Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202430Saturday

ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്ന സിപിഎം ഒടുവിൽ കണ്ടംവഴി ഓടി; കുറ്റൂർ പഞ്ചായത്തിലെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടത് എൽഡിഎഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം വോട്ടിംഗിൽ പങ്കെടുക്കാതെ മുങ്ങിയതോടെ

ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്ന സിപിഎം ഒടുവിൽ കണ്ടംവഴി ഓടി; കുറ്റൂർ പഞ്ചായത്തിലെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടത് എൽഡിഎഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം വോട്ടിംഗിൽ പങ്കെടുക്കാതെ മുങ്ങിയതോടെ

എസ് രാജീവ്‌

തിരുവല്ല: ഉത്തരത്തിലിരുന്നത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കക്ഷത്തിലുരുന്നതു കൂടി പോയ അവസ്ഥയിൽ തിരുവല്ലയിലെ സി പി എം നേതൃത്വം. ബിജെപി ഭരിക്കുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതിയെ അവിശ്വാസത്തിലൂടെ അട്ടിമറിക്കാൻ സി പി എം നടത്തിയ നീക്കത്തിനൊടുവിൽ കൈവിട്ടു പോയത് കഴിഞ്ഞ നാലു വർഷമായി എൽ ഡി എഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്രയുടെ പിന്തുണ കൂടി. അവിശ്വാസം പരാജയപ്പെട്ടതോടെ ഭരണ സമിതിയെ അട്ടിമറിക്കാൻ അടിവലി നടത്തിയ സി പി എം ഏരിയാ കമ്മിറ്റി സെക്രട്ടറി അടക്കമുള്ള നേതാക്കൾ അവസാനം തലയിൽ മുണ്ടിട്ട് സ്ഥലം കാലിയാക്കി. തിരുവല്ലയിലെ കുറ്റൂർ ഗ്രാമപഞ്ചായത്തിൽ വ്യാഴാഴ്ചയാണ് ഇടതു മുന്നണിക്കും സി പി എമ്മിനും ഒരു പോലെ നാണക്കേടുണ്ടാക്കിയ അവിശ്വാസ പ്രമേയം അരങ്ങേറിയത്.

14 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ ആറ് അംഗങ്ങളുള്ള ബിജെപി കേരളാ കോൺഗ്രസ് (എം) ലെ അംഗത്തിന്റെ പിന്തുണയിലാണ് പഞ്ചായത്ത് ഭരിക്കുന്നത്. ബിജെപി യിലെ ശ്രീലേഖ രഘുനാഥാണ് കഴിഞ്ഞ നാലു വർഷമായി പഞ്ചായത്ത് പ്രസിഡന്റ്. സി പി എമ്മിന് നാലും സിപിഐ ക്കും കോൺഗ്രസ് (ഐ) ക്കും ഒന്ന് വീതം സീറ്റുമാണ് പഞ്ചായത്തിലുള്ളത്. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പങ്കെടുക്കരുതെന്നും പങ്കെടുത്താൽ വിവരമറിയുമെന്നുമുള്ള നിരവധി ഫോൺ സന്ദേശങ്ങൾ കഴിഞ്ഞ ഒരാഴ്ചക്കാലമായി കേരളാ കോൺഗ്രസ് (എം) അംഗവും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ചെറിയാൻ സി തോമസിനും കോൺഗ്രസ് (ഐ) അംഗത്തിനും ലഭിച്ചിരുന്നു. ഇക്കാരണങ്ങളാൽ ഇവരിരുവരും വോട്ടിംങ്ങിൽ പങ്കെടുക്കില്ല എന്നു തന്നെ സി പി എം നേതൃത്വം ഉറപ്പിക്കുകയും ചെയ്തു.

എന്നാൽ സി പി എമ്മിന്റെ എല്ലാ പ്രതീക്ഷകളും തകിടം മറിച്ചു കൊണ്ട് എൽ ഡി എഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്ര ബിൻസി ആരാമാമൂട്ടിൽ അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പിട്ട ശേഷം വോട്ടിംങ്ങിൽ പങ്കെടുക്കാതെ മുങ്ങിയതോടെ വോട്ടിങ് വിജയിപ്പിക്കാനാവശ്യമായ കോറം തികയ്ക്കാനാകാതെ സി പി എം നേതൃത്വം വെട്ടിലായി. ഇതോടെ പ്രമേയം പരാജയപ്പെട്ടതോടെ വരണാധികാരിയും വ്യക്തമാക്കി. തുടർന്ന് എൽ ഡി എഫിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതിക്ക് സിന്ദാബാദ് വിളിക്കാനൊരുങ്ങി നിന്ന നേതാക്കളും അണികളും കണ്ടം വഴി ഓടുകയായിരുന്നുവെന്നാണ് ജന സംസാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP