Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മറക്കാനാവുന്നില്ല നിധിനേ.. ഇന്ന് നീ ഉണ്ടായിരുന്നെങ്കിൽ..! ഇന്ന് ലോക രക്തദാന ദിനം ആചരിക്കുമ്പോൾ വേദനയായി നിധിൻ ചന്ദ്രന്റെ വിയോഗം; നിതിന്റെ സ്മരണക്കായി ദുബായിലും കേരളത്തിലും രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു ബ്ലഡ് ഡോണേഴ്‌സ് ഫോറമും സുഹൃത്തുക്കളും; പിറന്നാളുകളും വിവാഹവാർഷിക ദിനങ്ങളും എല്ലാം നിതിന് രക്തദാന ദിനങ്ങൾ കൂടി ആയിരുന്നു; പൂർണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നത് ഭാര്യ ആതിരയും

മറക്കാനാവുന്നില്ല നിധിനേ.. ഇന്ന് നീ ഉണ്ടായിരുന്നെങ്കിൽ..! ഇന്ന് ലോക രക്തദാന ദിനം ആചരിക്കുമ്പോൾ വേദനയായി നിധിൻ ചന്ദ്രന്റെ വിയോഗം; നിതിന്റെ സ്മരണക്കായി ദുബായിലും കേരളത്തിലും രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു ബ്ലഡ് ഡോണേഴ്‌സ് ഫോറമും സുഹൃത്തുക്കളും; പിറന്നാളുകളും വിവാഹവാർഷിക ദിനങ്ങളും എല്ലാം നിതിന് രക്തദാന ദിനങ്ങൾ കൂടി ആയിരുന്നു; പൂർണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നത് ഭാര്യ ആതിരയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ന് ലോക രക്തദാന ദിനം ആചരിക്കുന്നത് നിധിൻ ചന്ദ്രന്റെ ഓർമ്മകളിൽ. രക്തദാനം ശീലവും ലക്ഷ്യവുമായി കണ്ട പേരാമ്പ്ര സ്വദേശി നിധിന്റെ ഓർമ്മകളിൽ കേരളത്തിലും വിദേശത്തുമായി നിരവധി പേരാണ് പങ്കാളികളായത്. ഈ ദിനത്തിലേ വേദന നിറഞ്ഞ ഓർമ്മകളായി മാറുകയായിരുന്നു നിധിൻ. നിധിന്റെ സ്മരണയ്ക്കായി സുഹൃത്തുക്കൾ നാട്ടിലും ദുബായിലും രക്ത ദാന പരിപാടികൾ സംഘടിപ്പിച്ചു.

രക്ത ദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഈ പുതിയ കാലത്ത് അധികം വാചാലമാവേണ്ടതില്ല.സ്വമേധയാ രക്ത ധാനത്തിന് തയാറാവുകയും തനിക്ക് ചുറ്റുമുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത വ്യക്തിയായിരുന്നു നിധിൻ ചന്ദ്രൻ. ദുബായിലെ താമസ സ്ഥലത്ത് ഉറക്കത്തിൽ നിന്നും മരണത്തിലേക്ക് വഴുതി വീണ നിധിന് രക്ത ദാനത്തിന്റെ മഹത്വം വളരെ മുമ്പേ തിരിച്ചറിഞ്ഞിരുന്നു. പിറന്നാളുകളും വിവാഹ വാർഷിക ദിനങ്ങളും എല്ലാം നിധിന് രക്തദാന ദിനങ്ങൾ കൂടി ആയിരുന്നു. പൂർണ പിന്തുണയുമായി ഭാര്യ ആതിരയും.

അകാലത്തിൽ തങ്ങളെ വിട്ടു പോയ നിതിന്റെ ഓർമയിൽ സുഹൃത്തുക്കൾ രക്ത വാഹിനി മിഷൻ സംഘടിപ്പിച്ചു. രക്തധാനത്തിനായി തയാറായ ആളുകളുമായി പുറപ്പെട്ട ബസ് പേരാമ്പ്രയിലെ വീടിന് മുന്നിൽ വച്ച് നിതിന്റെ അച്ഛൻ രാമചന്ദ്രൻ ഫൽഗ് ഓഫ് ചെയ്തു. നിതിന്റെ സ്മരണയിൽ ദുബായിലും രക്ത ധാന ക്യാമ്പുകൾ സംഘടിപ്പിച്ചു. നിതിൻ പകർന്നു തന്ന സന്ദേശം വരും രക്ത ദാന ദിനങ്ങളിലും സുഹൃത്തുക്കളുടെ പ്രവർത്തനങ്ങൾക്ക് ഊർജം പകരും.

പേരാമ്പ്രയിലെ നിധിൻ ചന്ദ്രന്റെ ഓർമയ്ക്കായി രക്തദാന പ്രവർത്തനവും സജീവമാക്കി കൂട്ടുകാർ. നിധിനും സുഹൃത്തുക്കളും ചേർന്ന് രൂപം കൊടുത്ത എമർജൻസി ബ്‌ളഡ് ഡോണേഴ്‌സ് ടീമിന്റെ നേതൃത്വത്തിലാണ് രക്തദാനം. പ്രവാസികളായ ഗർഭിണികളെ നാട്ടിലെത്തിക്കാൻ നിധിനും ഭാര്യ ആതിരയും നടത്തിയ നിയമപോരാട്ടവും ശ്രദ്ധേയമായിരുന്നു. നിധിന്റെ പിതാവ് രാമചന്ദ്രനാണ് രക്തദാതാക്കളുടെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. നിധിന്റെ നാട്ടിൽനിന്ന് രണ്ടുബസുകളിലായി 52 പേർ കോഴിക്കോട് മെഡിക്കൽ കോളജിലെത്തി.

നിധിന്റെ വിയോഗദിനം മുതൽ ഇന്നുവരെ ഇതു പോലെ അഞ്ചുബസുകളാണ് രക്തവാഹിനിയായി ആശുപത്രികളിലെത്തിയത്. നിപ്പാ കാലത്താണ് രക്തദാനത്തിന്റെ പ്രസക്തി തിരിച്ചറിഞ്ഞ് എമർജൻസി ബ്‌ളഡ് ഡോണേഴ്‌സ് ടീം പ്രവർത്തനം തുടങ്ങിയത്. ദുബായിലെത്തിയ നിധിൻ കോവിഡ് കാലത്ത് അവിടെനിന്ന് പ്രവർത്തനങ്ങൾ തുടരുന്നതിനിടിയിലാണ് അകാലത്തിൽ പൊലിഞ്ഞത്. നാട്ടിലെത്താൻ നിധിനും ടിക്കറ്റ് ലഭിച്ചിരുന്നുവെങ്കിലും ആതിരയെ മാത്രം നാട്ടിലേക്ക് അയച്ച് നിധിന്റെ ടിക്കറ്റ് മറ്റൊരാൾക്ക് നൽകുയായിരുന്നു.

നിധിന്റെ ഓർമ്മകളിൽ ബ്ലഡ് ഡോണേഴ്‌സ് കേരള - തിരുവനന്തപുരം ഇന്ന് ജനറൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഇൻ ഹൗസ് രക്തദാന ക്യാമ്പ് നടത്തുന്നു. ലോക്ക് ഡൗൺ തുടങ്ങിയതിനു ശേഷം സുരക്ഷാ-നിയന്ത്രണ മാനദണ്ഡങ്ങൾ നിലനിൽക്കുന്നതു കൊണ്ട് ഇൻ ഹൗസ് രക്തദാന ക്യാമ്പ് ആയി ചുരുങ്ങിയ സാഹചര്യത്തിൽ ഞങ്ങളുടെ സഹോദരന്റെ പേരിലാകും ഈ ക്യാമ്പ് നടക്കുക. കോവിഡ് 19 സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നതുകൊണ്ട് പൂർണമായും സർക്കാർ നിർദേശങ്ങൾ കണിശമായി പാലിച്ചുകൊണ്ട് രക്ത ദാതാക്കളെ കൃത്യമായ ഇടവേളകളിൽ ബ്ലഡ് ബാങ്കിൽ എത്തിച്ചുകൊണ്ടാകും ഈ ഇൻ ഹൗസ് ക്യാമ്പ് നടക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP