Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

മേഗൻ മെർക്കൽ ഇനി ഡചസ് ഓഫ് സസെക്‌സ്; ഹാരിയുടെ വിവാഹം ഏപ്രിലിലോ മേയിലോ; മൂന്നു വയസു കൂടുതലുള്ള രണ്ടാം കെട്ടുകാരിയുമായുള്ള വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രിൻസ് ഹാരി; കാനഡക്കാരിയായ നടി മിന്നു കെട്ടിനെത്തുന്നത് ഡയാനയുടെ മോതിരം അണിഞ്ഞ്‌

മേഗൻ മെർക്കൽ ഇനി ഡചസ് ഓഫ് സസെക്‌സ്; ഹാരിയുടെ വിവാഹം ഏപ്രിലിലോ മേയിലോ; മൂന്നു വയസു കൂടുതലുള്ള രണ്ടാം കെട്ടുകാരിയുമായുള്ള വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രിൻസ് ഹാരി; കാനഡക്കാരിയായ നടി മിന്നു കെട്ടിനെത്തുന്നത് ഡയാനയുടെ മോതിരം അണിഞ്ഞ്‌

മറുനാടൻ ഡെസ്‌ക്‌

മേഗൻ മെർക്കലുമായുള്ള തന്റെ വിവാഹം ഹാരി രാജകുമാരൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കാനഡക്കാരിയായ ഹാരിയുടെ ഭാര്യയാകുന്നതോടെ ഡചസ് ഓഫ് സസെക്സ് ആയിത്തീരും. ഇവരുടെ വിവാഹം ഏപ്രിലിലോ മേയിലോ ആയിരിക്കുമെന്നാണ് സൂചന. തന്നേക്കാൾ മൂന്ന് വയസ് കൂടുതലുള്ള രണ്ടാം കെട്ടുകാരിയായ മേഗനുമായി ഹാരി കഴിഞ്ഞ കുറച്ച് കാലമായി പ്രണയത്തിലായിരുന്നുവെങ്കിലും അത് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ട് വളരെയധികം ആയിട്ടില്ല. മേഗൻ മിന്ന് കെട്ടുന്നത് ഹാരിയുടെ അമ്മ ഡയാന രാജകുമാരിയുടെ മോതിരം അണിഞ്ഞിട്ടാണെന്നും റിപ്പോർട്ടുണ്ട്.

മേഗനെ വിവാഹം കഴിക്കുന്നതിൽ തനിക്കേറെ ത്രില്ലുണ്ടെന്നും കണ്ട ആദ്യ ദിവസം മുതൽ തങ്ങൾ പരസ്പരം മനസിലാക്കിയിരുന്നുവെന്നുമാണ് വിവാഹ പ്രഖ്യാപനത്തിന്റെ ഭാഗമായി ഹാരി വ്യക്തമാക്കിയത്. മേഗൻ തന്റെ എൻഗേജ്മെന്റ് മോതിരം ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഡയാനയുടെ ശേഖരത്തിലുള്ള രണ്ട് ഡയമണ്ടുകൾ ഉപയോഗിച്ച് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത് ഹാരി തന്നെയാണ്. 2018ലെ സ്പ്രിങ് സീസണിൽ ചർച്ചിൽ വച്ചായിരിക്കും ഇവരുടെ വിവാഹം. കഴിഞ്ഞ കുറച്ച് കാലമായി പ്രണയത്തിലായിരുന്നുവെങ്കിലും രാജ്ഞിയിൽ നിന്നും മേഗന്റെ മാതാപിതാക്കളിൽ നിന്നു അനുവാദം ലഭിച്ചതിന് ശേഷം നവംബർ ആദ്യമായിരുന്നു ഹാരി മേഗനെ പ്രൊപ്പോസ് ചെയ്തിരുന്നത്.

Stories you may Like

കെൻസിങ്ടൺ പാലസിലെ സൻകൻ ഗാർഡിനിൽ വച്ച് വിവാഹപ്രഖ്യാപനം നടത്തിയ ഹാരി നെർവസായി കാണപ്പെട്ടിരുന്നുവെങ്കിലും സന്തോഷവാനായിരുന്നു. ഇവിടെ വച്ച് ഇരുവരും ഒരുമിച്ച് കൈപിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ചിത്രങ്ങളിൽ ഇരുവരും വളരെ റൊമാന്റിക്കായിട്ടാണ് മാധ്യമപ്രവർത്തകർക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇവരുടെ ചോദ്യങ്ങൾക്ക് ഇരുവരും താൽപര്യത്തോടെ ഉത്തരം പറയുന്നതും കാണാം. ഇതിൽ ഒരു ചിത്രത്തിൽ ഇരുവരും കൈകൾ ചേർത്ത് പിടിച്ചിട്ടുണ്ട്. ഇതിൽ മേഗന്റെ വിരലിൽ എൻഗേജ്മെന്റ് മോതിരം അടുത്ത് ദൃശ്യമാണ്.

ഇരുവരുടെയും എൻഗേജ്മെന്റ് കഴിഞ്ഞിട്ട് ഏതാണ്ട് ഒരുമാസമായെങ്കിലും അത് ഇന്നലെ മാത്രമാണ് വെളിപ്പെടുത്തിയത്. വില്യം രാജകുമാരന്റെയും കേയ്റ്റിന്റെയും മൂന്നാമത്തെ കുട്ടി പിറക്കുന്ന സമയമായതിനാൽ ഏപ്രിലിന് മുമ്പ് ഹാരിയുടെ വിവാഹം ഉണ്ടാവില്ലെന്നാണ് സൂചന. വിൻഡ്സർ കാസിൽ ചാപലിൽ വച്ചായിരിക്കും വിവാഹം നടക്കാൻ കൂടുതൽ സാധ്യത.

തങ്ങളുടെ വിവാഹം പ്രഖ്യാപിച്ച് ആദ്യമായിട്ടാണ് ഹാരിയും മേഗനും പൊതുവേദിയിൽ ഇന്നലെ പ്രത്യക്ഷപ്പെട്ടത്. താൻ മേഗനുമായി പ്രണയത്തിലാണെന്ന് ഒരു വർഷം മുമ്പായിരുന്നു ഹാരി വെളിപ്പെടുത്തിയത്. അതിനു മുമ്പ് ആറു മാസത്തോളം കാലം ഇവർ തമ്മിൽ അതീവ രഹസ്യമായി പ്രണയിക്കുകയും ചെയ്തിരുന്നു.

ഹാരി മുട്ടുമടക്കി നിന്നപ്പോഴെ മേഗൻ യെസ് പറഞ്ഞു
ഹാരി തന്നോട് പ്രൊപ്പോസ് ചെയ്തപ്പോൾ താൻ എങ്ങനെയാണ് അതിന് സമ്മതം മൂളിയതെന്ന രസകരമായ വെളിപ്പെടുത്തലുമായി കഴിഞ്ഞ രാത്രി ഭാവി വധു മേഗൻ മെർക്കൽ രംഗത്തെത്തി. മുട്ടുകുത്തി നിന്നാണ് ഹാരി തന്നോട് പ്രൊപ്പോസ് ചെയ്തതെന്നും അധികം വൈകാതെ തന്നെ താൻ യെസ് പറഞ്ഞുവെന്നുമാണ് മേഗൻ വെളിപ്പെടുത്തുന്നത്. ഇരുവരും ഒരുമിച്ച് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് മേഗൻ രസകരമായ ഈ സംഭവം വിവരിച്ചത്. വളരെ മധുരകരവും സ്വാഭാവികവും റൊമാന്റിക്കുമായാണ് ഹാരി തന്നെ പ്രൊപ്പോസ് ചെയ്തതെന്ന് മേഗൻ ഓർക്കുന്നു. കെൻസിങ്ടൺ പാലസിലെ നോട്ടിങ്ഹാം കോട്ടേജിൽ വച്ചായിരുന്നു ഹാരി പ്രൊപ്പോസ് ചെയ്തത്. അന്ധമായ പ്രണയത്തിലായതിന് ശേഷം തങ്ങൾ രണ്ടാഴ്ച കൂടുമ്പോഴെങ്കിലും പരസ്പരം കാണാറുണ്ടായിരുന്നുവെന്നും മേഗൻ വെളിപ്പെടുത്തുന്നു.

എന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ ഇവർ നല്ല സുഹൃത്തുക്കളാവുമായിരുന്നു
തന്റെ വിവാഹം അടുത്ത് വരുന്ന വേളയിൽ തന്നെ അമ്മ ഡയാന രാജകുമാരിയുടെ ഓർമകൾ വല്ലാതെ അലട്ടുന്നുവെന്നാണ് ഹാരി രാജകുമാരൻ വേദനയോടെ വെളിപ്പെടുത്തുന്നത്. തന്റെ വിവാഹത്തിൽ അമ്മ ഏറെ സന്തോഷിക്കുമായിരുന്നുവെന്നും ഇപ്പോഴുണ്ടായിരുന്നുവെങ്കിൽ മേഗനും ഡയാനയും നല്ല സുഹൃത്തുക്കളാകുമായിരുന്നുവെന്നും ഹാരി വിതുമ്പലോടെ പറയുന്നു. ഡയാനയുടെ ഡയമണ്ട് മോതിരത്തിൽ തനിക്ക് അണിയാൻ സാധിച്ചത് അപൂർവ ഭാഗ്യമാണെന്നാണ് ഹാരിയുടെ ഭാവിവധു മേഗൻ മെർക്കൽ പറയുന്നത്.

ഇത് ധരിക്കുന്നതോടെ ഡയാന തങ്ങൾക്കൊപ്പമുണ്ടെന്ന തോന്നൽ അനുഭവിക്കാനാവുന്നുവെന്നും മേഗൻ വെളിപ്പെടുത്തുന്നു. വിവാഹ പ്രഖ്യാപനത്തെ തുടർന്ന് ഇരുവരും ചേർന്ന് മാധ്യമങ്ങൾക്ക് നൽകി ആദ്യത്തെ ഇന്റർവ്യൂവിലാണ് ഇവർ ഈ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

രാജ്ഞിയെ കാണാൻ കൊട്ടാരത്തിൽ പോയ കഥ പറഞ്ഞ് മേഗൻ
ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അതുല്യയായ ഒരു സ്ത്രീയാണെന്നാണ് മേഗൻ വിവരിക്കുന്നത്. ഹാരിക്കൊപ്പം ആദ്യമായി രാജ്ഞിയെ കാണാൻ കൊട്ടാരത്തിൽ പോയ അനുഭവം വിവരിക്കുകയായിരുന്നു മേഗൻ. ഗ്രാന്റ് മദറായ രാജ്ഞിയെ ഹാരി എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് തനിക്ക് തിരിച്ചറിയാൻ സാധിച്ച നിമിഷങ്ങളായിരുന്നു അവയെന്നും മേഗൻ പറയുന്നു. രാജ്ഞിയുടെ വളർത്തു നായയുമായി താൻ വളരെ വേഗത്തിൽ അടുപ്പം സ്ഥാപിച്ചുവെന്നും മേഗൻ വെളിപ്പെടുത്തുന്നു. രാജ്ഞിക്കൊപ്പം രണ്ട് പ്രാവശ്യം ചായ കഴിക്കാൻ മേഗന് അവസരം ലഭിച്ചിരുന്നു.

പ്രഖ്യാപന സമയത്ത് മേഗൻ ധരിച്ച വസ്ത്രം വാങ്ങാൻ ഇരച്ച് കയറി ആരാധകർ
കേയ്റ്റ് രാജകുമാരി ധരിക്കുന്ന വസ്ത്ര മോഡലുകൾ വാങ്ങാൻ ആരാധകർ ആവേശം പ്രകടിപ്പിക്കുന്നത് പതിവാണ്. ഇതേ സ്വാധീനമാണ് തുടക്കം മുതൽ മേഗൻ മെർക്കലും പ്രകടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നത്. ഹാരിയുമായുള്ള തന്റെ വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന വേളയിൽ മേഗൻ ധരിച്ചിരിക്കുന്ന വസ്ത്രം വാങ്ങാൻ ആരാധകർ കനേഡിയൻ ബ്രാൻഡിന്റെ വെബ്സൈറ്റിലേക്ക് ഇരച്ച് കയറിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കനേഡിയൻ ബ്രാൻഡായ ലൈൻ ആൻഡ് ലേബൽ പുറത്തിറക്കിയ വൈറ്റ് ബെൽറ്റഡ് കോട്ടായിരുന്നു മേഗൻ ധരിച്ചിരുന്നത്.

ആരാധകർ ഈ വസ്ത്രം വാങ്ങാൻ വേണ്ടി ഇരച്ച് കയറിയതോടെ ഈ റീട്ടെയിലറുടെ വെബ്സൈറ്റ് ക്രാഷായിരുന്നു. ഇതിന്റെ യഥാർത്ഥ വില ഇനിയും വ്യക്തമായിട്ടില്ല. എന്നാൽ സമാനമായ സ്റ്റൈലിലുള്ള ഇനത്തിന് വില 450 പൗണ്ടാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. വൈറ്റിന്റെ ഏതാണ്ട് ബ്രൈഡൽ ഷെയ്ഡിലുള്ള വസ്ത്രമാണിത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP