Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

22000 രൂപയുടെ ഫാക്കോ ശസ്ത്രക്രിയ നടത്തിയാൽ ഇൻഷൂറൻസ് കമ്പനി അനുവദിക്കുന്നത് 15,300 രൂപ മാത്രം; പ്രതിഷേധം കനത്തതോടെ നിലപാട് മാറ്റി ഇൻഷൂറൻസ് കമ്പനി; മെഡിസെപ്പിൽ ഇനി ഫാക്കോ തിമിര ശസ്ത്രക്രിയ വേണ്ട;കുടുക്കിലായി സർക്കാർ ജീവനക്കാരും പെൻഷൻകാരും

22000 രൂപയുടെ ഫാക്കോ ശസ്ത്രക്രിയ നടത്തിയാൽ ഇൻഷൂറൻസ് കമ്പനി അനുവദിക്കുന്നത് 15,300 രൂപ മാത്രം; പ്രതിഷേധം കനത്തതോടെ നിലപാട് മാറ്റി ഇൻഷൂറൻസ് കമ്പനി; മെഡിസെപ്പിൽ ഇനി ഫാക്കോ തിമിര ശസ്ത്രക്രിയ വേണ്ട;കുടുക്കിലായി സർക്കാർ ജീവനക്കാരും പെൻഷൻകാരും

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: സംസ്ഥാന സർക്കാരിന്റെ മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ തിമിരശസ്ത്രക്രിയയ്ക്കായി അനുവദിച്ച പദ്ധതിവിഹിതം മുന്നറിയിപ്പില്ലാതെ കുറച്ചു.ഫാക്കോ ശസ്ത്രക്രിയയ്ക്ക് 22,300 രൂപയും മാനുവൽ ശസ്ത്രക്രിയയ്ക്ക് 15,300 രൂപയുമാണ് മെഡിസെപ്പ് നിരക്ക്.എന്നാൽ 22,000 രൂപയുടെ ഫാക്കോ ശസ്ത്രക്രിയ നടത്തിയതിന്റെ ക്ലെയിം നൽകിയാൽ 15,300 രൂപ മാത്രമാണ് ഇൻഷുറൻസ് കമ്പനി അനുവദിക്കുന്നത്. 7,000 രൂപ രോഗി നൽകണം. ഈ വിഷയത്തിൽ സർക്കാർ ഉത്തരവുകളില്ലാത്തതിനാൽ രോഗികളിൽ പലരും ആശുപത്രി അധികൃതരോട് കയർക്കുകയാണ്.

ഇൻഷുറൻസ് കമ്പനി ആശുപത്രി അധികൃതരെ ഔദ്യോഗികമായി അറിയിക്കാത്തതിനാൽ ഇവരും ഈ വിഷയത്തിൽ ആശയക്കുഴപ്പത്തിലാണ്.യന്ത്രസഹായത്തോടെയുള്ള ആധുനിക ഇമൾസിഫിക്കേഷൻ തിമിരശസ്ത്രക്രിയയുടെ ക്ലെയിമുകൾ ഇൻഷുറൻസ് കമ്പനി കൂട്ടത്തോടെ നിരസിക്കുന്നതായാണ് പരാതി.പകരം ചെലവുകുറഞ്ഞ പരമ്പരാഗത മാനുവൽ സ്‌മോൾ ഇൻസിഷൻ (എം.എസ്‌ഐ.സി.എസ്.) ശസ്ത്രക്രിയ മതിയെന്ന നിലപാടാണ് ഇൻഷുറൻസ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ശസ്ത്രക്രിയയ്ക്ക് വിധേയരായ പെൻഷൻകാർ ഉൾപ്പെടെ പ്രായമായവർ ആശുപത്രികൾ കയറിയിറങ്ങുകയാണ്.

യന്ത്രസഹായത്തോടെ ആധുനിക രീതിയിലുള്ള ശസ്ത്രക്രിയയാണ് ഫാക്കോ ഇമൾസിഫിക്കേഷൻ. മുൻപ് ഡോക്ടർമാർ നേരിട്ടാണ് ഇത് ചെയ്തിരുന്നത്. അതാണ് മാനുവൽ സ്‌മോൾ ഇൻസിഷൻ. മടക്കാവുന്ന മേന്മയുള്ള ലെൻസ്, കാഴ്ചയ്ക്ക് കൂടുതൽ തെളിവും നേരിയ മുറിവും രക്തസ്രാവം കുറവും ഈ ശസ്ത്രക്രിയയുടെ പ്രത്യേകതയാണ്.കഴിഞ്ഞവർഷം ജൂലായ് ഒന്നിന് നടപ്പാക്കിയ മെഡിസെപ്പിലൂടെ ഇതിനകം ഇരുപത്തയ്യായിരത്തോളം തിമിരശസ്ത്രക്രിയകളാണ് നടന്നത്. അതിൽ ചുരുക്കംപേർ മാത്രമാണ് മാനുവൽ ശസ്ത്രക്രിയയ്ക്ക് വിധേയരായത്. അതും ഫാക്കോ ശസ്ത്രക്രിയ ഇല്ലാത്ത ആശുപത്രികളിൽ മാത്രം.

അതേസമയം ക്ലെയിം അനുവദിക്കുന്ന കാര്യത്തിലെ അവ്യക്തത നീക്കാതെ പദ്ധതി തുടരാനാകാത്ത സ്ഥിതിയാണെന്ന് കണ്ണാസ്പത്രിക്കാരും പറയുന്നു.എന്നാൽ ചില ആശുപത്രികൾ 15,300 രൂപയുടെ ശസ്ത്രക്രിയ നടത്തി 22,300 രൂപയുടെ ബില്ല് സമർപ്പിച്ചെന്നും അതിനെത്തുടർന്നാണ് ഫാക്കോ ക്ലെയിം അനുവദിക്കാത്തതെന്നുമാണ് കമ്പനിയുടെ വാദം.മെഡിസെപ് പദ്ധതി തുടങ്ങിയത് മുതൽ അതിനെ വ്യാപകമായി അംഗീകരിച്ചിരുന്നതും പരാതികളില്ലാതെ മുന്നോട്ടുപോയിരുന്നതും കണ്ണാസ്പത്രികളിലാണ്.ക്ലെയിം വിഷയത്തിൽ തുടരുന്ന അനിശ്ചിതത്വമാണ് നിലവിൽ പ്രശ്‌നങ്ങൾക്ക് കാരണമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP