Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക് ഡൗൺ കാലത്ത് ചെറുകിട സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആശ്വാസം; 100 ജീവനക്കാർ വരെയുള്ള കമ്പനികളിലെ മൂന്നുമാസത്തെ ഇപിഎഫ് വിഹിതം കേന്ദ്രസർക്കാർ അടയ്ക്കും; ഇപിഎഫിലെ 75 ശതമാനം തുകയോ മൂന്നുമാസത്തെ ശമ്പളത്തിന് തുല്യതുകയോ പിൻവലിക്കാം; ഇളവിന്റെ ആനുകൂല്യം കിട്ടുക നാല് കോടി എൺപത് ലക്ഷം പേർക്ക്; നിർമല സീതാരാമൻ പ്രഖ്യാപിച്ച പാക്കേജ് തൊഴിലാളി സൗഹൃദമാകുന്നത് ഇങ്ങനെ

ലോക് ഡൗൺ കാലത്ത് ചെറുകിട സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആശ്വാസം; 100 ജീവനക്കാർ വരെയുള്ള കമ്പനികളിലെ മൂന്നുമാസത്തെ ഇപിഎഫ് വിഹിതം കേന്ദ്രസർക്കാർ അടയ്ക്കും; ഇപിഎഫിലെ 75 ശതമാനം തുകയോ മൂന്നുമാസത്തെ ശമ്പളത്തിന് തുല്യതുകയോ പിൻവലിക്കാം; ഇളവിന്റെ ആനുകൂല്യം കിട്ടുക നാല് കോടി എൺപത് ലക്ഷം പേർക്ക്; നിർമല സീതാരാമൻ പ്രഖ്യാപിച്ച പാക്കേജ് തൊഴിലാളി സൗഹൃദമാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക് ഡൗൺ കാലത്ത് കേന്ദ്ര സർക്കാർ എന്ത് ആശ്വാസനടപടികൾ പ്രഖ്യാപിക്കുമെന്ന് കാത്തിരുന്നവരെ സന്തോഷിപ്പിച്ച് കൊണ്ട് ഇപിഎഫ് നിയമങ്ങളിൽ ഇളവ് വരുത്തുമെന്ന് കേന്ദ്ര മന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനം. സംഘടിത മേഖലയിൽ, അടുത്ത മൂന്നുമാസത്തേക്ക് തൊഴിലാളിയുടെയും തൊഴിൽ ഉടമയുടെയും ഇപിഎഫ് വിഹിതം(12 ശതമാനം വീതം) കേന്ദ്രസർക്കാർ അടയ്ക്കും. 100 ജീവനക്കാർ വരെയുള്ള കമ്പനികളിലെ മൂന്നു മാസത്തെ ഇപിഎഫ് വിഹിതമാണ് സർക്കാർ നൽകുക. ഈ കമ്പനികളിലെ 90 ശതമാനം പേർ 15,000 രൂപയിൽ താഴെ ശമ്പളം വാങ്ങുന്നവരാകണം. ഇവർക്ക് ഇപിഎഫിലെ 75 ശതമാനം തുകയോ പരമാവധി മൂന്നുമാസത്തെ ശമ്പളത്തിനു തുല്യമായ തുകയോ പിൻവലിക്കാം. ഇത് തിരിച്ചടയ്‌ക്കേണ്ടതില്ല. ഇതിലൂടെ നാലുകോടി എൺപത് ലക്ഷം പേർക്ക് പ്രയോജനം ലഭിക്കും.

നിർമ്മാണതൊഴിലാളികളെ സംരക്ഷിക്കാൻ കെട്ടിടനിർമ്മാണ നിധി ഉപയോഗിക്കും. ഈ നിധിയിലെ 31,000 കോടി രൂപ സംസ്ഥാനസർക്കാരുകൾക്ക് ഉപയോഗിക്കാമെന്നും നിർമല സീതാരാമൻ പറഞ്ഞു. രജിസ്റ്റർ ചെയ്ത 3.5 കോടി നിർമ്മാണ തൊഴിലാളികൾക്കാണ് ഇതിന്റെ ആനുകൂല്യം കിട്ടുക.

കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായുള്ള 1.7 ലക്ഷം കോടിയുടെ ആശ്വാസ സാമ്പത്തിക പാക്കേജാണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന പ്രഖ്യാപിച്ചത്.

മറ്റ് പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ

നഴ്‌സുമാർ പാരാമെഡിക്കൽ-ശുചീകരണ ജീവനക്കാർക്ക് 50 ലക്ഷം വീതം മെഡിക്കൽ ഇൻഷുറൻസ്. മൂന്നു മാസത്തേക്കാണ് ഇൻഷുറൻസ്.

ആശാവർക്കർമാർ ഉൾപ്പെടെയുള്ളവരെ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 20 ലക്ഷം ജീവനക്കാർ ഇൻഷുറൻസ് പരിധിയിൽ വരും. ദിവസ വേതനക്കാർക്കും സഹായം ഉറപ്പുവരുത്തും

ഗരീബ് കല്യാൺ അന്നയോജന പ്രകാരം ഓരോ ആൾക്കും അഞ്ച് കിലോ വീതം അരിയും ഗോതമ്പ്. ഇതിനു പുറമേ അഞ്ച് കിലോ ധാന്യം കൂടി സൗജന്യമായി നൽകും. പ്രാദേശിക സാഹചര്യങ്ങൾ കൂടി പരിഗണിച്ച് 1 കിലോ ധാന്യം കൂടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. 8.69 കോടി കർഷകർക്ക് അടിയന്തര സാമ്പത്തിക സഹായമായി 2,000 രൂപ വീതം നൽകും. ഏപ്രിൽ ആദ തന്നെ ഇതു നൽകും

തൊഴിലുറപ്പ് കൂലി വർധിപ്പിച്ചു.. നിലവിലുള്ള 182 രൂപ 202 രൂപയാക്കി. മാസം രണ്ടായിരം രൂപയുടെ വർധനയാണ് നിലവിൽ വരുന്നത്. കർഷകർക്കും ധനസഹായം ഉറപ്പുവരുത്തും. 8.69 കോടി കർഷകർക്ക് 2000 രൂപ ഉടൻ നൽകും.
വിധവകൾക്ക് ആയിരം രൂപ നൽകും.

വനിതകൾക്ക് ജൻധൻ അക്കൗണ്ടിൽ മൂന്നുമാസം 500 രൂപ വീതം നൽകും.എട്ടുകോടി പാവപ്പെട്ട കുടുംബങ്ങൾക്കു സൗജന്യ എൽപിജി സിലിണ്ടർ അനുവദിക്കും.

ഉജ്ജ്വല പദ്ധതിയിലുള്ള ബിപിഎൽ പരിധിയിൽപെട്ട എട്ട് കോടി ആളുകൾക്ക് മൂന്നു മാസത്തേക്ക് സൗജന്യ സിലിണ്ടർ അനുവദിക്കും. വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 20 ലക്ഷം വായ്പ നൽകും. ഇതിലൂടെ 63 ലക്ഷം സ്വയം സഹായ സംഘങ്ങൾക്ക് പ്രയോജനം ലഭിക്കും..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP