Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങൾക്ക് നാട്ടിലൊരു ബിസിനസ് തുടങ്ങണമെങ്കിൽ ഇനി ഓഫീസുകൾ കയറിയിറങ്ങി അലയേണ്ട; എല്ലാം നോർക്ക റൂട്ട്‌സ് ചെയ്തുതരും; പ്രവാസി മലയാളികൾക്കുവേണ്ടി ഏകജാലകം തുറന്ന് നോർക്കയുടെ കാൽവെയ്‌പ്പ്

നിങ്ങൾക്ക് നാട്ടിലൊരു ബിസിനസ് തുടങ്ങണമെങ്കിൽ ഇനി ഓഫീസുകൾ കയറിയിറങ്ങി അലയേണ്ട; എല്ലാം നോർക്ക റൂട്ട്‌സ് ചെയ്തുതരും; പ്രവാസി മലയാളികൾക്കുവേണ്ടി ഏകജാലകം തുറന്ന് നോർക്കയുടെ കാൽവെയ്‌പ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നാട്ടിലെത്തി ഒരു ബിസിനസ് സംരംഭം തുടങ്ങാൻ ആഗ്രഹമുണ്ടെങ്കിലും അതിന്റെ നൂലാമാലകളോർത്താണ് പലരും ആ ശ്രമത്തിൽനിന്ന് പിന്തിരിയുന്നത്. പുതിയതാായി ഒരു സംരംഭം തുടങ്ങുന്നതിന് വേണ്ടി സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട ബാധ്യതയെക്കുറിച്ച് ആലോചിക്കുമ്പോൾത്തന്നെ ആളുകളുടെ ആവേശമെല്ലാം ചോരും. വ്യവസായം തുടങ്ങിയിട്ടുള്ള മുൻഗാമികളുടെ അനുഭവങ്ങൾ ഓർക്കുമ്പോൾ പലരും നാട്ടിലേക്ക് ഇനി വരേണ്ടതുണ്ടോ എന്നുപോലും ചിന്തിച്ചുപോകും.

എന്നാൽ, കേരളത്തെക്കുറിച്ച് പ്രവാസികൾക്കിടയിലുള്ള ഈ മതിപ്പില്ലായ്മ തിരുത്താനുറച്ച് മുന്നോട്ടുവന്നിരിക്കുകയാണ് നോർക്ക റൂട്ട്‌സ്. ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്നതാണ് ഇകാര്യങ്ങളെങ്കിലും പ്രവാസികളെ നിക്ഷേപത്തിന് പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ നടപടികളാവിഷ്‌കരിക്കാനാണ് നോർക്ക റൂട്‌സിന്റെ തീരുമാനം. ഇതിനായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ എന്ന പ്രത്യേക കേന്ദ്രം തുടങ്ങാനൊരുങ്ങുകയാണ് നോർക്ക റൂട്‌സ്. നിക്ഷേപ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും സഹകരണവും നോർക്ക റൂട്‌സ് ഇതിലേക്ക് തേടുന്നുണ്ട്.

ഇതിനായി ഇത്തരം സ്ഥാപനങ്ങളിൽനിന്ന് നോർക്ക റൂട്ടസ് താത്പര്യപത്രം ക്ഷണിച്ചു. സംസ്ഥാനത്ത് നിക്ഷേപം നടത്താൻ പ്രവാസികളെ പ്രേരിപ്പിക്കുകയാണ് നോർക്ക റൂട്‌സ് കൊണ്ടുവരാനുദ്ദേശിക്കുന്ന നിക്ഷേപ സൗഹൃദ കേന്ദ്രത്തിന്റെ ലക്ഷ്യം. ഓരു സംരംഭം തുടങ്ങുന്നതിന് പല ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഇനിയുണ്ടാകില്ല. അതിന് പകരം ഏകജാലക സംവിധാനമാകും കൊണ്ടുവരിക. ഈ കേന്ദ്രം സ്ഥാപിക്കുന്നതിനായി സംസ്ഥാന സർക്കാർ മൂന്നരക്കോടി രൂപ അനുവദിച്ചുകഴിഞ്ഞു.

നിക്ഷേപകർക്ക് വേണ്ട ഉപദേശങ്ങൾക്കുപുറമെ, അവർക്കാവശ്യമായ പ്രൊഫഷണൽ സപ്പോർട്ടും ഈ കേന്ദ്രങ്ങളിൽനിന്ന് ലഭിക്കും. വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതയെക്കുറിച്ച് പ്രവാസികൾക്ക് വേണ്ട ഉപദേശങ്ങളും ലഭിക്കും. അനുഭവസമ്പത്തുള്ള നിക്ഷേപകരുടെ സഹായവും ഇതിനായി വിനിയോഗിക്കും. കേരളത്തിൽ വ്യവസായ സംരംഭങ്ങൾ കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിന് കേരള സർക്കാർ കൊണ്ടുവന്ന ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായാണ് ഈ കേന്ദ്രവും പ്രവർത്തിക്കുക.

ഫെസിലിറ്റേഷൻ സെന്ററുമായി ചേർന്ന് പ്രവർത്തിക്കാൻ തത്പരരായ ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയിൽനിന്നാണ് നോർക്ക റൂട്‌സ് താത്പര്യപത്രം (എക്സ്‌പ്രഷൻ ഓഫ് ഇന്ററസ്റ്റ്) തേടിയിട്ടുള്ളത്. ഈ മേഖലയിൽ പ്രവർത്തിച്ച് പരിചയമുള്ള സ്ഥാപനങ്ങളും ഏജൻസികളും ഓഗസ്റ്റ് പത്തിനകം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, നോർക്ക റൂട്‌സ്, തേഡ് ഫ്‌ളോർ, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ അപേക്ഷിക്കണമെന്ന് നോർക്ക റൂട്‌സ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

ബിസിനസ് ഫെസിലിറ്റേഷൻ സെന്ററുമായി സഹകരിക്കാനുദ്ദശിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക മാർഗനിർദ്ദേശങ്ങളും നോർക്ക നൽകിയിട്ടുണ്ട്. സർക്കാരിന്റെ നയങ്ങളും കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങളും അവസരങ്ങളും സമയാസമയം അറിയുകയും അതേക്കുറിച്ച് പ്രവാസികളെ ധരിപ്പിക്കുകയും വേണം. ഓരോ വ്യവസായ സംരംഭം തുടങ്ങുന്നതിനാവശ്യമായ സർ്ട്ടിഫിക്കറ്റുകൾ, ക്ലിയറൻസുകൾ എന്നിവയെക്കുറിച്ച് നിക്ഷേപകരെ ബോധ്യപ്പെടുത്തുകയും അത് നേടിക്കൊടുക്കുകയും ചെയ്യുക.

കേരളത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് സെമിനാറുകൾ, സർവേകൾ, പഠനങ്ങൾ, കോൺഫെറൻസുകൾ, ശില്പശാലകൾ എന്നിവ നടത്തി പ്രവാസികൾക്കിടയിൽ ബോധവത്കരണം നടത്തുക. കേരളത്തിൽ വ്യവസായം നടത്താൻ തത്പരരായ പ്രവാസികളുടെ പട്ടിക തയ്യാറാക്കുകയും അത് നോർക്ക റൂട്‌സിനെ അറിയിക്കുകയും ചെയ്യുക. ഇവർക്കാവശ്യമായ കൺസൾട്ടൻസിയായി പ്രവർത്തിക്കുകയും ചെയ്യുക തുടങ്ങിയ മാർഗ നിർദ്ദേശങ്ങളാണ് നോർക്ക റൂട്‌സ് നൽകിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP