Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സ്വർണ്ണക്കടത്തു കേസിൽ എം ശിവശങ്കരൻ പ്രതിയല്ലെന്ന് എൻഐഎ; അറസ്റ്റു ചെയ്യേണ്ട സാഹചര്യവുമില്ല; അത്തരമൊരു നീക്കം ഉണ്ടായാൽ അത് കോടതിയെ അറിയിച്ചേ ചെയ്യൂവെന്ന് എൻഐഎ പ്രോസിക്യൂട്ടർ; മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ മുൻകൂർ ജാമ്യഹർജി തീർപ്പാക്കി; അറസ്റ്റു ഭയന്നു നടുവേദന കലശലായ ശിവശങ്കരന് ആശ്വാസമായി വിധി

സ്വർണ്ണക്കടത്തു കേസിൽ എം ശിവശങ്കരൻ പ്രതിയല്ലെന്ന് എൻഐഎ; അറസ്റ്റു ചെയ്യേണ്ട സാഹചര്യവുമില്ല; അത്തരമൊരു നീക്കം ഉണ്ടായാൽ അത് കോടതിയെ അറിയിച്ചേ ചെയ്യൂവെന്ന് എൻഐഎ പ്രോസിക്യൂട്ടർ; മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ മുൻകൂർ ജാമ്യഹർജി തീർപ്പാക്കി; അറസ്റ്റു ഭയന്നു നടുവേദന കലശലായ ശിവശങ്കരന് ആശ്വാസമായി വിധി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ എൻഐഎ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി. എം. ശിവശങ്കർ കേസിൽ പ്രതിയല്ലെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാൽ ഹർജി പരിഗണിക്കേണ്ടതില്ലെന്നും എൻഐഎ അന്വേഷണ സംഘം കോടതിയെ അറിയിച്ചതോടെയാണ് ഹർജി വേഗത്തിൽ തീർപ്പാക്കിയത്. ഇക്കാര്യം ശിവശങ്കറിന്റെ അഭിഭാഷകൻ സമ്മതിക്കുക കൂടി ചെയ്തതോടെ കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.

ശിവശങ്കറിനെ എൻഐഎ പ്രതി ചേർക്കുന്ന വിവരം ഇതുവരെ പരിഗണിച്ചിട്ടില്ലെന്നാണ് എൻഐഎ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചത്. ഏതെങ്കിലും സാഹചര്യത്തിൽ അറസ്റ്റ് നീക്കമുണ്ടെങ്കിൽ അത് കോടതിയെ അറിയിച്ച ശേഷമേ ഉണ്ടാകൂ എന്നും എൻഐഎയ്ക്കു വേണ്ടി പ്രോസിക്യൂട്ടർ അറിയിച്ചു. ശിവശങ്കറിനെതിരെ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും അറസ്റ്റിനുള്ള നീക്കം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എൻഐഎ കോടതിയിൽ ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. എൻഐഎ കോടതി നല്കി ജാമ്യം ശിവശങ്കരനെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം പകരുന്നതാണ്.

നാളെ വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുത് എന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. നാളെ രണ്ട് ഏജൻസികളുടെയും വാദം കേട്ടശേഷം ശിവശങ്കറിന്റെ അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 തവണ വിവിധ ഏജൻസികൾ നൂറിലേറെ മണിക്കൂർ തന്നെ ചോദ്യം ചെയ്തതായി ശിവശങ്കർ കോടതിയിൽ നൽകിയ അപേക്ഷയിൽ പറയുന്നു. അന്വേഷണത്തോട് താൻ പൂർണമായും സഹകരിക്കുന്ന പശ്ചാത്തലത്തിൽ അറസ്റ്റ് ഇല്ലാതെ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കർ ആവശ്യപ്പെട്ടിരുന്നത്.

അതേസമയം മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് എൻ.ഐ.എ കോടതിയിൽ റിപ്പോർട്ടും നൽകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, അതിന് വിരുദ്ധമായാണ് ഇക്കുറി എൻഐഎ നിലപാട് സ്വീകരിച്ചത്. കേസിൽ ഇതുവരെ 11 തവണയായി അന്വേഷണ ഏജൻസികൾ നൂറു മണിക്കൂറിലേറെ ചോദ്യംചെയ്തതായി ശിവശങ്കർ കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും ആവശ്യപ്പെട്ടാൽ ഇനിയും ഹാജരാകാൻ തയ്യാറാണെന്നും പറയുന്നു. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.

നേരത്തെ എൻഫോഴ്സ്മെന്റ്, കസ്റ്റംസുമായി ബന്ധപ്പെട്ട കേസുകളിലും ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. അതേസമയം എന്റഫോഴ്‌സ്‌മെന്റ് കേസിൽ ശിവശങ്കറിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് എൻഫോഴ്‌സ്മെന്റ് എതിർ സത്യവാങ്മൂലം കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ വേണ്ടി വന്നേക്കാമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സ്വപ്നയുടെ സ്വർണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിയാതിരിക്കാൻ സാദ്ധ്യതയില്ലെന്ന് എൻഫോഴ്സ്മെന്റ് സത്യവാങ്മൂലത്തിലുണ്ട്.

ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് വൈദ്യപരിശോധനയിൽ വ്യക്തമായെന്നാണ് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. വേദനസംഹാരി കഴിച്ചാൽ തീരാവുന്ന നടുവേദന മാത്രമാണ് ശിവശങ്കറിന് ഉണ്ടായിരുന്നത്. വക്കാലത്ത് ഒപ്പിട്ട് കൊച്ചിയിൽ നിന്ന് മടങ്ങുമ്പോൾ ശിവശങ്കർ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. കസ്റ്റംസിന്റെ ചോദ്യം ചെയ്യൽ ഒഴിവാക്കാനാണ് അസുഖം നടിച്ചത്. ശിവശങ്കറിന്റെ മുൻകൂർ ജാമ്യപേക്ഷ നിലനിൽക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP