Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

പുതിയ നിപ കേസുകൾ ഇല്ലാത്തതോടെ കണ്ടെയ്ന്മെന്റ് സോണിൽ ഇളവ്; വടകര താലൂക്കിലെ ഒമ്പത് പഞ്ചായത്തുകളിലെ കണ്ടെയിന്മെന്റ് സോണുകളിൽ ഇളവ്; കടകൾ രാത്രി 8 വരെ തുറക്കാം; എല്ലാ ബാങ്കുകളും ഉച്ചയ്ക്ക് 2 മണി വരെ നിപാ പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കാം

പുതിയ നിപ കേസുകൾ ഇല്ലാത്തതോടെ കണ്ടെയ്ന്മെന്റ് സോണിൽ ഇളവ്; വടകര താലൂക്കിലെ ഒമ്പത് പഞ്ചായത്തുകളിലെ കണ്ടെയിന്മെന്റ് സോണുകളിൽ ഇളവ്; കടകൾ രാത്രി 8 വരെ തുറക്കാം; എല്ലാ ബാങ്കുകളും ഉച്ചയ്ക്ക് 2 മണി വരെ നിപാ പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കാം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: നിപയിൽ ആശ്വാസം ഉണ്ടായതോടെ കോഴിക്കോട് ജില്ലയിൽ കണ്ടെയ്ന്മെന്റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ജില്ലയിൽ നിപ നിയന്ത്രണവിധേയമായ സാഹചര്യത്തിൽ വടകര താലൂക്കിലെ ഒൻപത് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ കണ്ടെയിന്മെന്റ് സോണുകളിലാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്.

മരണപ്പെട്ടവരുടെയും രോഗം പോസിറ്റീവ് ആയവരുടെയും സമ്പർക്ക പട്ടികയിൽപ്പെട്ട എല്ലാവരെയും കണ്ടെത്തുകയും ഇതുവരെ പരിശോധിച്ച സാമ്പിളുകളിൽ പോസിറ്റീവ് കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യാതിരിക്കുകയുമുണ്ടായ പശ്ചാത്തലത്തിലാണ് കണ്ടെയിന്മെന്റ് സോണുകളിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയത്.നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവുകൾ വരുത്താമെന്ന് ആരോഗ്യ വിദഗ്ധ സമിതി നിർദ്ദേശം നൽകിയിട്ടുണ്ട്.

ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാർഡുകൾ, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാർഡുകൾ, തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ 1,2,7,8,9,20 വാർഡുകൾ, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാർഡുകൾ, കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9,10,11,12,13 വാർഡുകൾ, കാവിലും പാറ ഗ്രാമപഞ്ചായത്തിലെ 2,10,11,12,13,14,15,16 വാർഡുകൾ, വില്യാപ്പള്ളി 3,4,5,6,7 വാർഡുകൾ, പുറമേരിയിലെ 13ാം വാർഡും നാലാം വാർഡിലെ തണ്ണിർപ്പന്തൽ ടൗൺ ഉൾപ്പെട്ട പ്രദേശം, ചങ്ങരോത്ത് പഞ്ചായത്തിലെ 1,2,19 വാർഡുകൾ എന്നിവിടങ്ങളിലെ കണ്ടെയിന്മെന്റ് സോണുകൾക്കാണ് ഇളവുകൾ പ്രഖ്യാപിച്ചത്.

ഉത്തരവ് പ്രകാരം കണ്ടെയിന്മെന്റ് സോണിലെ എല്ലാ കടകമ്പോളങ്ങളും രാത്രി 8 മണി വരെ നിപ പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിപ്പിക്കാവുന്നതാണ്. കണ്ടെയിന്മെന്റ് സോണിലെ എല്ലാ ബാങ്കുകളും ഉച്ചയ്ക്ക് 2 മണി വരെ നിപാ പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കാവുന്നതാണ്. മാസ്‌ക്,സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും ആളുകൾ കൂട്ടം കൂടുന്നത് നിയന്ത്രിക്കേണ്ടതുമാണ്.

മറ്റ് നിയന്ത്രണങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരും അതേസമയം സമ്പർക്ക പട്ടികയിൽ പെട്ടിരിക്കുന്ന ആളുകളും നിരീക്ഷണത്തിലുള്ള ആളുകളും കർശനമായ നിയന്ത്രണങ്ങൾ പാലിക്കേണ്ടതും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന കാലയളവ് വരെ ക്വാറന്റൈനിൽ കഴിയേണ്ടതുമാണ്.

ഇന്ന് 37 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടത്. ചികിത്സയിൽ ഉള്ള എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞു. ഈ മാസം 13-ന് കണ്ടെയ്ന്മെന്റ് ആയി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ഇളവുകൾ അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിപയിൽ ആശ്വാസകരമായ സ്ഥിതിയാണെന്നും വകുപ്പുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസും പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP