Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിപയിൽ ഗവേഷണത്തിന് കേന്ദ്രസഹായം തേടാൻ സംസ്ഥാന സർക്കാർ; വവ്വാലുകൾ ഏത് ഘട്ടത്തിലാണ് വൈറസിനെ പുറത്ത് വിടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗവേഷണത്തിലൂടെ കണ്ടെത്താൻ തുടർപഠനം നടത്തുമെന്ന് മുഖ്യമന്ത്രി; വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്രം അനുവദിച്ച മൂന്ന് കോടിയുടെ ഫണ്ട് അപര്യാപ്തമെന്ന് ആരോഗ്യമന്ത്രി; കൂടുതൽ തുക അനുവദിക്കാൻ കേന്ദ്ര സർക്കാറിനെ സമീപിക്കുമെന്നും സുരേന്ദ്രന്റെ ആരോപണത്തിനുള്ള മറുപടിയായി കെ കെ ഷൈലജ

നിപയിൽ ഗവേഷണത്തിന് കേന്ദ്രസഹായം തേടാൻ സംസ്ഥാന സർക്കാർ; വവ്വാലുകൾ ഏത് ഘട്ടത്തിലാണ് വൈറസിനെ പുറത്ത് വിടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗവേഷണത്തിലൂടെ കണ്ടെത്താൻ തുടർപഠനം നടത്തുമെന്ന് മുഖ്യമന്ത്രി; വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്രം അനുവദിച്ച മൂന്ന് കോടിയുടെ ഫണ്ട് അപര്യാപ്തമെന്ന് ആരോഗ്യമന്ത്രി; കൂടുതൽ തുക അനുവദിക്കാൻ കേന്ദ്ര സർക്കാറിനെ സമീപിക്കുമെന്നും സുരേന്ദ്രന്റെ ആരോപണത്തിനുള്ള മറുപടിയായി കെ കെ ഷൈലജ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിപ വൈറസ് പടരുന്ന സാഹചര്യത്തിൽ കൂടുതൽ കേന്ദ്രസഹായം നേടിയെടുക്കാൻ തയ്യാറെടുക്കുകയാണ് സംസ്ഥാന സർക്കാർ. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ അടക്കം സ്ഥാപിക്കാൻ കേന്ദ്ര സഹായം തേടുകയാണ്. രണ്ട് വർഷമായി നിപ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ തടയിടാൻ തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വവ്വാലുകൾ ഏത് ഘട്ടത്തിലാണ് വൈറസിനെ പുറത്ത് വിടുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഗവേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിഷയത്തിൽ തുടർ പഠനം നടത്തും. അതിനായി വകുപ്പുകളുടെ യോഗം വിളിക്കും. ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ കൂട്ടായി ശ്രമിക്കണം. ഇതിനായി കേന്ദ്ര സർക്കാറിനോട് സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിരീക്ഷണത്തിലുള്ള ആറ് പേരുടെ പരിശോധന ഫലം നെഗറ്റീവാണെന്നത് ആശ്വാസം പകരുന്ന വാർത്തയാണ്. എന്നാലും ജാഗ്രതയോടെയുള്ള പ്രവർത്തനം തുടരും. കുറച്ചു പേർ കൂടി നിരീക്ഷണത്തിലുണ്ട്. പ്രതിരോധപ്രവർത്തനങ്ങൾ തുടരും. കഴിഞ്ഞ വർഷം നടത്തിയ പ്രവർത്തനങ്ങൾ ഇത്തവണ പ്രയോജനപ്പെട്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് എന്ന സംശയമുയർന്നതിനു പിന്നാലെ കേന്ദ്രഫണ്ട് ലഭിച്ചിട്ടും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ സർക്കാർ നടപടിയെടുത്തില്ലെന്ന വിമർശനമുന്നയിച്ച ബിജെപി നേതാവ് കെ. സുരേന്ദ്രന് മറുപടിയുമായി ആരോഗ്യ മന്ത്രി ഷൈലജയും രംഗത്തെത്തി.

കോഴിക്കോട് വൈറോളജി ലാബ് സ്ഥാപിക്കാൻ അനുമതി ലഭിച്ചത് ഇക്കഴിഞ്ഞ മെയ് 27നാണെന്നും മൂന്ന് കോടി രൂപമാത്രമാണ് അതിന് അനുവദിച്ചിട്ടുള്ളതെന്നുമാണ് ആരോഗ്യ മന്ത്രി അറിയിച്ചത്. കെ. സുരേന്ദ്രന്റെ പേരു പരാമർശിക്കാതെ വിമർശനങ്ങൾക്ക് മറുപടിയെന്ന രീതിയിലായിരുന്നു ആരോഗ്യ മന്ത്രിയുടെ വിശദീകരണം.

'നമ്മുടെ അപേക്ഷ പരിഗണിച്ച് ഇക്കഴിഞ്ഞ മെയ് 27ാം തിയ്യതി കോഴിക്കോട് വൈറോളജി ലാബിന് അനുമതി നൽകിയിട്ടുണ്ട്. കോഴിക്കോട്, ഇൻസ്റ്റിറ്റ്യൂട്ടെവിടെ? നിപ വന്നിട്ട് ഒരു കൊല്ലമായില്ലേയെന്നൊക്കെ ചിലര് ചോദിക്കുന്നുണ്ട്. ധാരണയില്ലാത്തതുകൊണ്ട് ചോദിക്കുന്നതാണ്. ഒരു മൂന്ന് കോടി രൂപയും അനുവദിച്ചുകിട്ടി. അതിന് സംസ്ഥാന സർക്കാർ ഭരണാനുമതിയും കൊടുത്തിട്ടുണ്ട്. മൂന്നുകോടി രൂപകൊണ്ടൊന്നും ആവില്ല. ഞങ്ങൾ വീണ്ടും കേന്ദ്രസർക്കാറിനെ സമീപിക്കുകയാണ്. ഒന്നോരണ്ടോ വർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. സമയമെടുത്തിട്ട്, അല്ലാതെ നാളെത്തന്നെയല്ല, അത്തരത്തിലൊരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് റീജിയണലായിട്ടൊന്ന് സ്ഥാപിക്കണം. ' ശൈലജ പറഞ്ഞു.

സംസ്ഥാനത്ത് വീണ്ടും നിപ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ആരോഗ്യ മന്ത്രി ഡൽഹിയിലേക്ക് പോകുന്നുണ്ട്.. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനുമായി കൂടിക്കാഴ്ച നടത്തും. കോഴിക്കോട് റീജിയണൽ വൈറോളജി ലാബിന് കൂടുതൽ ഫണ്ടെന്ന ആവശ്യം വീണ്ടും കേന്ദ്രമന്ത്രിയെ അറിയിക്കുമെന്നും അവർ വ്യക്തമാക്കി. എറണാകുളം ജില്ലയിൽ യുവാവിന് നിപ സംശയിച്ച സാഹചര്യത്തിൽ ബിജെപി നേതാവ് കെ. സുരേന്ദ്രൻ വൈറോളജി ലാബ് നിർമ്മിക്കാത്തതിന് സംസ്ഥാന സർക്കാറിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു. കേന്ദ്രം കേരളത്തിന് പണം അനുവദിച്ചിട്ടും ഇതുവരെ ലാബ് സ്ഥാപിക്കാനുള്ള നടപടിയെടുത്തില്ലെന്നായിരുന്നു വിമർശനം.

നിപ ഭീതി വീണ്ടും ഉയരുമ്പോൾ ഫലം കിട്ടാനായി കേരളം പൂണെയിലെ വൈറോളജി ലാബിൽ നിന്നുള്ള സ്ഥിരീകരണം കാത്തിരിക്കുകയാണ്. കേരളത്തിൽ സമഗ്രമായ ഒരു വൈറോളജി ലാബ് തുടങ്ങാനുള്ള അനുമതിയും അതിനായുള്ള മൂന്നരക്കോടി രൂപയും കേന്ദ്രസർക്കാറിൽ നിന്ന് കേരളത്തിന് ലഭിച്ചിട്ട് അഞ്ചുവർഷം തികയുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP