Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ​ഗ്രഹിച്ചത് നാ​ഗാലാന്റിലെ റിസോർട്ടിൽ അടിപൊളി ജീവിതം; പദ്ധതികളെല്ലാം പാടെ പൊളിച്ച് എൻഐഎ; ഒടുവിൽ വാളയാർ വഴി കേരളത്തിലും; ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ഉച്ചയോടെ കൊച്ചിയിലെത്തിക്കും

ആ​ഗ്രഹിച്ചത് നാ​ഗാലാന്റിലെ റിസോർട്ടിൽ അടിപൊളി ജീവിതം; പദ്ധതികളെല്ലാം പാടെ പൊളിച്ച് എൻഐഎ; ഒടുവിൽ വാളയാർ വഴി കേരളത്തിലും; ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ഉച്ചയോടെ കൊച്ചിയിലെത്തിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഡിപ്ലോമാറ്റിക് ബാ​ഗേജ് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ഉച്ചയോടെ കൊച്ചിയിൽ എത്തിക്കും. ഇരുവരെയും കൊണ്ട് എൻഐഎ സംഘം വാളയാർ ചെക്ക് പോസ്റ്റ് കടന്നു. സ്വപ്നയേയും സന്ദീപിനേയും വ്യത്യസ്ത വാഹനങ്ങളിലായാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. വൈകിട്ട് കോടതിയിൽ ഹാജരാക്കും. വഴിയിൽ ഉടനീളം പൊലീസ് കനത്ത സുര​ക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വാളയാറിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതികളെ കെ‍ാണ്ടുവരുന്ന വഴിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ വാളയാറിൽ പ്രതിഷേധസമരം നടത്തിയെങ്കിലും പെ‍ാലീസ് ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ ഇരുവരെയും കൊച്ചിയിലെത്തിക്കും എന്നാണ് ലഭിക്കുന്ന വിവരം.

രാവിലെ 11.15 ഓടെയാണ് ബെംഗളൂരുവിൽനിന്നുള്ള എൻ.ഐ.എ. സംഘം പ്രതികളുമായി വാളയാർ അതിർത്തി കടന്നത്. മൂന്ന് വാഹനങ്ങളിലായാണ് എൻ.ഐ.എ. സംഘം പ്രതികളുമായി സഞ്ചരിക്കുന്നത്. കേരളത്തിലേക്ക് പ്രവേശിച്ച വാഹനവ്യൂഹത്തിന് അതിർത്തി മുതൽ കേരള പൊലീസിന്റെ അകമ്പടിയുമുണ്ട്.സ്വപ്ന സുരേഷും സന്ദീപ് നായരും നാഗാലാൻഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെയാണ് പിടിയിലായത്.

ബെംഗളൂരുവിലെത്തി നാഗാലാൻഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോർട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. അതേസമയം, ഫോൺവിളികൾ പിന്തുടർന്ന് എൻഐഎ സംഘം എത്തിയതോടെ പണിപാളി. എസ് ക്രോസ് വാഹനത്തിലാണ് സ്വപ്നയും സന്ദീപും ബെംഗളൂരുവിലെത്തിയത്. ബുധനാഴ്ച ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ് പ്രതികൾ ആദ്യം മുറിയെടുത്തത്. എന്നാൽ ഇവിടെ തിരിച്ചറിയപ്പെടുമോ എന്ന സംശയത്തിൽ കഴിഞ്ഞദിവസം കോറമംഗലയിലെ ഒക്ടേവ ഹോട്ടലിലേക്ക് മാറുകയായിരുന്നു. രണ്ടിടത്തും ഓൺലൈനിലൂടെയാണ് മുറി ബുക്ക് ചെയ്തത്. ഒക്ടേവ ഹോട്ടലിൽ വൈകിട്ട് ആറരയോടെയാണ് ഇരുവരും മുറിയെടുത്തത്. എന്നാൽ ചെക്ക്-ഇൻ ചെയ്ത് അര മണിക്കൂറിനകം എൻ.ഐ.എ. സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

പ്രതികളിൽനിന്ന് പാസ്പോർട്ടും രണ്ട് ലക്ഷം രൂപയും എൻ.ഐ.എ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് ഏഴ് മണിയോടെ പിടിയിലായ ഇരുവരെയും ഞായറാഴ്ച പുലർച്ചെ വരെ ചോദ്യംചെയ്തു. അന്വേഷണ സംഘത്തലവൻ എൻഐഎ ഡിവൈഎസ്‌പി, സി രാധാകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ബംഗലൂരുവിലെത്തിയിരുന്നു. രാത്രിതന്നെ നഗരത്തിലെ എൻഐഎ ഓഫിസിൽ ഇവരെ ചോദ്യം ചെയ്തു. ഭർത്താവിനും രണ്ടുമക്കൾക്കുമൊപ്പം ബംളൂരുവിലെ കോറമംഗല 7 ബ്ലോക്കിലെ അപാർട്‌മെന്റ് ഹോട്ടലിലായിരുന്നു സ്വപ്ന. ഇവിടെ നിന്നാണ് സ്വപ്നയെ എൻഐഎ കസ്റ്റഡിയിലെടുത്തത്. സ്വപ്നയുടെ മകളുടെ ഫോൺ ഓണായതാണ് പ്രതികളെ കുടുക്കാൻ സഹായിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സ്വപ്ന ഒളിവിൽ പോയത്.

സന്ദീപ് നായരുടെ ഫോൺ കോളാണ് ഇരുവരേയും കുരുക്കിയത് എന്നാണ് റിപ്പോർട്ട്. കസ്റ്റംസ് സന്ദീപിന്റെ വീട്ടിൽ പരിശോധന നടത്തുന്ന സമയം സഹോദരനെ സന്ദീപ് ഫോണിൽ വിളിച്ചു. ഇതാണ് സ്വപ്‌നയിലേക്കും സന്ദീപിലേക്കും എത്താൻ വഴി തുറന്നത്. രണ്ട് ദിവസം മുൻപാണ് ഇവർ ബംഗളൂരുവിൽ എത്തിയത്. ഭർത്താവും മക്കളും സ്വപ്‌നക്കൊപ്പം ഉണ്ടായിരുന്നു. ബംഗളൂരുവിൽ എത്തിയത് എസ് ക്രോസ് കാറിലാണ്. സന്ദീപാണ് കാർ ഓടിച്ചിരുന്നത്.

യാത്രാമധ്യ പല ഇടങ്ങളിലും ഇവർ താമസിച്ചു. ആദ്യം താമസിച്ചത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലിൽ പിന്നാലെ കോറമംഗലയിലെ ഒക്ടേവിലേക്ക് മാറി. ഓൺലൈൻ വഴിയാണ് ഇവർ റൂം ബുക്ക് ചെയ്തത്. പിടിയിലാവുമ്പോൾ രണ്ട് മുറികളിലായാണ് താമസിച്ചിരുന്നത്.എൻഐഎ ഹൈദരാബാദ് യൂണിറ്റാണ് ഇവരെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP