ഒടുവിൽ രാജ്യം കാത്തിരുന്ന നീതി വിധി പൂർത്തിയായി; ഡൽഹിയിലെ ബസിൽ ഒരു പാവം പെൺകുട്ടിയെ പാതിരാത്രിയിൽ പിച്ചി ചീന്തി കൊന്നു കളഞ്ഞ നാല് നരാധമന്മാരും തീഹാർ ജയിലിലെ കഴുമരത്തിൽ തൂങ്ങിയാടി; അവസാന നിമിഷവും വധശിക്ഷ തടയാൻ ഹർജികളുമായി എത്തിയ നരാധമന്മാരെ കണ്ടം വഴി ഓടിച്ച് മരണത്തിലേക്ക് ഒറ്റ തള്ള് കൊടുത്ത് നീതി പീഠം; നേരം വെളുക്കുന്നത് വരെ വാദിച്ചാലും വധശിക്ഷ എന്ന് കോടതി പറഞ്ഞതോടെ തൂക്കു കയറൊരുക്കിയത് വെറുതെയായില്ല

മറുനാടൻ മലയാളി ബ്യൂറോ
ഒടുവിൽ നീതി വിധി പൂർത്തിയായി. ഒരു പാവം പെൺകുട്ടിയെ ഒരു രാത്രി മുഴുവൻ പീഡിപ്പിച്ചു ചീന്തിയ നാലു നരാധമന്മാർക്കും തൂക്കു കയർ വീണു. മനുഷ്യ കുലത്തിന് നാണക്കേടായി തീർന്ന ആ നാലു നരാധമന്മാരുടെയും ഭൂമിക്ക് ബാധ്യതയായി തീർന്ന ശരീരങ്ങൾ ഇന്ന് കൃത്യം അഞ്ചരയ്ക്ക് തീഹാർ ജയിലിലെ കഴുമരത്തിൽ ഊഞ്ഞാലാടുക ആയിരുന്നു. നീതി വിധിയുടെ സന്തോഷത്തിൽ ഇന്ത്യൻ ജനത ആഹ്ലാദത്തോടെ കൈയടിച്ച അപൂർവ്വ നിമിഷമായിരുന്നു ഇത്. വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ നിർഭയ കേസിലെ പ്രതികൾ നടത്തിയ അവസാന നീക്കവും പരാജയപ്പെട്ടതോടെയാണ് നാലു പേരും കഴുമരത്തിൽ തൂങ്ങിയാടിയത്.
പുലർച്ചെ 5.30ന് നാലു പേരെയും ഒരുമിച്ച് തൂക്കിലേറ്റിയതോടെ കഴിഞ്ഞ ഏഴു വർഷമായി ഇന്ത്യയുടെ നെഞ്ചിലെ ഉണങ്ങാത്ത മുറിവായി നിന്ന നിർഭയ എന്ന പാവം പെൺകുട്ടിക്ക് നീതി ലഭിക്കുക ആയിരുന്നു. മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരെയാണ് വധശിക്ഷയ്ക്കു വിധേയരാക്കിയത്. ആരാച്ചാർ പവൻ ജല്ലാദാണ് നടപടികൾ പൂർത്തിയാക്കി നാലു പേരെയും കാലപുരിക്ക് അയച്ച് രാജ്യം ആഗ്രഹിച്ച ആ നീതി നടപ്പിലാക്കിയത്.
നാലുമണിയോടെ പ്രതികളെ ഉണർത്തി സുപ്രീം കോടതിയുടെ ഹർജി തള്ളിയ വിവരം അറിയിച്ചു. കുടുംബാംഗങ്ങളെ ഒരിക്കൽകൂടി കാണണമെന്ന പ്രതികളുടെ ആവശ്യം തിഹാർ അധികൃതർ തള്ളിക്കളഞ്ഞിരുന്നു. ആരോഗ്യ പരിശോധനയും മറ്റ് നടപടികളും പൂർത്തിയാക്കിയ ശേഷം പുലർച്ചെ 5.30 ന് നാലുപേരെയും ഒരുമിച്ച് തൂക്കിലേറ്റുകയായിരുന്നു. വിധിനടപ്പാക്കിയ സമയം സുപ്രീം കോടതിയുടെ സമീപം നിർഭയയുടെ അമ്മ ആശാ ദേവിയും ഭർത്താവും ഉണ്ടായിരുന്നു.
തൂക്കു കയർ ഒഴിവാക്കാൻ അവസാന നിമിഷം വരെ പ്രതികൾ പതിനെട്ട് അടവും പയറ്റിയെങ്കിലും ആ നരാധമന്മാർക്ക് തൂക്കു കയർ എന്ന നിലപാടിൽ തന്നെ നീതി പീഠം ഉറച്ച് നിൽക്കുകയായിരുന്നു. ജനുവരി 22, ഫെബ്രുവരി 1, മാർച്ച് 3 എന്നീ തീയതികളിൽ വധശിക്ഷ നടപ്പാക്കാൻ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹർജികൾ നിലനിന്ന സാഹചര്യത്തിൽ ഇതെല്ലാം റദ്ദാക്കുകയായിരുന്നു. തൂക്കിലേറ്റുന്നതിന്റെ തലേദിവസം വരെ വധശിക്ഷ ഒഴിവാക്കാൻ ദയാഹർജികളും പുനഃപരിശോധനാ ഹർജികളും തിരുത്തൽ ഹർജികളുമടക്കം നിയമം അനുവദിക്കുന്ന എല്ലാ സാധ്യതകളും പ്രതികൾ നോക്കി. എന്നാൽ ഒടുവിൽ നീതിപീഠങ്ങളും രാഷ്ട്രപതിയും അവയെല്ലാം തള്ളി. ഏറ്റവുമൊടുവിൽ രാജ്യാന്തര നീതിന്യായ കോടതിയെ പോലും പ്രതികൾ സമീപിച്ചു. എന്നാൽ ഈ നരാധമന്മാർക്ക് തൂക്കു കയർ എന്ന നിലപാടിൽ ഉറച്ചു നിന്നു. ഇതോടെ കൃത്യം 5.30ന് തന്നെ ഇവരെ തൂക്കിലേറ്റി.
നീതിനടപ്പാക്കപ്പെട്ടെന്നും സംതൃപ്തി നൽകുന്ന സമയമാണിതെന്നും ആശാ ദേവി മാധ്യമപ്രവർത്തകരോടു പറഞ്ഞു. കൃത്യം അഞ്ചരയ്ക്കു തന്നെ നാലു പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റിയതായി തിഹാർ ജയിൽ ഡയറക്ടർ ജനറൽ സന്ദീപ് ഗോയൽ അറിയിച്ചു. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ജനം കൂട്ടംകൂടുന്നത് ഒഴിവാക്കാൻ അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അവഗണിച്ച് നൂറുകണക്കിനു പേരാണ് ജയിനു പുറത്തു കൂട്ടംകൂടിയത്. 2012 ൽ നിർഭയയ്ക്കു നീതി തേടി നടന്ന സമരത്തിൽ പങ്കെടുത്തവരായിരുന്നു ഇതിൽ ഏറെയും. 5.30 ആയതോടെ ആഹ്ളാദാരവങ്ങളോടെ ഇവർ ആർപ്പുവിളി മുഴക്കി.
പവൻ ഗുപ്ത നൽകിയ രണ്ടാം ദയാഹർജി തള്ളിയതിനെതിരെ വ്യാഴാഴ്ച പുലർച്ചെ 2.50ന് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ നേരം വെളുക്കുന്നത് വരെ വാദിച്ചാലും വധശിക്ഷ എന്ന് കോടതി പറഞ്ഞതോടെ തൂക്കു കയറൊരുക്കിയത് വെറുതെയായില്ല. ഒരു പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന നാലു പേരെയും തൂക്കി കൊല്ലണണെന്ന നിലപാടിൽ നീതി പീഠം ഉറച്ചു നിന്നു. ജസ്റ്റിസുമാരായ ആർ.ഭാനുമതി, അശോക് ഭൂഷൻ, എ.എസ്.ബൊപ്പണ്ണ എന്നിവരാണ് കേസ് പരിഗണിച്ചത്. ദയാഹർജി തള്ളിയതിൽ ജുഡീഷ്യൽ പരിശോധന പരിമിതമാണ് എന്ന് കോടതി നിരീക്ഷിച്ചു.
വധശിക്ഷ ഒഴിവാക്കാൻ അവസാന നിമിഷം വരെ പ്രതികൾ കോടതി കയറി ഇറങ്ങി. തൂക്കു കയർ ഒഴിവാക്കാൻ പ്രതികൾ പല നാടകങ്ങളും കളിച്ചപ്പോൾ അത് ഇന്ത്യയിലെ മുഴുവൻ ജനങ്ങളേയും ഒരു പോലെ നിരാശപ്പെടുത്തുകയും ചെയ്തിരുന്നു. എത്രയും പെട്ടെന്ന് ഈ നരാധമന്മാരെ തൂക്കി കൊല്ലണമേ എന്ന് ഒരു രാജ്യം മുഴുവനും ആഗ്രഹിക്കുകയും ചെയ്തിരുന്നു. അത്രമേൽ സമാനതകളില്ലാത്ത ക്രൂര പീഡനം ഏറ്റാണ് ആ പെൺകുട്ടി ഈ ലോകത്ത് നിന്നും വിടപറഞ്ഞ് പോയത്. കോടതികൾ ഹർജികൾ തള്ളിയതിന് പിന്നാലെ വധശിക്ഷ നടപ്പിലാക്കാൻ തിഹാർ ജയിൽ അധികൃതർ നടപടികൾ പൂർത്തിയാക്കിയിരുന്നു.
ഇന്ന് പുലർച്ചെ വധശിക്ഷ നടപ്പിലാക്കാനിരിക്കെ വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ മൂന്ന് പ്രതികൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. രാത്രി 10 മണിയോടെ കോടതി വാദം കേൾക്കൽ ആരംഭിച്ചു. അക്ഷയ് ഠാക്കൂർ, പവൻ ഗുപ്ത, വിനയ് ശർമ എന്നിവരാണ് കോടതിയെ സമീപിച്ചത്. തുടർന്ന് ഒന്നര മണിക്കൂറോളം വാദം കേട്ടതിന് ശേഷമാണ് കോടതി ഹർജി തള്ളിയത്. തങ്ങളുടെ പേരിൽ വിവിധ കോടതികളിൽ നിലനിൽക്കുന്ന കേസുകളും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മുന്നിൽ സമർപ്പിച്ച അപേക്ഷയും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികൾ കോടതിയെ സമീപിച്ചത്. ഇത്തരത്തിൽ കേസുകൾ തീർപ്പാകാതെ കിടക്കുമ്പോൾ വധശിക്ഷ നടപ്പാക്കാനാകില്ലെന്നാണ് പ്രതികളുടെ അഭിഭാഷകർ വാദിച്ചത്.
മാത്രമല്ല പ്രതികളുടെ ഭാര്യമാരിൽ ഒരാളായ അക്ഷയ് ഠാക്കൂറിന്റെ ഭാര്യ വിവാഹ മോചനത്തിന് ഹർജി നൽകിയിട്ടുണ്ട്. ഈയൊരു കേസ് നിലനിൽക്കുന്നതിനാൽ വധശിക്ഷ നീട്ടിവെക്കണമെന്നായിരുന്നു അഭിഭാഷകനായ എ.പി സിങ് ആവശ്യപ്പെട്ടത്. എന്നാൽ ഈ വാദങ്ങളെല്ലാം നിരസിച്ചാണ് പ്രതികളുടെ ഹർജി കോടതി തള്ളിയത്. മരണവാറണ്ട് സ്റ്റേ ചെയ്യേണ്ടതില്ലെന്ന വിചാരക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.
വിധിക്കെതിരെ സുപ്രീം കോടതിയിൽ അപേക്ഷ നൽകുമെന്ന് അഭിഭാഷകർ പറഞ്ഞു. അൽപസമയത്തിനകം ഹർജി നൽകി. നേരം വെളുക്കുന്നത് വരെ വാദിച്ചാലും വധശിക്ഷ എന്ന് കോടതി പറഞ്ഞതോടെ തൂക്കു കയറൊരുക്കിയത് വെറുതെയായില്ല. ഇതൊടെയാണ് നേരം വെളുക്കുന്നത് വരെ വാദിച്ചാലും വധശിക്ഷ എന്ന് കോടതി പറഞ്ഞതോടെ തൂക്കു കയറൊരുക്കിയത് വെറുതെയായില്ല.
കുറ്റകൃത്യം നടക്കുമ്പോൾ പവൻ ഗുപ്തയ്ക്ക് പ്രായപൂർത്തി ആയില്ലെന്നും ജയിലിൽ മർദനമേറ്റതിനെത്തുടർന്ന് നൽകിയ പരാതി കർക്കർദൂമ കോടതിയിൽ പരിഗണനയിലാണെന്നുമുള്ള വാദവും കോടതി തള്ളി. നിർഭയയുടെ മാതാപിതാക്കളും കോടതിയിലെത്തിയിരുന്നു. വിധിയിൽ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. രാജ്യാന്തര കോടതിയിലും കുടുംബ കോടതിയിലുമുള്ള കേസുകൾ പ്രസക്തമല്ലെന്നു നിരീക്ഷിച്ച് ഡൽഹി കോടതി ഹർജി തള്ളിയതിനു പിന്നാലെയാണ് പ്രതിഭാഗം പുലർച്ചെ സുപ്രീം കോടതിയെ സമീപിച്ചത്. പ്രതികൾക്കു ദൈവത്തെ കണ്ടുമുട്ടാൻ സമയമായെന്നും ഡൽഹി കോടതി പറഞ്ഞു. രാജ്യത്തെ വ്യവസ്ഥകളുമായാണ് പ്രതികൾ കളിക്കുന്നത്. ദയാഹർജി സമർപ്പിക്കാൻ രണ്ടര വർഷം വൈകിയതിൽ ഗൂഢാലോചനയുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
ജസ്റ്റിസ് മന്മോഹൻ, ജസ്റ്റിസ് സഞ്ജീവ് നരുല എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രതികളായ അക്ഷയ് കുമാർ സിങ്, പവൻ ഗുപത്, വിനയ് ശർമ എന്നിവരാണ് കോടതിയെ സമീപിച്ചത്. വിചാരണ അസാധുവാക്കണമെന്ന പ്രതി മുകേഷ് സിങ്ങിന്റെ ഹർജി സുപ്രീംകോടതിയും തള്ളിയിരുന്നു. നേരത്തെ, അക്ഷയ് സിങ്ങിന്റെയും പവൻ ഗുപ്തയുടെയും രണ്ടാം ദയാഹർജിയും രാഷ്ട്രപതി തള്ളിയതിനാൽ പ്രതികൾക്ക് നിയമപരമായ അവകാശങ്ങൾ ഒന്നും ബാക്കിയില്ലെന്നും വധശിക്ഷ വെള്ളിയാഴ്ച തന്നെ നടപ്പാക്കാമെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.
2012 ഡിസംബർ 16 നായിരുന്നു രാജ്യത്തെ നടുക്കിയ ക്രൂരത. ഓടുന്ന ബസിൽ പെൺകുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് റോഡിലെറിഞ്ഞ സംഭവത്തിൽ ആറു പ്രതികളാണ് പിടിയിലായിരുന്നത്. ചികിൽസയിലിരിക്കെ പെൺകുട്ടി മരിച്ചു. പ്രതികളിൽ ഒരാളായ രാംസിങ് ജയിൽവാസത്തിനിടെ ജീവനൊടുക്കി. മറ്റൊരു പ്രതിക്ക് പ്രായപൂർത്തിയാകാതിരുന്നതിനാൽ മൂന്നു വർഷത്തെ തടവിനു ശേഷം ജയിൽമോചിതനായി. മറ്റു നാലു പ്രതികൾക്കാണ് വധശിക്ഷ ലഭിച്ചത്. രാത്രിയിൽ സുഹൃത്തിനൊപ്പം ബസ് കാത്തുനിന്ന 26 കാരിയായ മെഡിക്കൽ വിദ്യാർത്ഥിനി അതുവഴി വന്ന ബസിൽ കയറി. ഡ്രൈവർ ഉൾപ്പെടെ ആറു പേരാണ് ഉണ്ടായിരുന്നത്. സുഹൃത്തിനെ മർദിച്ച് അവശനാക്കിയ സംഘം പെൺകുട്ടിയെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- വിവാഹത്തിന് അവർ വരില്ല; തിരുവല്ല പെരുന്തുരുത്തിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയപ്പോൾ ഇരകളായത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും; അപകടത്തിൽ പെട്ടത് ജെയിംസിനൊപ്പം ആൻസി കോട്ടയത്ത് ഇന്റർവ്യൂവിൽ പങ്കെടുത്ത് മടങ്ങവേ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഉത്രയുടെ ഡമ്മിയെ ബെഡ്ഡിൽ കിടത്തി; എത്തിച്ചത് നാല് മൂർഖൻ പാമ്പുകളെ; ഉത്രയുടെ കയ്യിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു; ആദ്യം മടിച്ച് ഇഴഞ്ഞുനീങ്ങിയിട്ട് പിന്നെ കിടിലൻ കടികൾ; ഉത്രക്കൊലക്കേസിലെ ഡമ്മി പരീക്ഷണം: ഇതുവരെ അറിയാത്തത് മാവീഷ് പറയുന്നു; ഇത്തരം ഡമ്മി പരീക്ഷണം രാജ്യത്ത് ആദ്യം
- ആനയ്ക്ക് നേരേ എറിഞ്ഞത് പെട്രോൾ നിറച്ച ടയർ; കത്തുന്ന ശരീരവുമായി കാടുകയറാതെ ആന നിന്നത് ജനവാസ കേന്ദ്രത്തിലും; പ്രതികളെ കുറിച്ച് സൂചന ലഭിച്ചത് ദൃശ്യങ്ങൾ പ്രചരിച്ചതോടെ; കാട്ടാനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായത് റിസോർട്ട് ഉടമകൾ
- ഷാർജയിൽ നിന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വന്നിട്ടും പരാതി നൽകിയത് നവംബർ 10ന്; അമ്മയ്ക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിക്കാൻ കുട്ടിയെ ആരെങ്കിലും ബ്രെയ്ൻ വാഷ് ചെയ്തോ? കടയ്ക്കാവൂർ കേസിൽ ഹൈക്കോടതി പൊളിച്ചത് അന്വേഷണത്തിലെ പൊരുത്തക്കേടുകൾ
- 89കാരിയായ കിടപ്പുരോഗി നേരിട്ട് എത്തണം; മറ്റ് മാർഗമുണ്ടോ എന്ന് ആരാഞ്ഞ ബന്ധുവിന് ശകാരവർഷം; ആക്രമിച്ചെങ്കിൽ പരാതി പൊലീസ് സ്റ്റേഷനിലല്ലേ പറയേണ്ടത് എന്നു പരുഷമായി പറഞ്ഞു; എം സി ജോസഫൈന്റെ ഫോൺ സംഭാഷണം പുറത്ത്
- സോണിയ ഗാന്ധി എന്തുപറഞ്ഞാലും തലകുനിച്ച് അനുസരിക്കും; അവർ എന്തുപറഞ്ഞാലും ഒരിക്കലും നോ പറയില്ല; കോൺഗ്രസ് അദ്ധ്യക്ഷയുടെ ഫോൺ കോളിൽ മനസ് മാറ്റി തോമസ് മാഷ്; ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന സസ്പൻസ് വാർത്താസമ്മേളനം കെ.വി.തോമസ് മാറ്റി വച്ചു; അനുനയത്തിന് വഴങ്ങിയതോടെ ശനിയാഴ്ച ഗലോട്ടുമായി കൂടിക്കാഴ്ചയ്ക്കായി തിരുവനന്തപുരത്തേക്ക്; കെപിസിസിയുടെ നയതന്ത്രം വിജയിക്കുന്നു
- അമ്പതു കിലോ വരുന്ന പുള്ളിപ്പുലിയെ കെണിവെച്ച് പിടിച്ച് കറിവെച്ച് കഴിച്ചു; പല്ലും നഖവും തോലും മാറ്റിവെച്ചത് വിറ്റ് കാശുവാങ്ങാൻ; ഇടുക്കി മാങ്കുളത്ത് വനംവകുപ്പ് പിടികൂടിയത് അഞ്ചുപേരെ
- കേസിൽ കുടുങ്ങി നാടുവിട്ട കുന്ദംകുളത്തെ പൊലീസുകാരന്റെ മകൻ; ബോംബേയിൽ നിന്ന് കുവൈറ്റ് വഴി കഞ്ചിക്കോട്ടെത്തിയ സിപിഎമ്മുകാരൻ; സോളാറിൽ വിഐപി ഫോൺ വിളി പുറത്താക്കി; ബാർ കോഴയിലും മലബാർ സിമൻസിലും പോരാട്ടങ്ങൾ; ബിഷപ്പ് കത്തെഴുതിയത് ഈ ഐസക് വർഗ്ഗീസിന് വേണ്ടി; മണ്ണാർക്കാട് സിപിഐയുടെ സ്ഥാനാർത്ഥിയാകാൻ കൊതിക്കുന്ന ബിസിനസ്സുകാരന്റെ കഥ
- വി ടി ബൽറാമിനെതിരെ മത്സരിക്കാൻ മുട്ടിടിച്ച് സിപിഎമ്മിലെ യുവകേസരികൾ! തൃത്താല തിരിച്ചു പിടിക്കാൻ എം സ്വരാജ് വേണമെന്ന ആവശ്യം തള്ളി; സ്വന്തം നാടായാ നിലമ്പൂരിലും മത്സരിക്കാൻ മടി; സിറ്റിങ് സീറ്റായ തൃപ്പൂണിത്തുറയിൽ തന്നെ മത്സരിക്കാൻ താൽപ്പര്യം; അല്ലാത്ത പക്ഷം ഉറച്ച സിപിഎം സീറ്റുകളിലും കണ്ണുവെച്ച് സ്വരാജ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്