Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202425Saturday

കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ

കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വീണ്ടും കേരളത്തിൽ താൽകാലിക നിയമന സ്ഥിരപ്പെടുത്തൽ വിവാദം. പി എസ് സി പരീക്ഷ എഴുതി കാത്തിരിക്കുന്നവർക്ക് ജോലി നൽകാൻ മുഖവലിക്ക് എടുക്കാതെ ചില സർക്കാർ സ്ഥാപനങ്ങളിലും കാലിക്കറ്റ് സർവകലാശാലയിലും താത്കാലികാടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ തുടരുന്ന 1000പേരെ മുൻകാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്താൻ നീക്കമെന്ന ആരോപണം ഉയരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം ഉഴലുമ്പോഴാണ് ഈ തീരുമാനം. കടമെടുത്താണ് കേരളം നിലവിൽ ശമ്പളം നൽകുന്നത്.

ലൈബ്രറി കൗൺസിലിൽ അറുപതോളം താത്കാലികക്കാരെ മുൻകാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തിയ തീരുമാനം ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവച്ച ഉത്തരവിന്റെ മറപിടിച്ചാണ് പുതിയ നീക്കം. ടൂറിസം വകുപ്പ്, സി-ഡിറ്റ്, കെൽട്രോൺ, സ്‌കോൾ കേരള (ഓപ്പൺ സ്‌കൂൾ), എൽ.ബി.എസ്, വനിത കമ്മിഷൻ, യുവജനക്ഷേമ ബോർഡ്, ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ്, സാക്ഷരതാ മിഷൻ, കയർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, റിമോട്ട് സെൻസിങ് സെന്റർ, തുടർ വിദ്യാഭ്യാസ കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളിലുള്ളവരെയാണ് സ്ഥിരപ്പെടുത്തുന്നത്.

ഈ പല സർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങളും പി.എസ്.സിക്ക് വിട്ടെങ്കിലും ചിലയിടങ്ങളിൽ സ്‌പെഷ്യൽ റൂൾസ് തയ്യാറാക്കാത്തതിനാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാറില്ല. രാഷ്ട്രീയ സ്വാധീനത്തിലാണ് താത്കാലിക നിയമനങ്ങളിൽ മിക്കതും. പൊതുമേഖല സ്ഥാപനങ്ങളിലേക്കുള്ള നിയമനത്തിന് റിക്രൂട്ട്‌മെന്റ് ബോർഡ് ഉണ്ടെങ്കിലും അതിനെ നോക്കുകുത്തിയാക്കിയാണ് താൽകാലിക നിയമനങ്ങൾ. ഇതൊക്കെയാണ് സ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നതും. ഇതിനെയൊന്നും എതിർക്കാൻ ആരുമില്ലാത്ത അവസ്ഥയുമുണ്ട്. പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം പോലും കണ്ടില്ലെന്ന് നടിക്കുന്നവരാണ് ഇത്തരം നിയമനങ്ങൾക്ക് ശ്രമിക്കുന്നതെന്നതും ശ്രദ്ധേയം.

കെൽട്രോൺ 240, സി-ഡിറ്റ് 140 എന്നിവിടങ്ങളിലാണ് കൂടുതൽ പേരുള്ളത്. കാലിക്കറ്റ് സർവകലാശാലയിൽ വി സിയുടെ ഡ്രൈവറുൾപ്പെടെ 30പേരെ സ്ഥിരപ്പെടുത്താനാണ് നീക്കമെന്നാണ് ആരോപണം. മുൻകാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തിയാൽ ശമ്പള കുടിശികയടക്കം ലക്ഷങ്ങൾ ഓരോരുത്തർക്കും നൽകേണ്ടിവരും. ലൈബ്രറി കൗൺസിലിൽ 2006മുതൽ ജോലി ചെയ്തിരുന്ന ക്ലാർക്ക്, ഡ്രൈവർ, അറ്റൻഡർ ഉൾപ്പെടെ അറുപതോളംപേരെ സ്ഥിരപ്പെടുത്തിയ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മൂന്നുവർഷം മുൻപ് സ്റ്റേ ചെയ്‌തെങ്കിലും ഹർജിയിൽ പിന്നീട് വാദംകേട്ട സിംഗിൾ ബെഞ്ച് മാർച്ചിൽ സർക്കാർ തീരുമാനം അംഗീകരിച്ചിരുന്നു.

ലൈബ്രറി കൗൺസിലിൽ 2006 മുതലുള്ള 13പേരെ 2018ലും 47പേരെ 2020ലുമാണ് മുൻകാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തിയത്. മരിച്ചയാളും പട്ടികയിലുണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ആശ്രിത നിയമനം നൽകിയെന്നതും വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP