Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202426Monday

'നോ ബോഡി ടച്ചിങ്, പ്ലീസ്...'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി; വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും, മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്.. ക്ലോസ് അറിയണോ? എന്നും താരത്തിന്റെ ചോദ്യം

'നോ ബോഡി ടച്ചിങ്, പ്ലീസ്...'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി; വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും, മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്.. ക്ലോസ് അറിയണോ? എന്നും താരത്തിന്റെ ചോദ്യം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവർത്തകരോടേ് 'നോ ബോഡി ടച്ചിങ്, പ്ലീസ്' എന്ന് പറഞ്ഞ് സുരേഷ് ഗോപി. കൊച്ചി കലൂരിൽ ട്രാൻസ് ജൻഡേഴ്സിന്റെ കേരളപ്പിറവി ദിനാഘോഷത്തിനെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. മാധ്യമപ്രവർത്തകരുടെ ഒരു ചോദ്യത്തോടും സുരേഷ് ഗോപി പ്രതികരിച്ചില്ല

കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടമുണ്ടാകുന്ന ഇടങ്ങളിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സമ്മേളന സ്ഥലത്ത് പൊലീസ് എത്തി പരിശോധനയും നടത്തിയിരുന്നു. ഇതിനിടെയാണ് സുരേഷ് ഗോപിയോട് ചോദ്യങ്ങൾ ഉന്നയിക്കാൻ മാധ്യമങ്ങൾ എത്തിയത്. ഇതോടെ താരം ഒഴിഞ്ഞു മാറുകയായിരുന്നു.

അതേസമയം, വഴി തടഞ്ഞാൽ താനും കേസ് കൊടുക്കുമെന്ന് സുരേഷ് ഗോപി തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു പൊതു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ മാധ്യമങ്ങൾ മുന്നിലെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ സരസമായ ഡയലോഗ്. 'വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും. ദയവായി, വഴി തടയരുത്. മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ?'.സുരേഷ് ഗോപി പറഞ്ഞു.

കോഴിക്കോട് വച്ച് മാധ്യമങ്ങളെ കാണുന്നതിനിടെ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ വീണ്ടും തോളിൽ കൈവച്ചു. ഇതോടെ മാധ്യമ പ്രവർത്തകയ്ക്ക് കൈപിടിച്ചു മാറ്റേണ്ടതായി വന്നു.

ഇതിനു പിന്നാലെ താരം മാപ്പ് ചോദിച്ച് രംഗത്തെത്തുകയും ചെയ്തു. പെരുമാറിയത് വാത്സല്യത്തോടെയാണെന്നും മോശമായി തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമാണ് സുരേഷ് ഗോപി ഫേസ്‌ബുക്കിൽ കുറിച്ചത്. തുടർന്ന് മാധ്യമപ്രവർത്തകയുടെ പരാതിയിൽ താരത്തിനെതിരെ കേസെടുത്തിരുന്നു. 354അ വകുപ്പ് പ്രകാരം നടക്കാവ് പൊലീസ് ആണ് കേസെടുത്തത്. ലൈംഗിക ഉദ്ദേശത്തോട് കൂടിയുള്ള പെരുമാറ്റത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്.

കേസിൽ മാധ്യമപ്രവർത്തക പൊലീസിന് മൊഴി നൽകി. നടക്കാവ് പൊലീസാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. പ്രാഥമികാന്വേഷണത്തിനു ശേഷം, സ്റ്റേഷനിൽ ഹാജരാകാൻ സുരേഷ് ഗോപിക്കു നോട്ടിസ് അയയ്ക്കും. സംഭവത്തിൽ സുരേഷ് ഗോപി മാപ്പു പറഞ്ഞിരുന്നു. മകളെപ്പോലെയാണു കണ്ടതെന്നും, ഒരു അച്ഛനെപ്പോലെ മാപ്പു പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാപ്പു പറയാൻ പലതവണ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. പിന്നീട് ഫേസ്‌ബുക് പോസ്റ്റിലൂടെയും സുരേഷ് ഗോപി ക്ഷമാപണം നടത്തി. വെള്ളിയാഴ്ച കോഴിക്കോട്ടെ ഹോട്ടലിൽ സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണു വിവാദ സംഭവമുണ്ടായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP