Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും നൽകാമെന്ന് കേന്ദ്ര ഉറപ്പ്; സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായതോടെ സർക്കാർ ജീവനക്കാരെ പിണക്കേണ്ടെന്ന് തീരുമാനം; സാലറി കട്ട് വേണ്ടെന്ന് വെച്ച് സംസ്ഥാന സർക്കാർ

ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും നൽകാമെന്ന് കേന്ദ്ര ഉറപ്പ്; സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായതോടെ സർക്കാർ ജീവനക്കാരെ പിണക്കേണ്ടെന്ന് തീരുമാനം; സാലറി കട്ട് വേണ്ടെന്ന് വെച്ച് സംസ്ഥാന സർക്കാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറി. ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിലാണ് തീരുമാനം. ഇതോടെ, സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കിടയിൽ നിലനിന്നിരുന്ന അസംതൃപ്തി ഒഴിവാകും എന്നത് സംസ്ഥാന സർക്കാരിന് ആശ്വാസമാകും. സാലറി കട്ട് വഴി ഒരു മാസത്തെ ശമ്പളം ആറ് മാസം കൊണ്ട് മാറ്റിവയ്ക്കാനായിരുന്നു സർക്കാർ തീരുമാനം. സാലറി കട്ട് തുടർന്നാൽ പണിമുടക്ക് ആരംഭിക്കാൻ പ്രതിപക്ഷ സംഘടനകളുടെ നീക്കമുണ്ടായിരുന്നു. സർവീസ് സംഘടനകൾ കോടതിയിലടക്കം പോയാൽ അത് വലിയ തിരിച്ചടിയാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാൻ സർക്കാർ ആലോചിച്ചത്. എന്നാൽ, ജീവനക്കാരുടെ സംഘടനകൾ ആദ്യംമുതലേ ഇതിനു എതിരായിരുന്നു. എന്നാൽ, ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതോടെ സംസ്ഥാന സർക്കാരിന് ആശ്വസിക്കാൻ വഴിതെളിയുകയായിരുന്നു. അടുത്ത ജിഎസ്‍ടി യോഗത്തിന് ശേഷം അന്തിമ തീരുമാനം എടുക്കും. 7000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടുമെന്നാണ് ഉറപ്പ്. ഇതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് അയവുണ്ടാകും.

വീണ്ടും ശമ്പളം പിടിക്കാനുള്ള തീരുമാനം വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തീരുമാനം പുനപരിശോധിക്കണമെന്ന് ഭരണാനുകൂല സംഘടനകളും നിലപാടെടുത്തു. മറ്റ് സാധ്യതകൾ തേടണമെന്ന് സിപിഎം സെക്രട്ടറിയേറ്റും നിർദ്ദേശിച്ചു. തുടർന്നാണ് ജിഎസ്‍ടി യോഗത്തിൽ നഷ്ടപരിഹാരവും വായ്പയുമായി ഏകദേശം 7000 കോടി രൂപ കിട്ടുമെന്ന ഉറപ്പ് ലഭിക്കുന്നത്.

വരുമാന നഷ്ടത്തിനുള്ള 20,000 കോടിയുടെ വിഹിതമായ 500 കോടി രൂപ സംസ്ഥാനത്തിന് ഉടൻ കിട്ടും. കേന്ദ്രസർക്കാരിന്റെ സഞ്ചിത നിധിയിലേക്ക് മാറ്റിയ 24,000 കോടി രൂപയിലെ കേരളത്തിന്റെ വിഹിതമായ 850 കോടി രൂപ ഒരാഴ്ചക്ക് ശേഷം നൽകും തുടങ്ങിയവയാണ് ജിഎസ്ടി കൗൺസിലിലെ തീരുമാനങ്ങൾ. ഇതിന് പുറമേ ജിഎസ്ടി നടപ്പാക്കിയത് മൂലം സംസ്ഥാനത്തിനുണ്ടായ നഷ്ട്ം കേന്ദ്രം 6100 കോടിയായി പുതുക്കി നിശ്ചയിച്ചു. കേന്ദ്രസർക്കാരിന്റെ ഗാരൻറിയോടെ ഈ തുക കടമെടുക്കാൻ അനുവദിക്കാമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.

ജിഎസ്ടി നടപ്പാക്കുന്നതിന് ഏർപ്പെടുത്തിയ സെസിൽ നിന്ന് ഈ തുക തിരിച്ച് പിടിക്കാനാണ് തീരുമാനം. അങ്ങനെയെങ്കിൽ സംസ്ഥാനങ്ങൾക്ക് ബാധ്യതയില്ല. ബാധ്യത പൂർണ്ണമായും കേന്ദ്രം ഏറ്റെടുക്കണമെന്ന കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ നിർദ്ദേശത്തിൽ തർക്കമായി. തുടർന്ന് 12ന് ചേരുന്ന ജിഎസ്ടിയിൽ തിരിച്ചടവിൽ അന്തിമതീരുമാനം എടുക്കാൻ തീരുമാനിച്ചു. ഈ പണം കിട്ടുന്നതോടെ സാമ്പത്തിക പ്രതിസന്ധിക്ക് അയവ് വരുമെന്നാണ് സർക്കാർ കണക്ക് കൂട്ടൽ. ഇതോടെയാണ് സാലറി കട്ടിൽ നിന്ന പിന്നോട്ട് പോകാൻ ധനവകുപ്പ് തീരുമാനിച്ചത്.

അഞ്ചു ദിവസത്തെ ശമ്പളം വീതം ആറുമാസം പിടിച്ച് ട്രഷറിയിൽ നിക്ഷേപിക്കാനായിരുന്നു സർക്കാർ നീക്കം. ഇതിന് 9 ശതമാനം പലിശയും വാഗ്ദാനം ചെയ്തു. എന്നാൽ സർക്കാർ ജീവനക്കാരുെട ഭാഗത്തുനിന്ന് കടുത്ത ചെറുത്തുനിൽപ്പാണുണ്ടായത്. സിപിഎം അനുകൂല സർവീസ് സംഘടനയായ എൻജിഒ യൂണിയനും ശമ്പളം പിടിക്കുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസകിന് നിവേദനം നൽകിയിരുന്നു. സാലറി കട്ട് തുടർന്നാൽ പണിമുടക്ക് ആരംഭിക്കാൻ പ്രതിപക്ഷ സർവീസ് സംഘടനകളുടെ നീക്കമുണ്ടായിരുന്നു.

സർവീസ് സംഘടനകളുമായി വീണ്ടും ചർച്ച നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ‌ശമ്പളം പിടിക്കാനുള്ള നിർദ്ദേശത്തിൽ തൽക്കാലം തുടർനടപടിയെടുക്കേണ്ട എന്ന് രാഷ്ട്രീയ തീരുമാനവും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ ജീവനക്കാരെ എതിരാക്കുന്നത് തിരിച്ചടിയാകുമെന്ന് സിപിഎം വിലയിരുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP