Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202201Friday

ഓരോ വരവിലും ചെലവ് 10.21 ലക്ഷം രൂപ; ഓണറേറിയം മാത്രം 5000 യുഎസ് ഡോളർ; ഉപദേശികളുടെ ബാഹുല്യത്താൽ വിഷമിക്കുന്ന സർക്കാർ തോന്നയ്ക്കലിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചത് അയർലണ്ടിലെ ഡോ.വില്യം ഹാളിനെ; കോവിഡും നിപയും കേരളത്തെ ശരണം കെടുത്തുമ്പോൾ ചോദ്യം ഉയരുന്നു രക്ഷകനായ ഡോ.വില്യം ഹാൾ എവിടെ?

ഓരോ വരവിലും ചെലവ് 10.21 ലക്ഷം രൂപ; ഓണറേറിയം മാത്രം 5000 യുഎസ് ഡോളർ; ഉപദേശികളുടെ ബാഹുല്യത്താൽ വിഷമിക്കുന്ന സർക്കാർ തോന്നയ്ക്കലിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചത് അയർലണ്ടിലെ ഡോ.വില്യം ഹാളിനെ; കോവിഡും നിപയും കേരളത്തെ ശരണം കെടുത്തുമ്പോൾ ചോദ്യം ഉയരുന്നു രക്ഷകനായ ഡോ.വില്യം ഹാൾ എവിടെ?

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പയെ പിടിച്ചുകെട്ടാനും കോവിഡിനെ പ്രതിരോധിക്കാനും നമുക്ക് കഴിഞ്ഞത് കേരളത്തിൽ ശക്തമായ പൊതുജനാരോഗ്യ സംവിധാനമുള്ളതുകൊണ്ടാണ് എന്ന് മുഖ്യമന്ത്രി അഭിമാനം കൊണ്ടത് കഴിഞ്ഞ വർഷം ഒക്ടോബർ 15 നാണ്. തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവർത്തനോദ്ഘാടനം നിർവഹിക്കവേ ആയിരുന്നു അത്. എന്നാൽ, ഡോളറുകൾ വാരിയെറിഞ്ഞ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുഖ്യഉപദേഷ്ടാവായി സർക്കാർ കൊണ്ടുവന്ന ഡോ.വില്യം ഹാൾ എവിടെ എന്ന ചോദ്യമാണ് നിപ വീണ്ടും കോഴിക്കോട്ട് പ്രത്യക്ഷപ്പെട്ടപ്പോൾ ചോദ്യം ഉയരുന്നത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് വിലയേറിയ ഉപദേഷ്ടാവാണ് വന്നത്. ഡബ്ലിൻ ബെൽഫീൽഡിലെ സ്‌കൂൾ ഓഫ് മെഡിസിൻ ആൻഡ് മെഡിക്കൽ സയൻസ് ക്രിഡിലെ കൺസൾട്ടന്റ് മൈക്രോബയോളജിസ്റ്റായ ഡോ.വില്യം ഹാളിനെയാണ് സീനിയർ അഡ് വൈസറായി നിയമിച്ചത്. 2019 ഒക്ടോബർ 31 ന് ഇറങ്ങിയ ഉത്തരവ് പ്രകാരം രണ്ടുവർഷമാണ് കാലാവധി. കാലാവധി നീട്ടണമോയെന്ന് പിന്നീട് തീരുമാനിക്കും.

ഡോ.വില്യം ഹാളിന്റെ ഓരോ സന്ദർശനവും ഫ്രീയായിട്ടല്ല. അതിന് പ്രത്യേക ഓണറേറിയവും, സ്പെഷ്യൽ അലവൻസുകളും മറ്റ് ചെലവ് കാശും നൽകും. ഡബ്ലിനിൽ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനയാത്രയ്ക്ക് ബിസിനസ് ക്ലാസ് കൂലിയായി 4000 യുഎസ് ഡോളർ നൽകും. ഏകദേശം 2,83,933 രൂപ. ഓരോ സന്ദർശനത്തിലും രണ്ടാഴ്ചയാവും ഉപദേഷ്ടാവ് സംസ്ഥാനത്ത് തങ്ങുക. ഒരു പ്രീമിയം ഹോട്ടലിൽ താമസം ഒരുക്കണം. പോരാത്തതിന് വാഹനം, സെക്രട്ടറി എന്നിവയും ഉണ്ടാകണം. ഇതിനെല്ലാം കൂടി മൂന്നു ലക്ഷം അനുവദിച്ചിട്ടുണ്ട്. അലവൻസുകൾ-1120 യുഎസ് ഡോളർ.79, 524 രൂപ. ഓണറേറിയം 5000 യുഎസ് ഡോളർ.-3,55,020 രൂപ.

വൈറസ് രോഗങ്ങളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഉന്നത ഗവേഷണത്തിനായാണ് തോന്നയ്ക്കലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സജ്ജമാക്കിയത്. കോവിഡ് ഉൾപ്പെടെയുള്ള വൈറസ് രോഗനിർണയത്തിനാവശ്യമായ ആർ റ്റി പി സി ആർ, മറ്റ് ഗവേഷണാവശ്യങ്ങൾക്കുള്ള ജെൽ ഡോക്യുമെന്റേഷൻ സിസ്റ്റം തുടങ്ങി ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് വേണ്ട ഉപകരണങ്ങളെല്ലാം സജ്ജമായി. നിപ വൈറസ് ബാധയ്ക്ക് പിന്നാലെ 2019 ഫെബ്രുവരിയിലാണ് സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതും ഉപകരണങ്ങൾ സ്ഥാപിക്കുന്നതുമൊക്കെ വൈകിയതോടെ കോവിഡ് കാലത്ത് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സേവനം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതി വന്നു.ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനോദ്ഘാടനത്തോട് അനുബന്ധിച്ച് കഴിഞ്ഞ വർഷം മാർച്ചിൽ അദ്ദേഹം മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.

രണ്ട് ഘട്ടമായാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം വിഭാവനം ചെയ്തിട്ടുള്ളത. മുഖ്യഉപദേശകനായ ഡോ. വില്യംഹാളിന്റെ നിർദ്ദേശാനുസരണമാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.

നിയമന ലക്ഷ്യങ്ങൾ

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുതിർന്ന ഉപദേഷ്ടാവായി ചുമതലയേൽക്കുമ്പോൾ, വർഷത്തിൽ രണ്ടുതവണയും, ആവശ്യമുള്ളപ്പോളും ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കും. നിരവധി വിഷയങ്ങളിലാണ് ഡോ.വില്യം ഹാളിന്റെ ഉപദേശം തേടുക. ലബോറട്ടറി സേവനങ്ങൾ സ്ഥാപിക്കുക ( ഇതിൽ ഉപകരണങ്ങൾ വാങ്ങുക, ലാബിന്റെ സ്ഥലവിനിയോഗം, മാസ്റ്റർ പ്ലാൻ തയ്യാറാക്കുക എന്നിവ ഉൾപ്പെടുന്നു).

2. ഇൻസ്റ്റിറ്റ്യൂട്ടിന്റെ അടിയന്തര ആവശ്യങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തി രേഖപ്പെടുത്തുക

3. പരിശീലന മാനുവലുകൾ തയ്യാറാക്കുക

4.ശാസ്ത്രീയ അജണ്ടകൾ തയ്യാറാക്കുന്നതിൽ സഹായിക്കുക

5. ജീവനക്കാർക്ക് പരിശീലനം

6.സാങ്കേതികവും ബൗദ്ധികവുമായ വിഭവശേഷി വികസിപ്പിക്കുക

7.ശാസ്ത്രീയ അജണ്ട വികസിപ്പിക്കാനും നടപ്പാക്കാനും അഞ്ചുവർഷത്തെ പദ്ധതി തയ്യാറാക്കുക

8.ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശാസ്ത്രീയ അജണ്ടയുടെ പുരോഗതി വിലയിരുത്താൻ കരട് പദ്ധതി തയ്യാറാക്കുക

9. പദ്ധതി നടത്തിപ്പിന് മറ്റുആഗോള കേന്ദ്രങ്ങളുമായി ആശയവിനിമയം

2020 ഫെബ്രുവരിയിൽ ഡോ.വില്യം ഹാൾ കേരളത്തിൽ എത്തിയിരുന്നു.തോന്നയ്ക്കലിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം എത്തിയത്. എന്തായാലും നിപ വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ ഉപദേഷ്ടാക്കളുടെ ബാഹുല്യം മൂലം സർക്കാർ ഖജനാവ് ചോരുന്നതല്ലാതെ വേണ്ട വിധം പ്രയോജനപ്പെടുത്തുന്നില്ല എന്ന ആക്ഷേപം ഉയരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP