Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തനിക്കൊപ്പമുള്ള സർവയലൻസ് ടീം ഓഫിസർ പറയാതെ മായ്ക്കാനാവില്ലെന്നു വിഡിയോഗ്രഫർ പറഞ്ഞപ്പോൾ ആ ഉദ്യോഗസ്ഥനെക്കൂടി അകത്തേക്കു വിളിപ്പിച്ചു; അതിന് ശേഷം ദൃശ്യം ഡീലീറ്റ് ചെയ്തു; എന്നിട്ട് പരാതിയില്ലെന്ന് വീഡിയോഗ്രാഫറിൽ നിന്നും എഴുതി വാങ്ങി; കോഴിക്കോട്ടെ 'ചട്ട ലംഘനം' താക്കീതിൽ ഒതുങ്ങും

തനിക്കൊപ്പമുള്ള സർവയലൻസ് ടീം ഓഫിസർ പറയാതെ മായ്ക്കാനാവില്ലെന്നു വിഡിയോഗ്രഫർ പറഞ്ഞപ്പോൾ ആ ഉദ്യോഗസ്ഥനെക്കൂടി അകത്തേക്കു വിളിപ്പിച്ചു; അതിന് ശേഷം ദൃശ്യം ഡീലീറ്റ് ചെയ്തു; എന്നിട്ട് പരാതിയില്ലെന്ന് വീഡിയോഗ്രാഫറിൽ നിന്നും എഴുതി വാങ്ങി; കോഴിക്കോട്ടെ 'ചട്ട ലംഘനം' താക്കീതിൽ ഒതുങ്ങും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഈ വീഡിയോ ഗ്രാഫറെ ഭയപ്പെടുത്തി പരാതി എഴുതി വാങ്ങിയെന്ന് റിപ്പാർട്ട്. കായിക സംവാദത്തിലെ പ്രസംഗത്തിൽ പുതിയ രാജ്യാന്തര സ്റ്റേഡിയം സംബന്ധിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നടത്തിയ അറിയിപ്പു പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കലക്ടർ സ്‌നേഹിൽ കുമാർ സിങ് നോട്ടിസ് നൽകിയെങ്കിലും അത് വെറും താക്കീതിൽ ഒതുങ്ങും. മന്ത്രിയുടെ പ്രസംഗം ചിത്രീകരിക്കുമ്പോൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ വിഡിയോഗ്രഫറെ സ്ഥാനാർത്ഥി എളമരം കരീമും മറ്റും ചേർന്ന് പിടിച്ചു മാറ്റിക്കൊണ്ടുപോയതു സംബന്ധിച്ച് വിവാദം രൂക്ഷമാകുകയാണ്.

വിഡിയോഗ്രഫറിൽനിന്നു തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർ വിശദീകരണം എഴുതിവാങ്ങിയെന്നാണ് റിപ്പോർട്ട്. ചിത്രീകരണം തടസ്സപ്പെടുത്തിയതായി വിഡിയോഗ്രഫർ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ചുമതലയുള്ള കലക്ടറേറ്റിലെ സീനിയർ ഫിനാൻസ് ഓഫിസർ കെ.പി.മനോജൻ കലക്ടർക്കു റിപ്പോർട്ട് നൽകി. വിഡിയോഗ്രഫറിൽനിന്നു പരാതിയില്ലെന്ന് എഴുതിവാങ്ങി എന്നാണു വിവരമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം സീനിയർ ഫിനാൻസ് ഓഫിസർ നിഷേധിച്ചുവെന്നും ഇതേ വാർത്തയിൽ പറയുന്നു. സിപിഎമ്മിന് ജീവനക്കാർക്കിടയിലുള്ള സംഘടനാ സ്വാധീനം ഉപയോഗിക്കാനായി എന്നാണ് ആരോപണം.

വിഡിയോഗ്രഫറെ ഗ്രീൻ റൂമിൽ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി വിഡിയോ മായ്‌പ്പിച്ചുകളഞ്ഞതായാണ് വിവരം. തനിക്കൊപ്പമുള്ള സർവയലൻസ് ടീം ഓഫിസർ പറയാതെ മായ്ക്കാനാവില്ലെന്നു വിഡിയോഗ്രഫർ പറഞ്ഞപ്പോൾ ആ ഉദ്യോഗസ്ഥനെക്കൂടി അകത്തേക്കു വിളിപ്പിച്ചു. ഇദ്ദേഹത്തോട് സ്ഥാനാർത്ഥിയും തിരഞ്ഞെടുപ്പു കമ്മിറ്റി കൺവീനറും തട്ടിക്കയറിയെന്നും കയ്യേറ്റത്തോളമെത്തിയെന്നുമാണ് അറിയുന്നത്. അരമണിക്കൂർ കഴിഞ്ഞാണ് ഇരുവരെയും പുറത്തുവിട്ടത്. ഈ ആരോപണം ശരിയെങ്കിൽ ഗുരതമായ ചട്ടലംഘനമാണ് കരിം നടത്തിയത്. തിരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പോലും അയോ്ഗ്യത വരും. എന്നാൽ ഈ തരത്തിലേക്ക് അന്വേഷണം എത്താതിരിക്കാൻ അട്ടിമറി നീക്കം സജീവമാണ്.

മലയാള മനോരമ, ദേശാഭിമാനി പത്രങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണു മന്ത്രി റിയാസിനോട് കളക്ടർ റിപ്പോർട്ട് തേടിയത്. പെരുമാറ്റച്ചട്ടങ്ങളിൽ 'നിർമ്മാണപ്രവൃത്തികൾ നടത്താമെന്നു വാഗ്ദാനം ചെയ്യരുത്' എന്ന ചട്ടം ലംഘിച്ചതായാണ് നോട്ടിസിലുള്ളത്. അതിനിടെ കഴിഞ്ഞ വർഷം നവംബറിൽ മന്ത്രി വി.അബ്ദുറഹ്‌മാൻ കോഴിക്കോട്ടെ സ്റ്റേഡിയം നിർമ്മാണം തിരുവനന്തപുരത്തു പ്രഖ്യാപിച്ചിരുന്നതാണെന്നും ഇതുസംബന്ധിച്ച് 3 യോഗങ്ങൾ ഇതിനകം നടന്നുകഴിഞ്ഞെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കലക്ടറുടെ നോട്ടിസ് കിട്ടിയിട്ടില്ല. കിട്ടിയാൽ മറുപടി നൽകുമെന്നും അറിയിച്ചു. 7 ദിവസത്തിനകമാണു മറുപടി നൽകേണ്ടത്.

ഗുരുതരമായ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീമിന്റെ പേരിൽ കർശന നടപടികൾ സ്വീകരിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. പ്രചാരണത്തിനായി കോഴിക്കോട് കോർപ്പറേഷന്റെ കീഴിലുള്ള തടമ്പാട്ടുതാഴം ഗാന്ധി പാർക്ക് ഉപയോഗപ്പെടുത്തിയതിനെതിരെയും നടപടി വേണമെന്ന് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ഡി.സി.സി മുൻ പ്രസിഡന്റ് കെ.സി. അബു, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ. റസാഖ്, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.സി. മായിൻഹാജി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP