Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവ് വിൽപനക്ക് നിയന്ത്രണം; കേരളത്തിൽ ഉടനീളം നിരീക്ഷണവും സജീവം; ആശങ്കപ്പെടാൻ ഇല്ലെന്ന് ഔദ്യോഗിക വിശദീകരണം; താറാവുകളെ കൊന്നൊടുക്കും

പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ താറാവ് വിൽപനക്ക് നിയന്ത്രണം; കേരളത്തിൽ ഉടനീളം നിരീക്ഷണവും സജീവം; ആശങ്കപ്പെടാൻ ഇല്ലെന്ന് ഔദ്യോഗിക വിശദീകരണം; താറാവുകളെ കൊന്നൊടുക്കും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിൽ എടത്വ, ചെറുതന, ചാമ്പക്കുളം പഞ്ചായത്തുകളിൽ താറാവ് വിൽപനക്ക് നിയന്ത്രണം. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രതിനിധികളുടെയും യോഗത്തിന്റേതാണ് തീരുമാനം. കേരളത്തിലുട നീളം നിരീക്ഷണവും കർശനമാകും. താറാവുകൾ കടത്തുന്നുണ്ടോ എന്നും പരിശോധിക്കും.

പക്ഷികളെ കൂടുതലായി ബാധിക്കുന്ന വൈറസാണ് എച്ച്5എൻ1 എന്ന പക്ഷിപ്പനി വൈറസ്. എന്നാൽ ഇത് മനുഷ്യരിലും ബാധിക്കാം. രോഗം ബാധിച്ച പക്ഷികളുമായോ അവയുടെ കാഷ്ഠവുമായോ മലിനമായ പ്രതലങ്ങളുമായോ നേരിട്ടുള്ള സമ്പർക്കം വൈറസ് പടരുന്നതിനുള്ള വഴികളാണ്. അണുബാധ ഇതുവരെ മനുഷ്യരിൽ എളുപ്പത്തിൽ പകരാൻ സാധിച്ചിട്ടില്ലെങ്കിലും അത് സംഭവിക്കുമ്പോൾ മരണനിരക്ക് 60 ശതമാനം വരെ ഉയർന്നേക്കാം. അതുകൊണ്ടാണ് കരുതൽ ശക്തമാക്കുന്നത്.

രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ പഞ്ചായത്തുകളിലെ മുഴുവൻ താറാവുകളെയും ഉടൻ കൊന്നൊടുക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഒരാഴ്ചയായി കുട്ടനാട്ടിലെ എടത്വ, ചെറുതന, ചാമ്പക്കുളം എന്നീ പഞ്ചായത്തുകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. ഈ പരിശോധനയിലാണ് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

ബുധനാഴ്ച വൈകുന്നേരത്തോടെ തന്നെ താറാവുകളെ നശിപ്പിക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചിരുന്നു. നിലവിൽ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്. ദിവസങ്ങൾക്ക് മുമ്പായിരുന്നു ആലപ്പുഴയിലെ തെക്കൻ മേഖലകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തത്. ഇതിന് പിന്നാലെ അയച്ച സാമ്പിളുകളുടെ പരിശോധനഫലമാണ് ബുധനാഴ്ച ഉച്ചയോടെ ലഭിച്ചത്.

ക്രമമായ ഇടവേളകളിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നതും താറാവുകളെ കൊന്നൊടുക്കുന്നതും കർഷകരെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സർക്കാരിൽ നിന്നും ധനസഹായം കൃത്യമായി ലഭിക്കാറില്ലെന്നും കർഷകർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP