Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അയാളെ കൊണ്ട് പൊറുതിമുട്ടി പോയി; ജീവിതത്തിൽ ഒരു കീടം പോലെയാണ് അയാൾ; 30 നമ്പറുകൾ വരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്; കേസുകൊടുക്കാതിരുന്നതിനും കാരണം ഉണ്ട്; തന്നെ നിരന്തരം ശല്യം ചെയ്യുന്ന സന്തോഷ് വർക്കിക്ക് എതിരെ നടി നിത്യ മേനോൻ

അയാളെ കൊണ്ട് പൊറുതിമുട്ടി പോയി; ജീവിതത്തിൽ ഒരു കീടം പോലെയാണ് അയാൾ; 30 നമ്പറുകൾ വരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്; കേസുകൊടുക്കാതിരുന്നതിനും കാരണം ഉണ്ട്; തന്നെ നിരന്തരം ശല്യം ചെയ്യുന്ന സന്തോഷ് വർക്കിക്ക് എതിരെ നടി നിത്യ മേനോൻ

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് കഴിവ് തെളിയിച്ച നടിയാണ് നിത്യ മേനോൻ. മലയാളത്തേക്കാൾ കൂടുതൽ അന്യ ഭാഷ ചിത്രങ്ങളിലാണ് നിത്യ കൂടുതലായി അഭിനയിക്കുന്നത്. തന്നെ നിരന്തരം ശല്യപ്പെടുത്തുന്ന സന്തോഷ് വർക്കി എന്നയാളെ കുറിച്ചാണ് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ നിത്യ പറഞ്ഞത്.

ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ പുറത്തുവന്ന ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ തീയേറ്റർ റെസ്പോൺസ് വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ സന്തോഷ് വർക്കിയെന്നയാൾ നിത്യ മേനോനെ തനിക്ക് വിവാഹം കഴിക്കണം എന്ന തരത്തിലൊക്കെ നിരവധി ഇടങ്ങളിൽ പറഞ്ഞിരുന്നു. വർഷങ്ങളായി താൻ നിത്യയോട് ഇക്കാര്യങ്ങൾ പറയുകയാണ് എന്ന തരത്തിലാണ് സന്തോഷ് ഇക്കാര്യങ്ങൾ ശ്രദ്ധ നേടിയ ശേഷം പലയിടങ്ങളിൽ പറഞ്ഞിരുന്നത്.

'അയാൾ പറയുന്നത് ഒക്കെ കേട്ട് അതൊക്കെ വിശ്വസിച്ചാൽ നമ്മളാകും മണ്ടന്മാർ. കുറെ വർഷങ്ങളായി ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. അഞ്ചാറ് വർഷങ്ങളായി അയാൾ പുറകെയാണ്. ആളുകൾ അയാളെ പറ്റി സന്തോഷത്തോടെ കമന്റ് ചെയ്യുന്ന പോലെയല്ല കാര്യങ്ങൾ.
ശരിക്കും ഞാൻ ആയതുകൊണ്ട് മാത്രമാണ് ഇങ്ങനെ ഇരിക്കുന്നത്. എനിക്ക് ഇതിൽ ഒന്നും തന്നെ ഇടപെടാൻ താൽപ്പര്യമില്ലാത്തതുകൊണ്ടാണ്. എല്ലാവരും എന്നോട് പറഞ്ഞിട്ടുണ്ട് പൊലീസിൽ പരാതി ഒക്കെ കൊടുക്കണമെന്നൊക്കെ. പക്ഷെ ഓരോത്തർക്കും ഓരോത്തരുടെ ജീവിതമാണല്ലോ, എനിക്ക് എന്റെ ജീവിതത്തിൽ ചെയ്ത് തീർക്കാൻ കുറെ കാര്യങ്ങളുണ്ട്.'

'അഞ്ചാറ് വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണിത്, കുറെ നാൾ അയാളെ കൊണ്ടുള്ള ശല്യം സഹിക്കാൻ പറ്റില്ലായിരുന്നു.അതിനു ശേഷം അടുത്തിടെ ഇയാൾ ഇതേ കാര്യം വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ നിറഞ്ഞപ്പോൾ ഷോക്കായി പോയി. എല്ലാവരോടും വളരെ ശാന്തമായി ഇടപെടുന്ന എന്റെ അച്ഛനും അമ്മയും പോലും അയാളോട് ദേഷ്യപ്പെട്ട് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പിന്നീട് എനിക്ക് അയാൾ വിളിച്ചാൽ അവരോട് ബ്ലോക്ക് ചെയ്യണം എന്ന് പറയേണ്ടിവരെ വന്നിട്ടുണ്ട്. അയാളുടെ തന്നെ 20, 30 നമ്പറുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്. എന്റെ ചുറ്റുമുള്ള എല്ലാവരെയും വിളിച്ചിട്ടുണ്ട്. ജീവിതത്തിൽ ഒരു കീടം പോലെയാണ് അയാൾ', നിത്യ പറയുന്നു.

സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു പലപ്പോഴും അയാളുടെ പെരുമാറ്റം. പൊലീസ് കേസ് കൊടുക്കാൻ ആ സമയത്തു പലരും നിർബന്ധിച്ചിരുന്നു എന്നാൽ അത് താൻ ചെയ്തില്ല. അയാൾക്ക് എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായതുകൊണ്ടാണ് കൂടുതൽ നിയമ വഴികളിലേക്ക് പോകാതെ കണ്ടില്ലെന്നു നടിച്ചതെന്നും നിത്യ കൂട്ടിച്ചേർത്തു.

വിവാഹാലോചനയുമായി നിത്യയുടെ കുടുംബത്തോട് സംസാരിച്ചിരുന്നുവെങ്കിലും നിത്യ മേനോൻ തന്റെ പ്രണയം നിരസിച്ചുവെന്നുമാണ് സന്തോഷ് വർക്കി അഭിമുഖങ്ങളിൽ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP