Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

എല്ലാ മാസവും 3000 കോടി കടമെടുത്ത് മുമ്പോട്ട് പോകാൻ പിണറായി സർക്കാർ; 37,512 കോടിയുടെ വായ്പാ പരിധി കിറുകൃത്യമായി വിനിയോഗിക്കും; ആദ്യം മാസം ഇറക്കുക 3000 കോടിയുടെ കടപ്പത്രം; ഈ സാമ്പത്തിക വർഷം ശമ്പളം മുടങ്ങില്ലെന്ന് ഉറപ്പാക്കാൻ കരുതലുകൾ ഉണ്ടാകും

എല്ലാ മാസവും 3000 കോടി കടമെടുത്ത് മുമ്പോട്ട് പോകാൻ പിണറായി സർക്കാർ; 37,512 കോടിയുടെ വായ്പാ പരിധി കിറുകൃത്യമായി വിനിയോഗിക്കും; ആദ്യം മാസം ഇറക്കുക 3000 കോടിയുടെ കടപ്പത്രം; ഈ സാമ്പത്തിക വർഷം ശമ്പളം മുടങ്ങില്ലെന്ന് ഉറപ്പാക്കാൻ കരുതലുകൾ ഉണ്ടാകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആശങ്കകൾക്ക് താത്കാലിക വിരാമമിട്ട് 3,000 കോടി കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുമതി. 5000 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. കേരളത്തിന് ഈ സാമ്പത്തിക വർഷം 37,512 കോടി കടമെടുക്കാൻ അവകാശമുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചെങ്കിലും കടമെടുപ്പിനുള്ള അനുമതി ഒരു സംസ്ഥാനത്തിനും നൽകിയിരുന്നില്ല. ഇതിനാണ് താൽകാലിക അനുമതിയോടെ വിരാമമാകുന്നത്. എല്ലാ മാസവും ഇത്രയും തുക കടമെടുക്കുന്ന തരത്തിലെ ചെലവ് നിയന്ത്രണമാണ് കേരളം ഈ സാമ്പത്തിക വർഷം ലക്ഷ്യമിടുന്നത്.

അനുമതി തരുംവരെ ഇടക്കാല വായ്പക്കുള്ള അനുമതി കേരളം ആവശ്യപ്പെട്ടത്. 3,000 കോടി അടുത്തയാഴ്ച തന്നെ കടമെടുക്കാനാണ് സർക്കാർ ആലോചിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും കഴിഞ്ഞ വർഷം പാസാക്കാൻ കഴിയാത്ത ബില്ലുകൾ പാസാക്കാനാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുക. ഉടൻ കടപ്പത്രം ഇറക്കാനാണ് തീരുമാനം. ഈ സാമ്പത്തികവർഷം കേരളം ആദ്യമായി 3000 കോടി രൂപ കടമെടുക്കും. കടപ്പത്രങ്ങൾ ഉടൻ പുറത്തിറക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മെയിന്റനൻസ് ഗ്രാന്റിന്റെ ആദ്യഗഡുവായി 1.377 കോടി രൂപ ഇന്നലെ ധനവകുപ്പ് അനുവദിച്ചു. ഇതിൽ 847.42 കോടി റോഡുകളുടെ അറ്റകുറ്റപ്പണിക്കാണ്. മറ്റുള്ള അറ്റകുറ്റപ്പണികൾക്കായി 529.64 കോടിയും നീക്കിവച്ചു. പഞ്ചായത്തുകൾക്ക് 928.87 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകൾക്ക്74.28 കോടി, ജില്ലാ പഞ്ചായത്തുകൾക്ക് 130.19 കോടി, മുൻസിപ്പാലിറ്റികൾക്ക് 184.13 കോടി, കോർപ്പറേഷനുകൾക്ക് 59.45 കോടി എന്നിങ്ങനെയാണ് വിഹിതമുള്ളത്, തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ആദ്യമാസം തന്നെ മെയിന്റനൻസ് ഗ്രാന്റ് നൽകുന്നത്.

ഈ സാമ്പത്തികവർഷം 37,512 കോടിയാണ് സംസ്ഥാനത്തിന്റെ കടപരിധിയായി കേന്ദ്രം നിശ്ചയിച്ചത്. പരിധി നിർണയത്തിനുശേഷമാണ് ആദ്യത്തെ ഒമ്പതുമാസത്തെ കടമെടുക്കാൻ അനുവാദം നൽകുന്നത്. ഇതിന് ചില നടപടിക്രമങ്ങൾ ബാക്കിയുണ്ട്. ഈ സാഹചര്യത്തിൽ അനുവാദം വൈകുന്നതിനാൽ തത്കാലം 5000 കോടി എടുക്കാൻ സമ്മതിക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

3000 കോടിയാണ് അനുവദിച്ചത്. ഇതോടെ അടുത്ത മാസം ശമ്പളം അടക്കമുള്ളവ മുടങ്ങില്ല. കഴിഞ്ഞ തവണ അവസാന മാസങ്ങളിൽ കേരളം വലിയ പ്രതിസന്ധിയിലായിരുന്നു. ശമ്പളം പോലും മുടങ്ങുന്ന സ്ഥിതി വന്നു. ഇനി ഈ അവസ്ഥയുണ്ടാകരുതെന്നാണ് നിർദ്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP