താന്ത്രിക് സെക്സും നഗ്നപൂജയും ഹരമായ ഉന്മാദി നിയവാഴ്‌ച്ചയെ വെല്ലുവിളിക്കുന്നത് തുടരുന്നു; തന്റെ സ്വന്തം രാജ്യമായ കൈലാസത്തിൽ റിസർവ് ബാങ്കും കറൻസിയും നിലവിൽ വന്നെന്ന് നിത്യാനന്ദ; 'റിസർവ് ബാങ്ക് ഓഫ് കൈലാസ' നിർമ്മിച്ച 'കൈലാസിയൻ ഡോളർ' പുറത്തിറക്കി; ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത നാണയങ്ങൾ; ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്ന വിവാദ ആൾദൈവം എവിടെയെന്നറിയാതെ ലോകം

മറുനാടൻ ഡെസ്‌ക്
കൈലസ രാജ്യത്തിൽ ഒടുവിൽ റിസർവ് ബാങ്കും സ്ഥാപിച്ച് വിവാദ ആൾദൈവം നിത്യാനന്ദ. ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നത് പോലെ ഗണേശ ചതുർത്ഥി ദിനമായ ഇന്ന് പുതിയ കറൻസി നിത്യാനന്ദ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടു. സ്വന്തം രാജ്യമായ കൈലാസത്തിലെ 'റിസർവ് ബാങ്ക് ഓഫ് കൈലാസ' നിർമ്മിച്ച 'കൈലാസിയൻ ഡോളർ' ആണ് ഇന്ന് പുറത്തിറക്കിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. അതേ സമയം, നിത്യാനന്ദ എവിടെയാണ് എന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത ബാക്കിയാണ്. പെൺകുട്ടികളെ തടവിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിൽ ഉൾപ്പെട്ടതോടെ ഇന്ത്യയിൽനിന്ന് കടന്ന് ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഒരു ദ്വീപിൽ സ്വന്തം രാജ്യം സ്ഥാപിച്ചെന്നാണ് അവകാശ വാദം
സ്വർണത്തിൽ നിർമ്മിച്ച ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത നാണയങ്ങളാണ് കൈലാസിയൻ ഡോളർ. തമിഴിൽ ഇതിനെ ഒരു പൊർകാസ് എന്നും സംസ്കൃതത്തിൽ സ്വർണമുദ്ര എന്നുമാണ് പേര് നൽകിയിരിക്കുന്നത്. 11.66 ഗ്രാം സ്വർണത്തിലാണ് ഒരു കൈലാസിയൻ ഡോളർ നിർമ്മിച്ചിരിക്കുന്നതെന്നാണ് നിത്യാനന്ദയുടെ അവകാശവാദം. 1/4, 1/2, 3/4, രണ്ട്, മൂന്ന്, നാല്, അഞ്ച്, 10 ഡോളറിന്റെ നാണയങ്ങളും പുറത്തിറക്കിയിട്ടുണ്ട്. 116.6 ഗ്രാം സ്വർണത്തിലാണ് പത്ത് കൈലാസിയൻ ഡോളർ നിർമ്മിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാർ പുറത്തിറക്കിയ നാണയങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത നാണയങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും നിത്യാനന്ദ പറഞ്ഞു.
ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിച്ചതൊന്നും സ്വാമിക്ക് പ്രശ്‌നമില്ല. തന്റെ ഭാവി പരിപാടികളുമായി കൂസലില്ലാതെ മുന്നേറുകയാണ്. കോവിഡ് വ്യാപനത്തോടെ നിത്യാനന്ദക്കെതിരെ അഹമ്മദാബാദിലുള്ള കേസ് നിർത്തി വച്ചിരിക്കുകയാണ്. കേസിന്റെ വിചാരണ ഈ മാസാവസാനം നടക്കുമെന്ന് പറയുന്നു. റിസർവ് ബാങ്ക് ഓഫ് കൈലാസ തയ്യാറായി കഴിഞ്ഞുവെന്ന നിത്യാനന്ദ ഒരുവീഡിയോയിൽ അറിയിച്ചിരുന്നു. ബാങ്കിന്റെ സാമ്പത്തിക നയങ്ങളും റെഡിയാണ്. ഗണപതിയുടെ അനുഗ്രഹത്തോടെ ബാങ്കിന്റെ കറൻസി അടക്കമുള്ള കാര്യങ്ങൾ അറിയിക്കുമെന്നും നിത്യാനന്ദ പറഞ്ഞു. ഓഗസ്റ്റ് 22ന് റിസർവ് ബാങ്ക് ഓഫ് കൈലാസയും രാജ്യത്തെ കറൻസിയും നിലവിൽ വരും. വത്തിക്കാൻ ബാങ്കിന്റെ മാതൃകയിലാണ് കൈലാസ റിസർവ് ബാങ്ക്. ലോകത്തെമ്പാടുമുള്ള ആളുകൾ നൽകുന്ന സംഭാവനകൾ സ്വീകരിച്ച് സംഘടിതമായ രീതിയിൽ വിനിയോഗിക്കും എന്നായിരുന്നു അറിയിപ്പ്.
പാസ്പോർട്ട് റദ്ദാക്കിയിട്ടും ഇന്ത്യ വിട്ട നിത്യാനന്ദ 2019 അവസാനത്തോടെ കൈലാസം എന്ന പേരിൽ സ്വന്തം രാജ്യം സ്ഥാപിച്ചതായി അവകാശപ്പെട്ടു. ഇക്വഡോറിലെ ഒരു ദ്വീപിലാണ് നിത്യാനന്ദയുടെ രാജ്യമെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ടുകൾ. എന്നാൽ ഇക്വഡോർ ഇത് നിഷേധിച്ചതോടെ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഒരു ദ്വീപിലാണ് നിത്യാനന്ദ രാജ്യം സ്ഥാപിച്ചതെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇന്റർപോളടക്കം തിരയുന്ന പ്രതിയായിട്ടും നിത്യാനന്ദ എവിടെയാണെന്ന് പോലും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ഇതിനിടെ മിക്കദിവസങ്ങളിലും തന്റെ അനുയായികൾക്കായി നിത്യാനന്ദ സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഫേസ്‌ബുക്ക് പേജുകളിലും ട്വിറ്ററിലും യൂട്യൂബിലും നിത്യാനന്ദയുടെ പ്രഭാഷണങ്ങൾക്ക് ധാരാളം കാഴ്ചക്കാരുമുണ്ട്.
50 വട്ടം കോടതികളിൽ കേസ് വിളിച്ചെങ്കിലും ഒരുതവണ പോലും ഹാജരാകാത്ത നിത്യാനന്ദ വീഡിയോയിൽ തനിക്ക് നേരേ ആരോപണങ്ങൾ ഉന്നയിച്ചവരെ ഒരർഥത്തിൽ കളിയാക്കുകയാണ്. റിസർവ് ബാങ്ക് ഓഫ് കൈലാസ തികച്ചും നിയമപരമായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് നിത്യാനന്ദ പറഞ്ഞു. സാമ്പത്തിക നയം, കറൻസി കൈമാറ്റം, ഉപയോഗം ഇതെല്ലാം വ്യക്തമാക്കുന്ന 300 പേജുള്ള രേഖ തയ്യാറായി കഴിഞ്ഞു. റിസർവ് ബാങ്ക് ഓഫ് കൈലാസയുടെ നിയമസാധുതയ്ക്ക് വേണ്ടി ഒരുരാജ്യവുമായി ധാരണാപത്രം ഒപ്പുവച്ചുവെന്നും ഇയാൾ പറയുന്നു നിത്യാനന്ദയുടെ കൈലാസ രാജ്യം അതിരുകൾ ഇല്ലാത്തതാണ്. തങ്ങളുടെ രാജ്യങ്ങളിൽ ആധികാരികമായി ഹിന്ദുമതം പിന്തുടരാനാവാതെ പുറത്താക്കപ്പെട്ടവരുടെ രാജ്യമാണ് കൈലാസം എന്നും വെബ്‌സൈറ്റിൽ പറയുന്നു.
കൈലാസ വിശേഷങ്ങൾ
സ്വന്തമായി റിസർവ് ബാങ്കും, മന്ത്രിസഭയും നാണയവും, പതാകയുമെല്ലാമുള്ള, സൈന്യംമാത്രം ഇല്ലാത്ത ഒരു രാഷ്ട്രം തന്നെയാണ് നിത്യാനന്ദ ലക്ഷ്യമിടുന്നത്. സനാതന ധർമ്മം ശരിയായി പഠിപ്പിക്കാൻ സ്വന്തമായി സർവകലാശാലയും സ്ഥാപിക്കും. ഹിന്ദുയിസം ശരിയായ രീതികളിൽ പിന്തുടരാൻ ബുദ്ധിമുട്ട് നേരിടുന്ന ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഹിന്ദുക്കൾക്കും പുതിയ രാജ്യത്തെത്താം എന്നാണ് സ്വാമി നിത്യാനന്ദ പറയുന്നത്. രണ്ട് വിഭാഗങ്ങളിലുള്ള പാസ്‌പോർട്ടാണ് കൈലാസ നൽകുന്നത്. പരമശിവന്റെ അനുഗ്രഹത്താൽ ഈ പാസ്‌പോർട്ട് ഉപയോഗിച്ച് പതിനൊന്ന് ദിശകളിലേക്കും പതിനാല് ലോകത്തേക്കും പ്രവേശിക്കാൻ സാധിക്കുമെന്നും നിത്യാനന്ദ വാഗ്ദാനം ചെയ്യുന്നു.
കൈലാസ എന്നാണ് നിത്യാനന്ദയുടെ രാജ്യത്തിൻെ പേര്. വിക്കിപീഡിയയ്ക്ക് സമാനമായി നിത്യാനന്ദപീഡിയയും റിസർവ്വ് ബാങ്കിന് സമാനമായി ഹിന്ദു ഇൻവെസ്റ്റ്‌മെന്റ് ആൻഡ് റിസർവ്വ് ബാങ്കും ഹിന്ദു സർവ്വകലാശാല, ഗുരുകുലം, സേക്രട് ആർട്‌സ് സർവ്വകലാശാല, നിത്യാനന്ദ ടിവി, ഹിന്ദുവിസം നൗ എന്നീ ചാനലുകളുമടക്കം വൻ സംവിധാനങ്ങളാണ് കൈലാസത്തിലൊരുക്കിയിരിക്കുന്നതെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നു. ക്രിപ്‌റ്റോ കറൻസി വഴിയാകും ഹിന്ദു ഇൻവെസ്റ്റ്‌മെന്റ് ആൻഡ് റിസർവ്വ് ബാങ്കിലേക്ക് സംഭാവനകൾ സ്വീകരിക്കുക. ധർമ സംരക്ഷണമാണ് ക്രിപ്‌റ്റോ കറൻസിയിലൂടെ ലക്ഷ്യമിടുന്നതെന്നും കൈലാസ വിശദമാക്കുന്നു. നിത്യാനന്ദയുടെ പഠനങ്ങളും ആശയങ്ങളും പ്രബോധനങ്ങളുടേയും ഒരുകുടക്കീഴിൽ എത്തിക്കുകയാവും നിത്യാനന്ദപീഡിയ ചെയ്യുന്നതെന്നാണ് അവകാശവാദം. നിത്യാനന്ദയുടെ അനുനായികൾക്ക് ഇതുവരെ നൽകിയിട്ടുള്ളതും ഇനി നൽകാൻ പോവുന്ന സേവനങ്ങളും നിത്യാനന്ദ പീഡിയ പുറത്തെത്തിക്കും.
കൈലാസത്തിലെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആയിരിക്കും. രണ്ടാം ഭാഷ സംസ്‌കൃതവും മൂന്നാം ഭാഷ തമിഴുമാണ്. 100 മില്യൺ ആദി ശൈവ വിശ്വാസികൾ കൈലാസത്തിലുണ്ടെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. ദക്ഷിണ ഏഷ്യയിലെ യഥാർത്ഥ ഹിന്ദുവിസം പിൻതുടരുന്നവർ തനിക്കൊപ്പമെത്തുമെന്നും നിത്യാനന്ദ പറയുന്നു. ആരോഗ്യം, സംസ്ഥാനം, സാങ്കേതികത, പ്രബുദ്ധമായ സംസ്‌കാരം, വിദ്യാഭ്യാസം, സാമൂഹിക സേവനം, ഭവന നിർമ്മാണം, വാണിജ്യം, ട്രെഷറി തുടങ്ങിയ വകുപ്പുകൾ ഉൾപ്പെട്ട മന്ത്രിസഭയും നിത്യാനന്ദ ഉറപ്പ് നൽകുന്നു. പ്രബുദ്ധമായ സംസ്‌കാരമെന്നതുകൊണ്ട് സനാതനധർമ്മത്തിന്റെ വീണ്ടെടുപ്പാണെന്ന് നിത്യാനന്ദ വിശദീകരിക്കുന്നു. ഹിന്ദു ലൈബ്രറി,യോഗാ ശാസ്ത്രത്തിലെ ഗവേഷണങ്ങളിലൂടെയാണ് സനാതന ധർമ്മം വീണ്ടെടുക്കാൻ സാധിക്കുകയെന്നും നിത്യാനന്ദ പറയുന്നു.
താമരയാണ് കൈലാസത്തിന്റെ ദേശീയ പുഷ്പം.എല്ലാവർക്കും സൗജന്യമായ ചികിത്സയും വിദ്യാഭ്യാസത്തിനും, ഭക്ഷണത്തിനും അവസരമാണ് കൈലാസയുടെ പ്രധാന വാഗ്ദാനം. ഇവ ക്ഷേത്ര ആചാരങ്ങളുടെ അടിസ്ഥാനത്തിലാവുമെന്ന് നിത്യാനന്ദ കൂട്ടിച്ചേർക്കുന്നു. നിത്യാനന്ദയും നന്ദിയുമാണ് കൈലാസത്തിന്റെ പതാകയിലുള്ളത്.അനുയായികളോട് കൈലാസത്തിന്റെ പതാക ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനും നിത്യാനന്ദ നിർദ്ദേശിക്കുന്നു. സനാതന ധർമ്മത്തിന്റെ സംരക്ഷണം മാത്രമല്ല പ്രചാരണവും നിത്യാനന്ദ കൈലാസത്തിലൂടെ ലക്ഷ്യമിടുന്നു. വിശുദ്ധ മൃഗമായി കണക്കാക്കുന്ന നന്ദിയാണ് കൈലാസത്തിന്റെ ദേശീയ മൃഗം.സിഹംത്തിന്റെയും പക്ഷിയുടേയും സംയോജന രൂപമായ ഷരഭമാണ് കൈലാസത്തിന്റെ ദേശീയ പക്ഷി. ശിവൻ, പരാശക്തി, നിത്യാനന്ദ, നന്ദി എന്നിവരാണ് രാജ്യത്തിന്റെ ചിഹ്നം.ആൽമരമാണ് ദേശീയ വൃക്ഷം.വർണം, ദേശീയത, മതം, ജാതി, വർഗ ചിന്തകളിൽ നിന്നൊഴിഞ്ഞുള്ള സമാധാനവും സാഹോദര്യവുമാണ് കൈലാസയുടെ ലക്ഷ്യം.
പക്ഷേ എന്തൊക്കെ ചെയ്താലും ഒരരു രാഷ്ട്രം എന്ന രീതിയിൽ അംഗീകാരം കൊടുക്കാൻ യുഎൻ പോലുള്ള ഏജൻസികൾക്കൊന്നും കഴിയില്ല. ലോകത്തിലെ പല കോടീശ്വരന്മാരുടെയും ഉടമസഥതിയിലുള്ളതുപോലുള്ള സ്വകാര്യ ദ്വീപായി മാത്രമേ ഇത് അറിയപ്പെടൂ. ഇവിടെ നിയമങ്ങൾക്ക് ഇളവുണ്ടെങ്കിലും, ഏത് രാജ്യത്തിന്റെ ഭാഗമാണോ അവിടുത്തെ നിയമങ്ങൾ ഈ ദ്വീപിനും ബാധകമാണ്. ടിനിഡാഡിലെ നിയമങ്ങൾ ആണ് നിത്യാനന്ദക്കും ബാധകമാവുക.
താന്ത്രിക സെക്‌സിന്റെ മറവിൽ ലൈംഗിക ചൂഷണം
പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലിൽ വച്ച കേസിൽ പ്രതിയായ നിത്യാനന്ദ, കഴിഞ്ഞ മാസം 21നാണ് ഇന്ത്യ വിട്ടത്. നേപ്പാൾ വഴിയാണ് ഇക്വഡോറിലേക്ക് കടന്ന നിത്യാനന്ദ ഇക്വഡോറിൽ നിന്നുമാണ് കൈലാസ എന്ന് പേരിട്ടിരിക്കുന്ന ദ്വീപ് വാങ്ങിയത്. . അഹമ്മദാബാദ് പൊലീസ് സൂപ്രണ്ട് ആർ വി അസാരിയാണ് നിത്യാനന്ദ വിദേശത്തേക്ക് കടന്നതായി അറിയിച്ചത്. എന്നാൽ ഇത് സംബന്ധിച്ച വ്യക്തതയില്ലെന്നാണ് കേന്ദ്രം പറഞ്ഞിരുന്നത്. അതിനിടെയാണ് താൻ പരമാധികാര സനാതന ഹിന്ദുധർമ്മം പിന്തുടരുന്ന രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ പ്രഖ്യാപിച്ചത്.
താന്ത്രിക്ക് സെക്‌സ് അടക്കമുള്ള വിനോദങ്ങളും നഗ്നപൂജയ്ക്ക് ആശ്രമത്തിൽ കന്യകമാരുമായി സസുഖം വാണിരുന്ന സ്വാമി നിത്യാനന്ദ എന്ന ആൾദൈവം വാർത്തകളിൽ നിറഞ്ഞത് തമിഴ്‌നാട് സ്വദേശി സമർപ്പിച്ച ഹേബിയസ് കോർപ്പസ് റിട്ടിലൂടെയാണ്. തന്റെ രണ്ട് പെൺമക്കളെയും നിത്യാനന്ദ തടങ്കലിലാക്കി പീഡിപ്പിക്കുകയാണെന്ന് പരാതിയുമായി എത്തിയതോടെയാണ് നിത്യാനന്ദയ്ക്ക് ആശ്രമം വിട്ട് ഓടേണ്ടി വന്നത്. ഗുജറാത്ത് ഹൈക്കോടതി നിത്യാനന്ദയ്ക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് നൽകിയിതിന് പിന്നാലെയാണ് നിത്യാനന്ദയുടെ കൂടുതൽ തട്ടിപ്പ് പുറത്തുവന്നത്.ബാംഗ്ലൂരിലെ ബിദാദിക്കടുത്ത് ധ്യാനപീഠം എന്ന പേരിൽ ഒരു ആശ്രമം നടത്തിപ്പോന്നിരുന്ന എ രാജശേഖരൻ എന്ന സ്വാമി നിത്യാനന്ദ പരമഹംസ ആത്മീയത വിറ്റ് തന്റ സാമ്രാജ്യം കെട്ടിപ്പൊക്കുകയായിരുന്നു. മീഡിയ സപ്പോർട്ട് കൂടി ലഭിച്ചതോടെ ആശ്രമം വളർന്നു. നിത്യാനന്ദയുടെ പ്രസംഗം കേൾക്കാൻ ഭക്തരുടെ ഒഴുക്കായി ആത്മീയതയെ കച്ചവട ഉൽപന്നമാക്കി മാറ്റാൻ നിത്യാനന്ദ എന്ന വ്യാജനെ സഹായിച്ചത് തെന്നിന്ത്യയിലെ മുൻ നിര നായികയാിരുന്ന രഞ്ജിതയുടെ കടന്ന് വരവായിരുന്നു. ആശ്രമത്തിന്റെ ഭാഗമായി രഞ്ജിത മാറിയതോടെ നിത്യാനന്ദയുടെ പേരും പ്രശസ്തിയും വർധിച്ചു. കന്യകമാരായ ശിഷ്യ ഗണങ്ങളായിരുന്നു നിത്യാനന്ദയ്ക്ക് കൂടുതൽ സന്തോഷം നൽകിയിരുന്നത്.
2010 കാലഘട്ടത്തിൽ രഞ്ജിതയുമായിട്ടുള്ള ആശ്രമത്തിലെ സ്വാകാര്യ വീഡിയോ പുറത്തു വന്നതോടെ നിത്യാനന്ദയ്ക്ക് ആദ്യ ചുവട് പിഴച്ചു. വിവാദമായ വീഡിയോ പകർത്തിയത് ആശ്രമത്തിലെ മുൻ ഡ്രൈവർ കൂടിയായിരുന്ന ലെനിൻ കറുപ്പൻ ആയിരുന്നു,ഒളി ക്യാമറയിലൂടെ ആ ദൃശ്യങ്ങൾ പകർത്തിയത് വിവാദമായെങ്കിലും വിഷയം കോടതിയും കേസും വരെയെത്തിയിരുന്നു. എങ്കിലും രഞ്ജിത ആശ്രമം വിട്ട് പോകാൻ തയ്യാറായിരുന്നില്ല.രഞ്ജിതയടക്കമുള്ള നിത്യാനന്ദ സ്വാമികളുടെ ഭക്തർ വീണ്ടും ആശ്രമത്തിൽ സജീവമാകുകയായിരുന്നു.2012ലും നിത്യാനന്ദയ്‌ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ സംഭവിച്ചത് പോലെ തന്നെ അന്നും നിത്യാനന്ദ മുങ്ങി. പിന്നീട് അഞ്ച് ദിവസം കഴിഞ്ഞ് കോടതിയിലായിരുന്നു സ്വാമി പൊങ്ങിയത്. തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും റിമാൻഡിലാകുകയും ചെയ്യുകയായിരുന്നു.
അറസ്റ്റിലായതോടെ അടുത്ത ശിഷ്യ ആരതി റാവു രംഗത്ത് വരികയും, അഞ്ചുവർഷം നിത്യാനന്ദയോടൊപ്പം ചെലവിട്ടകാലത്ത് താൻ അനുഭവിച്ച പീഡനങ്ങളെപ്പറ്റി അവർ തുറന്നുപറച്ചിൽ നടത്തുകയും ചെയ്തു. 2010 ലെ രഞ്ജിതയുടെ വീഡിയോ എടുത്തത് താനാണെന്നായിരുന്നു ആരതി റാവുവിന്റെ വാദം. നിത്യാനന്ദ തന്നെ പലവട്ടം ബലാത്സംഗം ചെയ്തു എന്ന് ആരതി തുറന്നുപറഞ്ഞു. ആരോടെങ്കിലും അതേപ്പറ്റി പറഞ്ഞാൽ കൊന്നുകളയും എന്നായിരുന്നു ഭീഷണിയെന്നും ആരതി വെളിപ്പെടുത്തുകയുണ്ടായി.താന്ത്രിക് സെക്‌സിനുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണ് ഭക്തർക്ക് ആശ്രമത്തിൽ പ്രവേശിക്കാൻ പാടുള്ളൂ എന്ന പ്രത്യകതയും നിത്യാനന്ദയുടെ ആശ്രമത്തിലുണ്ട്.
ഭാരതത്തിന്റെ പ്രാചീന സംസ്‌കൃതിയുടെ ഭാഗമായ, സ്ത്രീപുരുഷ ആനന്ദാന്വേഷണങ്ങളുടെ പരമകാഷ്ഠയായ താന്ത്രിക് സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ഭക്തർക്ക് ആത്മീയവും മാനസികവും ശാരീരികവുമായ നിർവാണലബ്ധിക്കുള്ള പരിശ്രമങ്ങൾ ഇവിടെ പരിശീലന പരിപാടികളുടെ ഭാഗമാണ്. ഇതിന് വേണ്ട സമ്മത പത്രമാണ് ഭക്തരിൽ നിന്ന് വാങ്ങുന്നത്.ഈ പ്രവർത്തനങ്ങൾ വളരെ സങ്കീർണ്ണമാണെന്നും, പരിപൂർണമായ നഗ്‌നത, നഗ്‌നചിത്രങ്ങളുമായുള്ള പരിചയം, നഗ്‌നതയുടെ വീഡിയോ ഡെമോൺസ്ട്രേഷനുകൾ, ലൈംഗിക ബന്ധങ്ങളുടെ വീഡിയോ വിശദീകരണങ്ങൾ, ശാരീരികമായ അടുത്തിടപഴകലുകൾ എന്നിവയും പരിശീലത്തിൽ ഉൾപ്പെടുത്തുമെന്നും മുൻ കൂട്ടി ബോധിപ്പക്കുന്നുവെന്നും സമ്മത പത്രത്തിൽ കുറിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തൽ ഉൾപ്പെട്ടിരുന്നത്.
അത്ര സുഖമില്ലാത്ത പൂർവ്വാശ്രമം
തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയ്ക്കടുത്തുള്ള കീഴ്ക്കച്ചിറാപ്പട്ട് എന്ന സ്ഥലത്ത് 1977ലാണ് നിത്യാനന്ദയുടെ ജനനം. രാജശേഖരൻ എന്നാണ് അച്ഛനും അമ്മയും നൽകിയ പേര്. ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച രാജശേഖരനു സ്കൂളിൽ പോകാൻ താൽപര്യമുണ്ടായിരുന്നില്ല. ചെറുപ്പം മുതലേ ആത്മീയതയോടാണ് താൽപര്യം. എങ്ങനെയും സന്ന്യാസിയാകണം എന്നാതായിരുന്നു അയാളുടെ ചിന്ത. വീട്ടിൽകഴിയുന്നതിനെക്കാൾ കൂടുതൽ ക്ഷേത്രങ്ങളുടെ പരിസരത്ത് കഴിയാനായിരുന്നു കൊതി.
തിരുവണ്ണാമലൈയിലെത്തുന്ന സന്ന്യാസിമാർ അയാളിൽ വലിയ സ്വാധീനം ചെലുത്തി. അങ്ങനെ 1995ൽ സന്യാസം സ്വീകരിക്കാൻ ചെന്നൈയിലെ രാമകൃഷ്ണ മഠത്തിൽ എത്തി രാജശേഖരൻ. പത്തുവർഷം അവിടെ നിന്നു പഠിച്ചെങ്കിൽ മാത്രമേ സന്യാസം സ്വീകരിക്കാൻ സാധിക്കൂ എന്ന് മനസിലാക്കിയ രാജശേഖരൻ, നാലുവർഷം കൊണ്ട് പഠനം നിർത്തി മടങ്ങി. പിന്നീട് ജിവിക്കാൻ പല പണികൾ ചെയ്തു. എന്നിട്ടും തൃപ്തി വരാതെ ആത്മീയ വഴിയിലേക്ക്തന്നെ തിരിച്ചെത്തി. പവിഴക്കുണ്ട് മലയിൽ സ്ത്രീകൾ നടത്തുന്ന ആശ്രമത്തിൽ ചേർന്നു. അവിടെ സ്ഥിരം തലവേദനകൾ ഉണ്ടാക്കി. ഒടുവിൽ ചതിയിലൂടെ ആശ്രമം തന്നെ കൈക്കലാക്കും എന്ന സ്ഥിതി വന്നതോടെ അയാളെ അവിടെ നിന്നും ആട്ടിപ്പായിച്ചു. പിന്നീട് ആത്മീയ പ്രഭാഷണവും രോഗസൗഖ്യവുമായി മധുരയുടെ തെരുവിലേക്ക്. അവിടെ നിന്ന് ബെംഗളൂരുവിലെ ഒരു ചെട്ടിയാരുടെ രോഗം സുഖപ്പെടുത്താൻ പോയ നിത്യാനന്ദയുടെ ജീവിതം അവിടെ മുതൽ മാറി മറിഞ്ഞു.
ആശ്രമവും സ്വന്തം സാമ്രാജ്യവും
2000ൽ ആശ്രമം തുടങ്ങിയ നിത്യാനന്ദ പ്രശസ്തനാകുന്നത് 2010 ലാണ്. ഒരുകാലത്ത് തെന്നിന്ത്യൻ താരസുന്ദരിയായിരുന്ന നടി രഞ്ജിതയുമായുള്ള കിടപ്പറ ദൃശ്യങ്ങൾ പുറത്തുവന്നതായിരുന്നു അയാളുടെ ജീവിതത്തിലെ രണ്ടാമത്തെ വഴിത്തിരിവ്. എന്നാൽ ആ വർത്തകൾ ദോഷത്തേക്കാൾ ഏറെ നിത്യാനന്ദയ്ക്ക് ഗുണം ചെയ്തുവെന്ന് ചരിത്രം തെളിയിക്കുന്നു. പിന്നീടങ്ങോട്ട് തോഴിമാരായ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഇടയിൽ നിറയുന്ന നിത്യാനന്ദയെയാണ് കണ്ടത്. ഗ്രാഫിക്സിന്റെ സഹായത്തോടെ ഇയാൾ കാട്ടുന്ന കോപ്രായങ്ങൾ സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരുടെ എണ്ണം ലക്ഷങ്ങളാക്കി. അങ്ങനെ ഡിജിറ്റൽ ലോകത്ത് നിത്യാനന്ദ നിറഞ്ഞാടി. ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണു യുവതികളെ ആശ്രമത്തിൽ പ്രവേശിപ്പിച്ചിരുന്നത്. താന്ത്രിക് സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ആത്മീയവും ശാരീരികവുമായ ഉണർവാണു താൻ ഭക്തർക്കു നൽകുന്നതെന്നായിരുന്നു നിത്യാനന്ദയുടെ വാദം.
എപ്പോഴും സുന്ദരികളായ പെൺകുട്ടികളെയും സ്ത്രീകളെയും ഒപ്പം നിർത്തി മഠത്തിലേക്ക് ഇയാൾ പൊതുജനങ്ങളെ ആകർഷിച്ചു. നെഗറ്റിവ് പബ്ലിസിറ്റി മുതലെടുത്തുകൊണ്ടുള്ളതായിരുന്നു മുന്നോട്ടു പോക്ക്. അപ്പോഴും ആശ്രമത്തിനുള്ളിൽനടക്കുന്ന കാര്യങ്ങൾ അതീവരഹസ്യമായി തുടർന്നു. പീഡനങ്ങളും സാമ്പത്തിക തട്ടിപ്പുകളും കൊലപാതകങ്ങളും അടക്കം ആരെയും നടുക്കുന്ന കാര്യങ്ങൾ ആശ്രമത്തിനുള്ളിൽ പതിവായി. കൂടെ നിന്നവർ തന്നെ ശത്രുവായതോടെയാണ് നിത്യാനന്ദയുടെ യഥാർഥ മുഖം ലോകം അറിഞ്ഞുതുടങ്ങിയത്.
- TODAY
- LAST WEEK
- LAST MONTH
- ഒരു സീറ്റും കൊടുക്കരുത്; സീറ്റ് കൊടുത്ത് അദ്ദേഹത്തെ ഒതുക്കരുത്; അദ്ദേഹത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി ആക്കി പാർട്ടിയെ കള്ളന്മാരിൽ നിന്നും രക്ഷിക്കു! ഞങ്ങൾ പിടിച്ചിരിക്കുന്ന ഈ ചെങ്കൊടിക്കുള്ളിൽ അങ്ങയുടെ രക്തവും അങ്ങയുടെ ഒരുകയ്യിൻ ജീവനുമുണ്ട്; ഉയരുന്നത് പത്തുകൊല്ലം മുമ്പ് വിഎസിന് സീറ്റ് നിഷേധിച്ചതിനേക്കാൾ വലിയ പ്രതിഷേധം; ജയരാജന് വേണ്ടി കണ്ണൂർ സിപിഎമ്മിൽ അങ്കക്കലി
- പൂമൂടലും ശത്രുസംഹാരത്തിനും ഏലസിനും ഒപ്പം മക്കളുടെ ദുബായ് ബന്ധങ്ങൾ; ചൂതാട്ടത്തിന് കുടുങ്ങിയ ഭാര്യാ സഹോദരി; ജനജാഗ്രതയെ കുഴപ്പത്തിലാക്കിയ മിനി കൂപ്പർ; ദുബായിലെ 'അറസ്റ്റ്' ഒഴിവാക്കിയ മൂത്തമകൻ പിടിച്ചത് ' ബലാത്സംഗത്തിന്റെ' പുലിവാല്; ഇനി ഭാര്യയുടെ ഊഴം; കോടിയേരിയുടെ രാഷ്ട്രീയ മടങ്ങി വരവ് പ്രതിസന്ധിയിൽ; വിനോദിനി കോടിയേരി ഐ ഫോണിൽ കുടുങ്ങുമ്പോൾ
- കൊച്ചിയിൽ യുവാവിനെ കഴുത്തറുത്തുകൊല്ലാൻ ശ്രമം; പത്തനംതിട്ട സ്വദേശി ഷാനവാസ് അറസ്റ്റിൽ
- മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഫോബ്സിന്റെ പട്ടികയിൽ ഇടം പിടിച്ച അതിസമ്പന്നൻ; എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ
- ഏറ്റുമാനൂരും കടുത്തുരുത്തിയും ചങ്ങനാശേരിയും ജോസഫിന്; ഇരിങ്ങാലക്കുടയും കോതമംഗലവും കൊടുക്കും; തൊടുപുഴയും ഇടുക്കിയും കുട്ടനാടും ഉറപ്പിക്കാം; മൂവാറ്റുപുഴയിലെ അവകാശവാദങ്ങൾ അംഗീക്കില്ല; യുഡിഎഫിലെ കേരളാ കോൺഗ്രസിന് കിട്ടുക ഒൻപത് സീറ്റ് മാത്രം; മാണിയുടെ പാർട്ടിയെ പിളർത്തിയ ജോസഫിനെ കോൺഗ്രസ് സെറ്റിൽ ചെയ്യുന്നത് ഇങ്ങനെ
- ഓരോ തിരിച്ചടിയിൽ നിന്നും ഊർജം ഉൾകൊണ്ടു പാർട്ടിക്കുള്ളിൽ നിന്നു തന്നെ പോരാടും; സംഘടനാ തെരഞ്ഞെടുപ്പിൽ കരുത്തും കാട്ടും; ചെന്താരകത്തെ തഴഞ്ഞതിൽ അമ്പാടിമുക്കിലെ സഖാക്കൾ നിരാശയിൽ; അഴിക്കോട്ട് നേതാവിനെ സ്ഥാനാർത്ഥിയായി മോഹിച്ച പിജെ ആർമിയും വേദനയിൽ; പി ജയരാജന്റെ ഇനിയുള്ള ലക്ഷ്യം കണ്ണൂരിലെ പാർട്ടി സമവാക്യത്തെ പൊളിക്കൽ
- കോടതിയിൽ ശിവശങ്കറുമായി മുഖാമുഖം കണ്ടപ്പോൾ അദ്ദേഹം മുഖം തിരിക്കുകയും തീർത്തും അപരിചിതനെ പോലെ പെരുമാറുകയും ചെയ്തു; ഇതോടെ ഒറ്റപ്പെട്ടതു പോലെ തോന്നി; ശിവശങ്കർ ജയിലിൽ ആയതോടെ എല്ലാം പിടിവിട്ടു എന്ന് മനസ്സിലായി; അങ്ങനെ ജൂലൈയിൽ പറയാത്തത് നവംബറിൽ പറഞ്ഞു; സ്വപ്നയുടെ മൊഴിയിൽ കസ്റ്റംസിന് വിശ്വാസം ഏറെ
- സ്ത്രീധനമായി നൽകിയത് ഏഴ് കോടി രൂപ; എന്നിട്ടും സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും ക്രൂരമായി പീഡിപ്പിച്ചത് നിരവധി തവണ: ഭർതൃ വീടിന്റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത ഋഷികയ്ക്ക് നീതി തേടി കൊൽക്കത്തയിൽ ഓൺലൈൻ പ്രചരണം ശക്തമാകുന്നു
- മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു; അന്ത്യം ഡൽഹിയിലെ വസതിയിൽ വെച്ച്; വിട വാങ്ങിയത് മുത്തൂറ്റ് ഗ്രൂപ്പിനെ രാജ്യം മുഴുവൻ പടർന്നു പന്തലിക്കാൻ അവസരമൊരുക്കിയ കൂർമ്മബുദ്ധിശാലി; ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്തെത്തിയ ശതകോടീശ്വരൻ
- അഞ്ച് മന്ത്രിമാർക്ക് സീറ്റ് നിഷേധിച്ചപ്പോൾ 20 പേർ പുതുമുഖങ്ങൾ; ലിസ്റ്റിൽ പത്ത് വനിതകളും; മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചിട്ടും മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ തൃശ്ശൂരിലെ ഒരു മണ്ഡലത്തിൽ സജീവ പരിഗണനയിൽ; ഐസക്കിനായി വാദമുയർന്നെങ്കിലും ഗൗനിക്കാതെ പിണറായി; സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്‍
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍