Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

108 പാക്കറ്റുകളായി സൂക്ഷിച്ചിരുന്ന 2300 കിലോഗ്രാം ആഭരണങ്ങൾ; രത്‌നവും പവിഴവും സ്വർണവും വെള്ളിയും അടക്കം 1350 കോടിയുടെ ആഭരണങ്ങൾ; ഹോങ്കോങ്ങിലെ ആഭരണ ശേഖരം പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് നഷ്ടമായി; എല്ലാം ഇനി ഖജനാവിന്റെ ഭാഗം; വിജയ് മല്യയെ തിരികെ എത്തിക്കാനുള്ള നീക്കം വിജയമായതിന് പിന്നാലെ നീരവ് മോദിക്കും തിരിച്ചടി നൽകി ഇൻഫോഴ്‌സ്‌മെന്റ് ഇടപെടൽ; പിടിച്ചെടുത്തത് ദുബായിലേക്ക് കടത്താൻ സൂക്ഷിച്ച ആസ്തി

108 പാക്കറ്റുകളായി സൂക്ഷിച്ചിരുന്ന 2300 കിലോഗ്രാം ആഭരണങ്ങൾ; രത്‌നവും പവിഴവും സ്വർണവും വെള്ളിയും അടക്കം 1350 കോടിയുടെ ആഭരണങ്ങൾ; ഹോങ്കോങ്ങിലെ ആഭരണ ശേഖരം പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് നഷ്ടമായി; എല്ലാം ഇനി ഖജനാവിന്റെ ഭാഗം; വിജയ് മല്യയെ തിരികെ എത്തിക്കാനുള്ള നീക്കം വിജയമായതിന് പിന്നാലെ നീരവ് മോദിക്കും തിരിച്ചടി നൽകി ഇൻഫോഴ്‌സ്‌മെന്റ് ഇടപെടൽ; പിടിച്ചെടുത്തത് ദുബായിലേക്ക് കടത്താൻ സൂക്ഷിച്ച ആസ്തി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശതകോടികളുമായി ഇന്ത്യയിൽ നിന്ന് മുങ്ങിയ വിജല് മല്യ താമസിയാതെ ഇന്ത്യയിലെത്തും. ഡയ്മണ്ട് തട്ടിപ്പിലെ പ്രതികളും കുടുങ്ങുകയാണ്. പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ 1,350 കോടി രൂപ വിലമതിക്കുന്ന അമൂല്യവസ്തുക്കൾ തിരികെ എത്തിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 2,300 കിലോ ഗ്രാം വരുന്ന വസ്തുക്കളാണ് ഹോങ് കോങ്ങിൽനിന്ന് ഇന്ത്യയിലെത്തിച്ചത്. ഇവരും പല രാജ്യങ്ങളിൽ ഒളിവിലാണ്. ഇതിൽ നീരവ് മോദി യുകെയിലെ ജയിലിലുണ്ട്്. നീരവ് മോദിയേയും ഇന്ത്യയിൽ എത്തിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇവരുടെ വസ്തുവകകൾ പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. അതിനിടെയാണ് വിലയേറിയ വസ്തുക്കൾ ഇന്ത്യ സ്വന്തമാക്കുന്നത്. വജ്രങ്ങൾ, രത്നങ്ങൾ, രത്നാഭരണങ്ങൾ തുടങ്ങിയ വിലയേറിയ വസ്തുക്കൾ ഹോങ് കോങ്ങിലെ ഒരു കമ്പനിയുടെ ഗോഡൗണിലാണ് ഉണ്ടായിരുന്നത്. ഇവയാണ് ബുധനാഴ്ചയോടെ മുംബൈയിൽ എത്തിച്ചത്. ഇതിൽ വലിയൊരു ഭാഗവും മെഹുൽ ചോക്സിയുടെ ഉടമസ്ഥതയിലുള്ളവയായിരുന്നെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ ഇവരുടെ വസ്തുക്കൾ കണ്ടു കെട്ടിയിരുന്നു.

ഇരുവരുടെയും സ്വത്തുവകകൾ നേരത്തെയും ഹോങ് കോങ്ങിൽനിന്നും ദുബായിൽനിന്നും ഇവരുടെ വസ്തുവകകൾ പിടിച്ചെടുത്ത് ഇന്ത്യയിലെത്തിച്ചിരുന്നു. 137 കോടിയുടേതായിരുന്നു ഇവ. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 23,780 കോടി തട്ടിയെടുത്ത കേസിലെ പ്രതിയായ നീരവ് മോദി ഇപ്പോൾ യു.കെ ജയിലിൽ ആണുള്ളത്. മെഹുൽ ചോക്സി നിലവിൽ ആന്റിഗ്വയിലാണുള്ളതെന്നാണ് റിപ്പോർട്ട്. ഇരുവരേയും ഇന്ത്യയിൽ തിരിച്ചെത്തിക്കാനാണ് നീക്കം.

ദുബായിലേക്ക് കടത്താനായി ഹോങ്കോങ്ങിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന രത്‌നം, പവിഴം, സ്വർണം, വെള്ളി ആഭരണങ്ങളാണ് തിരികെ എത്തിച്ചത്. 108 പാക്കറ്റുകളായി സൂക്ഷിച്ചിരുന്ന 2300 കിലോഗ്രാം ആഭരണങ്ങൾ ബുധനാഴ്ച രാത്രിയോടെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രാജ്യത്ത് എത്തിച്ചത്. ഇതിൽ 76 പാക്കറ്റുകൾ മെഹുൽ ചോംസ്‌കിയുടെയും 32 പാക്കറ്റുകൾ നീരവ് മോദിയുടെയും ആണ്. പിടിച്ചെടുത്ത ആഭരണങ്ങൾക്ക് ഏകദേശം 1350 കോടി രൂപ മതിപ്പുവിലയുണ്ടെന്നാണ് പ്രാഥമിക നിഗമനം.

2018 ജൂലൈയിലാണ് ഹോങ്കോങ്ങിൽ ആഭരണ ശേഖരമുണ്ടെന്ന വിവരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചത്. 2018 ജനുവരിയിൽ രാജ്യംവിട്ട നീരവ് മോദി ലണ്ടനിലും മെഹുൽ ചോംസ്‌കി ആന്റിഗയിലുമാണ് കഴിയുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നടത്തുന്ന സിബിഐയും ഇ.ഡിയും നീരവ് മോദിയെയും അമ്മാവനെയും ഇന്ത്യയിലെത്തിക്കാനുള്ള നിയമപോരാട്ടത്തിലാണ്.

അമ്മാവൻ മെഹുൽ ചോക്‌സിക്കൊപ്പം ബാങ്കിൽ നിന്ന് വൻതുക തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദി തുകയിൽ വലിയ പങ്കും കുടുംബക്കാരുടെ പേരിലേക്ക് മാറ്റിയും വ്യക്തിഗത ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്തും തിരിമറി നടത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.

1873 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയ അധികൃതർ, 489.75 കോടിയുടെ മറ്റ് ആസ്തികളും പിടിച്ചെടുത്തിട്ടുണ്ട്. ഹോങ്കാേങ്, സ്വിറ്റ്‌സർലൻഡ്, യു.കെ, യു.എസ്.എ, സിംഗപ്പൂർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ ആസ്തികളും കണ്ടുകെട്ടിയതിൽ ഉൾപ്പെടും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP