Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

സിനിമാ നടനായ ഗുണ്ടയെ കണ്ടത് 'സർക്കാരിന്റെ സൽപ്പേരിന് കളങ്കം വരുത്തി'; സസ്പെൻഷൻ ഉത്തരവിൽ സാബു സർക്കാറിന് വില്ലനായി; പണി കിട്ടിയത് മമ്മൂട്ടിയുടെ 'ടർബോ'യിലെ ഫൈസലിന്റെ അഭിനയത്തെ പ്രശംസിക്കാനുള്ള മോഹം; ഡിവൈഎസ്‌പിയുടെ 'വിരമിക്കൽ പാർട്ടി' വിനയായ വിധം

സിനിമാ നടനായ ഗുണ്ടയെ കണ്ടത് 'സർക്കാരിന്റെ സൽപ്പേരിന് കളങ്കം വരുത്തി'; സസ്പെൻഷൻ ഉത്തരവിൽ സാബു സർക്കാറിന് വില്ലനായി; പണി കിട്ടിയത് മമ്മൂട്ടിയുടെ 'ടർബോ'യിലെ ഫൈസലിന്റെ അഭിനയത്തെ പ്രശംസിക്കാനുള്ള മോഹം; ഡിവൈഎസ്‌പിയുടെ 'വിരമിക്കൽ പാർട്ടി' വിനയായ വിധം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ ഡിവൈഎസ്‌പിയും പൊലീസുകാരും മൊഴികളിൽ മലക്കം മറിയുമ്പോഴും സ്വകാര്യകാറിൽ സംഘമെത്തിയത് വിരമിക്കൽ ചടങ്ങ് ആഘോഷമാക്കാനെന്ന് സൂചന. ഈ മാസം 31ന് വിരമിക്കുന്ന ഡിവൈഎസ്‌പി 26നാണ് ഡ്രൈവറെയും വിശ്വസ്തരായ പൊലീസുകാരെയും കൂട്ടി ഗുണ്ടാത്തലവന്റെ അങ്കമാലിയിലെ വീട്ടിൽ എത്തിയത്. വിരമിക്കൽ പാർട്ടികളുടെ ഭാഗമായി ഡിവൈഎസ്‌പി ദിവസങ്ങളായി അവധിയിലായിരുന്നു.

സിനിമാനടനായ സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ഡിവൈഎസ്‌പി തങ്ങളെ കൊണ്ടുപോയതെന്ന് എംജി സാബുവിനൊപ്പമുണ്ടായിരുന്ന പൊലീസുകാർ മൊഴി നൽകി. എന്നാൽ ഫൈസലിനെ കാണണമെന്ന പൊലീസുകാരുടെ ആഗ്രഹത്തെ തുടർന്നാണ് അവിടെ പോയതെന്നാണ് ഡിവൈഎസ്‌പി മേലധികാരികളോട് വിശദീകരിച്ചത്.

എന്നാൽ സിനിമാനടനായ 'സുഹൃത്തിന്റെ' വീട്ടിലേക്കെന്നു പറഞ്ഞാണ് ഡിവൈഎസ്‌പി തങ്ങളെ കൊണ്ടുപോയതെന്നു ഡിവൈഎസ്‌പി എം.ജി.സാബുവിന് ഒപ്പമുണ്ടായിരുന്ന പൊലീസുകാർ പറയുന്നു. ഈയിടെ റിലീസായ സിനിമയിൽ ഫൈസൽ അഭിനയിച്ചിരുന്നു. എന്നാൽ, ഫൈസലിനെ കാണണമെന്ന പൊലീസുകാരുടെ ആഗ്രഹപ്രകാരം അവിടെ പോകുകയായിരുന്നുവെന്നാണ് ഡിവൈഎസ്‌പി മേലധികാരികളോടു വിശദീകരിച്ചത്. സംഭവത്തിൽ ഡിവൈഎസ്‌പിയെയും പൊലീസുകാരെയും സസ്‌പെൻഡ് ചെയ്തു.

പൊലീസ് സേനയിൽ നിന്ന് വിരമിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സാബുവിന് സസ്‌പെൻഷൻ. സംഭവത്തിൽ ആലുവ ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സാബുവിനെതിരെയുള്ള നടപടി.

പൊതുജനങ്ങളെ സംരക്ഷിക്കാൻ ബാധ്യതയുള്ള ഉദ്യോ?ഗസ്ഥർ ?ഗുണ്ടകളെ സഹായിക്കുന്നു എന്ന ധാരണ പരക്കാൻ ഇടയാകുന്നതാണ് എംജി സാബുവിന്റെ നടപടിയെന്നും ഇത് ?ഗുരുതരമായ അച്ചടക്ക ലംഘനവും പൊലീസിന്റെയും സർക്കാരിന്റെയും സൽപ്പേരിന് കളങ്കം വരുത്തുന്നതുമാണെന്നും സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. 'സംസ്ഥാനത്തെ ജനങ്ങളുടെ സമാധാനപരമായ ജീവിതം അപകടത്തിലാക്കുന്ന നടപടികൾക്കെതിരെ പൊലീസ് സ്വീകരിക്കുന്ന ശക്തമായ നടപടികളെ ദുർബലപ്പെടുത്തുന്നതാണ് സാബുവിന്റെ പ്രവൃത്തി. പൊലീസ് സേനയുടെയും സർക്കാരിന്റെയും സൽപേരിന് കളങ്കം വരുത്തുകയും അച്ചടക്ക ലംഘനം നടത്തിയതായും പ്രഥമദൃഷ്ട്യാ കാണുന്നതിനാൽ അച്ചടക്ക നടപടിയുടെ ഭാഗമായി സർവ്വീസിൽനിന്നും സസ്‌പെൻഡ് ചെയ്യുന്നു' എന്നാണ് ഉത്തരവിലുള്ളത്.

ഗുണ്ടാവിരുന്നിൽ പങ്കെടുത്ത മറ്റ് മൂന്ന് പൊലീസുകാരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. ഡിവൈ.എസ്‌പി. സാബുവിനൊപ്പമുണ്ടായിരുന്ന വിജിലൻസ് ഡ്രൈവർ ഉൾപ്പെടെയുള്ള മൂന്നുപേരെയാണ് സസ്പെൻഡ് ചെയ്തത്. പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് ഇവർക്കെതിരെ നടപടിയെടുത്തത്.

ഗൂഢല്ലൂർ അടക്കം തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ രണ്ട് ദിവസം നീണ്ട ആഘോഷങ്ങൾക്ക് ശേഷം മടങ്ങവേയാണ് ഫൈസലിന്റെ വീട്ടിലെത്തിയത്. ഏതാനും ദിവസം മുമ്പാണ് സ്വകാര്യകാറിൽ ഡ്രൈവറെയും വിശ്വസ്തരായ പൊലീസുകാരെയും കൂട്ടി ഡിവൈഎസ്‌പി പുറപ്പെട്ടത്. പുതിയ മമ്മൂട്ടിചിത്രം ടർബോയിൽ തമ്മനം ഫൈസൽ അഭിനയിച്ചിട്ടുണ്ട്. അതിന് അഭിനന്ദിക്കാൻ കൂടിയായിരുന്നു വരവ് എന്നാണ് വിവരം. പെരുമാറ്റ ദൂഷ്യത്തിനും അച്ചടക്ക ലംഘനത്തിനും നടപടികൾക്ക് വിധേയനായിട്ടുള്ള സാബു സ്പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയിലിരിക്കെ ആലപ്പുഴയിലെ ഗുണ്ടാ സംഘങ്ങളുമായി ചങ്ങാത്തം പുലർത്തിയെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് സാബുവും പൊലീസുകാരും കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ (എം.ജെ.ഫൈസൽ 46) അങ്കമാലി പുളിയനം കാട്ടുചിറയിലെ വീട്ടിൽ നടന്ന റെയ്ഡിൽ കുടുങ്ങിയത്. യാത്രയയപ്പിന്റെ ഭാഗമായി മസിനഗുഡി ടൂർ കഴിഞ്ഞു മടങ്ങുമ്പോഴാണ് ഞായറാഴ്ച വൈകിട്ട് ഡിവൈഎസ്‌പിയും സംഘവും ഫെയ്‌സലിന്റെ വീട്ടിലെത്തിയത്. അൽപസമയത്തിനകം യൂണിഫോമിലുള്ള പൊലീസ് സംഘം വരുന്നതുകണ്ട് ഡിവൈഎസ്‌പി ശുചിമുറിയിൽ ഒളിച്ചു.

ഫൈസലിനെ പൊലീസുകാർക്കു മുൻപരിചയമില്ലായിരുന്നുവെന്ന് ഏതാണ്ടു ബോധ്യമായിട്ടുണ്ട്. ഡിവൈഎസ്‌പി സാബു മുൻപ് എറണാകുളം റൂറലിൽ ജോലി ചെയ്തിട്ടുണ്ട്. എസ്‌ഐക്കു ഡിവൈഎസ്‌പിയെ കസ്റ്റഡിയിലെടുക്കാൻ അധികാരമില്ലെന്നു പറഞ്ഞ് സാബു ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. സ്റ്റേഷനിലെത്തിച്ചശേഷം ഫൈസലിനെയും വീട്ടിലെ ജോലിക്കാരൻ ഷബ്‌നാസിനെയും കരുതൽ അറസ്റ്റോടെയും പൊലീസുകാരെ വിവരങ്ങൾ രേഖപ്പെടുത്തിയും വിട്ടയച്ചു. ഗുണ്ടകൾ ഏർപ്പാടാക്കിയ കാറിലാണ് ഡിവൈഎസ്‌പി മടങ്ങിയത്.

ഗുണ്ടയുടെ സത്ക്കാരത്തിൽ പങ്കെടുത്ത സംഭവം പുറത്തായതിന് പിന്നാലെ ഡിവൈ.എസ്‌പി സാബുവിന് യാത്രയയപ്പിനായി ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസ് വളപ്പിൽ കെട്ടിയ പന്തൽ ഇന്നലെ ഉച്ചയോടെ നീക്കം ചെയ്തു. ഞായറാഴ്ചയാണ് പന്തലൊരുക്കിയത്.'ഓപ്പറേഷൻ അഗ്‌നി'യെന്ന പേരിൽ നാടാകെ പൊലീസ് ഗുണ്ടാവേട്ട തുടരവേയാണ്, കുപ്രസിദ്ധഗുണ്ടയുടെ വീട്ടിൽ ഡിവൈഎസ്‌പി വിരുന്നിന് എത്തിയത്.

26ന് നടന്ന സംഭം ഇന്നലെയാണ് പുറത്തറിഞ്ഞത്. ഇതോടെ മുഖ്യമന്ത്രി അടിയന്തര നിർദ്ദേശപ്രകാരം ഡിവൈഎസ്‌പിയെ സസ്പെൻഡ് ചെയ്തു. ഡിവൈഎസ്‌പിക്ക് ഒപ്പമുണ്ടായിരുന്ന മൂന്ന് പൊലീസുകാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.ഫൈസലിന്റെ വീടും പരിസരവും നേരത്തേ മുതൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പലരും വന്നുപോകുന്നതായി രഹസ്യവിവരം ലഭിച്ച റൂറൽ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന അങ്കമാലി എസ്ഐയെ അവടേക്ക് അയച്ചു.

ഗുണ്ടയ്ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കവേയാണ് എസ്ഐ എത്തിയത്. ഇതുകണ്ട് ഡിവൈഎസ്‌പി കുളിമുറിയിലൊളിച്ചു. മറ്റു മൂന്നുപേർ തന്റെ ജോലിക്കാരെന്നാണ് ഫൈസൽ എസ്ഐയോട് പറഞ്ഞത്.മൂന്നു പേരെയും സ്റ്റേഷനലേക്ക് കൂട്ടിക്കൊണ്ടുപോയപ്പോഴാണ് പൊലീസുകാരാണെന്നും കൂടെ ഉണ്ടായിരുന്നത് ഡിവൈ.എസ്‌പിയാണെന്നും വെളിപ്പെടുത്തിയത്. വിരുന്നിന് കൊണ്ടുപോയത് ഡിവൈഎസ്‌പിയെന്നാണ് പൊലീസുകാരുടെ മൊഴി.

എങ്ങും പോയിട്ടില്ലെന്നും ആലപ്പുഴയിലെ വീട്ടിൽ ഉണ്ടായിരുന്നുവെന്നും ഡിവൈഎസ്‌പി ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് വിശദീകരണം നൽകി.പൊലീസുകാരുടെ കോൾ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ, അവർ ഗുണ്ടയെ ബന്ധപ്പെട്ടിട്ടില്ലെന്ന് ബോദ്ധ്യമായി. സത്കാരം നടന്നിട്ടില്ലെന്നും ഡിവൈഎസ്‌പി വന്നിട്ടില്ലെന്നുമാണ് ഗുണ്ടയുടെ മൊഴി. എറണാകുളം റൂറൽ പൊലീസ് പരിധിയിൽ ദീർഘകാലം ജോലിചെയ്തിരുന്ന സാബു തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് പിന്നാലെയാണ് ആലപ്പുഴയിലെത്തിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം റേഞ്ച് ഐജി അന്വേഷണം നടത്തിയാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP