Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

14ന് അമേരിക്കയിൽ നിന്ന് പറന്നിറങ്ങിയ മകനോട് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത് ക്വാറെന്റൈൻ; കോഴിക്കോട്ടെ മകളുടെ അടിപൊളി വിവാഹം വീട്ടിലേക്ക് മാറ്റിയപ്പോൾ പങ്കെടുത്തത് അമ്പതു പേർ; ആഘോഷം സംഘടിപ്പിച്ചത് മുൻകരുതൽ നിർദ്ദേശം ലംഘിച്ച്; ചടങ്ങിൽ അമേരിക്കയിൽ നിന്നെത്തിയ മകൻ പങ്കെടുത്തത് ഊരാക്കുടുക്കാകും; വനിത ലീഗ് അഖിലേന്ത്യാ സെക്രട്ടറി നൂർബീന റഷീദിനെതിരെ കേസെടുത്ത് പൊലീസ്; സിപിഎം പ്രമുഖ പ്രേമജത്തിന് പിന്നാലെ ലോക് ഡൗണിൽ കുടുങ്ങിയത് ലീഗ് വനിതാ നേതാവ്

14ന് അമേരിക്കയിൽ നിന്ന് പറന്നിറങ്ങിയ മകനോട് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത് ക്വാറെന്റൈൻ; കോഴിക്കോട്ടെ മകളുടെ അടിപൊളി വിവാഹം വീട്ടിലേക്ക് മാറ്റിയപ്പോൾ പങ്കെടുത്തത് അമ്പതു പേർ; ആഘോഷം സംഘടിപ്പിച്ചത് മുൻകരുതൽ നിർദ്ദേശം ലംഘിച്ച്; ചടങ്ങിൽ അമേരിക്കയിൽ നിന്നെത്തിയ മകൻ പങ്കെടുത്തത് ഊരാക്കുടുക്കാകും; വനിത ലീഗ് അഖിലേന്ത്യാ സെക്രട്ടറി നൂർബീന റഷീദിനെതിരെ കേസെടുത്ത് പൊലീസ്; സിപിഎം പ്രമുഖ പ്രേമജത്തിന് പിന്നാലെ ലോക് ഡൗണിൽ കുടുങ്ങിയത് ലീഗ് വനിതാ നേതാവ്

ജാസിം മൊയ്ദീൻ

കോഴിക്കോട്: വിദേശത്ത് നിന്നെത്തിയ മകന്റെ ക്വറന്റെയ്ൻ ലംഘനത്തിന്റെ പേരിൽ വനിത ലീഗ് അഖിലേന്ത്യാ സെക്രട്ടറി നൂർബീന റഷീദിനെതിരെ കേസെടുത്ത് പൊലീസ്. മകൻ ക്വാറന്റെയ്നിൽ കഴിയവെ മകളുടെ വിവാഹ സത്കാരം നടത്തിയതിനാണ് കേസ്.

ക്വാറന്റെയ്ൻ ചട്ടം ലംഘിച്ചെന്ന നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നൂർബീന റഷീദിനും മകനുമെതിരെ കേസെടുത്തിരിക്കുന്നത്. മാർച്ച് 21നായിരുന്നു നൂർബിനയുടെ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. കോഴിക്കോട് നഗരത്തിലെ ഓഡിറ്റോറിയത്തിൽ വലിയ രീതിയിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ കൊവിഡ് 19നുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെ തുടർന്ന് വിവാഹം വീട്ടിലേക്ക് മാറ്റി ചുരുക്കുകയായിരുന്നു. വീട്ടിൽ വെച്ച് നടത്തിയ ചടങ്ങിൽ അൻപതിലധികം ആളുകൾ പങ്കെടുക്കുകയും വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിൽ കഴിയുന്ന മകൻ പങ്കെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ പ്രവർത്തകർക്ക് പരാതി ലഭിച്ചിരുന്നു.

അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് ഇതിൽ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ റിപ്പോർട്ട് നൽകി. ഇതിനെ തുടർന്ന് ചേവായൂർ പൊലീസാണ് നൂർബിന റഷീദിനും മകനുമെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ഈ മാസം 14നാണ് മകൻ അമേരിക്കയിൽ നിന്നെത്തിയത്. മാർച്ച് 21നായിരുന്നു വിവാഹം. മുൻ വനിതാ കമ്മീഷൻ അംഗവുമാണ് നൂറുബീന. കൊറോണ നിരീക്ഷണത്തിലിരിക്കുന്ന മകനുൾപ്പടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തു എന്നതാണ് ഗുരുതരമായ കാര്യമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

കൊറോണയുമായി ബന്ധപ്പെട്ട മുൻകരുതലുകൾ എന്ന നിലയിൽ 50ൽ അധികം ആളുകൾ വിവാഹത്തിൽ പങ്കെടുക്കരുതെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഇത് ലംഘിച്ച് നിരവധി ആളുകളാണ് വിവാഹച്ചടങ്ങിലും സൽക്കാരത്തിലും പങ്കെടുത്തത്. സുഗതകുമാരി ചെയർപേഴ്‌സൺ ആയിരുന്ന കേരളത്തിലെ ആദ്യ വനിതാ കമ്മീഷൻ അംഗം കൂടിയായിരുന്നു അഡ്വക്കേറ്റ് നൂർബീന ബഷീർ. ഓസ്‌ട്രേലിയയിൽ നിന്നു നാട്ടിലെത്തിയ, സിപിഎം നേതാവും മുൻ എംപിയും കോഴിക്കോട് മുൻ മേയറുമായ എ.കെ.പ്രേമജത്തിന്റെ മകൻ ഹോം ക്വാറന്റീൻ ലംഘിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർമാരോട് തട്ടിക്കയറിയതിനെതിരെ മെഡിക്കൽ കോളെജ് പൊലീസ് നേരത്തേ പ്രേമജത്തിനെതിരെ കേസ്സെടുത്തിരുന്നു.

മേയറുടെ മകനും കുടുംബവും ഓസ്‌ട്രേലിയയിൽ നിന്നാണ് നാട്ടിലെത്തിയത്. ഇവരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു. ഓസ്‌ട്രേലിയ ഉൾപ്പടെ 16 രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തുന്നവർക്ക് 28 ദിവസമാണ് ക്വാറന്റൈൻ കാലാവധി. എന്നാൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ യുവാവ് പുറത്ത് പോയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് തങ്ങളെ പ്രേമജം ചീത്ത വിളിച്ചതെന്നായിരുന്നു പരാതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP