Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിരണത്ത് 16 പേരെ അണിനിരത്തി വീട് കോൺക്രീറ്റിങ് നടത്തിയത് പഞ്ചായത്ത് പ്രസിഡന്റിന്റെ സഹോദരൻ; പൊലീസിന് വിവരം ചോർത്തിക്കൊടുത്തത് സിപിഎമ്മിലെ ഗ്രൂപ്പിസം: വിദേശത്ത് നിന്നെത്തി ക്വാറന്റൈൻ ലംഘിച്ചു കറങ്ങി നടന്ന് പുലിവാൽ പിടിച്ച കടപ്ര പഞ്ചായത്ത് പ്രസിഡന്റ് വീണ്ടും വിവാദത്തിൽ

നിരണത്ത് 16 പേരെ അണിനിരത്തി വീട് കോൺക്രീറ്റിങ് നടത്തിയത് പഞ്ചായത്ത് പ്രസിഡന്റിന്റെ സഹോദരൻ; പൊലീസിന് വിവരം ചോർത്തിക്കൊടുത്തത് സിപിഎമ്മിലെ ഗ്രൂപ്പിസം: വിദേശത്ത് നിന്നെത്തി ക്വാറന്റൈൻ ലംഘിച്ചു കറങ്ങി നടന്ന് പുലിവാൽ പിടിച്ച കടപ്ര പഞ്ചായത്ത് പ്രസിഡന്റ് വീണ്ടും വിവാദത്തിൽ

ശ്രീലാൽ വാസുദേവൻ

നിരണം: ലോക്ക്ഡൗൺ വിലക്കും എപ്പിഡമിക് ആക്ടും മറി കടന്ന് സിപിഎമ്മുകാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെ സഹോദരന്റെ വീട് കോൺക്രീറ്റിങ് നടത്തിയത് വിവാദത്തിൽ. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗിസിന്റെ സഹോദരന്റെ വീട്ടിൽ പൊലീസ് എത്തി പണി നിർത്തിവെപ്പിച്ചു. കടപ്ര പഞ്ചായത്ത് പരുമല ഒൻപതാം വാർഡിലാണ് വീട് നിർമ്മിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ നാലു മണിയോടെയാണ് 16 തൊഴിലാളികൾ ചേർന്ന് വാർക്ക പണി ആരംഭിച്ചത്.

പകുതിയോളം പണി പൂർത്തിയായപ്പോഴാണ് പുളിക്കീഴ് പൊലിസ് വിവരമറിഞ്ഞത്. പൊലീസ് ംസംഘം സ്ഥലത്ത് വന്നതോടെ പണി ഉപേക്ഷിച്ച് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. സിപിഎമ്മിലെ ഗ്രൂപ്പിസമാണ് പണി സംബന്ധിച്ച വിവരം ഒറ്റിക്കൊടുക്കാൻ കാരണമായത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ സനൽകുമാർ, തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണി എന്നിവരുടെ നേതൃത്വത്തിൽ രണ്ടു ഗ്രൂപ്പുകളാണുള്ളത്.

ഇതിൽ ഫ്രാൻസിസിന്റെ അനുയായി ആണ് കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വർഗീസ്. നേരത്തേ വിദേശത്ത് നിന്ന് ക്വാറന്റൈൻ ലംഘിച്ച് നാട്ടിൽ നടന്നുവെന്ന് ഷിബുവിനെതിരേ ആരോപണം ഉയർന്നിരുന്നു. മാർച്ച് അഞ്ചിന് വിദേശത്തു നിന്ന് വന്നിട്ടും സർക്കാർ നിർദ്ദേശം ലംഘിച്ച് ഒന്നിലധികം പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കുകയും പഞ്ചായത്തിൽ നിന്നുമുള്ള കോഴികളുടെ വിതരണത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. അധികൃതരുടെ താക്കീതിനെ തുടർന്ന് പിന്നീടാണ് പഞ്ചായത്ത് പ്രസിഡന്റ് ക്വാറന്റൈനിൽ പോയത്. തൊഴിലാളികൾക്കോ കരാറുകാരനെതിരേയോ വീട്ടുടമയ്ക്ക് എതിരെയോ പൊലീസ് കേസെടുത്തില്ല എന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP