Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

പുതിയ സിനിമകൾക്കും സംവിധായകർക്കും പി.വി.ആറിന്റെ നീക്കം തിരിച്ചടി; കയ്യൂക്ക് കാണിക്കുന്നു; നഷ്ടപരിഹാരം നൽകാതെ പിവിആറിന് ഇനി മലയാള സിനിമയില്ല; വിഷു റിലീസിനിടെ 'പാലംവലിച്ച' പിവിആറിനെതിരെ ഫെഫ്ക; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പിന്തുണ

പുതിയ സിനിമകൾക്കും സംവിധായകർക്കും പി.വി.ആറിന്റെ നീക്കം തിരിച്ചടി; കയ്യൂക്ക് കാണിക്കുന്നു; നഷ്ടപരിഹാരം നൽകാതെ പിവിആറിന് ഇനി മലയാള സിനിമയില്ല; വിഷു റിലീസിനിടെ 'പാലംവലിച്ച' പിവിആറിനെതിരെ ഫെഫ്ക; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ പിന്തുണ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പിവിആർ സിനിമാസിൽ മലയാള സിനിമകൾ പിൻവലിച്ച നടപടിയിൽ പ്രതിഷേധവുമായി ഫെഫ്ക്ക ഡയറക്ടേഴ്സ് യൂണിയൻ. പി.വി.ആർ കയ്യൂക്ക് കാണിക്കുകയാണെന്ന് ഫെഫ്ക്ക ആരോപിച്ചു. പുതിയ സിനിമകൾക്കും സംവിധായകർക്കും പി.വി.ആറിന്റെ നീക്കം തിരിച്ചടിയാണ്. പരിഹാരമില്ലെങ്കിൽ പ്രതിഷേധം വ്യാപിപ്പിക്കുമെന്നും അവർ പറഞ്ഞു. കേരളത്തിൽ അടക്കം നിരവധി മൾട്ടി പ്ലക്സ് തിയേറ്ററുകളുള്ള ഗ്രൂപ്പാണ് പിവിആർ. അതുകൊണ്ട് തന്നെ ഈ തിയേറ്ററുകളിൽ മലയാള ചിത്രങ്ങൾ എത്താത്തത് കളക്ഷനെ ബാധിക്കും.

രണ്ടുദിവസങ്ങൾക്കുമുമ്പാണ് വിഷു റിലീസായെത്തുന്നതും നിലവിൽ ഓടിക്കൊണ്ടിരിക്കുന്നതുമായ മലയാള ചിത്രങ്ങളുടെ ബുക്കിങ്ങും പ്രദർശനവും നിർത്താൻ പി.വി.ആർ തിയേറ്റർ ശൃംഖല തീരുമാനിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടാണിത്. ചിത്രീകരണം പൂർത്തിയായ മലയാള സിനിമകളുടെ ഡിജിറ്റൽ കണ്ടന്റ് മാസ്റ്റിറിങ് ചെയ്ത് തിയേറ്ററുകളിൽ എത്തിച്ചിരുന്നത് യുഎഫ്ഒ, ക്യൂബ് കമ്പനികളായിരുന്നു. ഇവർ ഉയർന്ന നിരക്കാണ് ഈടാക്കുന്നതെന്ന് മലയാള സിനിമയിലെ നിർമ്മാതാക്കൾ പരാതിപ്പെട്ടിരുന്നു. ഇവിടെ നിന്നാണ് പ്രശ്നം തുടങ്ങുന്നത്.

ഏറെ കാലത്തിന് ശേഷം മലയാള സിനിമ കുതിപ്പിന്റെ പാതയിലാണ്. നിരവധി ഹിറ്റുകൾ ഈ വർഷമുണ്ടായി. വിഷുവിന് ഇറങ്ങിയ മൂന്ന് ചിത്രങ്ങൾ സൂപ്പർ ഹിറ്റിലേക്കാണ്. ജയ് ഗണേശും ആവേശവും വർഷങ്ങൾക്ക് ശേഷവും തരംഗമാകുന്നു. മഞ്ഞുമ്മൽ ബോയ്സും പ്രേമലൂവും പോലും ഇപ്പോൾ വേണമെങ്കിലും തിയേറ്ററിൽ ഓടിക്കാവുന്ന അവസ്ഥ. ഇതിനിടെയാണ് പി വി ആർ വിലക്കുമായി എത്തിയത്.

തിയേറ്ററുകളിൽ ഡിജിറ്റൽ പ്രിന്റ് എത്തിക്കാൻ തിയേറ്റർ ഉടമകൾ നൽകുന്ന ഫീസിനോടൊപ്പം നിർമ്മാതാക്കളുടെ കയ്യിൽനിന്നും ഡിജിറ്റൽ സർവീസ് പ്രൊവൈഡർമാർ ഫീസ് ഈടാക്കുന്നുണ്ട്. പ്രൊഡ്യൂസേഴ്‌സ് ഡിജിറ്റൽ കണ്ടന്റ് എന്ന സംവിധാനം വഴി ആറായിരം രൂപയിൽ താഴെ മാത്രം ചെലവിൽ തിയേറ്ററുകളിൽ സിനിമ എത്തിക്കാൻ കഴിയുമെന്നിരിക്കെ, ഉയർന്ന തുക നൽകി സിനിമ എത്തിക്കുന്നതിന്റെ ആവശ്യമെന്തെന്നാണ് എന്നാണ് നിർമ്മാതാക്കളുടെ സംഘടന ചോദിക്കുന്നത്. തുടർന്ന് ഡിജിറ്റൽ കണ്ടന്റ് സംവിധാനം വഴി മലയാളി നിർമ്മാതാക്കൾ മാസ്റ്ററിങ് യൂണിറ്റ് തുടങ്ങിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം.

ഡിജിറ്റൽ കണ്ടന്റ് പുതുതായി നിർമ്മിക്കുന്ന തിയേറ്ററുകളിൽ ഉപയോഗിക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെട്ടിരുന്നു. കൊച്ചി ഫോറം മാളിലെ പുതുതായി തുടങ്ങിയ തിയറ്ററുകളിലും ഈ കണ്ടന്റുകൾ ഉപയോഗിക്കാൻ പിവിആറിനോട് ആവശ്യപ്പെട്ടതോടെ ഭിന്നത തുടങ്ങി. ഇതിലാണ് ഫെഫ്കയും പ്രതികരണമായി എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP