Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പരീക്ഷയ്ക്ക് തൊട്ട് മുമ്പുള്ള മാർച്ചിന് വരാൻ പറ്റില്ലെന്ന് വേദനയോടെ സ്റ്റാറ്റസ് ഇട്ടപ്പോൾ കണ്ണിലെ കരടായി; എക്‌സാം എഴുതാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയത് ചെയർമാൻ; ഫ്രീഡം പരേഡിനിടെ തളർന്ന് വീണിട്ടും ഒരിറ്റ് വെള്ളം പോലും നൽകിയില്ല; ക്യാന്റീനിൽ ഒന്നാം വർഷക്കാരെ പ്രവേശിപ്പിക്കാറുമില്ല; അഖിലിനെ കുത്തിയ നസീം മുമ്പ് ഒളിവിൽ കഴിഞ്ഞത് കോളേജിൽ; മുഖം മറയ്ക്കാതെ സത്യംവെളിപ്പെടുത്തി നിഖില; യൂണിവേഴ്‌സിറ്റി കോളേജിലെ ക്രൂരതകൾ ആത്മഹത്യാ മുനമ്പ് വരെ എത്തിച്ച 'ഇര' തുറന്നു പറയുമ്പോൾ

പരീക്ഷയ്ക്ക് തൊട്ട് മുമ്പുള്ള മാർച്ചിന് വരാൻ പറ്റില്ലെന്ന് വേദനയോടെ സ്റ്റാറ്റസ് ഇട്ടപ്പോൾ കണ്ണിലെ കരടായി; എക്‌സാം എഴുതാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയത് ചെയർമാൻ; ഫ്രീഡം പരേഡിനിടെ തളർന്ന് വീണിട്ടും ഒരിറ്റ് വെള്ളം പോലും നൽകിയില്ല; ക്യാന്റീനിൽ ഒന്നാം വർഷക്കാരെ പ്രവേശിപ്പിക്കാറുമില്ല; അഖിലിനെ കുത്തിയ നസീം മുമ്പ് ഒളിവിൽ കഴിഞ്ഞത് കോളേജിൽ; മുഖം മറയ്ക്കാതെ സത്യംവെളിപ്പെടുത്തി നിഖില; യൂണിവേഴ്‌സിറ്റി കോളേജിലെ ക്രൂരതകൾ ആത്മഹത്യാ മുനമ്പ് വരെ എത്തിച്ച 'ഇര' തുറന്നു പറയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പാളിനും എസ്എഫ്‌ഐക്കുമെതിരെ നിർണായക വെളിപ്പെടുത്തലുമായി മുൻവിദ്യാർത്ഥിനി രംഗത്ത്. പ്രിൻസിപ്പാൾ എസ്എഫ്‌ഐയുടെ കയ്യിലെ പാവയാണെന്ന് നേരത്തെ ആത്മഹത്യക്ക് ശ്രമിച്ച നിഖില പറഞ്ഞു.അഖിലിനെ എസ് എഫ് ഐ നേതാക്കൾ കുത്തി പരിക്കേൽപ്പിച്ചതോടെയാണ് മുഖം പോലും പുറത്തു കാട്ടി പെൺകുട്ടി രംഗത്ത് വരുന്നത്. തന്റെ അവസ്ഥ ഇനിയാർക്കും ഉണ്ടാകരുതെന്ന പ്രതീക്ഷയുമായാണ് നിഖില തന്റെ പേരും മറ്റും ചർച്ചയാക്കാൻ തയ്യാറാകുന്നത്. ഏഷ്യാനെറ്റ് ന്യൂസിലാണ് നിഖില തനിക്ക് പറ്റിയതെന്തെന്ന് വിശദീകരിക്കുന്നത്.

കോളേജിൽ എസ്എഫ്‌ഐക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് പ്രിൻസിപ്പാളാണ്. അഖിലിനെ കുത്തിയ കേസിലെ പ്രതിയായ നസീം മുമ്പ് ഒളിവിൽ കഴിഞ്ഞത് കോളേജിൽ തന്നെയായിരുന്നു. പൊലീസുകാരനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് നസീം കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് മുറിയിൽ ഒളിവിൽ കഴിഞ്ഞത്. ഒന്നാം വർഷ വിദ്യാർത്ഥികളെ കോളേജ് കാന്റീനിൽ പ്രവേശിക്കാൻ എസ്എഫ്‌ഐ പ്രവർത്തകർ അനുവദിക്കില്ല. അതിനെ ചോദ്യം ചെയ്താൽ പഠിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തും. എല്ലാവരും എസ്എഫ്‌ഐയിൽ ചേർന്നേ പറ്റൂ എന്നാണ് അവരുടെ നിലപാട്. എതിർത്തു നിന്ന പലരെയും കോളേജിൽ നിന്ന് പറഞ്ഞുവിട്ടിട്ടുണ്ട് എന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയിരുന്നതെന്നും നിഖില പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജിലെ കാടത്തവും ക്രൂരതയുമാണ് അഖില തുറന്നു പറയുന്നത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യക്കു ശ്രമിച്ച ബിരുദ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു നിഖില. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച അഖില ടിസി വാങ്ങി പോയിരുന്നു. കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നും പഠിക്കാനാണ് താത്പര്യമെന്നുമാണ് കുട്ടി പറഞ്ഞത്. ഒരുപാട് ആഗ്രഹിച്ചാണ് പഠിക്കാൻ വന്നതാണ് താനെന്നും പഠിക്കാനുള്ള അന്തരീക്ഷം കോളേജിൽ ഇല്ലെന്നും ചില യൂണിയൻ നേതാക്കൾ പ്രശ്നക്കാരാണെന്നും കുട്ടി പറഞ്ഞു. തന്റെ ആത്മഹത്യ കുറിപ്പിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും നിർബന്ധിച്ചു പരുപാടികളിൽ പങ്കെടുപ്പിച്ചുവെന്നും വിദ്യാർത്ഥിനി പറഞ്ഞു. പരാതി പിൻവലിക്കാൻ ആരുടെയും സമർദ്ദമുണ്ടായിട്ടില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞിരുന്നു. അപ്പോഴൊന്നും പേരും മറ്റും വിവരങ്ങളും പുറത്തു വരരുതെന്ന് അഖിലയും കുടുംബവും ആഗ്രഹിച്ചിരുന്നു. എന്നാൽ അഖിലിന് കുത്തേറ്റതോടെ പരസ്യ വിമർശനവുമായി അഖില രംഗത്ത് വരികയായിരുന്നു.

യൂണിവേഴ്‌സിറ്റി കോളേജിൽ ഒന്നാം വർഷ കെമിസ്ട്രി വിദ്യാർത്ഥിനിയായിരിക്കെയാണ് അഖില ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അതിനിടയിലാണ് കോളേജ് ക്യംപസിനകത്ത് രക്തം വാർന്നു കിടക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. തിരുവനന്തപുരം ആലംകോട് സ്വദേശിനിയാണ് പെൺകുട്ടി. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. എസ് എഫ് ഐയും യൂണിവേഴ്‌സിറ്റിയിലെ നേതാക്കളുമായിരുന്നു പ്രതിസ്ഥാനത്ത്. ആത്മഹത്യാ കുറിപ്പും ചർച്ചായായി. എസ്എഫ്‌ഐക്കും കോളേജ് പ്രിൻസിപ്പലിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് കുറിപ്പിൽ ഉണ്ടായിരുന്നത്. എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാർച്ചിന് നിർബന്ധിച്ച് കൊണ്ടുപോയി. കരഞ്ഞുപറഞ്ഞിട്ടും ക്ലാസിലിരിക്കാൻ അനുവദിച്ചില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. എന്നിട്ടും സമ്മർദ്ദത്തിലൂടെ കുട്ടിയെ കേസിൽ നിന്ന് പിന്തിരിപ്പിച്ച് എസ് എഫ് ഐക്കാരെ രക്ഷിച്ചു. ഇതേ എസ് എഫ് ഐക്കാരാണ് അഖിലിനെ കുത്തിമലർത്തിയത്. ഇതോടെയാണ് മുഖം പുറത്തു കാട്ടി സത്യം നിഖില വിളിച്ചു പറയുന്നത്.

അവിടെ വരുന്നവരെല്ലാം എസ് എഫ് ഐയ്ക്കാരാണ്. കോളേജ് തുടങ്ങുമ്പോൾ ഫസ്റ്റ് ഇയർ ബാച്ചിലെ സ്റ്റുഡന്റിനെ കാണാൻ എസ് എഫ് ഐ നേതാക്കളും യൂണിയൻ ഭാരവാഹികളും എത്തും. അതിന് ശേഷം പറയുന്നതു പോലെ കേട്ട് നിൽക്കണമെന്ന് പറയും. എസ് എഫ് ഐ എതിർത്താൽ എക്‌സാം എഴുതാൻ അനുവദിക്കില്ലെന്ന് പറയും. എല്ലാവരും എല്ലാ ജാഥയ്ക്കും പോകണം. ആദ്യമൊക്കെ പോയി. നിരന്തരമായപ്പോൾ എതിർത്തു. ഒരു ദിവസം ഫസ്റ്റ് സെം എക്‌സാമിന്റെ തലേദിവസം പരിപാടിക്ക് പെൺകുട്ടികൾ എത്തണം എന്ന് വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശം കണ്ടു. ഇതിനോട് പ്രതികരിച്ചു. വാട്‌സാപ്പിൽ സ്റ്റാറ്റസ് ഇട്ടു. ഇതോടെ കണ്ണിലെ കരടായി. പരീക്ഷയ്ക്ക് തൊട്ട് മുമ്പ് ചെയർമാൻ വിളിച്ചു കാര്യങ്ങൾ ചോദിച്ചു. എതിർത്താൽ ഒറ്റപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.

അതിന് ശേഷം എല്ലാ പരിപാടിക്കും ഞാൻ പോകണമെന്ന് അവർ വാശി പിടിച്ചു. ഞാൻ ചെല്ലുന്നുണ്ടോ എന്ന് നോക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തി. ഫ്രീഡം പരേഡിൽ പോയി തലകറങ്ങി വീണപ്പോൾ വെള്ളം പോലും തന്നില്ല. വാലന്റൈൻ ദിനം മൂന്നര മണിക്ക് പതിവ് പോലെ വീട്ടിലേക്ക് പോകാൻ ഗേറ്റിലെത്തിയപ്പോൾ രണ്ട് ചേട്ടന്മാർ തടഞ്ഞു. എന്നാൽ യൂണിയനുമായി അടുപ്പമുള്ള പെൺകുട്ടികളെ പുറത്തേക്ക് വിടുകയും ചെയ്തു. അവർക്കൊപ്പം നിൽക്കുന്നവർക്ക് മാത്രം ജനാധിപത്യം. സോഷ്യൽസവും ജനാധിപത്യവും അവർക്ക് മാത്രം. ഇതിനെതിരെയാണ് താൻ പ്രതികരിച്ചതെന്ന് നിഖല പറയുന്നു. കോളേജ് പ്രിൻസിപ്പൽ ഇവർ പിന്തുണയാണ്-നിഖില പറയുന്നു. ഡ്രഗ്‌സും ആൽക്കഹോളും എല്ലാം അവിടെയുണ്ടെന്നും നിഖില വിശദീകരിക്കുന്നു.

ക്യാമ്പസിൽ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് എസ്എഫ്‌ഐ നേതാക്കളാണ്. മദ്യവും മയക്കുമരുന്നും വരെ ക്യാമ്പസിലുണ്ട്. വിവിധ കേസിലുള്ള പ്രതികൾ ഒളിവിൽ കഴിയുന്നത് ക്യാമ്പസിന് അകത്താണെന്നും പ്രിൻസിപ്പാൾ പോലും എസ്എഫ്‌ഐയുടെ കയ്യിലെ പാവയാണെന്നും യൂണിവേഴിസിറ്റി കോളേജിൽ നിന്ന് പഠനമുപേക്ഷിച്ച് പോയ നിഖില പറയുന്നു. യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റിന്റെ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനങ്ങൾ ആദ്യം ചർച്ചയായതും നിഖിലയുടെ ചെറുത്ത് നിൽപ്പോടെയായിരുന്നു. പഠിക്കാനുള്ള നല്ല അവസരം വേറെ കിട്ടിയിട്ടും നല്ലരീതിയിൽ പഠിക്കണം എന്ന് ആഗ്രഹിച്ചാണ് യൂണിവേഴ്‌സിറ്റി കോളേജ് തെരഞ്ഞെടുത്തത്. മികച്ച ലൈബ്രറി സംവിധാനം അടക്കമുള്ള കാര്യങ്ങളാണ് കോളേജിൽ ചേരുമ്പോഴുണ്ടായിരുന്ന പരിഗണന. എന്നാൽ പ്രതീക്ഷിച്ചതോ സ്വപ്നം കണ്ടതോ ആയ അനുഭവമല്ല യൂണിവേഴ്‌സിറ്റി കോളേജിൽ ഉണ്ടായതെന്നാണ് നിഖില പറയുന്നത്.

കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് എസ്എഫ്‌ഐ ആണെന്നാണ് അവർ അവകാശപ്പെട്ടിരുന്നത്. ചോദ്യം ചെയ്താൽ പരീക്ഷ എഴുതിക്കില്ലെന്നും ജീവിതം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തും. സമരങ്ങൾക്കും പ്രകടനങ്ങൾക്കും നിർബന്ധിച്ച് കൊണ്ട് പോകും. സമരപരിപാടികൾക്ക് പങ്കെടുക്കുന്നു എന്ന് ഉറപ്പ് വരുത്താൻ ഡിപ്പാർട്ട്‌മെന്റിൽ വേറെ വിദ്യാർത്ഥികളെ ഏർപ്പാടാക്കിയിരുന്നു എന്നും നിഖില പറയുന്നു. പഠന സാഹചര്യം നഷ്ടപ്പെടുത്തുന്ന എസ്എഫ്‌ഐ നയങ്ങളിൽ എതിർപ്പ് അറിച്ചപ്പോൾ മാനനസികമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അദ്ധ്യാപകർ പോലും ഒപ്പം നിൽക്കാനുണ്ടായില്ല. അവരങ്ങനെയാണെന്ന പ്രതികരണമാണ് പലപ്പോഴും അദ്ധ്യാപകരിൽ നിന്ന് ഉണ്ടായത്. തിരഞ്ഞുപിടിച്ച് ഉപദ്രവം പതിവായപ്പോൾ പ്രിൻസിപ്പാളിനെ കണ്ട് കാര്യങ്ങൾ കരഞ്ഞ് പറഞ്ഞു. പക്ഷെ പ്രിൻസിപ്പാളിന്റെ പ്രതികരണം തീർത്തും നിരാശാ ജനകമാണെന്നും നിഖില പറഞ്ഞു. അങ്ങേഅറ്റം മനസ് മടുത്താണ് ജീവിതം അവസാനിപ്പിക്കാൻ പോലും തീരുമാനിച്ചത്. കൂട്ടുകാർക്കെങ്കിലും മികച്ച പഠനത്തിന് അവസരം കിട്ടട്ടെ എന്ന് മാത്രമാണ് കരുതിയത് എന്നും നിഖില പറഞ്ഞു. വിവിധ കേസുകളിൽ പ്രതിയാകുന്ന എസ്എഫ്‌ഐ പ്രവർത്തകർ ഒളിവിൽ കഴിയുന്നത് പോലും കോളേജിന് അകത്താണ്. രാത്രിപോലും പുറത്ത് മദ്യവും മയക്കുമരുന്നും പോലും ക്യാമ്പസിന് അകത്ത് ഉണ്ടെന്നും നിഖില പറയുന്നു. 

അതിനിടെ അഖിലിന് കുത്തേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജീവനിൽ പേടിയുണ്ടെന്ന് അഖിലിന്റെ സുഹൃത്ത് ജിതിൻ പറയുന്നു. സംഭവം നടന്ന അന്ന് തന്നെ കേസ് ഒതുക്കിത്തീർക്കാൻ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി ഇടപെട്ടു എന്നാണ് അഖിലിന്റെ സുഹൃത്ത് ജിതിന്റെ വെളിപ്പെടുത്തൽ. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബ് അടക്കം പ്രശ്‌നത്തിൽ ഇടപെട്ടു സംസാരിച്ചെന്നും ജിതിൻ പറഞ്ഞു. അക്രമികൾക്ക് എസ്എഫ്‌ഐ നേതാക്കൾ അഭയം നൽകിയെന്ന് യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥി കൂട്ടായ്മ പ്രതിനിധിയായ ജിതിൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതോടെയാണ് ജതിന് ഭീഷണിയെത്തുന്നത്.

യൂണിവേഴ്‌സിറ്റി കോളേജിൽ സംഘർഷത്തെത്തുടർന്ന് വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ എസ്എഫ്‌ഐക്കെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. സംഘർഷത്തിനു പിന്നിൽ എസ്എഫ്‌ഐക്കാരാണെന്നും കുത്തേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പോലും അവർ സമ്മതിച്ചില്ലെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. കോളേജ് കാന്റീനിലിരുന്ന് പാട്ട് പാടിയ വിദ്യാർത്ഥികളെ എസ്എഫ്‌ഐ പ്രവർത്തകർ വന്ന് തടഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു. അവിടെയിരുന്ന് പാട്ടുപാടരുതെന്നും ക്ലാസ്സിലേക്ക് പോകണമെന്നും എസ്എഫ്‌ഐ പ്രവർത്തകർ നിർദ്ദേശിച്ചു. വളരെ മോശം ഭാഷയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തുടർന്നാണ് വാക്കേറ്റവും സംഘർഷവുമുണ്ടായത്. ഇതിനിടയിലാണ് വിദ്യാർത്ഥികളിലൊരാളെ എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിലേക്ക് കൊണ്ടുപോയതും മർദ്ദിച്ചതും. മർദ്ദനത്തിനിടെ കത്തികൊണ്ട് കുത്തിപ്പരുക്കേൽപ്പിക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ശ്രമം എസ്എഫ്‌ഐക്കാർ തടഞ്ഞെന്നും ഗേറ്റ് പൂട്ടിയിട്ടെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു.

കുത്തേറ്റ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അഖിൽ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അഖിലും എസ്എഫ്‌ഐ പ്രവർത്തകനാണ്. ഇതിനെത്തുടർന്നാണ് എസ്എഫ്‌ഐ അനുഭാവികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ പരസ്യമായി പ്രതിഷേധം ആരംഭിച്ചത്. കോളേജിലെ എസ്എഫ്‌ഐ നേതൃത്വത്തിനെതിരെയാണ് ഇവരുടെ പ്രതിഷേധം. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ തടഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP