Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ട് ഭീകരരെ അറസ്റ്റ് ചെയ്ത് എൻഐഎ; പിടിയിലായവരിൽ ഒരു മലയാളിയും; വിമാനത്താവളത്തിൽ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യാനെത്തിയത് റോയുടെ ഉദ്യോ​ഗസ്ഥരെന്നും റിപ്പോർട്ട്; രണ്ട് ഭീകരരും എത്തിയത് സൗദിയിൽ നിന്ന്; അറസ്റ്റിലായത് എൻഐഎ ഏറെക്കാലമായി അന്വേഷിക്കുന്ന ലഷ്‌കർ ഇ തൊയ്‌ബെയുടെയും ഇന്ത്യൻ മുജാഹിദീന്റെയും പ്രവർത്തകർ; അറസ്റ്റ് ബെം​ഗളുരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട്

തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ട് ഭീകരരെ അറസ്റ്റ് ചെയ്ത് എൻഐഎ; പിടിയിലായവരിൽ ഒരു മലയാളിയും; വിമാനത്താവളത്തിൽ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യാനെത്തിയത് റോയുടെ ഉദ്യോ​ഗസ്ഥരെന്നും റിപ്പോർട്ട്; രണ്ട് ഭീകരരും എത്തിയത് സൗദിയിൽ നിന്ന്; അറസ്റ്റിലായത് എൻഐഎ ഏറെക്കാലമായി അന്വേഷിക്കുന്ന  ലഷ്‌കർ ഇ തൊയ്‌ബെയുടെയും  ഇന്ത്യൻ മുജാഹിദീന്റെയും പ്രവർത്തകർ; അറസ്റ്റ് ബെം​ഗളുരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രണ്ട് ഭീകരവാദികളെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് എൻ.ഐ.എ അറസ്റ്റ് ചെയ്തു. റിയാദിൽനിന്ന് ലുക്ക് ഔട്ട് നോട്ടീസ് നൽകി എത്തിച്ച രണ്ടുപേരാണ് അറസ്റ്റിലായത്. ഒരാൾ മലയാളിയാണ്. കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബും ഉത്തർപ്രദേശ് സ്വദേശിയായ മുഹമ്മദ് ഗുൽനവാസും ആണ് പിടിയിലായത്. ബെംഗളുരു സ്‌ഫോടനക്കേസിൽ ഉൾപ്പെട്ടയാളാണ് ഷുഹൈബ്. ഡൽഹി ഹവാലക്കേസിലെ പ്രതിയാണ് ഗുൽനവാസ്. അറസ്റ്റിലായവരിൽ ഒരാൾ ലഷ്‌കർ ഇ തൊയ്‌ബെ പ്രവർത്തകനും അടുത്തയാൾ ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകനുമാണ്.

സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇവർക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ബെംഗളൂരു സ്ഫോടന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നാണ് വിവരം.

വൈകീട്ട് ആറരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ റിയാദ് വിമാനത്തിലാണ് ഇവരെ എത്തിച്ചത്. രണ്ടുമണിക്കൂറോളം ഇവരെ വിമാനത്താവളത്തിൽ വെച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ റോയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തതായാണ് വിവരം. ഇവരെ കൊച്ചിയിലെത്തിച്ചതിന് ശേഷം ഒരാളെ ബെംഗളുരുവിലേക്കും ഒരാളെ ഡൽഹിയിലേക്കും കൊണ്ടുപോകും. അറസ്റ്റിലായത് എൻ.ഐ.എ.ദീർഘകാലമായി അന്വേഷിച്ചുകൊണ്ടിരുന്ന രണ്ട് പ്രധാനപ്പെട്ട പ്രതികളാണ്.

കഴിഞ്ഞ ദിവസം കേരളത്തിൽ നിന്ന് മൂന്ന് ഭീകരരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. കൊച്ചിയിൽ നിന്നാണ് മൂന്ന് അൽ ഖായിദ ഭീകരർ എൻഐഎ പിടിയിലായിരുന്നു. രാജ്യത്ത് ബംഗാളിലും കൊച്ചിയിലുമായി 12 സ്ഥലങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിലാണ് കൊച്ചിയിൽ നിന്ന് മൂന്നും ബംഗാളിൽ നിന്ന് ആറും ഭീകരർ പിടിയിലായത്. പിടിയിലായ എല്ലാവരും ബംഗാൾ സ്വദേശികളാണ്. മുർഷിദ് ഹസൻ, യാക്കൂബ് ബിഷ്വാസ്, മുസാറഫ് ഹുസൈൻ എന്നിവരാണ് കേരളത്തിൽ പിടിയിലായത്. വൻ നഗരങ്ങൾ ഉൾപ്പടെ സ്ഫോടനം നടത്തുന്നതിന് ലക്ഷ്യമിട്ട സംഘത്തിലെ അംഗങ്ങളാണ് ഇവർ എന്നാണ് എൻഐഎ വിശദീകരിക്കുന്നത്. ഇവർ ഡൽഹിയിലേക്ക് പോകാനിരിക്കെയാണ് അന്വേഷണ സംഘം പിടികൂടിയത്.

കെട്ടിട്ടനിർമ്മാണ തൊഴിലാളികൾ എന്ന നിലയിലാണ് പിടിയിലായ മൂന്ന് ബംഗാൾ സ്വദേശികളും കൊച്ചിയിൽ താമസിച്ചിരുന്നത്. രാജ്യത്ത് 11 ഇടങ്ങളിലായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് പെരുമ്പാവൂരിലും റെയ്ഡ് നടത്തിയത്. രാജ്യത്താകെ ഒമ്പത് പേർ പിടിയിലായി. സംസ്ഥാന തീവ്രവാദ വിരുദ്ധ സേനയുടെ കൂടി സഹായത്തോടെയായിരുന്നു എൻഐഎ പെരുമ്പാവൂരിൽ റെയ്ഡ് നടത്തിയത്. പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നടത്തിയ റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പെരുമ്പാവൂരിൽ രണ്ടിടത്ത് റെയ്ഡ്. ഇവരെ ചോദ്യംചെയ്തുവരികയാണ്. കേരളത്തിൽ തീവ്രവാദ സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിനെ അറിയിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് അറസ്റ്റ്. സ്വർണ്ണ കടത്തിലെ തീവ്രവാദ ബന്ധങ്ങൾ തേടുന്നതിനിടെയാണ് ഈ അറസ്റ്റും.

കസ്റ്റഡിയിൽ ഉള്ളവർ മുടിക്കലിൽ കുടുംബത്തോടൊപ്പമായിരുന്നു താമസിച്ചുവന്നത് എന്നാണ് വിവരം. ഇതിൽ ഒരാൾ പെരുമ്പാവൂരിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഏറെക്കാലമായി പെരുമ്പാവൂരിൽ താമസിച്ചുവന്നവരാണ് ഇവർ. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ-ഖ്വയ്ദയുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതും ഏറെ നിർണ്ണായകമാണ്. കേരളത്തിലെ ഭീകര പ്രവർത്തനങ്ങളെ ഇവർ നിയന്ത്രിച്ചിരുന്നു. കേരളത്തിലും സ്‌ഫോടനങ്ങൾ പദ്ധതിയിട്ടിരുന്നു. ഇതിനിടെയാണ് കോറോണയെത്തിയത്. സ്വർണ്ണ കടത്തിന് പിന്നിൽ തീവ്രവാദ ബന്ധങ്ങൾ തേടുന്ന എൻഐഎയെ സംബന്ധിച്ചിടത്തോളം ഏറെ നിർണ്ണായകമാണ് ഈ അറസ്റ്റുകൾ.

ഡൽഹിയിലും പരിസരപ്രദേശങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ബോംബ് സ്ഫോടനം ഉൾപ്പെടെ ആക്രമണങ്ങൾ നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം എന്നാണ് ലഭിക്കുന്ന വിവരം. ധനസമാഹരണത്തിന് സംഘം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽനിന്ന് പിടിയിലായവർ ധനസമാഹരണത്തിനാണ് പ്രധാനമായും ശ്രമിച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളിൽക്കൂടി ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട് എന്നുമാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന വിവരം. ആയുധങ്ങളും പിടിയിലായവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എൻഐഎ പറയുന്നു. പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തി ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടത്.

ഡൽഹിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നതിനാൽ ഇവരെ എൻഐഎയുടെ ഡൽഹി യൂണിറ്റിന് കൈമാറിയേക്കും എന്നാണ് വിവരം. ഇന്ന് തന്നെ ഇവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കിയേക്കും. ഇവരുമായി ബന്ധപ്പെട്ട് കേരളത്തിൽ തിരുവനന്തപുരം അടക്കമുള്ള സ്ഥലങ്ങളിൽ റെയ്ഡും അന്വേഷണവും തുടരുമെന്നാണ് സൂചന. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇവർ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിരുന്നുവെന്നും വിവരം പുറത്തുവരുന്നുണ്ട്.

ഈ മാസം പതിനൊന്നിനാണ് ഇത്തരമൊരു സംഘത്തെക്കുറിച്ച് എൻഐഎയ്ക്ക് വിവരം ലഭിച്ചത്. ഡിജിറ്റൽ ഡിവൈസുകളും, ആയുധങ്ങളും, ദേശവിരുദ്ധ ലേഖനങ്ങളും മറ്റു നിരവധി വസ്തുകളും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും എൻഐ വ്യക്തമാക്കുന്നു. ഡൽഹിയടക്കം രാജ്യത്തെ തന്ത്രപ്രധാനമേഖലകൾ ഇവർ ലക്ഷ്യമിട്ടിരുന്നുവെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. ഇന്ത്യൻ മേഖലയിൽ 180-ഓളം അൽ ഖ്വയ്ദ അംഗങ്ങളുള്ളതായി നേരത്തെ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിരുന്നു. അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അൽ ഖ്വയ്ദയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ ഇവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുന്നത് പാക്കിസ്ഥാനിൽ നിന്നാണെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP