Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെയ് 3 വരെ സംസ്ഥാനത്ത് ബസ് ഓടില്ല; ലോക് ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകളിൽ മാറ്റം; റെഡ് സോൺ ഒഴികെയുള്ള മേഖലയിൽ പൊതുഗതാഗതത്തിന് അനുമതി നിഷേധിച്ച് മാർഗ്ഗനിർദ്ദേശത്തിൽ തിരുത്ത്; ഇളവുകൾ നൽകിയാലും സംസ്ഥാനം വിട്ടും ജില്ല വിട്ടുമുള്ള യാത്ര അനുവദിക്കില്ലെന്ന് ഡിജിപി; ജനങ്ങൾ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ബെഹ്‌റ

മെയ് 3 വരെ സംസ്ഥാനത്ത് ബസ് ഓടില്ല; ലോക് ഡൗൺ നിയന്ത്രണങ്ങളിലെ ഇളവുകളിൽ മാറ്റം; റെഡ് സോൺ ഒഴികെയുള്ള മേഖലയിൽ പൊതുഗതാഗതത്തിന് അനുമതി നിഷേധിച്ച് മാർഗ്ഗനിർദ്ദേശത്തിൽ തിരുത്ത്; ഇളവുകൾ നൽകിയാലും സംസ്ഥാനം വിട്ടും ജില്ല വിട്ടുമുള്ള യാത്ര അനുവദിക്കില്ലെന്ന് ഡിജിപി; ജനങ്ങൾ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ബെഹ്‌റ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; ലോക് ഡൗൺ കാലത്ത് പരിമിതമായ രീതിയിലെങ്കിലും കെഎസ്ആർടിസി ബസുകൾ ഓടുമെന്ന പ്രതീക്ഷകൾ തെറ്റി. രണ്ടാം ലോക്ക്ഡൗൺ അവസാനിക്കുന്ന മെയ് 3 വരെ സംസ്ഥാനത്ത് ബസ് സർവീസ് ഉണ്ടാവില്ല. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവു നൽകുന്ന 20 നും 24 നും ശേഷം റെഡ് സോൺ ഒഴികെയുള്ള മേഖലയിൽ ബസ് സർവീസ് നടത്താൻ അനുമതി നൽകിയിരുന്നു. എന്നാൽ ഈ മാർഗ നിർദ്ദേശമാണ് സംസ്ഥാന തിരുത്തുന്നത്.

കഴിഞ്ഞദിവസം പുറത്തിറക്കിയ ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങളുടെ ഉത്തരവിൽ 13.3 ഖണ്ഡിക ഭേദഗതി വരുത്തി. ഇതുപ്രകാരം ഒരു വിധത്തിലുള്ള പൊതു ഗതാഗത സംവിധാനങ്ങളും പ്രവർത്തിക്കുന്നതല്ല. അതേസമയം, ജില്ലാ കളക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഏറ്റെടുക്കുന്ന ബസുകളും, വ്യവസായ/വാണിജ്യ സ്ഥാപനങ്ങളിൽ ഭാഗികമായി പ്രവർത്തനത്തിന് ജീവനക്കാരെയും തൊഴിലാളികളെയും എത്തിക്കാനുള്ള വാഹനങ്ങളും മാത്രം കർശനമായ നിയന്ത്രണങ്ങളോടെ ഓടിക്കാൻ അനുമതി നൽകുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

സംസ്ഥാനത്തെ നാലു സോണുകളായി തിരിച്ചാണ് നിയന്ത്രങ്ങളിൽ ഇളവ് കൊണ്ടുവരുന്നത്. റെഡ് സോണിൽപ്പെടുന്ന കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ തുടരും. എന്നാൽ ഭാഗികമായ ഇളവുകൾ നൽകിയിരിക്കുന്ന ചില ജില്ലകളിൽ വാഹനങ്ങൾ പുറത്തിറക്കാൻ അനുമതിയുണ്ട്.

ജില്ല വിട്ടുള്ള യാത്ര അനുവദിക്കില്ല:ഡിജിപി

ലോക്ക്ഡൗണിൽ ഇളവുകൾ നൽകിയാലും സംസ്ഥാനം വിട്ടും ജില്ലവിട്ടുമുള്ള യാത്ര അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ജനങ്ങൾ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കാൻ ഇനിയും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ദുരീകരിക്കാൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി.

മെഡിക്കൽ സേവനങ്ങൾ, ചികിത്സ, ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നതിന് തുടങ്ങി അടിയന്തര കാര്യങ്ങൾക്കല്ലാതെ അന്തർ സംസ്ഥാന യാത്രയും ജില്ലയ്ക്കു പുറത്തേക്കുള്ള യാത്രയും അനുവദിക്കില്ല. ഈ സാഹചര്യങ്ങളിൽ സത്യവാങ്മൂലം കയ്യിൽ കരുതണം. ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണം. അനാവശ്യമായി യാത്ര ചെയ്താൽ കേസെടുക്കും. പിടിച്ചെടുക്കുന്ന വാഹനങ്ങൾക്ക് ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള പിഴ ഈടാക്കും.

വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് ഒറ്റയക്ക, ഇരട്ടയക്ക നിയന്ത്രണം വരുന്നതോടെ 40 ശതമാനം വണ്ടികൾ കുറയുമെന്നാണ് കരുതുന്നത്. പരമാവധി മൂന്നു പേർ ഒരു കാറിൽ പോകാം. അവശ്യ യാത്രകൾക്കാണ് ഇത്തരത്തിൽ വാഹനങ്ങൾ പുറത്തിറക്കാൻ അനുവദിക്കുക. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഐഡി കാർഡ് കയ്യിൽ കരുതണമെന്നും ഡിജിപി പറഞ്ഞു. എല്ലാ ഓഫീസുകളും പൂർണമായും തുറക്കാൻ അനുവദിച്ചിട്ടില്ല. അവശ്യ സർവീസുകൾ ഒഴികെ ബാക്കിയുള്ളവ കുറഞ്ഞ ജീവനക്കാരുമായി പ്രവർത്തിക്കാനാണ് അനുമതി. ജനങ്ങൾ സ്വയം നിയന്ത്രിച്ച് അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കാൻ ഇനിയും ശ്രദ്ധിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP