Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിപ ഭീതിയിൽ നിന്നും കേരളം കരകയറുന്നു; ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഏഴാമത്തെയാൾക്കും നിപ ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരണം; ഒരാളുടെ ഫലം കൂടി വരാനുണ്ടെന്ന് ആരോഗ്യ സെക്രട്ടറി; രോഗമെത്തിച്ചത് വവ്വാലാണെന്ന് അന്തിമ തീർപ്പായിട്ടില്ലെന്ന് മന്ത്രി കെ.കെ ഷൈലജ; കോഴിക്കോട് റീജണൽ വൈറോളജി ലാബ് വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിക്കുമെന്നും ഷൈലജ; കേന്ദ്ര ആരോഗ്യ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് വിദഗ്ധ സംഘം

നിപ ഭീതിയിൽ നിന്നും കേരളം കരകയറുന്നു; ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഏഴാമത്തെയാൾക്കും നിപ ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരണം; ഒരാളുടെ ഫലം കൂടി വരാനുണ്ടെന്ന് ആരോഗ്യ സെക്രട്ടറി; രോഗമെത്തിച്ചത് വവ്വാലാണെന്ന് അന്തിമ തീർപ്പായിട്ടില്ലെന്ന് മന്ത്രി കെ.കെ ഷൈലജ;  കോഴിക്കോട് റീജണൽ വൈറോളജി ലാബ് വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിക്കുമെന്നും ഷൈലജ; കേന്ദ്ര ആരോഗ്യ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് വിദഗ്ധ സംഘം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഒരു വർഷത്തിന് ശേഷം വന്ന നിപ ഭീതിയിൽ കേരളം ഭീതിയോടെ കഴിയുന്ന ദിനങ്ങളാണ് കടന്നു പോയത്. എന്നാൽ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഏഴാമത്തെയാൾക്കും നിപ ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരണം വന്നതോടെ ഇപ്പോൾ സംസ്ഥാനം നിപ ഭീതിയിൽ നിന്നും കരകയറുകയാണ്. രോഗലക്ഷണങ്ങളുമായി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളുടെ ഫലം കൂടി ലഭിക്കാനുണ്ടെന്ന് ആരോഗ്യ സെക്രട്ടറി അറിയിച്ചു. പൂനേയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധനാ ഫലമനുസരിച്ച് നിരീക്ഷണത്തിൽ കഴിയുന്ന ആറ് പേർക്ക് നിപ ബാധയില്ലെന്ന് തെളിഞ്ഞിരുന്നു.

മാത്രമല്ല നിപ ബാധിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നില മെച്ചപ്പെട്ട് വരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. കേരളത്തിലാകെ 355 പേരാണ് നിരീക്ഷണത്തിലുള്ളത്. രോഗമെത്തിച്ചത് വവ്വാലാണെന്ന് അന്തിമതീർപ്പായിട്ടില്ലെന്നും മന്ത്രി കെ.കെ ഷൈലജ വ്യക്തമാക്കി. കൊച്ചി നിപയെ അതിജീവിക്കുകയാണ് . ഒരാൾക്കുപോലും പുതിയതായി രോഗമില്ല . രോഗലക്ഷണങ്ങളോടെ കളമശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന ആറുപേർക്കും രോഗമില്ലെന്നും സ്ഥിരീകരണമെത്തിയതോടെ ആരോഗ്യവകുപ്പിനും ആശ്വാസമാകുകയാണ്.

വിദ്യാർത്ഥിയോട് അടുത്തിടപെട്ട രണ്ട് പേരും രണ്ട് നഴ്‌സുമാരും അടക്കം ആറ് പേരാണ് ഐസൊലേഷൻ വാർഡിൽ കഴിയുന്നത്. ഇവരുടെ സാമ്പിളുകളാണ് പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. വിദ്യാർത്ഥിയോട് അടുത്ത സമ്പർക്കം പുലർത്തിയ ആറ് പേർക്കും നിപ ബാധയില്ലെന്ന സ്ഥിരീകരണം വലിയ ആശ്വാസത്തോടെയാണ് ആരോഗ്യ വകുപ്പ് കാണുന്നത്. രോഗം സംശയിച്ചിരുന്ന ആറ് പേർക്കും നിപയില്ലെന്നും ചികിത്സയിലുള്ള യുവാവിന്റെ നില പുരോഗമിച്ചുവരികയാണെന്നും ആരോഗ്യമന്ത്രി രാവിലെ വ്യക്തമാക്കിയിരുന്നു.

നെഗറ്റീവ് ആണെന്ന് പറഞ്ഞവരടക്കം ഏഴ് പേർ ഇപ്പോൾ ഐസലോഷൻ വാർഡിലുണ്ടെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ട് പേർ നിരീക്ഷണത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു. ഫലം നെഗറ്റീവ് ആണെന്ന് പറഞ്ഞാലും ഭേദപ്പെട്ടാൽ മാത്രമേ ഡിസ്ചാർജ് ചെയ്യുള്ളൂവെന്നും ഇൻക്യൂബേഷൻ പിരീഡ് കഴിയുന്നതുവരെ ജാഗ്രതയോടെ തന്നെ കൈകാര്യം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർദ്ധൻ കേരളത്തിലെ നിപ വൈറസ് ബാധയെക്കുറിച്ച് അവലോകന യോഗം നടത്തി. കേരളത്തിൽ സന്ദർശനം നടത്തിയ വിദഗ്ധ സംഘം മന്ത്രിക്ക് റിപ്പോർട്ട് നൽകി.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന യുവാവിന് മാത്രമെ ഇതുവരെ നിപ പനി സ്ഥിരീകരിച്ചിട്ടുള്ളൂ എന്നും ഇയാൾക്ക് പനി കുറവുണ്ടെന്നും വിദഗ്ധ സംഘം മന്ത്രിയെ അറിയിച്ചു. അതേസമയം, കൂടുതൽ കേന്ദ്രസഹായം തേടി ആരോഗ്യമന്ത്രി കെ കെ ശൈലജ ഡൽഹിക്ക്  തിരിക്കും.

കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനുമായി കെ കെ ശൈലജ കൂടിക്കാഴ്ച നടത്തും. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യും. കോഴിക്കോട് റീജണൽ വൈറോളജി ലാബ് വേണമെന്ന ആവശ്യം കെ കെ ശൈലജ വീണ്ടും കേന്ദ്രമന്ത്രിയെ അറിയിക്കും. കോഴിക്കോട് ലാബിന് കേന്ദ്രം അനുവദിച്ച മൂന്ന് കോടി രൂപ മതിയാകില്ലെന്നും കൂടുതൽ തുക വേണമെന്നും ആരോഗ്യമന്ത്രി കേന്ദ്രമന്ത്രിയെ അറിയിക്കും. വൈറോളജി ലാബ് രണ്ട് വർഷത്തിനുള്ളിൽ പ്രവർത്തനസജ്ജമാക്കാനാണ് ശ്രമമെന്നും കെ കെ ശൈലജ വ്യക്തമാക്കി.

അതേസമയം, കേരളം സന്ദർശിക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും അടിയന്തര സാഹചര്യം ഉണ്ടായാൽ സംസ്ഥാനത്തെത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ പറഞ്ഞു. നിപയുടെ ഉറവിടവും ഒരു വർഷത്തിന് ശേഷം വീണ്ടും വന്നതും നിലവിൽ കേരളത്തിലുള്ള കേന്ദ്ര സംഘം പഠിക്കും.

പകർച്ചപ്പനിയെല്ലാം കേരളത്തിൽ മാത്രമെന്ന വാദത്തിന് കഴമ്പില്ലെന്നും മലയാളിയുടെ കണ്ണുവെട്ടിച്ച് ഒരുരോഗത്തിനും ഇവിടെ പിടിമുറുക്കാനാകില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി . അതിനിടെ പനിബാധിച്ച് ചികിൽസതേടിയകടയ്ക്കൽ, കല്ലിയൂർ സ്വദേശികളായ രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ് . എറണാകുളം, ഇടുക്കി ,തൃശൂർ എന്നിവിടങ്ങളിൽ നിന്നെത്തി പനിയോ മസ്തിഷ്‌ക ജ്വരലക്ഷണങ്ങളോടെയോ ചികിൽസ തേടുന്നവരെ പ്രത്യേകം നിരീക്ഷിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി

നിപ: ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി 

നിപയിൽ ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇപ്പോഴുള്ള പ്രതിരോധ പ്രവർത്തനങ്ങൾ തുടരും. വവ്വാലുകളിൽ നിന്നുള്ള വൈറസ് വ്യാപനം പഠിക്കാൻ കൂടുതൽ ഗവേഷണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പഠന ഗവേഷണങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനം ഏർപ്പെടുത്തേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിപ അവലോകന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. പഠന - ഗവേഷണ പ്രവർത്തനങ്ങളുമായി സംസ്ഥാനത്തെ വിവിധ വകുപ്പുകൾ സഹകരിക്കുമെന്നും കേന്ദ്ര സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. ഏത് ഘട്ടത്തിലാണ് നിപ വൈറസിന്റെ വാഹകരായി വവ്വാലുകൾ മാറുന്നതെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതായുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP