരാനനുവദിക്കുന്നത് സേവനതൽപരരായ അർഹരായ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കർശന നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP