Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

നിതിൻ യാത്രയായ വിവരം അറിയാതെ ആതിര ആശുപത്രിയിൽ; ഒൻപതു മാസം ഗർഭിണിയായ ആതിരയെ ഭർത്താവിന്റെ വിയോഗവാർത്ത എങ്ങനെ അറിയിക്കുമെന്നറിയാതെ ബന്ധുക്കൾ; ഇന്നലെ രാവിലെ നിതിന്റെ മരണവിവരമറിഞ്ഞ ബന്ധുക്കൾ ആതിരയെ ആശുപത്രിയിലേക്ക് മാറ്റിയത് പ്രസവത്തിനു മുൻപുള്ള കോവിഡ് പരിശോധനയ്‌ക്കെന്ന പേരിൽ; പ്രസവത്തോട് അടുപ്പിച്ച് നാട്ടിലേക്കുള്ള വരാനുള്ള ഒരുക്കത്തിനിടെ നിതിന്റെ വിയോഗം; മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടി ക്രമങ്ങൾ തുടരുന്നു

നിതിൻ യാത്രയായ വിവരം അറിയാതെ ആതിര ആശുപത്രിയിൽ; ഒൻപതു മാസം ഗർഭിണിയായ ആതിരയെ ഭർത്താവിന്റെ വിയോഗവാർത്ത എങ്ങനെ അറിയിക്കുമെന്നറിയാതെ ബന്ധുക്കൾ; ഇന്നലെ രാവിലെ നിതിന്റെ മരണവിവരമറിഞ്ഞ ബന്ധുക്കൾ ആതിരയെ ആശുപത്രിയിലേക്ക് മാറ്റിയത് പ്രസവത്തിനു മുൻപുള്ള കോവിഡ് പരിശോധനയ്‌ക്കെന്ന പേരിൽ; പ്രസവത്തോട് അടുപ്പിച്ച് നാട്ടിലേക്കുള്ള വരാനുള്ള ഒരുക്കത്തിനിടെ നിതിന്റെ വിയോഗം; മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടി ക്രമങ്ങൾ തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കുഞ്ഞിന്റെ മുഖം കാണാൻ കാത്തുനിൽക്കാതെ നിതിൻ മരിച്ച വിവരം ഇനിയും ആതിര അറിഞ്ഞിട്ടില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ കോവിഡ് പരിശോധനക്കെന്ന പേരു പറഞ്ഞ് ആതിരയെ പ്രവേശിപ്പിക്കുയായിരുന്നു. മൊബൈൽ സംവിധാനങ്ങളൊന്നും നൽകാതെ ഗർഭാകാല പരിചരണത്തിന് ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ് ആതിരയെ. ആദ്യകുഞ്ഞിന്റെ പിറവി ജന്മനാട്ടിലാവണമെന്ന സ്വപ്നത്തിനൊപ്പം നിന്ന ഭർത്താവിന്റെ വിയോഗവാർത്ത, ഒൻപതു മാസം ഗർഭിണിയായ ആതിരയെ എങ്ങനെ അറിയിക്കുമെന്നു ബന്ധുക്കൾക്കറിയില്ല.

ഇന്നലെ ഷാർജയിൽ അന്തരിച്ച പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി നിതിൻ ചന്ദ്രന്റെ ഭാര്യയാണു പേരാമ്പ്ര കൽപ്പത്തൂർ സ്വദേശിയായ ജി.എസ്.ആതിര. ഭർത്താവിന്റെ കൂടെ ഷാർജയിലായിരുന്ന ആതിര കഴിഞ്ഞ മാസമാണു നാട്ടിലെത്തിയത്. ലോക്ഡൗണിൽ വിദേശത്തു കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചു യാത്രാനുമതി നേടുകയായിരുന്നു. ആദ്യവിമാനത്തിൽ തന്നെ ആതിരയ്ക്ക് ഇടം കിട്ടുകയും ചെയ്തു. ഭാര്യയ്‌ക്കൊപ്പം വരാമായിരുന്നുവെങ്കിലും, അത്യാവശ്യമായി നാട്ടിലെത്തേണ്ട മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു കരുതി നിതിൻ വന്നില്ല. ഇൻകാസിന്റെ സജീവ പ്രവർത്തകനായി നിതിൻ അവിടെ തന്നെ നിലകൊള്ളാൻ തീരുമാനിക്കുകയായിരുന്നു.

ഇൻകാസ് യൂത്ത് വിങിനു വേണ്ടി ഷാഫി പറമ്പിൽ എംഎൽഎ യാണ് ആതിരയ്ക്ക് ടിക്കറ്റ് നൽകിയത്. ഇതിനു പകരമായി ടിക്കറ്റെടുക്കാൻ ബുദ്ധിമുട്ടിയ രണ്ടു പ്രവാസികളെ ആതിരയും നിതിനും കൂടി ടിക്കറ്റിന്റെ പണം നൽകി സഹായിച്ചിരുന്നു. ഇന്നലെ രാവിലെ നിതിന്റെ മരണവിവരമറിഞ്ഞ ബന്ധുക്കൾ ആതിര വിവരം പെട്ടന്ന് അറിയാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. മൊബൈൽ ഫോൺവഴിയും മറ്റു സംവിധാനങ്ങൾ വഴിയും വിവരം അറിയിക്കാതിരിക്കാൻ മുകൈയെടുത്തു. പ്രസവത്തിനു മുൻപുള്ള കോവിഡ് പരിശോധനയ്‌ക്കെന്ന പേരിൽ ആതിരയെ ആശുപത്രിയിലാക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് വിവരം അറിഞ്ഞാൽ ആവശ്യമായി മെഡിക്കൽ സംവിധാനം ഉണ്ടാകുമല്ലോ എന്നതു കൊണ്ടായിരുന്നു ഇങ്ങനെ ചെയ്തത്.

ആതിരയുടെ പ്രസവത്തോട് അടുപ്പിച്ച് നാട്ടിലേക്കുള്ള വരാനുള്ള ഒരുക്കത്തിലായിരുന്നു നിതിൻ. 2017 സെപ്റ്റംബറിലായിരുന്നു ഇവരുടെ വിവാഹം. യുഎഇയിൽ സാമൂഹികസേവന രംഗത്തു സജീവമായിരുന്ന നിതിൻ, ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ സജീവപ്രവർത്തകനായിരുന്നു. കേരളത്തിലെ സർക്കാർ ആശുപത്രികളിലെ രക്തക്ഷാമം പരിഹരിക്കാനുള്ള പേരാമ്പ്രയിലെ രക്തദായിനി പദ്ധതിയിലേക്കു കുവൈത്തിൽ നിന്നു പണം അയച്ച രണ്ടു കുട്ടികളെക്കുറിച്ചായിരുന്നു നിതിന്റെ ഒടുവിലത്തെ ഫേസ്‌ബുക് പോസ്റ്റ്, മരിക്കുന്നതിന്റെ മണിക്കൂറുകൾക്കു മുൻപ്. ജൂൺ രണ്ടിനായിരുന്നു നിതിന്റെ ജന്മദിനം.

ഒരുവർഷംമുൻപ് ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സതേടിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ആതിര നാട്ടിലെ ആശുപത്രിമുറിയിലാണ്. ഭർത്താവിന്റെ മരണവാർത്ത അവളിലേക്ക് ഉടനെയെങ്ങും എത്താതിരിക്കാൻ ഉറ്റവർ അവളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജൂൺ അവസാനവാരമാണ് ആതിരയുടെ പ്രസവം.

തനിക്കു മാത്രമല്ല, എല്ലാ ഗർഭിണികൾക്കുംവേണ്ടി നിയമപോരാട്ടവുമായി പോയ ആതിരയുടെകൂടെ താങ്ങായിനിന്നത് നിതിനായിരുന്നു. ഭാര്യയ്‌ക്കൊപ്പം കോഴിക്കോട്ടേക്കുപോകാൻ നിതിനും ടിക്കറ്റ് കിട്ടിയിരുന്നെങ്കിലും അത് മറ്റൊരു അത്യാവശ്യക്കാരന് വിട്ടുകൊടുക്കുകയായിരുന്നു. ആതിരയ്ക്കുലഭിച്ച വിമാനടിക്കറ്റിന്റെ പേരിൽ നിതിൻ മറ്റു രണ്ടുപേരുടെ യാത്രച്ചെലവും വഹിച്ചു. യു.എ.ഇ.യിൽ സജീവ സാമൂഹികപ്രവർത്തകനായിരുന്നു നിതിൻ. കോൺഗ്രസിന്റെ ഗൾഫിലെ പോഷകസംഘടനയായ ഇൻകാസ് യൂത്ത് വിങ്ങിലെയും കേരള ബ്ലഡ് ഡോണേഴ്സിലെയും സജീവ അംഗമായിരുന്നു. മരണത്തിന് തൊട്ടുതലേന്നുവരെ കോവിഡ് പ്രവർത്തനങ്ങളിലുണ്ടായിരുന്നു.

ആതിരയും നിതിനും ദുബായിൽ എൻജിനിയർമാരാണ്. മൂന്നുവർഷം മുമ്പായിരുന്നു വിവാഹം. എട്ടുമാസംമുമ്പാണ് നാട്ടിൽനിന്നു പോയത്. റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ മുയിപ്പോത്ത് പടിഞ്ഞാറക്കര കുനിയിൽ രാമചന്ദ്രന്റെയും ലതയുടെയും മകനാണ് നിതിൻ. ആരതി ഏകസഹോദരിയാണ്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ തുടരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP