Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്ലാസ്മ തെറാപ്പി കോവിഡ് ചികിത്സക്ക് തെളിയിക്കപ്പെട്ട ഒരു ചികിത്സയല്ല; ഇത് ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്; ഇതിന് അംഗീകാരം ലഭിക്കുന്നത് വരെയും ഉപയോഗിക്കുന്നത് രോഗിക്ക് ദോഷകരവും നിയമവിരുദ്ധവുമാണെന്നും ആരോഗ്യ മന്ത്രാലയം; ശരിയായ രീതിയിൽ പ്ലാസ്മ തെറാപ്പി നടത്തിയില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലായേക്കുമെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ

പ്ലാസ്മ തെറാപ്പി കോവിഡ് ചികിത്സക്ക് തെളിയിക്കപ്പെട്ട ഒരു ചികിത്സയല്ല; ഇത് ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്; ഇതിന് അംഗീകാരം ലഭിക്കുന്നത് വരെയും ഉപയോഗിക്കുന്നത് രോഗിക്ക് ദോഷകരവും നിയമവിരുദ്ധവുമാണെന്നും ആരോഗ്യ മന്ത്രാലയം; ശരിയായ രീതിയിൽ പ്ലാസ്മ തെറാപ്പി നടത്തിയില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലായേക്കുമെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണ വൈറസ് ബാധ ഭേദമാക്കുന്നതിൽ പ്ലാസ്മ തെറാപ്പിയെ പിന്തുണക്കുന്നതിന് തെളിവുകളൊന്നും ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്ലാസ്മ തെറാപ്പി പരീക്ഷണ ഘട്ടത്തിലാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ഇതുസംബന്ധിച്ച് പഠനം നടത്തുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. കോവിഡ് ചികിത്സക്ക് തെളിയിക്കപ്പെട്ട ഒരു ചികിത്സയല്ല പ്ലാസ്മ തെറാപ്പി. ഇത് ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്. ഇതിന് അംഗീകാരം ലഭിക്കുന്നത് വരെയും ഉപയോഗിക്കരുത്. ഇത് രോഗിക്ക് ദോഷകരവും നിയമവിരുദ്ധവുമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

'ഐ.സി.എം.ആർ പഠനം പൂർത്തിയാക്കുന്നതുവരേയും ശക്തമായ ശാസ്ത്രീയ തെളിവുകൾ ലഭ്യമാകുന്നത് വരേയും പ്ലാസ്മ തെറാപ്പി ഗവേഷണത്തിനോ പരീക്ഷണ ആവശ്യത്തിനോ മാത്രമേ ഉപയോഗിക്കാവൂ. ശരിയായ മാർഗ്ഗനിർദേശങ്ങൾ പാലിക്കാതെ ശരിയായ രീതിയിൽ പ്ലാസ്മ തെറാപ്പി നടത്തിയില്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്ന സങ്കീർണ്ണതകൾക്കിടയാക്കും.' ലവ് അഗർവാൾ കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ ആദ്യമായി പ്ലാസ്മ തെറാപ്പി ചികിത്സയ്ക്ക് വിധേയനായ 49കാരൻ കോവിഡിൽ നിന്നു പൂർണമായി മുക്തനായെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ നാലുമുതൽ രോഗബാധിതനായ ഇയാൾ എട്ടുമുതൽ വെന്റിലേറ്ററിലായിരുന്നു. വീട്ടുകാരുടെ അഭ്യർത്ഥനയെത്തുടർന്നാണ് ഇയാൾക്ക് പ്ലാസ്മ തെറാപ്പി ചെയ്തത്. മൂന്നാഴ്ച മുൻപ് രോഗം ഭേദമായ വ്യക്തിയായിരുന്നു പ്ലാസ്മ ദാതാവ്. തെറാപ്പി കഴിഞ്ഞ് നാലു ദിവസത്തിനുള്ളിൽ വെന്റിലേറ്ററിൽ നിന്നു മാറ്റി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ടെസ്റ്റ് നെഗറ്റീവായി. ഇന്നലെ രാവിലെ ഡൽഹിയിലെ സാകേത് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

കൊവിഡ് 19 ബാധിച്ച് രോഗം ഭേദമായവരുടെ രക്തത്തിലെ ആന്റിബോഡി ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയാണ് "കോൺവാലസെൻറ് പ്ലാസ്മ തെറാപ്പി". ഇത്തരത്തിൽ ശേഖരിക്കുന്ന രക്തത്തിൽനിന്ന് വേർതിരിക്കുന്ന ആൻറിബോഡി ചികിത്സയിലുള്ള കൊവിഡ് 19 രോഗിയിൽ കുത്തിവെക്കുകയാണ് ചെയ്യുന്നത്. കൊവിഡ് ബാധിച്ച് രോഗമുക്തരായവരിൽ വൈറസിനെ ചെറുക്കുന്ന ആന്റിബോഡി രക്തത്തിൽ ഉണ്ടാകും.

രോഗം ഭേദമായി ചികിത്സ അവസാനിപ്പിച്ച് രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് രക്തത്തിലെ പ്ലാസ്മ ശേഖരിക്കുന്നത്. തുടർന്ന് ഈ പ്ലാസ്മയിലെ ആന്റിബോഡി മറ്റ് രോഗികളിൽ ചികിത്സയ്ക്ക് വേണ്ടി ഉപയോഗിക്കുന്നതാണ് രീതി. ഈ കുത്തിവെപ്പ് നടത്തിയതോടെ രോഗലക്ഷണങ്ങൾ കുറയുകയും ശരീരത്തിൽ ഓക്സിജന്റെ അളവ് കൂടുകയും വൈറസ് പതുക്കെ നിർവീര്യമായി തുടങ്ങുകയും ചെയ്തതായാണ് ഗവേഷകസംഘം അവകാശപ്പെടുന്നത്.

ചൈനയിലും അമേരിക്കയിലും അടക്കം പ്ലാസ്മ ചികിത്സാ രീതിക്ക് അനുകൂല ഫലമാണ് ലഭിക്കുന്നത്. ചൈനയിലെ രണ്ട് ആശുപത്രികളിലാണ് കോവിഡ് 19ന് എതിരെ പ്ലാസ്മ തെറാപ്പി ചികിത്സ ആദ്യം ഉപയോഗിച്ചത്. പിന്നീട് ദക്ഷിണകൊറിയയിലും ഇത് പ്രയോഗിച്ചു. ഈ ചികിത്സ 100 ശതമാനം വിജയകരമാണെന്നാണ് വിവിധ ശാസ്ത്രജ്ഞന്മാർ അറിയിക്കുന്നത്. രോഗം ഭേദമായവരിൽനിന്ന് എടുത്തു കുത്തിവെച്ച ആൻറിബോഡി ചികിത്സ പരീക്ഷിച്ച പത്തുപേരിലും വിജയകരമായിരുന്നു. അമേരിക്കയിലും പ്ലാസ്മ തെറാപ്പി ചികിത്സയ്ക്ക് ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അനുമതി നൽകിയിട്ടുണ്ട്.

24 മണിക്കൂറിനിടെ രാജ്യത്ത് 1543 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 29,435 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 684 പേർ രോഗമുക്തി നേടി. നിലവിലെ രാജ്യത്ത് രോഗംഭേദമാകുന്നവരുടെ നിരക്ക് 23.3 ശതമാനമാണ്. ഇത് മികച്ച വർദ്ധനവാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP