Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഞാൻ പരമ ശിവനാണ്; സത്യം പറയുന്നതിന് ഒരു കോടതിക്കും എനിക്കെതിരെ നടപടിയെടുക്കാനാക്കില്ല; ആർക്കും തന്നെ തൊടാനാകില്ലെന്നും നിത്യാനന്ദ; പീഡനക്കേസിൽ പ്രതിയായി രാജ്യം വിട്ട ആൾദൈവം ഇപ്പോഴും ആത്മവിശ്വാസത്തിൽ; ഇക്വഡോറിൽ നിന്ന് ഹെയ്തിയിലേക്ക് കടന്ന പീഡനക്കേസ് പ്രതിക്കായി ഇന്ത്യ നടത്തുന്നത് ഊർജ്ജിത അന്വേഷണം; ഒരു വെബ്‌സൈറ്റ് ഉണ്ടാക്കുന്നതും രാജ്യം ഉണ്ടാക്കുന്നതും വ്യത്യസ്തമാണെന്ന് കളിയാക്കി വിദേശകാര്യ മന്ത്രാലയം: പാസ്‌പോർട്ട് റദ്ദാക്കിയിട്ടും കറങ്ങി നടക്കുന്ന സ്വാമി കുടുങ്ങുമോ?

ഞാൻ പരമ ശിവനാണ്; സത്യം പറയുന്നതിന് ഒരു കോടതിക്കും എനിക്കെതിരെ നടപടിയെടുക്കാനാക്കില്ല; ആർക്കും തന്നെ തൊടാനാകില്ലെന്നും നിത്യാനന്ദ; പീഡനക്കേസിൽ പ്രതിയായി രാജ്യം വിട്ട ആൾദൈവം ഇപ്പോഴും ആത്മവിശ്വാസത്തിൽ; ഇക്വഡോറിൽ നിന്ന് ഹെയ്തിയിലേക്ക് കടന്ന പീഡനക്കേസ് പ്രതിക്കായി ഇന്ത്യ നടത്തുന്നത് ഊർജ്ജിത അന്വേഷണം; ഒരു വെബ്‌സൈറ്റ് ഉണ്ടാക്കുന്നതും രാജ്യം ഉണ്ടാക്കുന്നതും വ്യത്യസ്തമാണെന്ന് കളിയാക്കി വിദേശകാര്യ മന്ത്രാലയം: പാസ്‌പോർട്ട് റദ്ദാക്കിയിട്ടും കറങ്ങി നടക്കുന്ന സ്വാമി കുടുങ്ങുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പീഡനക്കേസിൽ പ്രതിയായി രാജ്യം വിട്ട ആൾദൈവം നിത്യാനന്ദ ഇപ്പോഴും ആത്മവിശ്വാസത്തിൽ. ഇന്ത്യ പാസ്‌പോർട്ട് റദ്ദാക്കിയാലും ഒന്നും സംഭവിക്കില്ലെന്നാണ് വിവാദ സ്വാമി പറയുന്നത്. നിത്യാനന്ദയുടെ പാസ്‌പോർട്ട് ഇന്ത്യ റദ്ദാക്കി. പുതിയ പാസ്‌പോർട്ടിനായി നിത്യാനന്ദ നൽകിയ അപേക്ഷ തള്ളിയതായും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം മുതൽ കാണാതായ നിത്യാനന്ദയെ പിടികൂടാൻ ശ്രമങ്ങൾ ഊർജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പ്രതികരിച്ചിരുന്നു.

അതിനിടെയാണ് കോടതിക്കെതിരായ നിത്യാനന്ദയുടെ വിഡിയോ പുറത്തു വന്നത്. ആർക്കും തന്നെ തൊടാനാകില്ലെന്ന് നിത്യാനന്ദ പറയുന്നു. ഒരു കോടതിക്കും തനിക്കെതിരെ നടപടി സ്വീകരിക്കാൻ സാധിക്കില്ല. സത്യം എന്താണെന്നു പുറത്തുകൊണ്ടുവന്ന് എന്റെ സത്യസന്ധത തെളിയിക്കും. ആർക്കും എന്നെ തൊടാൻ സാധിക്കില്ല. നിങ്ങളോടു സത്യം പറയാൻ എനിക്കു സാധിക്കും. ഞാൻ പരമ ശിവനാണ്. സത്യം പറയുന്നതിന് ഒരു കോടതിക്കും എനിക്കെതിരെ നടപടിയെടുക്കാനാക്കില്ല- വിഡിയോയിൽ നിത്യാനന്ദ പറയുന്നു. നവംബർ 22 മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ എന്നാണു ചിത്രീകരിച്ചതെന്നു വ്യക്തമല്ല. പീഡന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് 2010ൽ ഹിമാചൽ പ്രദേശിൽവച്ച് നിത്യാനന്ദയെ അറസ്റ്റ് ചെയ്തിരുന്നു.

വീഡിയോ എപ്പോൾ പകർത്തിയാണെന്നോ എവിടെവച്ച് പകർത്തിയതാണെന്നോ വ്യക്തമല്ല. ബലാൽസംഗക്കേസിൽ പൊലീസിന്റെ പിടിയിലാവുമെന്ന് ഉറപ്പായ സാഹചര്യത്തിലാണു നിത്യാനന്ദ രാജ്യംവിട്ടത്. നിത്യാനന്ദയുടെ പാസ്പോർട്ടിന്റെ കാലാവധി 2018 സപ്തംബറിൽതന്നെ അവസാനിച്ചിരുന്നു. നിത്യാനന്ദ ഇക്വഡോറിൽ വാങ്ങിയ ദീപിൽ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായി കഴിഞ്ഞ ദിവസം റിപോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇക്വഡോർ ഇത് നിഷേധിച്ചു. നിത്യാനന്ദയ്ക്ക് അഭയം നൽകാൻ സഹായിക്കുകയോ ദക്ഷിണ അമേരിക്കയിൽ ഏതെങ്കിലും ഭൂമി വാങ്ങിക്കാൻ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇക്വഡോർ അറിയിച്ചു. അഭയം നൽകണമെന്ന് നിത്യാനന്ദ ആവശ്യപ്പെട്ടിരുന്നെങ്കിലും തങ്ങൾ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും പിന്നീട് അദ്ദേഹം ഹെയ്ത്തിയിലേക്ക് പോയതായും ഇക്വഡോർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് ദുരൂഹതകൾ ഏറുന്നതും.

നിത്യാനന്ദ രാജ്യ ഉണ്ടാക്കിയന്നതിനെ തമാശയായാണ് കേന്ദ്ര സർക്കാരും കാണുന്നത്. നിത്യാനന്ദ സ്വന്തമായി രാജ്യം സ്ഥാപിച്ചെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒരു വെബ്‌സൈറ്റ് ഉണ്ടാക്കുന്നതും രാജ്യം ഉണ്ടാക്കുന്നതും വ്യത്യസ്തമാണെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. നിത്യാനന്ദയെക്കുറിച്ച് എന്തെങ്കിലും വിവരമുണ്ടെങ്കിൽ അറിയിക്കാൻ വിദേശരാജ്യങ്ങളിലെ സർക്കാരുകൾക്കു നിർദ്ദേശം നൽകി. അവരുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പീഡനക്കേസിൽ കുറ്റാരോപിതനായ നിത്യാനന്ദ സ്വന്തം രാജ്യം സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്‌പോർട്ടും മന്ത്രിസഭയും ഉണ്ടെന്നും കഴിഞ്ഞ ദിവസമാണു റിപ്പോർട്ടുകൾ വന്നത്. കർണാടകയിലും തമിഴ്‌നാട്ടിലും അനുയായികളുള്ള നിത്യാനന്ദ യൂട്യൂബ് പേജ് വഴി അനുയായികൾക്കായി പ്രത്യേക പദ്ധതി തന്നെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 'കൈലാസ' എന്നാണ് 'സ്വന്തം രാജ്യത്തെ' നിത്യാനന്ദ വിളിക്കുന്നത്. അതിരുകളില്ലാത്ത ഹിന്ദു രാജ്യമാണ് കൈലാസയെന്നാണു വാദം. ഇതിനിടെയാണ് രാജ്യം കൈമാറിയെന്ന വാർത്ത ഇക്വഡോർ നിഷേധിക്കുന്നത്.

കൈലാസയുടെ പേരിലുള്ള വെബ്‌സൈറ്റിൽ അവിടത്തെ സർക്കാർ വകുപ്പുകളെക്കുറിച്ചു വിശദമായി തന്നെ വിവരിക്കുന്നുണ്ടായിരുന്നു. സുരക്ഷ, വാണിജ്യം, ധനം, ഹൗസിങ്, ടെക്‌നോളജി എന്നിവയെക്കുറിച്ചെല്ലാം നിത്യാനന്ദ വെബ്‌സൈറ്റ് വഴി പരാമർശിക്കുന്നു. കൈലാസയുടേതായിട്ടുള്ള പതാകയും പുറത്തുവന്നു. തമിഴ്, സംസ്‌കൃതം, ഇംഗ്ലിഷ് ഭാഷകളാണ് 'കൈലാസയിലെ' പ്രധാന ഭാഷയെന്നും നിത്യാനന്ദ അറിയിച്ചു. ഇത് വിവാദമായതിന് പിന്നാലെയാണ് ഇക്വഡോർ രാജ്യ വിൽപ്പന നിഷേധിച്ചത്.

നിത്യാനന്ദയുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട് ഇന്ത്യൻ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു വാർത്താക്കുറിപ്പ് പുറത്തിറക്കുന്നതെന്നും ഈ വിവാദങ്ങളിൽ നിന്ന് ഇക്വഡോറിന്റെ പേര് ഒഴിവാക്കണമെന്നും എംബസി പറയുന്നു.ഇക്വഡോറിൽ നിന്ന് വാങ്ങിയ ദ്വീപിൽ താൻ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായുള്ള നിത്യാനന്ദയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെയാണ് എംബസിയുടെ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP