Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം ഇല്ലെന്ന് റിപ്പോർട്ട്; അപകടം നടന്നത് പത്ത് മണിക്കൂറുകൾക്ക് ശേഷം എടുത്ത രക്തസാമ്പിളിലെ പരിശോധാ ഫലം നെഗറ്റീവ്; മദ്യലഹരിയിൽ കാലുറക്കാത്ത അവസ്ഥയിൽ ആയിരുന്നു ശ്രീറാം വെങ്കിട്ടരാമനെന്ന മൂന്ന് ദൃക്‌സാക്ഷികളുടെ മൊഴികളും രേഖപ്പെടുത്തിയില്ല; മദ്യപിച്ച് വാഹനമോടിച്ചെന്ന കാര്യം എഫ്.ഐ.ആറിലും രേഖപ്പെടുത്താത്തതോടെ കേസിൽ അട്ടിമറി പൂർണ്ണം; ജാമ്യംതേടി നാളെ കോടതിയെ സമീപിക്കുന്ന സർവേ ഡയറക്ടർക്ക് കാര്യങ്ങളെല്ലാം അനുകൂലം

ശ്രീറാം വെങ്കിട്ടരാമന്റെ രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം ഇല്ലെന്ന് റിപ്പോർട്ട്; അപകടം നടന്നത് പത്ത് മണിക്കൂറുകൾക്ക് ശേഷം എടുത്ത രക്തസാമ്പിളിലെ പരിശോധാ ഫലം നെഗറ്റീവ്; മദ്യലഹരിയിൽ കാലുറക്കാത്ത അവസ്ഥയിൽ ആയിരുന്നു ശ്രീറാം വെങ്കിട്ടരാമനെന്ന മൂന്ന് ദൃക്‌സാക്ഷികളുടെ മൊഴികളും രേഖപ്പെടുത്തിയില്ല; മദ്യപിച്ച് വാഹനമോടിച്ചെന്ന കാര്യം എഫ്.ഐ.ആറിലും രേഖപ്പെടുത്താത്തതോടെ കേസിൽ അട്ടിമറി പൂർണ്ണം; ജാമ്യംതേടി നാളെ കോടതിയെ സമീപിക്കുന്ന സർവേ ഡയറക്ടർക്ക് കാര്യങ്ങളെല്ലാം അനുകൂലം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സൂചന. കെമിക്കൽ പരിശോധനാ ലാബിലെ ഫലം ഔദ്യോഗികമായി നാളെയാണ് കൈമാറുക. അതസമയം അനൗദ്യോഗിക റിപ്പോർട്ട് ഉദ്യോഗസ്ഥർക്ക് ലഭിച്ചതായി സൂചനയുണ്ട്. അപകടം നടന്ന് പത്ത് മണിക്കൂറിന് ശേഷമാണ് രക്ത സാമ്പിളെടുത്തത്. നിയമം തെറ്റിച്ച് കൊണ്ട് സ്വകാര്യ ആശുപത്രിയിൽ ശ്രീറാം ചികിത്സ തേടിയത് രക്തത്തിലെ ആൽക്കഹോളിന്റെ സാന്നിധ്യം കുറയ്ക്കാനാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് ഫലം വന്നിരിക്കുന്നത്. ശ്രീറാം മദ്യപിച്ചിരുന്നതായി സംഭവ സ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികളും ആദ്യം അദ്ദേഹത്തെ കൊണ്ട് പോയ ജനറൽ ആശുപത്രിയിലെ ഡോക്ടറും പൊലീസ് ഉദ്യോഗസ്ഥനും മദ്യത്തിന്റെ മണമുള്ളതായി പറഞ്ഞിരുന്നു.

മൂന്ന് ദൃക്‌സാക്ഷികളും ശ്രീറാം മദ്യപിച്ചിരുന്നതായി പറഞ്ഞിട്ടുണ്ടെങ്കിലും ഇത് മൊഴിയായി രേഖപ്പെടുത്തിയിരുന്നില്ല. ഈ സാഹചര്യത്തിൽ സർവേ ഡയറക്ടർക്ക് കേസിൽ നിന്നും അനായാസം രക്ഷപെടാൻ സാധിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. തിരുവനന്തപുരം കെമിക്കൽ പരിശോധനാ ലാബിൽ നടത്തിയ പരിശോധനയിലാണ് ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ അളവില്ലെന്ന് കണ്ടെത്തിയത്. സമയം വൈകും തോറും ശരീരത്തിലെ മദ്യത്തിന്റെ സാന്നിധ്യം കുറയുമെന്ന് നേരത്തെ വിദഗദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. പൊലീസിന്റെ അനാസ്ഥയാണ് ഈ കേസിൽ അട്ടിമറി നടത്താൻ ഇടയാക്കിയിരിക്കുന്നത്.

അപകടം കഴിഞ്ഞ് അധികം വൈകാതെ സ്വകാര്യ ആശുപത്രിയിൽ അഡ്‌മിറ്റായ ശ്രീറാമിന് മദ്യത്തിന്റെ സാന്നിധ്യം രക്തത്തിൽ നിന്നും ഇല്ലാതാക്കാനുള്ള മരുന്ന് നൽകിയിരുന്നോ എന്ന സംശയവും ചില കോണുകളിൽ നിന്നും ഉയരുന്നുണ്ട്. അപകടം നടക്കുന്ന സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാൻ സാധിക്കാത്ത പക്ഷം സ്റ്റേഷൻ ജാമ്യം കിട്ടുന്ന മനഃപൂർവ്വമല്ലാത്ത നരഹത്യ മാത്രമായിരിക്കും ശ്രീറാമിന്റെ പേരിൽ നിലനിൽക്കുന്ന കുറ്റം.

അതേസമയം റിമാൻഡിലായിട്ടും കിംസ് ആശുപത്രിയിലെ പഞ്ചനക്ഷത്രറൂമിൽ തുടരുകയായിരുന്ന ശ്രീറാമിനെ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരത്തോടെ ആശുപത്രിയിലെത്തിയ മ്യൂസിയം പൊലീസ് ആശുപത്രി ആംബുലൻസിൽ ശ്രീറാമിനെ പൂജപ്പുര സബ് ജയിലിലെത്തിച്ചു. ഇവിടെ നിന്നുമാണ് ശ്രീറാമിനെ മെഡി.കോളേജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി കൊണ്ടു പോകാൻ തീരുമാനിച്ചത്. കേസിൽ ശ്രീറാം നൽകിയ ജാമ്യാപേക്ഷ നാളെ തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നുണ്ട്. നാളെ കേസിൽ അനുകൂല വിധി നേടാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശ്രീരാം വെങ്കിട്ടരാമൻ. അതിന് അവസരം ഒരുക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ കാര്യങ്ങളുടെ മുന്നോട്ടു പോകുന്നത്.

തുടക്കം മുതൽ നടന്ന അട്ടിമറി ശ്രമങ്ങളാണ് വിജയിക്കുന്നത്. തുടക്കം മുതൽ തന്നെ ശ്രീരാമിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ ശക്തമായിരുന്നു. സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ശ്രീരാമിനെ രക്ഷിക്കാൻ വേണ്ടി ഐഎഎസ്-ഐപിഎസ് ഒത്തുകളിയാണ് പരസ്യമായി നടക്കുന്നത്. എഫ്.ഐ.ആറിൽ മുതൽ അട്ടിമറി ശ്രമങ്ങളാണ് കേസിൽ നടന്നതെന്ന് വ്യക്തമാണ്. അപകട വിവരം പൊലീസ് സ്റ്റേഷനിൽ അറിഞ്ഞത് ശനിയാഴ്ച രാവിലെ 7.17ന് എന്നാണ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തുന്നത്. അപകടം നടന്നത് പുലർച്ചെ ഒരു മണിയോടെയായിട്ടും പൊലീസ് സ്ഥലത്തെത്തി ശ്രീരാമിനെയും യുവതിയെയും സ്ഥലത്തു നിന്നും മാറ്റിയിരുന്നു. പുലർച്ചെ നടന്ന കാര്യങ്ങളൊന്നും രേഖപ്പെടുത്താതെയാണ് എഫ്.ഐ.ആറിട്ടത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് ശനിയാഴ്ച രാവിലെ 7.26ന് മാത്രമായിരുന്നു. ശനിയാഴ്ച പുലർച്ചെ ഒരു മണിക്ക് തന്നെ പൊലീസ് നടപടി സ്വീകരിച്ചത് മറച്ചുവെച്ചു. എഫ്.ഐ.ആറിലെ അട്ടിമറി രക്തപരിശോധന വൈകിപ്പിച്ചത് ന്യായീകരിക്കാൻ ആണെന്നാണ് സൂചന.

മദ്യലഹരിയിൽ കാറോടിച്ച് മാധ്യമപ്രവർത്തകനെ കൊന്നകേസിൽ ഐഎഎസുകാരൻ ശ്രീറാം വെങ്കിട്ടരാമനെതിരെ പൊലീസ് ചുമത്തിയത് 10 വർഷം വരെ തടവ് ലഭിക്കാവുന്ന 304 വകുപ്പാണെങ്കിലും ഇക്കാര്യത്തിൽ അടക്കം കൂടുതൽ വ്യക്തത വരാനുണ്ട്. നരഹത്യ കുറ്റത്തിന് റിമാൻഡിലായ ഐഎഎസ് ഉദ്യോഗസ്ഥനെ ഇതുവരെ സസ്‌പെന്റ് ചെയ്തിട്ടില്ല. കേസിൽ ശിക്ഷിക്കപ്പെട്ടാൽ ശ്രീറാമിനെ സിവിൽ സർവീസിൽ നിന്ന് പുറത്താക്കപ്പെടും. അതുകൊണ്ട് തന്നെയാണ് സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. അറസ്റ്റിലായ ശ്രീരാമിനെ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റാൻ പൊലീസ് തയ്യാറായില്ലെന്ന് മാത്രമല്ല പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP