Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജലപ്പരപ്പിൽ ഒരു കുഞ്ഞിന്റെ തല വന്നതോടെ എടുത്തുചാടി; ഓടിവരണേ എന്ന് അലറിവിളിച്ച് ബൈക്ക് നിർത്തി കനാലിലേക്ക് എടുത്തുചാടി കുഞ്ഞിനെ എടുത്തുയർത്തിയപ്പോൾ കൂടെ ഒരു സ്ത്രീയും; കുഞ്ഞിനെ കരയ്‌ക്കെത്തിച്ച് വീണ്ടും പുഴയിലേക്ക് കുതിച്ച് സ്ത്രീയേയും രക്ഷിച്ചു; പെരിയാർ വാലി കനാലിലെ കുത്തൊഴുക്കിൽ നിന്ന് അമ്മയേയും നാലുവയസ്സുകാരനേയും രക്ഷിച്ച് പത്ര ഏജന്റ് ഡിനൂപ്; രാവിലെ പത്രവിതരണത്തിനിടെ രക്ഷകനായി യുവാവ് മാറിയത് ഇങ്ങനെ

ജലപ്പരപ്പിൽ ഒരു കുഞ്ഞിന്റെ തല വന്നതോടെ എടുത്തുചാടി; ഓടിവരണേ എന്ന് അലറിവിളിച്ച് ബൈക്ക് നിർത്തി കനാലിലേക്ക് എടുത്തുചാടി കുഞ്ഞിനെ എടുത്തുയർത്തിയപ്പോൾ കൂടെ ഒരു സ്ത്രീയും; കുഞ്ഞിനെ കരയ്‌ക്കെത്തിച്ച് വീണ്ടും പുഴയിലേക്ക് കുതിച്ച് സ്ത്രീയേയും രക്ഷിച്ചു; പെരിയാർ വാലി കനാലിലെ കുത്തൊഴുക്കിൽ നിന്ന് അമ്മയേയും നാലുവയസ്സുകാരനേയും രക്ഷിച്ച് പത്ര ഏജന്റ് ഡിനൂപ്; രാവിലെ പത്രവിതരണത്തിനിടെ രക്ഷകനായി യുവാവ് മാറിയത് ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ആദ്യം ജലപ്പരപ്പിൽ കണ്ടത് കുട്ടിയുടെ തല. ഉടൻ ബൈക്ക് നിർത്തി ഓടിവരണേ.. എന്ന് അലറിവിളിച്ചു കൊണ്ട് കനാലിലേക്ക് എടുത്തുചാടി. കുട്ടിയെ കൈയിൽകിട്ടിയപ്പോൾ ഒപ്പം ഒരു സ്ത്രീയും ഉണ്ടെന്ന് ബോദ്ധ്യമായി. ഒഴുക്കിനെതിരെ നീന്തി കരയിൽ നിന്നവരിൽ ഒരാൾക്ക് കുട്ടിയെ കൈമാറി, തിരിച്ച് നീന്തി സ്ത്രീയേയും കരയ്ക്കെത്തിച്ചു.

അബോധാവസ്ഥയിലായ സ്ത്രീക്ക് അനക്കമില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ പ്രഥമ ശുശ്രൂഷ നൽകി. ശ്വാസമെടുത്തു തുടങ്ങിയ ഉടൻ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതിനാൽ ജീവൻ രക്ഷപെട്ടു. എല്ലാം ഈശ്വരാനുഗ്രഹം.- പെരിയാർവാലി കനാലിലെ കുത്തൊഴുക്കിൽപ്പെട്ട അമ്മയുടെയും നാലുവയസ്സുകാരനായ മകന്റെയും ജീവൻ, മരണത്തെ മുഖാമുഖം കണ്ട് രക്ഷപെടുത്തിയ നിമിഷങ്ങളെ പത്ര ഏജന്റ് ഡിനുപ് ഓർത്തെടുത്തത് ഇങ്ങിനെ.

ഇന്ന് രാവിലെ 6.20 തോടെ കോട്ടപ്പടി പഞ്ചായത്തിലെ ആയപ്പാറയിൽ പെരിയാർവാലി കനാലിൽ ഒഴുക്കിൽപ്പെട്ട മുഞ്ചയ്ക്കൽ വിനോദിന്റെ ഭാര്യ സന്ധ്യയും മകൻ ആരോമലിനെയുമാണ് ഈ സമയം ഇതുവഴിയെത്തിയ പിണ്ടിമന സ്വദേശിയായ പത്ര ഏജന്റ് ഡിനൂപ് അതി സാഹസീകമായി രക്ഷപെടുത്തിയത്. കനാലിനക്കരെ പത്രം ഇട്ട് പാലവഴി തിരിച്ചുവരവെ കനാലിലെ ജലപ്പരപ്പിന് മുകളിൽ ഡിനൂപ് കുട്ടിയുടെ തലമാത്രം കാണുകയും തുടർന്ന് ബൈക്ക് നിർത്തി ഉടൻ കനാലിലേയ്ക്ക് ചാടുകയുമായിരുന്നു.

ഓടിവണേ..എന്ന് വിളിച്ചുകൂവിക്കൊണ്ടാണ് യുവാവ് കനത്ത ഒഴുക്കിനെ വകയ്ക്കാതെ കവാലിലേയ്ക്ക് എടുത്തുചാടിയത്.കൂട്ടിയെയും കൊണ്ട് കരയിലേ്ക്ക് നീന്തിത്തുടങ്ങിയപ്പോഴാണ് വെള്ളത്തിനടിൽ സ്ത്രിയുടെ കാൽപാദം കാണുന്നത്. തുടർന്ന് കുട്ടിയെ കരയിൽ ഓടിക്കൂടിയവരിൽ ഒരാളെ ഏൽപ്പിച്ച ശേഷം ഡിനൂപ് ഒരിക്കൽക്കൂടി കനാലിന്റെ അടിത്തട്ടോളം മുങ്ങി ബോധം നശിച്ച് ഒഴുക്കിപ്പെട്ട സന്ധ്യയെയും കരയ്ക്കെത്തിക്കുകയായിരുന്നു.

ആഴത്തിൽ മുങ്ങിയപ്പോൾ സിന്ധുവിന്റെ തലമുടിയിൽ പിടുത്തംകിട്ടി. തിരിച്ചുനീന്തുമ്പോൾ മുന്നോട്ടുനീങ്ങുന്നതിൽ ഒഴുക്ക് തടസ്സമായിയി.കനാലിന്റെ തീരത്ത് പുല്ലിൽ പിടച്ച് കരയിലേയ്ക്ക് അടുക്കുന്നതിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശരീരം തളർന്ന് അവശാനായി മാറിക്കൊണ്ടിരുന്ന സന്ദർഭത്തിൽ സർവ്വശക്തിയുമെടുത്തുള്ള അവസാനഘട്ടത്തിലാണ് സന്ധ്യയെയും കൊണ്ട് ഡിനൂപിന് കരയോടുക്കാനായത്. ഈ സമയമായപ്പോഴേയ്ക്കും ഓടിക്കൂടിയവരും ഇരുവരെയും കരയിലെത്തിക്കുന്നതിന് നേതൃത്വം നൽകി.

കരയിലെത്തിച്ച ഉടൻതന്നെ നാലുവയസ്സുകാരമായ ആരോമൽ ശർദ്ദിക്കാൻ തുടങ്ങി.കുറച്ചുകഴിഞ്ഞപ്പോഴേയ്ക്കുംകുട്ടി സംസാരിക്കാൻ തുടങ്ങി.കരയ്ക്കെത്തിച്ചപ്പോൾ ബോധം നഷ്ടപ്പെട്ട്, അനക്കമില്ലാത്ത അവസ്ഥയിലായിരുന്നു സന്ധ്യ. ഡിനൂപ് പ്രഥമ ശുശ്രൂഷ നൽകിയതോടെയാണ് ഇവർ ശ്വസിച്ച് തുടങ്ങിയത്. ഡിനുപും നാട്ടുകാരും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിക്കുന്നതിനുവേണ്ട ക്രമീകരണവും ഏർപ്പെടുത്തി. കോതമംഗലം മാർബസേലിയോസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അമ്മയും മകനും അപകട നില തരണം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ പ്രളയകാലത്ത് സേവാഭാരതിക്കൊപ്പം നിരവധി പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു.ഈയവസരത്തിൽ ഒഴുക്കിൽപ്പെട്ടവരെ രക്ഷിക്കുന്നതിനായി ലഭിച്ച പരിശീലമാണ് വീട്ടമ്മയുടെ ജീവൻ രക്ഷിക്കാൻ തുണയായതെന്നാണ് ഡിനൂപിന്റെ വിലയിരുത്തൽ. പെരിയാർവാലി കനാലിൽ ഒഴുക്കിൽപ്പെട്ട് മരണം തുടർക്കഥയായിരിക്കുകയാണെന്നും അവധിക്കാലത്ത് സ്‌കൂൾ കുട്ടികൾ കൂട്ടത്തോടെ കനാലിൽ കുളിക്കാനെത്തുന്നുണ്ടെന്നും സ്‌കൂൾ തലത്തിൽ ബോധവൽക്കരണം നടത്തിയാൽ ഇക്കൂട്ടർ ദുരന്തത്തിൽ അകപ്പെടുന്നത് ഒഴിവാക്കാമെന്നുമാണ് ഡിനൂപ് ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വർഷം ഇവിടെ കുളിക്കാനെത്തിയ രണ്ട് ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP