Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോകത്തെ ഏറ്റവും ഭാഗ്യം ചെയ്ത ഭീകരരിൽ മലയാളികളായ നിമിഷയും സോണിയയും; സിറിയയിൽ നിന്നും അഫ്ഗാനിൽ കടന്നു സേനയ്ക്ക് മുമ്പിൽ കീഴടങ്ങിയത് തൂക്കിക്കൊല്ലുമെന്ന് ഉറപ്പായപ്പോൾ; സിറിയൻ ജയിലിലുള്ള സകല ഐഎസ് തടവുകാരെയും വിചാരണ നടത്താതെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ ശേഷം തൂക്കിക്കൊന്ന് തീർക്കാൻ ഉറച്ച് സിറിയൻ പ്രസിഡന്റ്: വിവരംപുറത്ത് വരും മുൻപ് മുങ്ങിയവരിൽ ഇന്ത്യൻ ഭീകരരും

ലോകത്തെ ഏറ്റവും ഭാഗ്യം ചെയ്ത ഭീകരരിൽ മലയാളികളായ നിമിഷയും സോണിയയും; സിറിയയിൽ നിന്നും അഫ്ഗാനിൽ കടന്നു സേനയ്ക്ക് മുമ്പിൽ കീഴടങ്ങിയത് തൂക്കിക്കൊല്ലുമെന്ന് ഉറപ്പായപ്പോൾ; സിറിയൻ ജയിലിലുള്ള സകല ഐഎസ് തടവുകാരെയും വിചാരണ നടത്താതെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ ശേഷം തൂക്കിക്കൊന്ന് തീർക്കാൻ ഉറച്ച് സിറിയൻ പ്രസിഡന്റ്: വിവരംപുറത്ത് വരും മുൻപ് മുങ്ങിയവരിൽ ഇന്ത്യൻ ഭീകരരും

മറുനാടൻ ഡെസ്‌ക്‌

ഡമാസ്‌കസ്: ലോകത്തെ ഏറ്റവും ഭാഗ്യം ചെയ്ത ഭീകരരെന്ന് വേണം മലയാളികളായ നിമിഷയെയും സോണിയയേയും വിശേഷിപ്പിക്കാൻ. ഇല്ലെങ്കിൽ ഒരിക്കലും ഇവർക്ക് മാതൃരാജ്യത്തേക്ക് മടങ്ങാനോ കുടുംബത്തോടുള്ള ഒത്തു ചേരലിനോ ഒരിക്കലും അവസരം ഒരുങ്ങില്ലായിരുന്നു. ഐഎസ് തീവ്രവാദികളെ വിചാരണ കൂടാതെ കൂട്ടത്തോടെ കൊന്നൊടുക്കി കൊണ്ടിരിക്കുന്ന സിറിയയിൽ നിന്നും അഫ്ഗാനിൽ കടന്ന് സേനയ്ക്ക് മുന്നിൽ കീഴടങ്ങിയതാണ് ഇവർക്ക് ഭാഗ്യമായത്. സിറിയൻ സർക്കാർ തൂക്കിക്കൊല്ലുമെന്ന് ഉറപ്പായപ്പോഴാണ് ഇവർ അവിടെ നിന്നും അഫ്ഗാനിൽ എത്തി സേനയ്ക്ക് മുന്നിൽ കീഴടങ്ങിയത്. ഇതോടെ ജീവൻ മാത്രമല്ല നാട്ടിലേക്ക് തിരികെ പോരാനുള്ള അവസരം കൂടിയാണ് ഈ മലയാളികൾക്ക് ലഭിച്ചിരിക്കുന്നത്. സിറിയൻ അതിർത്തി കടന്നില്ലായിരുന്നെങ്കിൽ ഉറപ്പായും ഇവരെയും സിറിയൻ നിയമത്തിന് വിധേയരാക്കി തൂക്കി കൊല്ലുക തന്നെ ചെയ്യുമായിരുന്നു.

സിറിയൻ ജയിലുകളിൽ കഴിയുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ വിചാരണ കൂടാതെ തൂക്കിക്കൊന്നു കൊണ്ടിരിക്കുകയാണ് സർക്കാർ. ഐഎസ് ഭീകരരായ എല്ലാ ജയിൽ പുള്ളികളെയും സിറിയൻ നിയമത്തിന് വിധേയരാക്കുമെന്നും സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദ് പറഞ്ഞു. ഐസ് അംഗമാവുന്നത് സിറിയയിൽ തൂക്കിക്കൊല്ലാൻ വിധിക്കുന്ന ശിക്ഷയാണ്. അതേസമയം ഐഎസിൽ പെട്ട വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമനെന്നും അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെയാണ് ദമാസ്‌കസിന് അടുത്തുള്ള സയ്ദ്നയാ ജയിലിൽ രഹസ്യമായി സിറിയ തൂക്കിക്കൊന്നതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമേ ആയിരക്കണക്കിന് തടവു പുള്ളികൾ പീഡനത്തെയും പട്ടിണിയെയും തുടർന്ന് മരിച്ചതായും ആംനസ്റ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. ജയിലുകളിൽ തടവുപുള്ളികളെ ദിവസവും ടയർ ഉപയോഗിച്ച് മർദ്ദിക്കാറുണ്ട്. വൈദ്യുതി കടത്തി വിട്ടും ലൈംഗികമായി പീഡിപ്പിച്ചുമെല്ലാം ക്രൂരമായ പീഡനമുറകളാണ് ഐഎസ് തടവു പുള്ളികൾ സിറിയൻ ജയിലിൽ നേരിടുന്നത്. ചിലരൊട് മൃഗങ്ങളെ പോലെ പെരുമാറാൻ ആവശ്യപ്പെടുകയും മറ്റൊരു തടവു പുള്ളിയെ കൊണ്ട് മർദ്ദിപ്പിക്കുകയും കൊല്ലിക്കുകയും ചെയ്യും.

പാരിസ് മാച്ച് മാഗസീനിന് ആസാദ് നൽകിയ അഭിമുഖത്തിൽ സിറിയ ഇപ്പോൾ സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലാണെന്ന് വ്യക്തമാക്കി. ഇക്കഴിഞ്ഞ മാർച്ചിൽ അമേരിക്കയുടെ സഹായത്തോടെ ഐഎസ് തീവ്രവാദികളെ തുരത്തിയ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന് കീഴിൽ നിലവിൽ 10,000 പട്ടാളക്കാരാണ് ഉള്ളത്. ഇതിൽ 2000 പേരും വിദേശികളാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സിറിയൻ സർക്കാർ ഖുർധികൾ കൈയടക്കി വച്ചിരുന്ന പ്രദേശത്തേക്ക് നീങ്ങിയിട്ടുണ്ട്. സിറിയൻ സ്റ്റേറ്റിനു കീഴിലുള്ള പ്രദേശങ്ങളിലുള്ള എല്ലാ തീവ്രവാദികളേയും സിറിയൻ നിയമത്തിന് വിധേയരാക്കുമെന്നും ഫ്രഞ്ച് മാഗസീന് നൽകിയ അഭിമുഖത്തിൽ ആസാദ് പറഞ്ഞു.

സിറിയയിലെ ജയിലുകളിലായി 12ഓളം ബ്രിട്ടീഷ് ജിഹാദികിളാണ് ഉള്ളത്. അതന് പുറമേ ഡസൻ കണക്കിന് സ്ത്രീകളും കുട്ടികളും വെവ്വേറെ ക്യാംപുകളിൽ കഴിയുന്നുണ്ട്. ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തവരാണ് ഇവരിൽ കൂടുതലും. പലരും കൗമാരക്കാരായിരിക്കുമ്പോൾ തന്നെ ഐഎസിൽ ചേർന്നവരാണ്. കൗമാരക്കാരും വിദ്യാസമ്പന്നരുമെല്ലാം ഇക്കൂട്ടത്തിൽ പെടുന്നു. ഇറാഖിലും നിരവധി ഐഎസ് തീവ്രവാദികളെയാണ് വിചാരണ കൂടാതെ തൂക്കിക്കൊന്നത് ഇതിൽ ഭൂീരിപക്ഷവും വിദേശികളാണ്. മിക്ക യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ രാജ്യത്ത് നിന്നും ഐഎസിൽ ചേരാൻ ഓടിപ്പോയ പൗരന്മാരെ തിരികെ കൊണ്ടു വരുന്നത് നിരസിച്ചു. നിരവധി ഫ്രഞ്ച് ഐസ് തടവുകാർ വിചാരണയ്ക്ക് ശേഷം ഇറാക്കിൽ തൂക്കിലേറ്റപ്പെട്ടു. കഴിഞ്ഞ മാസമാണ് അമേരിക്കൻ പട്ടാളം വടക്ക് പടിഞ്ഞാറൻ സിറിയയിൽ നടത്തിയ കമാൻഡോ ഓപ്പറേഷനിൽ ഐഎസ് തലവനായ അബൂബക്കർ അൽ ബാഗ്ദാദിയെ കൊലപ്പെടുത്തിയത്.

2016-ലാണ് നിമിഷ എന്ന ഫാത്തിമയും ഭർത്താവ് ഇസയും ശ്രീലങ്ക വഴി അഫ്ഗാനിലേക്ക് കടന്നത്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിൽ അവസാനവർഷ ബി.ഡി.എസ്. വിദ്യാർത്ഥിനിയായിരിക്കെയാണ് ഫാത്തിമ എന്ന പേര് സ്വീകരിച്ച് നിമിഷ അമ്മ ബിന്ദുവിനെയും കുടുംബത്തേയും ഉപേക്ഷിച്ച് കടൽ കടക്കുന്നത്. അന്ന് നിമിഷയുടെ ഭർത്താവായി മാറിയത് പാലക്കാട് സ്വദേശിനി ്രേഗസിയുടെ മകനായ ഈസയും. നദ്വത്തുൽ മുജാഹിദീന്റെ സജീവപ്രവർത്തകരായ ആയിശ, മറിയ എന്നിവർ വഴി പരിചയപ്പെട്ട ബെക്‌സൻ വിൻസെന്റ് എന്ന ഗ്രേസിയുടെ മകനാണ് ഈസ എന്ന് പേര് സ്വീകരിച്ച് ഇസ്ലാമിലേക്ക് മതം മാറുന്നത്. ഈ ഈസയാണ് നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. നിമിഷ ഫാത്തിമയാകുന്നത് അമ്മയായ ബിന്ദുവും കുടുംബവും അറിയാതിരിക്കുന്നത് പോലെസ് ബെക്‌സൻ വിൻസെന്റ് എന്ന ഈസ മതം മാറിയത് അമ്മയായ ഗ്രേസി അറിഞ്ഞിരുന്നില്ല. സമാനദുഃഖിതരുടെ ഈ കൂട്ടായ്മ പിന്നീട് ഇവരുടെ മോചനത്തിനും വാർത്തകൾക്കും വേണ്ടി കാത്തിരിക്കുകയായിരുന്നു.

മൂന്നു ദിവസം മുൻപാണ് കീഴടങ്ങിയ ആളുകളുടെ വിവരം ഇന്ത്യയിലേക്ക് എത്തുന്നത്. എൻഐഎ സംഘമാണ് കീഴടങ്ങിയവരുടെ ഫോട്ടോ കാണിച്ചത്. അതിൽ എന്റെ കൊച്ചു മകൾ ഉമ്മക്കുൽസുവുണ്ട്. മകളുടെ ഭർത്താവ് ഈസയുണ്ട്. ഇവരുടെ ചിത്രം വളരെ വ്യക്തമാണ്. കുട്ടിയുടെ ചിത്രം എന്റെ കൈവശമുണ്ടായിരുന്നു. അതുകൊണ്ട് എൻഐഎയ്ക്ക് മുൻപിൽ എനിക്ക് തിരിച്ചറിയാൻ വിഷമം വന്നില്ല. ബുർഖ ധാരികളായ യുവതികളുടെ കൂട്ടത്തിൽ എന്റെ മകളുണ്ട്. കൊച്ചു മകളും മരുമകനും ഉള്ളതിനാൽ മകളും അവിടെ സുരക്ഷിത തന്നെ. അവർ ഡൽഹിയിലെത്തി എന്നും തിരുവനന്തപുരത്ത് എത്തി എന്നുമുള്ള വാർത്തകൾ നിങ്ങൾക്ക് താമസിയാതെ കേൾക്കാം. മൂന്നു വർഷമായി ഓരോ വാർത്തകൾക്കും ഞാൻ ചെവിയോർക്കുകയായിരുന്നു. നിശബ്ദമായ പോരാട്ടമായിരുന്നു. എനിക്ക് ഒപ്പമുണ്ടായിരുന്നത് മാധ്യമങ്ങളും എൻഐഎയും മാത്രമാണ്. എല്ലാ വിവരങ്ങളും എനിക്ക് കേന്ദ്ര സർക്കാരിൽ നിന്നുമാണ് ലഭിച്ചത്. എൻഐഎയും ലഭ്യമായ എല്ലാ വിവരങ്ങളും എനിക്ക് നൽകുകയും ചെയ്തു. എനിക്ക് അറിയാവുന്ന തെളിവുകൾ വെച്ച് ഇത് ഈസ, ഇതുകൊച്ചു മകൾ എന്ന് ഞാനാണ് ഐഡന്റിഫൈ ചെയ്തത്. ഇതാണ് എൻഐഎ ശരിവെച്ചത്. ഇവരെ തിരികെ എത്തിക്കുന്ന പ്രോസസ് നടന്നുകൊണ്ടിരിക്കുന്നു എന്നാണ് എൻഐഎ അറിയിച്ചത്. എനിക്കും ഇത് മാത്രമേ അറിയൂ. അവർ വന്നാൽ എല്ലാവരെയും ഞാൻ വിളിക്കും-ബിന്ദു പറയുന്നു.

ആറ്റുകാൽ സ്വദേശിനി നിമിഷ, ഇസ്ലാം മതത്തിലേക്കു മാറിയത്. സെക്രട്ടേറിയറ്റിനു പിന്നിലുള്ള ഊറ്റുകുഴിയിലെ സലഫി സെന്ററിൽ വച്ചാണെന്ന് പൊലീസിന്റെ സ്ഥിരീകരിച്ചിരുന്നു. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജ് അവസാനവർഷ വിദ്യാർത്ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവർത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചത്. അന്നത്തെ കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ട് അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാറിനു സമർപ്പിച്ച റിപ്പോർട്ടിൽ പെൺകുട്ടിയുടെ ജീവിതരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചും പറയുന്നുണ്ട്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാൾ കേരള നദ്വത്തുൽ മുജാഹിദീനിലെ സജീവ അംഗമായിരുന്നു. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

പിന്നീട് നിമിഷ ഫാത്തിമ നദ്വത്തുൽ മുജാഹിദീന്റെ യോഗങ്ങളിലും ക്ലാസുകളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. പഠിച്ചിരുന്ന കോേളജിലെ സീനിയർ വിദ്യാർത്ഥികളും നദ്വത്തുൽ മുജാഹിദീന്റെ സജീവപ്രവർത്തകരുമായ ആയിശ, മറിയ എന്നിവർ വഴിയാണ് ബെക്‌സൻ വിൻസെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹംകഴിക്കുന്നതും. ബന്ധുക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് കോടതിയിൽ ഹാജരായപ്പോൾ, നിമിഷ ഫാത്തിമ ബുർഖ ധരിച്ചിരുന്നുവെന്ന് അമ്മ ബിന്ദു വെളിപ്പെടുത്തിയിരുന്നു. പ്രായപൂർത്തിയായ പെൺകുട്ടി ഭർത്താവിനൊപ്പം പോകാൻ താത്പര്യം പറഞ്ഞപ്പോൾ കോടതി അന്ന് അതംഗീകരിക്കുകയായിരുന്നു. വെറും നാലു ദിവസത്തെ പരിചയം വച്ചാണ് അവർ വിവാഹിതരായതെന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കൾ വീട്ടുകാർക്കു നൽകിയ സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP